റാങ്‌ലർ റുബിക്കൺ മോഡിഫൈ ചെയ്ത് സുന്ദരകുട്ടപ്പനാക്കി നടൻ കരൺ കുന്ദ്ര

നടൻ കരൺ കുന്ദ്ര അടുത്തിടെയാണ് പുതിയ ജീപ്പ് റാങ്‌ലർ റുബിക്കൺ സ്വന്തമാക്കിയത്. മികച്ച ഓഫ്-റോഡറുകളിൽ ഒന്നായ റാങ്‌ലറിന്റെ ടോപ്പ് എൻഡ് വേരിയന്റായ റൂബിക്കണിന് ഏകദേശം 60.30 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. സാർജ് ഗ്രീൻ നിറത്തിലുള്ള എസ്‌യുവിയാണ് താരം സ്വന്തം ഗാരേജിൽ എത്തിച്ചിരുന്നത്.

റാങ്‌ലർ റുബിക്കൺ മോഡിഫൈ ചെയ്ത് സുന്ദരകുട്ടപ്പനാക്കി നടൻ കരൺ കുന്ദ്ര

വാങ്ങി ഏതാനും മാസങ്ങൾക്ക് ശേഷം, ചില മോഡിഫിക്കേഷൻ നടത്തിയ തന്റെ എസ്‌യുവിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയായിൽ പങ്കുവെച്ചിരിക്കുകയാണ് താരം. ഓഫ്-റോഡറിന്റെ എക്സ്റ്റീരിയർ ഭാഗത്തു പ്രകടമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
റാങ്‌ലർ റുബിക്കൺ മോഡിഫൈ ചെയ്ത് സുന്ദരകുട്ടപ്പനാക്കി നടൻ കരൺ കുന്ദ്ര

പരിഷ്കരിച്ച ജീപ്പ് റാങ്‌ലർ റുബിക്കൺ എസ്‌യുവിയുടെ ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റാഗ്രാമിലാണ് പങ്കുവെച്ചിട്ടുണ്ട്. എസ്‌യുവിയുടെ മൊത്തത്തിലുള്ള ലുക്ക് വർദ്ധിപ്പിക്കുന്ന ചില പരിഷ്‌ക്കരണങ്ങൾ കരൺ കുന്ദ്ര നടത്തിയിട്ടുണ്ട്. മുൻവശത്ത് നിന്ന് തുടങ്ങുകയാണെങ്കിൽ എസ്‌യുവിയിലെ സ്റ്റോക്ക് ബമ്പർ നീക്കം ചെയ്‌ത് പകരം ഒരു ഓഫ് റോഡ് ബമ്പർ നൽകി. ഇത് ഒരു മെറ്റൽ ബമ്പർ പോലെ തോന്നുന്നില്ല.

MOST READവേരിയന്റും ഫീച്ചറുകളും അടുത്തറിയാം; Alto K10-ന്റെ പരസ്യ വീഡിയോ പങ്കുവെച്ച് Maruti

റാങ്‌ലർ റുബിക്കൺ മോഡിഫൈ ചെയ്ത് സുന്ദരകുട്ടപ്പനാക്കി നടൻ കരൺ കുന്ദ്ര

എന്നിരുന്നാലും അതിൽ ഒരു മെറ്റൽ ബാർ സംയോജിപ്പിച്ചിരിക്കുന്നു. ഫ്രണ്ട് ബമ്പറിലും ചങ്ങലകളും കൊളുത്തുകളും സ്ഥാപിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകൾ പുതിയ ബമ്പറിൽ തന്നെയാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഒരു മെറ്റൽ സ്കിഡ് പ്ലേറ്റും ചിത്രങ്ങളിൽ കാണാം. ഇത് കൂടാതെ, എസ്‌യുവിക്ക് ചുരുക്കാവുന്ന ഫൂട്ട് ബോർഡുകളുമുണ്ട് .

