ഈ ദീപാവലി സീസണിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന 5 ബെസ്റ്റ് മൈലേജ് കാറുകൾ

രാജ്യത്ത് ഇന്ധനവില അടുത്തിടെയായി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്, അനുദിനം ഉയർന്നു വരുന്ന പെട്രോൾ ഡീസൽ വിലകൾ നമ്മുടെ രാജ്യത്തെ ശരാശരി കാർ ഉടമകൾക്ക് വളരെ പ്രയാസകരമാണ്.

ഈ ദീപാവലി സീസണിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന 5 ബെസ്റ്റ് മൈലേജ് കാറുകൾ

പലരും കാറുകൾ വാങ്ങാൻ പദ്ധതിയിട്ടിരുന്നെങ്കിലും അവയുടെ പ്രവർത്തനച്ചെലവിനെക്കുറിച്ച് ആശങ്കപ്പെടുന്നതിനാൽ പുതിയ ഉപഭോക്താക്കൾ മടിച്ചു നിൽക്കുന്നത് വാഹന വിപണിയ്ക്ക് ഒരു പ്രധാന പ്രശ്നവും വെല്ലുവിളിയുമാണ്. നിലവിലെ കൊവിഡ്-19 മഹാമാരി മൂലം ഉണ്ടായ പ്രതിസന്ധിയിൽ നിന്ന് ഇതുവരേയും കരകയറാത്ത വാഹന വ്യവസായത്തിന് വീണ്ടുമൊരു പൊല്ലാപ്പാവുകയാണിത്.

ഈ ദീപാവലി സീസണിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന 5 ബെസ്റ്റ് മൈലേജ് കാറുകൾ

എന്നാൽ ഇന്ത്യയിലെ ഇപ്പോഴത്തെ ഇന്ധന വിലയിൽ നിങ്ങൾക്ക് താങ്ങാനാവുന്നതും അതോടൊപ്പം തന്നെ മികച്ച മൈലേജ് നൽകുന്നതുമായ കാറുകൾ ലഭിച്ചിരുന്നെങ്കിൽ കാര്യങ്ങൾ അല്പം സ്മൂത്തായേനെ.

ഈ ദീപാവലി സീസണിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന 5 ബെസ്റ്റ് മൈലേജ് കാറുകൾ

അത് ഇപ്പോ എങ്ങനെ തപ്പിയെടുക്കും എന്ന് ആശങ്കപ്പെടേണ്ട! ഇന്ത്യൻ വിപണിയിൽ നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും മികച്ച ഇന്ധനക്ഷമത അല്ലെങ്കിൽ മൈലേജ് നൽകുന്ന കാറുകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. അവ ഏതെല്ലാമാണ് എന്ന് നമുക്ക് നോക്കാം.

ഈ ദീപാവലി സീസണിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന 5 ബെസ്റ്റ് മൈലേജ് കാറുകൾ

1. ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്

ഡീസൽ എഞ്ചിൻ ഓപ്ഷനിൽ ഇപ്പോഴും ലഭ്യമായ ഇന്ത്യയിലെ ചുരുക്കം ചില ഹാച്ച്ബാക്കുകളിൽ ഒന്നാണ് ഹ്യുണ്ടായി ഗ്രാൻഡ് i10, ഇത് 1.2 ലിറ്റർ ടർബോചാർജ്ഡ് മോട്ടോറുമായാണ് വരുന്നത്. ഈ ഡീസൽ യൂണിറ്റ് ലിറ്ററിന് 26.2 കിലോമീറ്റർ മൈലേജ് നൽകുന്നു.

ഈ ദീപാവലി സീസണിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന 5 ബെസ്റ്റ് മൈലേജ് കാറുകൾ

ഇതുകൂടാതെ, ഉപഭോക്താക്കൾക്ക് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.0 ലിറ്റർ ടർബോ-പെട്രോൾ മോട്ടോർ, 1.2 ലിറ്റർ പെട്രോൾ/സിഎൻജി യൂണിറ്റ് എന്നിവയും ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇനി നിങ്ങളുടെ നഗരത്തിൽ ഡീസലും വളരെ ചെലവേറിയതാണെങ്കിൽ, വാഹനത്തിന് ഒരു സിഎൻജി പതിപ്പും ബ്രാൻഡ് ഓഫർ ചെയ്യുന്നുണ്ട്. ഒരു കിലോഗ്രാമിന് 18.9 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സിഎൻജി പതിപ്പ് വാഗ്ദാനം ചെയ്യുന്നത്.

ഈ ദീപാവലി സീസണിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന 5 ബെസ്റ്റ് മൈലേജ് കാറുകൾ

2. ഹ്യുണ്ടായി ഓറ

ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കിന്റെ കോംപാക്ട് സെഡാൻ പതിപ്പാണ് ഓറ. ഗ്രാൻഡ് i10 നിയോസിന്റെ അതേ എഞ്ചിൻ ഓപ്ഷനുകളിൽ ഹ്യുണ്ടായി ഓറ ലഭ്യമാണ്. 1.2 ലിറ്റർ പെട്രോൾ യൂണിറ്റ്, 1.2 ലിറ്റർ ഡീസൽ യൂണിറ്റ്, 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ്, 1.2 ലിറ്റർ പെട്രോൾ/സിഎൻജി യൂണിറ്റ് എന്നിവ വാഹനത്തിൽ വരുന്നു.

