68ാം വയസ്സിൽ ഇന്ത്യന്‍ 2വിനായി കിടിലൻ മേക്കോവർ; ഫിറ്റ്നസ് പരിശീലകന് കാര്‍ സമ്മാനിച്ച് കമൽ ഹാസൻ

ബ്രഹ്‌മാണ്ഡ സംവിധായകന്‍ ശങ്കറിന്റെയും ഉലകനായകന്‍ കമൽ ഹാസന്റെയും സിനിമ ജീവിതത്തിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു 'ഇന്ത്യന്‍'. 1996ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കമലും ശങ്കറും 16 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ചിത്രവുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തകള്‍ക്കും വന്‍ പ്രാധാന്യം ലഭിക്കുന്നുണ്ട്.

68ാം വയസ്സിൽ ഇന്ത്യന്‍ 2വിനായി കിടിലൻ മേക്കോവർ; ഫിറ്റ്നസ് പരിശീലകന് കാര്‍ സമ്മാനിച്ച് കമൽ ഹാസൻ

അടുത്തിടെ 'വിക്രം' സിനിമയുടെ വമ്പന്‍ വിജയം ആഘോഷിക്കാന്‍ നടന്‍മാര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍മാതാവ് കൂടിയായ കമല്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. സംവിധായകന്‍ ലോകേഷ് കനകരാജിന് ഒരു കാര്‍ സമ്മാനമായി നല്‍കിയപ്പോള്‍ നടന്‍ സൂര്യക്ക് കഥാപാത്രത്തിന്റെ പേര് അനുസ്മരിപ്പിക്കുന്ന റോളക്‌സ് വാച്ചാണ് സമ്മാനിച്ചത്. ഒപ്പം സിനിമയുടെ 13 അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് ബൈക്കും അദ്ദേഹം സമ്മാനിച്ചു.

68ാം വയസ്സിൽ ഇന്ത്യന്‍ 2വിനായി കിടിലൻ മേക്കോവർ; ഫിറ്റ്നസ് പരിശീലകന് കാര്‍ സമ്മാനിച്ച് കമൽ ഹാസൻ

വിക്രമില്‍ തുടങ്ങിയ സമ്മാനം നല്‍കുന്ന ശീലം ഇന്ത്യന്‍ 2വിലും തുടരുകയാണ് കമല്‍. സിനിമക്കായി തന്റെ ശരീര രൂപമാറ്റം വരുത്താന്‍ സഹായിച്ച ഫിറ്റ്‌നെസ്സ് ട്രെയിനര്‍ക്കാണ് ഇത്തവണ നറുക്ക് വീണത്. 68ാം വയസ്സിലെ ഫിറ്റ്‌നെസ്സ് റിസള്‍ട്ട് കണ്ട് ആവേശത്തിലായ കമൽ ഹാസൻ സിനിമ വെള്ളിത്തിരയില്‍ എത്തുന്നതിന് മുമ്പ് തന്നെ 'ആശാനെ' കൈയ്യോടെ ആദരിച്ചു. തന്റെ ഫിറ്റ്‌നസ് പരിശീലകന് ഉലകനായകന്‍ കാര്‍ സമ്മാനിക്കുന്ന ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായി.

68ാം വയസ്സിൽ ഇന്ത്യന്‍ 2വിനായി കിടിലൻ മേക്കോവർ; ഫിറ്റ്നസ് പരിശീലകന് കാര്‍ സമ്മാനിച്ച് കമൽ ഹാസൻ

സമ്മാനമായി നല്‍കിയത് റെനോ ക്വിഡ്

റെനോ ക്വിഡ് കാറാണ് കമൽ ഹാസൻ തന്റെ ഫിറ്റ്‌നസ് പരിശീലകന് നല്‍കിയതെന്നാണ് സൂചന. എന്നാല്‍ ക്വിഡിന്റെ ഏത് വേരിയന്റാണ് നല്‍കിയിരിക്കുന്നത് എന്ന കാര്യത്തില്‍ ഉറപ്പില്ല. പുതിയ 2022 റെനോ ക്വിഡില്‍ ടാക്കോമീറ്ററുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂടൂത്തോടുകൂടിയ സിംഗിള്‍-ഡിന്‍ ഓഡിയോ സിസ്റ്റം എന്നീ ഫീച്ചറുകള്‍ ഉള്‍കൊള്ളുന്നു.

68ാം വയസ്സിൽ ഇന്ത്യന്‍ 2വിനായി കിടിലൻ മേക്കോവർ; ഫിറ്റ്നസ് പരിശീലകന് കാര്‍ സമ്മാനിച്ച് കമൽ ഹാസൻ

ഇതിനൊപ്പം യുഎസ്ബി, ഓക്‌സ് കണക്റ്റിവിറ്റി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എഞ്ചിന്‍ ഇമ്മൊബിലൈസര്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ഇബിഡിയുള്ള എബിഎസ്, ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും ക്വിഡില്‍ ലഭ്യമായ ഫീച്ചറുകളാണ്.

