സൂപ്പർ ബൈക്കുകളുടെ ശവപ്പറമ്പായി ഇന്ത്യ, ഞെട്ടിക്കും ഈ കാഴ്ചകൾ

വാഹനപ്രേമികളെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്നത് കുറച്ച് കടുപ്പമേറിയ രാജ്യമാണ്. മറ്റൊന്നും കൊണ്ടല്ല, ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഇവിടെ നൽകേണ്ടി വരുന്ന നികുതി വളരെ കൂടുതലാണ്.

സൂപ്പർ ബൈക്കുകളുടെ ശവപ്പറമ്പായി ഇന്ത്യ, ഞെട്ടിക്കും ഈ കാഴ്ചകൾ

സാധാരണക്കാരെ സംബന്ധിച്ച് വൻ നികുതി നൽകി ഇത്തരത്തിലുള്ള വാഹനങ്ങൾ വാങ്ങുകയെന്നത് ചിന്തിച്ച് നോക്കാൻ പോലും പറ്റാത്ത കാര്യമാണ്. ഇക്കാരണങ്ങൾ കൊണ്ടാണ് പലരും നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ വാങ്ങുന്നതും ഇവ പിന്നീട് പോലീസ് പിടിച്ചെടുക്കുന്ന ഗതികേട് വരുന്നതും.

സൂപ്പർ ബൈക്കുകളുടെ ശവപ്പറമ്പായി ഇന്ത്യ, ഞെട്ടിക്കും ഈ കാഴ്ചകൾ

പിടിച്ചെടുത്ത വാഹനങ്ങൾ അത്രയും തന്നെ പോലീസ് സ്റ്റേഷനിൽ കിടന്ന് ഉപയോഗശൂന്യമാവുകയാണ് പതിവ്. ഇതാ അത്തരത്തിലുള്ള ചില സൂപ്പർബൈക്കുകളുടെ കാഴ്ചയാണ് ഇവിടെ നിങ്ങൾക്ക് മുന്നിലെത്തിക്കുന്നത്.

Most Read: ഇന്ത്യയ്ക്ക് ഏറ്റവും പ്രിയം മാരുതി കാറുകളോട്, രണ്ടാമത് ഹ്യുണ്ടായി

സൂപ്പർ ബൈക്കുകളുടെ ശവപ്പറമ്പായി ഇന്ത്യ, ഞെട്ടിക്കും ഈ കാഴ്ചകൾ

സിദ്ധാർത്ഥ എം എന്നൊരാളാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മുംബൈയിലെ അന്ധേരി പോലീസ് സ്റ്റേഷനിൽ ഉപയോഗശൂന്യമായി കിടക്കുന്ന സൂപ്പർ ബൈക്കുകളാണ് ചിത്രത്തിൽ. ഹോണ്ട CBR 1000RR ഫയർബ്ലേഡ്, ഹോണ്ട CBR 600RR, യമഹ FZ-1 എന്നീ സൂപ്പർ ബൈക്കുകളാണ് ഇവയിൽ പ്രധാനികൾ. നാലിലധികം ഫയർബ്ലേഡ്, ഹോണ്ട CBR 600RR ബൈക്കുകൾ ചിത്രത്തിൽ നമുക്ക് കാണാം, ഇതിലൊന്ന് വളരെ വിരളമായി ലഭിക്കുന്ന റെപ്സോൾ മോഡൽ ബൈക്കാണ്.

സൂപ്പർ ബൈക്കുകളുടെ ശവപ്പറമ്പായി ഇന്ത്യ, ഞെട്ടിക്കും ഈ കാഴ്ചകൾ

മോട്ടോ ജിപി ലിവറിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ബൈക്കാണ് റെപ്സോൾ റെപ്ലിക്ക. വാഹനപ്രേമികൾക്കിടയിൽ വലിയ ആരാധകരുള്ള ബൈക്കാണിത്. CBR 600RR ന്റെ തന്നെ കോണിക്ക മിനോൾട്ട എഡിഷനും ഇതിന്റെ കൂടെ തന്നെയുണ്ട്. യമഹ FZ-1 ആണ് ഇക്കൂട്ടരിൽ മറ്റൊരു പ്രമുഖൻ. ഒരു അപകടം പറ്റിയ പോലെയാണ് ഇതിന്റെ രൂപം.