ഈ ദീപാവലി സീസണിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന 5 ബെസ്റ്റ് മൈലേജ് കാറുകൾ

ഡീസൽ പതിപ്പിന് ലിറ്ററിന് 25.35 കിലോമീറ്റർ എന്ന മികച്ച ഇന്ധനക്ഷമതയുണ്ട്. ദൈനംദിന ലോംഗ് ഡ്രൈവുള്ള ഉപഭേക്താക്കൾക്ക് ഇത് വളരെ മികച്ചതാണ്. എന്നിരുന്നാലും, ഡീസലിന്റെയും പെട്രോളിന്റെയും വില വർധിക്കുന്നതിനാൽ, സി‌എൻ‌ജി പതിപ്പ് തെരഞ്ഞെടുക്കുന്നതും ഒരു നല്ല തീരുമാനമായിരിക്കും. സിഎൻജി വേരിയന്റ് കിലോഗ്രാമിന് 18 കിലോമീറ്റർ മൈലേജ് നൽക്കും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

ഈ ദീപാവലി സീസണിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന 5 ബെസ്റ്റ് മൈലേജ് കാറുകൾ

3. ടാറ്റ ടിയാഗോ

ഫോർ-സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗുള്ള, ഇന്ത്യയിൽ കുറഞ്ഞ ബജറ്റിൽ ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്നാണ് ടാറ്റ ടിയാഗോ ഹാച്ച്ബാക്ക്. വാഹനത്തിന് 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്, ഇത് ഒരു ലിറ്റർ പെട്രോളിൽ 23.84 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ഈ ദീപാവലി സീസണിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന 5 ബെസ്റ്റ് മൈലേജ് കാറുകൾ

സുരക്ഷയ്ക്കൊപ്പം മികച്ച മൈലേജ് വളരെ ശ്രദ്ധേയമായ ഒരു കോമ്പിനേഷനാണ്. പെട്രോൾ പതിപ്പ് കൂടാതെ വാഹനത്തിന്റെ ഒരു സിഎൻജി പതിപ്പും ടാറ്റയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ടിയാഗോ സിഎൻജി ഈ വർഷം അവസാനം ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ദീപാവലി സീസണിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന 5 ബെസ്റ്റ് മൈലേജ് കാറുകൾ

4. മാരുതി വാഗൺ-ആർ

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഹാച്ച്ബാക്കുകളിൽ ഒന്നാണ് മാരുതി സുസുക്കി വാഗൺ-ആർ. 1.0 ലിറ്റർ, 1.2 ലിറ്റർ എന്നിങ്ങനെ രണ്ട് എഞ്ചിൻ ചോയ്‌സുകൾ ഹാച്ച്ബാക്കിന് ലഭ്യമാണ്.

ഈ ദീപാവലി സീസണിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന 5 ബെസ്റ്റ് മൈലേജ് കാറുകൾ

ഇതിൽ 1.0 ലിറ്റർ പെട്രോൾ യൂണിറ്റ് ലിറ്ററിന് 21.79 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് ലിറ്ററിന് 20.52 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 1.0 ലിറ്റർ വേരിയന്റിന് സിഎൻജി കിറ്റിനുള്ള ഓപ്ഷൻ ലഭിക്കുന്നു. സിഎൻജി മോഡിൽ വാഹനത്തിന് ഒരു കിലോഗ്രാമിന് 32.52 കിലോമീറ്റർ മൈലേജ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ഈ ദീപാവലി സീസണിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന 5 ബെസ്റ്റ് മൈലേജ് കാറുകൾ

5. റെനോ കൈഗർ

സമീപ വർഷങ്ങളിൽ ഇന്ത്യൻ വിപണിയിൽ കോം‌പാക്ട് എസ്‌യുവികളുടെ ജനപ്രീതി ക്രമാനുതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്, നിങ്ങളും ഈ ശ്രണിയിൽ ഒരെണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, റെനോ കൈഗർ ഒരു മികച്ച ഓപ്ഷനാണ്. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ എന്നിവ ഉപയോഗിച്ച് വാഹനം ലഭിക്കും.

ഈ ദീപാവലി സീസണിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന 5 ബെസ്റ്റ് മൈലേജ് കാറുകൾ

ആദ്യത്തേത് ലിറ്ററിന് 19.17 കിലോമീറ്ററും (AMT വേരിയന്റുകളിൽ 19.03 കിലോമീറ്റർ), രണ്ടാമത്തേത് ലിറ്ററിന് 20.53 കിലോമീറ്റർ (CVT വേരിയന്റുകളിൽ 18.24 കിലോമീറ്റഡ) മൈലേജും നൽകുന്നു.

Most Read Articles

Malayalam
English summary
5 best mileage cars in india you can get for 2021 diwali season
Story first published: Thursday, October 21, 2021, 18:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X