ഡ്രൈവിംഗിൽ തുടക്കക്കാരാണോ? ഈ ടിപ്പുകള്‍ അറിഞ്ഞിരിക്കൂ...

വാഹനം ഓടിക്കുക എന്നത് പലരുടെയും സ്വപ്‌നമാണ്. വാഹനം ഓടിക്കാന്‍ പഠിച്ച് അതുമായി ഗമയില്‍ നിരത്തിലൂടെ ഓടിച്ച് പോകുന്നത് പലരും കൊതിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ പേടി കാരണം ഡ്രൈവിങ് പഠിക്കാന്‍ താല്‍പര്യമുണ്ടായിട്ടും പിന്നാക്കം നില്‍ക്കാറുണ്ട്. ഡ്രൈവിംഗിലെ തുടക്കക്കാര്‍ക്ക് ഉപകാരപ്പെടുന്ന ചില ടിപ്പുകളാണ് ഇവിടെ പങ്കുവെക്കാന്‍ പോകുന്നത്.

ഡ്രൈവിംഗിൽ തുടക്കക്കാരാണോ? ഈ ടിപ്പുകള്‍ അറിഞ്ഞിരിക്കൂ...

ഡ്രൈവിംഗ് സ്‌കൂളില്‍ പോയി ലൈസന്‍സ് എടുത്തിട്ടുണ്ടെങ്കിലും വണ്ടി റോഡില്‍ ഇറക്കാന്‍ പേടിയുള്ള ആള്‍ക്കാര്‍ ഉണ്ട്. ലൈസന്‍സ് ലഭിച്ചവര്‍ക്ക് കൈതെളിയാന്‍ പരിശീലനം നല്‍കുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇന്നുണ്ട്.

ഡ്രൈവിംഗിൽ തുടക്കക്കാരാണോ? ഈ ടിപ്പുകള്‍ അറിഞ്ഞിരിക്കൂ...

ആശാന്‍ സൈഡില്‍ ഇരിക്കുമ്പോള്‍ ഉള്ള ധൈര്യം ഒറ്റക്ക് വാഹനം ഓടിക്കുമ്പോള്‍ കിട്ടാത്തതാണ് ചിലര്‍ക്ക് പ്രശ്‌നമാകുന്നത്. വണ്ടി സ്വയം റോഡില്‍ ഇറക്കി പരിചയമായാല്‍ മാത്രമേ ഈ ഭയത്തെ മറികടക്കാന്‍ സാധിക്കൂ. തുടക്കത്തില്‍ ഡ്രൈവിംഗിനിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 ടിപ്പുകളാണ് പറയുന്നത്. വാഹനമോടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭാവിയില്‍ നല്ല ശ്രദ്ധയും ഉത്തരവാദിത്തമുള്ളതുമായ ഡ്രൈവര്‍ ആകുന്നതിന് അടിത്തറ പാകും.

ഡ്രൈവിംഗിൽ തുടക്കക്കാരാണോ? ഈ ടിപ്പുകള്‍ അറിഞ്ഞിരിക്കൂ...

1. നിങ്ങളുടെ വാഹനത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടാകുക. നിങ്ങള്‍ പതിവായി റോഡില്‍ വാഹനമോടിക്കാന്‍ തുടങ്ങുമ്പോള്‍ വാഹനത്തിലെ വിവിധ ബട്ടണുകള്‍, ഫീച്ചറുകള്‍, പ്രവര്‍ത്തനക്ഷമത എന്നിവയെക്കുറിച്ച് നിങ്ങള്‍ പരിചിതരാണെന്ന് ഉറപ്പാക്കുക.

ഡ്രൈവിംഗിൽ തുടക്കക്കാരാണോ? ഈ ടിപ്പുകള്‍ അറിഞ്ഞിരിക്കൂ...

ബ്രേക്ക്, ആക്സിലറേറ്റര്‍, ക്ലച്ച് എന്നിവയെക്കുറിച്ചും അവ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്നതിനെക്കുറിച്ചും എല്ലായ്‌പ്പോഴും ശരിയായ ധാരണ ഉണ്ടായിരിക്കുക. കാലിന്റെ നിയന്ത്രണങ്ങള്‍ ഇടതുവശത്ത് നിന്ന് എബിസി (ആക്‌സിലറേറ്റര്‍, ബ്രേക്ക്, ക്ലച്ച്) ആണെന്നും ഓര്‍ക്കണം. വൈവിധ്യമാര്‍ന്ന ഗിയര്‍ പൊസിഷനുകളും നോബും നിങ്ങള്‍ക്ക് പരിചിതമായിരിക്കണം.

ഡ്രൈവിംഗിൽ തുടക്കക്കാരാണോ? ഈ ടിപ്പുകള്‍ അറിഞ്ഞിരിക്കൂ...

2. നല്ല സീറ്റിംഗ് രീതികള്‍- ഇത് മനസ്സില്‍ സൂക്ഷിക്കേണ്ട ഒരു സുപ്രധാന കാര്യമാണ്. ഓരോ വാഹനവും ഇരിപ്പിട ക്രമീകരണത്തിന് അതിന്‍േറതായ സംവിധാനത്തോടെയാണ് വരുന്നതെന്ന് പുതിയ ഡ്രൈവര്‍മാര്‍ അറിഞ്ഞിരിക്കണം. ഇത് സീറ്റ് ആംഗിള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്നു.