68ാം വയസ്സിൽ ഇന്ത്യന്‍ 2വിനായി കിടിലൻ മേക്കോവർ; ഫിറ്റ്നസ് പരിശീലകന് കാര്‍ സമ്മാനിച്ച് കമൽ ഹാസൻ

ആകര്‍ഷകമായ ഡിസൈനാണ് റെനോ പുതിയ ക്വിഡിന് നല്‍കിയിരിക്കുന്നത്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ (ഡിആര്‍എല്‍), സ്പ്ലിറ്റ് ഹെഡ്ലാമ്പ് ക്ലസ്റ്റര്‍, ടോപ്പ് എന്‍ഡ് വേരിയന്റുകളില്‍ റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകള്‍ എന്നിവയാണ് പുത്തന്‍ ക്വിഡിന്റെ പ്രധാന സവിശേഷതകള്‍.

68ാം വയസ്സിൽ ഇന്ത്യന്‍ 2വിനായി കിടിലൻ മേക്കോവർ; ഫിറ്റ്നസ് പരിശീലകന് കാര്‍ സമ്മാനിച്ച് കമൽ ഹാസൻ

പ്രീമിയം കാറുകള്‍ക്ക് സമാനമായിട്ടാണ് റെനോ ക്വിഡിന്റെ മുന്‍ ഗ്രില്‍ ഒരുക്കിയിരിക്കുന്നത്. ആകര്‍ഷകമായ രൂപകല്‍പനയും മെച്ചപ്പെട്ട ഫീച്ചറുകള്‍ക്കുമൊപ്പം താങ്ങാവുന്ന വിലയില്‍ ലഭിക്കുക കൂടി ചെയ്യുന്നതിനാലാണ് ക്വിഡ് എന്ന മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ജനപ്രിയമായത്.

68ാം വയസ്സിൽ ഇന്ത്യന്‍ 2വിനായി കിടിലൻ മേക്കോവർ; ഫിറ്റ്നസ് പരിശീലകന് കാര്‍ സമ്മാനിച്ച് കമൽ ഹാസൻ

എഞ്ചിന്‍ വശങ്ങള്‍ പരിശോധിച്ചാല്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുള്ള RXL(O) വേരിയന്റാണ് പുതിയ ക്വിഡിന് ലഭിക്കുന്നത്. 800 സിസി എഞ്ചിന്‍ 54 bhp കരുത്തും 72 Nm torque ഉം ഉത്പാദിപ്പിക്കും. ഈ എഞ്ചിനുമായി ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. 1.0 ലിറ്റര്‍ എഞ്ചിന്‍ 68 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കും. ഈ എഞ്ചിനില്‍ മാനുവല്‍, AMT ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.

68ാം വയസ്സിൽ ഇന്ത്യന്‍ 2വിനായി കിടിലൻ മേക്കോവർ; ഫിറ്റ്നസ് പരിശീലകന് കാര്‍ സമ്മാനിച്ച് കമൽ ഹാസൻ

ഇന്ത്യന്‍ 2

ലൈക പ്രൊഡക്ഷന്‍സും റെഡ് ജയന്റ് മൂവീസും ചേര്‍ന്ന് നിര്‍മ്മിച്ച ഈ പൊളിറ്റിക്കല്‍ ചിത്രം രാജ്യത്തെ അഴിമതിയെക്കുറിച്ചാണ് പറയുന്നത്. ആദ്യ ഭാഗത്തില്‍ കമൽ ഹാസൻ അച്ഛനും മകന്റെയും റോളില്‍ തിമിര്‍ത്താടി. ചിത്രത്തിലെ 'ഇന്ത്യന്‍ തത്ത' എന്ന കഥാപാത്രത്തിന്റെ പ്രകടനം കമലിന് ഏറെ കൈയ്യടി നേടിക്കൊടുത്തു. ചെന്നൈയിലും തിരുപ്പതിയിലുമായിട്ടാണ് ഇന്ത്യന്‍ 2 ചിത്രീകരണം പുരോഗമിക്കുന്നത്.

68ാം വയസ്സിൽ ഇന്ത്യന്‍ 2വിനായി കിടിലൻ മേക്കോവർ; ഫിറ്റ്നസ് പരിശീലകന് കാര്‍ സമ്മാനിച്ച് കമൽ ഹാസൻ

ഒരു കഥാപാത്രത്തിന്റെ പൂര്‍ണതക്കായി എന്ത് ത്യാഗം സഹിക്കാനും കമല്‍ തയാറാണ്. സിനിമക്കായി ശരീര രൂപമാറ്റങ്ങള്‍ വരുത്തുന്നതില്‍ തന്റെ പിന്‍ഗാമികള്‍ക്ക് ഒരു റോള്‍മോഡലാണ് കമല്‍. ഇന്ത്യന്‍ 2 ലെ തന്റെ കഥാപാത്രത്തിന് രൂപം നല്‍കാന്‍ കഠിനമായി പ്രയത്‌നിക്കുകയാണ് 68ാം വയസ്സിലും താരം. സിനിമയില്‍ കമലിന് വേണ്ടി മാത്രമായി ഒരു വ്യക്തിഗത ഫിറ്റ്നസ് പരിശീലകനെ നിയമിക്കുകയായിരുന്നു.

Most Read Articles

Malayalam
English summary
Actor kamal haasan presents new car to fitness trainer who reshaped his body for indian 2
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X