ഒറ്റ ദിവസം 60 മെറിഡിയൻ എസ്‌യുവികൾ ഡെലിവറി നൽകി ഡൽഹി ഡീലർഷിപ്പ്

ഏറെ കാത്തിരുന്ന 7 സീറ്റർ എസ്‌യുവി ജീപ്പ് മെറിഡിയൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. വളരെ ആകർഷകമായ വിലയിലാണ് എസ്‌യുവി പുറത്തിറക്കിയത്. ജീപ്പ് മെറിഡിയൻ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില 29.90 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.

ഒറ്റ ദിവസം 60 മെറിഡിയൻ എസ്‌യുവികൾ ഡെലിവറി നൽകി ഡൽഹി ഡീലർഷിപ്പ്

ജീപ്പ് മെറിഡിയനുള്ള ഡെലിവറി ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്, ഡീലർമാർക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി എൻസിആർ മേഖലയിലെ ജീപ്പിൻ്റെ ഷോറൂമിൽ 60 മെറിഡിയൻ എസ്‌യുവികളാണ് ഒരുമിച്ച് ഡെലിവറി നടത്തിയത്.

ഒറ്റ ദിവസം 60 മെറിഡിയൻ എസ്‌യുവികൾ ഡെലിവറി നൽകി ഡൽഹി ഡീലർഷിപ്പ്

ജീപ്പ് മെറിഡിയന് വേണ്ടിയുള്ള ആദ്യത്തെ എക്‌സ്‌ക്ലൂസീവ് മെഗാ ഡെലിവറി ഇവന്റ് ആണ് ഇത്. ഇവന്റിനായി ഡീലർഷിപ്പ് അലങ്കരിക്കുകയും വാഹനത്തിന്റെ ഡെലിവറി എടുക്കുന്നതിന് മുമ്പ് പേപ്പർവർക്കുകൾ പൂർത്തിയാക്കാൻ കസ്റ്റമേഴ്സിനെ മുൻകൂട്ടി വിളിക്കുകയും ചെയ്തിരുന്നു.

ഒറ്റ ദിവസം 60 മെറിഡിയൻ എസ്‌യുവികൾ ഡെലിവറി നൽകി ഡൽഹി ഡീലർഷിപ്പ്

ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിൽ വിലസിയിരുന്ന ടൊയോട്ട ഫോർച്യൂണറിന് വെല്ലുവിളിയുമായി അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് മെറിഡിയൻ എന്ന മോഡലിനെ അവതരിപ്പിച്ചത്. നേരത്തെ മുഖ്യ ശത്രുവായിരുന്ന ഫോർഡ് എൻഡവർ ഇന്ത്യയിൽ നിന്നും പടിയിറങ്ങിയതോടെ ഒറ്റയ്ക്ക് വിലസിയിരുന്ന ഫോർച്യൂണറിന്റെ മുഖ്യ എതിരാളിയായാണ് മറ്റൊരു അമേരിക്കൻ മോഡലായ മെറിഡിയൻ കടന്നുവരുന്നത്. ലിമിറ്റഡ്, ലിമിറ്റഡ് (O) എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമായ വാഹനത്തിന്റെ വില തന്നെയാണ് ടൊയോട്ടയെ ഞെട്ടിച്ചിരിക്കുന്നത്.

ഒറ്റ ദിവസം 60 മെറിഡിയൻ എസ്‌യുവികൾ ഡെലിവറി നൽകി ഡൽഹി ഡീലർഷിപ്പ്

വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ജീപ്പ് മെറിഡിയന് 4,769 മില്ലീമീറ്റർ നീളമുണ്ട്. ഇത് ടൊയോട്ട ഫോർച്യൂണറിനേക്കാൾ 26 മില്ലീമീറ്റർ കുറവാണെങ്കിലും വീൽബേസിൻ്റെ കാര്യത്തിൽ മെറിഡിയൻ ഫോർച്യൂണറിനെക്കോൾ കേമനാണ്. മെറിഡിയന് 2,782, ഫോർച്യൂണറിന് 2,745 മില്ലീമീറ്റർ എന്നിങ്ങനെയാണ് കണക്കുകൾ.

ഒറ്റ ദിവസം 60 മെറിഡിയൻ എസ്‌യുവികൾ ഡെലിവറി നൽകി ഡൽഹി ഡീലർഷിപ്പ്

ഇതുകൂടാതെ ജീപ്പ് മെറിഡിയനിൽ സംയോജിത ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ, ടു-ടോൺ പെയിന്റ് സ്‌കീം, സ്‌ക്വയർഡ് വീൽ ആർച്ചുകൾ, മുന്നിലും പിന്നിലും ബമ്പറുകളിൽ ക്രോം ആക്‌സന്റുകൾ എന്നിവ വരെയുണ്ട്.

ഒറ്റ ദിവസം 60 മെറിഡിയൻ എസ്‌യുവികൾ ഡെലിവറി നൽകി ഡൽഹി ഡീലർഷിപ്പ്

ജീപ്പ് മെറിഡിയന് കരുത്തേകുന്നത് 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ്. 168 bhp പവറിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ ഓയിൽ ബർണർ യൂണിറ്റ്. ഇത് ആറ് സ്പീഡ് മാനുവൽ, ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

ഒറ്റ ദിവസം 60 മെറിഡിയൻ എസ്‌യുവികൾ ഡെലിവറി നൽകി ഡൽഹി ഡീലർഷിപ്പ്

D സെഗ്‌മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള എസ്‌യുവികളിൽ മെറിഡിയൻ ലിറ്ററിന് 16.2 കിലോമീറ്റർ വരെ മൈലേജ് നൽകുന്നുവെന്നും ജീപ്പ് അവകാശപ്പെടുന്നുണ്ട്. ഫുൾ-സൈസ് എസ്‌യുവിയുടെ ഓട്ടോമാറ്റിക് പതിപ്പിൽ 4x4 സിസ്റ്റത്തിന്റെ സഹായവുമുണ്ട്. പുതിയ ജീപ്പ് മെറിഡിയന് സെഗ്‌മെന്റ് ഫസ്റ്റ് പൂർണ ഇൻഡിപെൻഡൻഡ് ഫ്രണ്ട്, റിയർ സസ്‌പെൻഷൻ സജ്ജീകരണം ലഭിക്കുന്നുമുണ്ട്.

ഒറ്റ ദിവസം 60 മെറിഡിയൻ എസ്‌യുവികൾ ഡെലിവറി നൽകി ഡൽഹി ഡീലർഷിപ്പ്

മെറിഡിയൻ പുറത്തിറക്കിയതോടെ ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഇപ്പോൾ സ്‌കോഡ കൊഡിയാക്, എംജി ഗ്ലോസ്റ്റർ, മഹീന്ദ്ര ആൾട്യുറാസ് G4, ടൊയോട്ട ഫോർച്യൂണർ എന്നിവയ്‌ക്കൊപ്പമാണ് വാഹനം മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
60 jeep meridian delivered in one day at delhi
Story first published: Thursday, June 30, 2022, 15:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X