കെഎസ്ആര്‍ടിസിയുടെ 82-ാം ജന്മദിനത്തില്‍ പൊലിഞ്ഞത് 19 ജീവനുകള്‍

2020 ഫെബ്രുവരി 20! കെഎസ്ആര്‍ടിസിയുടെ 82-ാം ജന്മദിനത്തില്‍ ഏവരെ ദുഖത്തിലാഴ്ത്തുന്ന് വാര്‍ത്തയാണ് രാവിലെ തന്നെ പുറത്തുവന്നത്.

കെഎസ്ആര്‍ടിസിയുടെ 82-ാം ജന്മദിനത്തില്‍ പൊലിഞ്ഞത് 19 ജീവനുകള്‍

ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് 19 പേരാണ് മരണമടഞ്ഞത്. 10 പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബസിന്റെ ഡ്രൈവറും കണ്ടക്ടറും മരിച്ചവരില്‍ ഉള്‍പ്പെടും. തമിഴ്നാട് അവിനാശിയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.

കെഎസ്ആര്‍ടിസിയുടെ 82-ാം ജന്മദിനത്തില്‍ പൊലിഞ്ഞത് 19 ജീവനുകള്‍

ആകെ 48 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏറെയും മലയാളികളായിരുന്നു. 38 പേര്‍ എറണാകുളത്തേക്കും മറ്റുള്ളവര്‍ പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലേക്കുമായിരുന്നു ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നത്. പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കെഎസ്ആര്‍ടിസിയുടെ 82-ാം ജന്മദിനത്തില്‍ പൊലിഞ്ഞത് 19 ജീവനുകള്‍

കണ്ടെയ്നര്‍ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചവരിലേറെയും. ലോറിയുടെ ടയര്‍ പൊട്ടി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാധനിക റിപ്പോര്‍ട്ട്. കോയമ്പത്തൂര്‍-സേലം ബൈപ്പാസില്‍ ഇടയ്ക്കുള്ള മീഡിയന്‍ മറികടന്ന് വണ്‍വേ തെറ്റിച്ചെത്തിയ കണ്ടെയ്‌നര്‍ ലോറി കെഎസ്ആര്‍ടിസി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു.

കെഎസ്ആര്‍ടിസിയുടെ 82-ാം ജന്മദിനത്തില്‍ പൊലിഞ്ഞത് 19 ജീവനുകള്‍

കോയമ്പത്തൂരില്‍ നിന്നും ഏകദേശം 55 കിലോമീറ്റര്‍ അകലെയായി അവിനാശിയ്ക്ക് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം. വലിയ രീതിയിലുള്ള ഒരു അപകടമാണുണ്ടായത്. കെഎസ്ആര്‍ടിസി ബസ്സിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നിട്ടുണ്ട്. മരിച്ചവരില്‍ കെഎസ്ആര്‍ടിസി ജീവനക്കാരായ ബൈജു, ഗിരീഷ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.

കെഎസ്ആര്‍ടിസിയുടെ 82-ാം ജന്മദിനത്തില്‍ പൊലിഞ്ഞത് 19 ജീവനുകള്‍

കൂടാതെ യാത്രക്കാരായ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് അപകടത്തില്‍പ്പെട്ട വോള്‍വോ മള്‍ട്ടി ആക്‌സില്‍ ബസ് എറണാകുളത്തു നിന്നും ബംഗളുരുവിലേക്ക് പോയത്. യാത്രക്കാരില്ലാതിരുന്നതിനാല്‍ മടക്കയാത്ര ഒരു ദിവസം നീട്ടുകയായിരുന്നു.

കെഎസ്ആര്‍ടിസിയുടെ 82-ാം ജന്മദിനത്തില്‍ പൊലിഞ്ഞത് 19 ജീവനുകള്‍

ബസ്സിലെ റിസര്‍വേഷന്‍ കണക്കുകള്‍ പ്രകാരം 48 സീറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. എറണാകുളം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് അപകടത്തില്‍പ്പെട്ട ലോറി. ബസിന്റെ വലതുവശത്ത് ഇരുന്നവരാണ് ഏറെയും മരണപ്പെട്ടത്. വാഹനം വെട്ടിപൊളിച്ചാണ് ബസില്‍ നിന്ന് ആളുകളെ പുറത്തേക്ക് എടുത്തത്.

കെഎസ്ആര്‍ടിസിയുടെ 82-ാം ജന്മദിനത്തില്‍ പൊലിഞ്ഞത് 19 ജീവനുകള്‍

പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുപ്പൂരിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിലാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

കെഎസ്ആര്‍ടിസിയുടെ 82-ാം ജന്മദിനത്തില്‍ പൊലിഞ്ഞത് 19 ജീവനുകള്‍

തമിഴ്നാട് സര്‍ക്കാരുമായും തിരുപ്പൂര്‍ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ടൈലുമായി പോയ ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

കെഎസ്ആര്‍ടിസിയുടെ 82-ാം ജന്മദിനത്തില്‍ പൊലിഞ്ഞത് 19 ജീവനുകള്‍

മരണപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ മികച്ച സേവനത്തിനുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയവരാണ്. അപകടത്തെക്കുറിച്ച് കൂടുതലായി അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസി എംഡിയോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. 9495099910 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ കഴിയും.

കെഎസ്ആര്‍ടിസിയുടെ 82-ാം ജന്മദിനത്തില്‍ പൊലിഞ്ഞത് 19 ജീവനുകള്‍

അതേസമയം അവിനാശിയില്‍ 19 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്‌നര്‍ ലേറി എറണാകുളം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഹേമരാജ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി.

Most Read Articles

Malayalam
English summary
KSRTC bus accident at Tamilnadu 19 Died. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X