സൂപ്പർ ബൈക്കുകളുടെ ശവപ്പറമ്പായി ഇന്ത്യ, ഞെട്ടിക്കും ഈ കാഴ്ചകൾ

ഇവിടെ ഉപയോഗശൂന്യമായി കിടക്കുന്ന എല്ലാ ബൈക്കുകളും തന്നെ 600 സിസി ശ്രേണിയിലുള്ളവയാണ്. എല്ലാ അന്താരാഷ്ട്ര വാഹനനിർമ്മാതാക്കളും നിയമാനുസൃതമായി മാത്രമേ ഇന്ത്യയിൽ വിൽപന നടത്താറുള്ളൂ, മുമ്പ് 600 സിസി ശ്രേണിയിലുള്ള ബൈക്കുകൾ ഇറക്കുമതി ചെയ്യാൻ ഇന്ത്യയിൽ നിയമസാധുത ഉണ്ടായിരുന്നില്ല.

സൂപ്പർ ബൈക്കുകളുടെ ശവപ്പറമ്പായി ഇന്ത്യ, ഞെട്ടിക്കും ഈ കാഴ്ചകൾ

ഇത് ഇന്ത്യൻ വാഹനനിർമ്മാതാക്കൾക്ക് ഒത്തിരി ഗുണം ചെയ്തിരുന്നു. ഈ നിയമം പിന്നീ ട് 800 സിസിക്ക് മുകളിൽ എന്ന് ഭേദഗതി ചെയ്തു. ഇത് 600 സിസി ശ്രേണിയിലുള്ള ബൈക്കുകൾ നിയമപരമായിത്തന്നെ വിൽപന നടത്താൻ വാഹനനിർമ്മാതാക്കളെ സഹായിച്ചു.

സൂപ്പർ ബൈക്കുകളുടെ ശവപ്പറമ്പായി ഇന്ത്യ, ഞെട്ടിക്കും ഈ കാഴ്ചകൾ

ഏതെങ്കിലും NRI ഇന്ത്യയിലേക്ക് തിരിച്ച് വരികയാണെങ്കിൽ അവരുടെ വാഹനങ്ങളും കൊണ്ടുവരാമെന്ന് നിയമം അനുശാസിക്കുന്നു. ഇത് ദുരുപയോഗം ചെയ്ത് ഒരുപാട് പേർ ഈ നിയമത്തിന്റെ പിൻവാതിലിലൂടെ നിയമം അനുശാസിക്കാത്ത ബൈക്കുകൾ ഇറക്കുമതി ചെയ്തു. ഇവയ്ക്കൊന്നും ശരിയായ രേഖകളില്ലാതെയാണ് നിരത്തിലിറക്കുന്നത്.

സൂപ്പർ ബൈക്കുകളുടെ ശവപ്പറമ്പായി ഇന്ത്യ, ഞെട്ടിക്കും ഈ കാഴ്ചകൾ

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(DRI) പലപ്പോഴായി നിരത്തിൽ നിന്ന് ഇവ പിടിച്ചെടുക്കുകയും ഉടമസ്ഥരോട് പിഴയൊടുക്കാൻ ആവശ്യപ്പെടുകയുമാണ് പതിവ്. എന്നാൽ ഒരു ലക്ഷം രൂപയോളം വരെ പിഴ വരുന്ന സാഹചര്യത്തിൽ പലരും ഈ ബൈക്കുകൾ ഉപേക്ഷിക്കാറാണ് ചെയ്യുന്നത്.

Most Read: എൻഫീൽഡിനും അനുമതിയില്ല - വീഡിയോ

സൂപ്പർ ബൈക്കുകളുടെ ശവപ്പറമ്പായി ഇന്ത്യ, ഞെട്ടിക്കും ഈ കാഴ്ചകൾ

ഭീമമായ തുക പിഴയൊടുക്കാനില്ലാതെ ഉടമസ്ഥരാൽ ഉപേക്ഷിക്കപ്പെട്ട ഇവ പോലീസ് സ്റ്റേഷനുകളിൽ തുരുമ്പെടുത്ത് നശിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഒരു CBU 600 സിസി ബൈക്ക് ഇന്ത്യയിൽ ഇറക്കുമതി ചെയ്യണമെങ്കിൽ ഒരുപാട് സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉത്തരവുകളും ക്ലിയറൻസുകളും ആവശ്യമാണ്.

സൂപ്പർ ബൈക്കുകളുടെ ശവപ്പറമ്പായി ഇന്ത്യ, ഞെട്ടിക്കും ഈ കാഴ്ചകൾ

നിയമത്തിന്റെ നൂലാമാലകൾ കാരണം പലരും ഇതിന് മെനക്കെടാറില്ല. ഭാവിയിൽ ഈ നിയമങ്ങൾക്ക് എന്തെങ്കിലും മാറ്റം വരുമെന്നും ലോകോത്തര ബൈക്കുകൾ ഇന്ത്യൻ വിപണിയിലെത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
abandoned superbikes like yamaha fz and honda cbr getting destroyed in india: read in malayalam
Story first published: Tuesday, January 1, 2019, 13:55 [IST]
 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more