റാങ്‌ലർ റുബിക്കൺ മോഡിഫൈ ചെയ്ത് സുന്ദരകുട്ടപ്പനാക്കി നടൻ കരൺ കുന്ദ്ര

വീലുകളാണ് റാങ്‌ലർ റുബിക്കണിന്റെ പ്രധാന ആകർഷണം. എസ്‌യുവിയിലെ സ്റ്റോക്ക് അലോയ് വീലുകൾക്ക് പകരം പുത്തൻ വീൽ നൽകിയിരിക്കുകയാണ് നടൻ. വീലുകളുടെ വലുപ്പം പോസ്റ്റിൽ പരാമർശിച്ചിട്ടില്ല. എന്നിരുന്നാലും ഇത് സ്റ്റോക്ക് യൂണിറ്റുകളേക്കാൾ അല്പം വലുതായി കാണപ്പെടുന്നു. ഫ്യൂവൽ ബ്രാൻഡിന്റെ കറുപ്പ് നിറത്തിലുള്ള അലോയ് വീലുകളാണ് വാഹനത്തിന്റെ മൊഞ്ച് കൂട്ടുന്നത്.

MOST READ:ഇരച്ചെത്തുമോ എസ്‌യുവി പ്രേമികൾ? പുത്തൻ Mahindra Scorpio Classic മോഡലിന്റെ വില പ്രഖ്യാപനം നാളെ

റാങ്‌ലർ റുബിക്കൺ മോഡിഫൈ ചെയ്ത് സുന്ദരകുട്ടപ്പനാക്കി നടൻ കരൺ കുന്ദ്ര

ഓഫ് റോഡ് യാത്രകൾക്ക് ഏറ്റവും കൂടുതൽ അനുസൃതമായ ടയറുകളാണ് നൽകിയിരിക്കുന്നത്. ഇതല്ലാതെ മറ്റ് കാര്യമായ മാറ്റങ്ങളൊന്നും കാറിൽ ദൃശ്യമല്ല. മുകളിൽ സൂചിപ്പിച്ചതുപോലെ റാങ്‌ലർ എസ്‌യുവിയുടെ ഏറ്റവും ഉയർന്ന വേരിയന്റാണ് ജീപ്പ് റാങ്‌ലർ റുബിക്കൺ. ഇത് ജീപ്പിന്റെ റോക്ക്-ട്രാക്ക് മുഴുവൻ സമയ 4WD ലോക്കിംഗ് ഫ്രണ്ട്, റിയർ ഡിഫറൻഷ്യലുകൾ വാഗ്ദാനം ചെയ്യുന്നു.

റാങ്‌ലർ റുബിക്കൺ മോഡിഫൈ ചെയ്ത് സുന്ദരകുട്ടപ്പനാക്കി നടൻ കരൺ കുന്ദ്ര

ഓഫ്-റോഡിംഗിൽ ഡിസ്‌കണക്‌ട് ചെയ്യാവുന്ന ഇലക്ട്രോണിക് സ്വേ ബാറുകളും ഉണ്ട്. ഗ്യാസ് ഷോക്ക് അബ്സോർബറുകൾ ഉൾക്കൊള്ളിച്ചാണ് സസ്പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ബ്രേക്ക്-ഓവർ, ഡിപ്പാർച്ചർ ആംഗിളുകൾ എന്നിവയും റൂബിക്കോൺ വാഗ്ദാനം ചെയ്യുന്നു. പരിഷ്കാരങ്ങൾക്ക് ശേഷം ഇത് വർദ്ധിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുമായിരുന്നു. ഈ എസ്‌യുവിയുടെ പിൻഭാഗത്തെ ബമ്പറും ഇന്റീരിയറും താരം പരിഷ്‌കരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

MOST READ: പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ? ഏതാകും മികച്ച ഡീൽ

