ചാര്‍ജിങ്ങിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു; 7 വയസ്സുകാരന് ദാരുണാന്ത്യം

ഇന്ത്യയില്‍ ഈ വര്‍ഷം വിവിധ സ്ഥലങ്ങളിലായി നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിച്ചിരുന്നു. പല കമ്പനികളുടെയും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിച്ചതിന്റെ കാരണം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കമ്മിറ്റിയെയും നിയോഗിച്ചു. ഈ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കാനുള്ള പ്രധാന കാരണം അവയില്‍ ഉപയോഗിക്കുന്ന ബാറ്ററികളാണെന്നാണ് പറയപ്പെടുന്നത്. ഈ ബാറ്ററികള്‍ അമിതമായി ചൂടാകുകയും തീ പിടിക്കുകയുമാണ് ചെയ്യുന്നത്.

ചാര്‍ജിങ്ങിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു; 7 വയസ്സുകാരന് ദാരുണാന്ത്യം

ഇതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് 7 വയസ്സുകാരന്‍ മരിച്ച ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ പാല്‍ഘറിലെ വസായ് പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം. വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഷബീര്‍ ഷാനവാസ് എന്ന കുട്ടിയാണ് മരിച്ചത്.

ചാര്‍ജിങ്ങിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു; 7 വയസ്സുകാരന് ദാരുണാന്ത്യം

ഷബീറും മുത്തശ്ശിയും അവരുടെ വീട്ടിലെ ഹാളില്‍ ഉറങ്ങുകയായിരുന്നു. അവിടെ പിതാവ് ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനായി പ്ലഗ് ഇന്‍ ചെയ്തു. ആ വാഹനത്തിലെ ബാറ്ററി മാത്രം മാറ്റി പ്രത്യേകം ചാര്‍ജ് ചെയ്യാം. സാധാരണ രാത്രിയില്‍ വീട്ടില്‍ വരുമ്പോള്‍ വാഹനത്തിന്റെ ബാറ്ററി വിച്ഛേദിച്ച് ചാര്‍ജ് ചെയ്യാന്‍ വെയ്ക്കാറുണ്ട്. രാവിലെ അത് അഴിച്ചുമാറ്റി വാഹനത്തില്‍ ഘടിപ്പിച്ച ശേഷം യാത്രചെയ്യാറാണ് പതിവ്.

ചാര്‍ജിങ്ങിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു; 7 വയസ്സുകാരന് ദാരുണാന്ത്യം

പതിവ് പോലെ പിതാവ് ബാറ്ററി ചാര്‍ജിലിട്ടു. അതേ മുറിയില്‍ 7 വയസ്സുള്ള കുട്ടിയും മുത്തശ്ശിയും ഉറങ്ങി. എന്നാല്‍, പുലര്‍ച്ചെ 4.10ഓടെ മുറിക്ക് പെട്ടെന്ന് തീപിടിച്ചു. ഉടന്‍ തന്നെ അയല്‍വാസികള്‍ എത്തി തീ അണച്ച് ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ 7 വയസ്സുള്ള ആണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റപ്പോള്‍ മുത്തശ്ശി പരിക്കുകളോടെ രക്ഷപ്പെട്ടു. 70 ശതമാനം പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ വെച്ച് മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മുത്തശ്ശി ചികിത്സയിലാണ്.

ചാര്‍ജിങ്ങിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു; 7 വയസ്സുകാരന് ദാരുണാന്ത്യം

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മണിക്പൂര്‍ പോലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. ബാറ്ററി പൊട്ടിത്തെറിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ഏത് കമ്പനിയുടേതാണെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ വാഹനത്തിന്റെ ബാറ്ററി മാത്രം പ്രത്യേകം അഴിച്ച് മാറ്റി ചാര്‍ജ് ചെയ്യുന്ന രീതിയിലാണെന്നാണ് വെളിപ്പെടുത്തല്‍. ഇത് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.

ചാര്‍ജിങ്ങിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു; 7 വയസ്സുകാരന് ദാരുണാന്ത്യം

ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബാറ്ററികള്‍ക്കും തീപിടിക്കുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയിരുന്നു. അതനുസരിച്ച്, ഇലക്ട്രിക് വാഹനങ്ങളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ പാലിച്ച് നിര്‍മ്മിക്കുന്ന ബാറ്ററികള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ചാര്‍ജിങ്ങിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു; 7 വയസ്സുകാരന് ദാരുണാന്ത്യം

ഒക്‌ടോബര്‍ ഒന്നു മുതല്‍ ഈ നിബന്ധനകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് 2 മാസമായി വൈകുകയാണ്. പുതിയ നടപടിക്രമം അനുസരിച്ച് ഡിസംബര്‍ ഒന്നാണ് അവസാന തീയതി. ഇത് മാറ്റത്തിന്റെ പ്രാരംഭ ഘട്ടമാണ്. രണ്ടാം ഘട്ടത്തിനുള്ള സമയപരിധി 2023 മാര്‍ച്ച് 31 ആണ്. ഈ മാറ്റങ്ങളില്‍ ബാറ്ററി സെല്‍, ചാര്‍ജര്‍, ബാറ്ററി പായ്ക്ക് ഡിസൈന്‍, ബാറ്ററി ഹീറ്റിംഗ് എന്നിവയുടെ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുന്നു.

ചാര്‍ജിങ്ങിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു; 7 വയസ്സുകാരന് ദാരുണാന്ത്യം

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ കൂടുന്നത് ഇലക്ട്രിക് വാഹനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം പതുക്കെ ഇല്ലാതാക്കുകയാണ്. ചെലവ് ലാഭിക്കാമെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ ജീവന് ഭീഷണിയാണെന്ന ചിന്ത പലരെയും അലട്ടുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ മേഖലയില്‍ മെച്ചപ്പെടുത്തലുകള്‍ നടത്തുകയും സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തയുന്നതോടെ ഈ ആശങ്കകള്‍ക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷ.

ചാര്‍ജിങ്ങിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു; 7 വയസ്സുകാരന് ദാരുണാന്ത്യം

നിങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ ബാറ്ററികള്‍ ഇടക്ക് പരിശോധിക്കുക, ബാറ്ററി പരിപാലനം വളരെ പ്രധാനമാണ്. ചാര്‍ജ് ചെയ്യുമ്പോള്‍ ബാറ്ററി ചൂടാകുന്നുണ്ടോ എന്നും ശ്രദ്ധിച്ചാല്‍ വലിയ അപകടങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ സാധിക്കും.

Most Read Articles

Malayalam
English summary
7 year old maharashtra boy killed after electric scooter battery exploded while charging at home
Story first published: Monday, October 3, 2022, 18:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X