ഡ്രൈവിംഗിൽ തുടക്കക്കാരാണോ? ഈ ടിപ്പുകള്‍ അറിഞ്ഞിരിക്കൂ...

എല്ലാ ഫംഗ്ഷനുകളും, ഗിയര്‍ ലിവര്‍, സ്റ്റിയറിംഗ്, മറ്റ് ആവശ്യങ്ങള്‍ എന്നിവ നിര്‍വഹിക്കാന്‍ കഴിയുന്ന സ്ഥാനം വേഗത്തില്‍ കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കുക. തുടയോ പിന്‍ഭാഗമോ അമിതമായി ആയാസപ്പെടാത്ത വിധത്തില്‍ ഇരിപ്പിടം ശരിയായി ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം.

ഡ്രൈവിംഗിൽ തുടക്കക്കാരാണോ? ഈ ടിപ്പുകള്‍ അറിഞ്ഞിരിക്കൂ...

3. ലൈസന്‍സ് ശ്രദ്ധിക്കുക- നിങ്ങളുടെ ലൈസന്‍സിന്റെ ആവശ്യകതകള്‍ നിങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉദാഹരണത്തിന് ലേണേഴ്സ് ലൈസന്‍സുള്ളവര്‍ വാഹനത്തിന്റെ പുറകിലും മുന്നിലും 'എല്‍' പതിപ്പിക്കണം. ഈ ലൈസന്‍സുള്ള ആളുകള്‍ക്ക് തുടക്കത്തില്‍ പാസഞ്ചര്‍ സീറ്റില്‍ ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ ഉണ്ടായിരിക്കണം. സ്ഥിരം ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് പ്രത്യേക തരം വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയും ഉണ്ടായിരിക്കും.

ഡ്രൈവിംഗിൽ തുടക്കക്കാരാണോ? ഈ ടിപ്പുകള്‍ അറിഞ്ഞിരിക്കൂ...

4. ഇന്‍പുട്ടുകള്‍ പ്രധാനം- ഗിയര്‍ ലിവര്‍, സ്റ്റിയറിംഗ്, പെഡലുകള്‍ എന്നിവ നിങ്ങള്‍ നല്‍കുന്ന ഇന്‍പുട്ടുകളെ ആശ്രയിച്ചിരിക്കും പ്രവര്‍ത്തിക്കുക. ഓരോ ഭാഗത്തിനും ആവശ്യമായ ശരിയായ ഇന്‍പുട്ട് കണ്ടെത്തുക. എല്ലായ്‌പ്പോഴും ചെറിയ രീതിയില്‍ ആരംഭിക്കുന്നതാണ് നല്ലത്. പെട്ടെന്നുള്ള ഇന്‍പുട്ടുകള്‍ അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. കൃത്യമായ പരിശീലനം നിങ്ങളെ ഏതു സാഹചര്യത്തെയും നേരിടാന്‍ പ്രാപ്തരാക്കും.

ഡ്രൈവിംഗിൽ തുടക്കക്കാരാണോ? ഈ ടിപ്പുകള്‍ അറിഞ്ഞിരിക്കൂ...

5. തുടക്കം കുറഞ്ഞ സ്പീഡില്‍- നിങ്ങളുടെ ആദ്യ ഡ്രൈവിംഗ് ദിവസങ്ങളില്‍ കുറഞ്ഞ വേഗതയില്‍ മിതമായ രീതിയില്‍ ആയിരിക്കണം പരിശീലനം. കുറഞ്ഞ വേഗതയില്‍ വാഹനം ഓടിക്കാനുള്ള കഴിവാണ് ആദ്യം വികസിപ്പിച്ചെടുക്കേണ്ടത്.

ഡ്രൈവിംഗിൽ തുടക്കക്കാരാണോ? ഈ ടിപ്പുകള്‍ അറിഞ്ഞിരിക്കൂ...

6. കൃത്യമായ അകലം പാലിക്കുക- നിങ്ങള്‍ ഒരിക്കലും ടെയില്‍ഗേറ്റ് ചെയ്യരുത്. മുന്നിലുള്ള വാഹനങ്ങളില്‍ നിന്ന് എല്ലായ്‌പ്പോഴും സുരക്ഷിതമായ അകലം പാലിക്കുക.

ഡ്രൈവിംഗിൽ തുടക്കക്കാരാണോ? ഈ ടിപ്പുകള്‍ അറിഞ്ഞിരിക്കൂ...

7. ഹോണും ഇന്‍ഡിക്കേറ്ററും ശരിയായി ഉപയോഗിക്കുക- അപകടങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ സമര്‍ത്ഥമായും ഉദാരമായും ഹോണും ഇന്‍ഡിക്കേറ്ററും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. സിഗ്‌നലുകളിലും തിരക്കേറിയ ട്രാഫിക്കിലും വെറുതെ ഹോണ്‍ മുഴക്കരുത്. നിങ്ങള്‍ വളവുകളില്‍ നിന്നും തിരിയുന്ന സമയത്തും റോഡിലെ വരി മാറുമ്പോഴും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കാന്‍ മറക്കരുത്.

Most Read Articles

Malayalam
English summary
7 tips that will help you out in your initial days of driving
Story first published: Thursday, October 6, 2022, 16:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X