റാങ്‌ലർ റുബിക്കൺ മോഡിഫൈ ചെയ്ത് സുന്ദരകുട്ടപ്പനാക്കി നടൻ കരൺ കുന്ദ്ര

അമേരിക്കൻ കമ്പനി ആയ ജീപ്പ് ഇന്ത്യയിൽ അൺലിമിറ്റഡ്, റുബിക്കൺ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് റാങ്‌ലർ പുറത്തിറക്കുന്നത്. ഓഫ്-റോഡ് എസ്‌യുവികളുടെ തലതൊട്ടപ്പനായി വിശേഷിപ്പിക്കപ്പെടുന്ന ജീപ്പ് റാങ്‌ലർ 2021 മുതലാണ് കമ്പനി ഇന്ത്യയിൽ നിർമിക്കാൻ തുടങ്ങിയത്. രഞ്‌ജംഗാവോണിലെ പ്ലാന്റിലാണ് റാങ്‌ലർ നിർമിക്കുന്നത്. മിഡ് സൈസ് എസ്‌യുവി കോമ്പസിന് ശേഷം പ്രാദേശികമായി നിർമിക്കുന്ന ജീപ്പിന്റെ രണ്ടാമത്തെ എസ്‌യുവിയാണ് റാങ്‌ലർ.

റാങ്‌ലർ റുബിക്കൺ മോഡിഫൈ ചെയ്ത് സുന്ദരകുട്ടപ്പനാക്കി നടൻ കരൺ കുന്ദ്ര

റാങ്ലറിന്റെ ഓഫ്-റോഡ്-ഓറിയന്റഡ് പതിപ്പാണ് റൂബിക്കൺ. അൺലിമിറ്റഡ് വേരിയന്റിനേക്കാൾ ഏകദേശം അഞ്ച് ലക്ഷം രൂപ അധികം മുടക്കിയാലാണ് റൂബിക്കൺ സ്വന്തമാക്കാനാകുക. ആക്‌സന്റ് നിറങ്ങളുള്ള ഫ്രണ്ട് ഗ്രിൽ, ബ്ലാക്ക് ഫെൻഡർ ഫ്ലേറുകൾ, 17 ഇഞ്ച് മഡ്-ടെറൈൻ ടയറുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ

MOST READ: അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

റാങ്‌ലർ റുബിക്കൺ മോഡിഫൈ ചെയ്ത് സുന്ദരകുട്ടപ്പനാക്കി നടൻ കരൺ കുന്ദ്ര

റോക്ക് റെയിലുകൾ, പെർഫോമൻസ് സസ്‌പെൻഷൻ, 4x4 സിസ്റ്റം, ലോക്കിംഗ് ഡിഫറൻഷ്യൽസ്, ഇലക്ട്രോണിക്കലി ഡിസ്കണക്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സ്വേ ബാർ, 'റൂബിക്കൺ' ലേബൽ എന്നിവയുടെ ഫലമായി മികച്ച ഓഫ്‌റോഡിങ് അനുഭവം റുബിക്കൺ സാധ്യമാക്കുന്നു.

റാങ്‌ലർ റുബിക്കൺ മോഡിഫൈ ചെയ്ത് സുന്ദരകുട്ടപ്പനാക്കി നടൻ കരൺ കുന്ദ്ര

റാങ്ലറിന്റെ രണ്ട് വേരിയന്റുകൾക്കും ഒരേ 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 208 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

റാങ്‌ലർ റുബിക്കൺ മോഡിഫൈ ചെയ്ത് സുന്ദരകുട്ടപ്പനാക്കി നടൻ കരൺ കുന്ദ്ര

8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വോയ്‌സ് കമാൻഡ് ആൻഡ് നാവിഗേഷൻ, ആൽപൈൻ സ്റ്റീരിയോ സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഏഴ് ഇഞ്ച് എംഐഡി, കീലെസ് എൻട്രി, മടക്കാവുന്ന 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ എന്നിങ്ങനെ നിരവധി സവിശേഷതകൾ അൺലിമിറ്റഡ് വേരിയന്റിൽ കാണാനാകും.

റാങ്‌ലർ റുബിക്കൺ മോഡിഫൈ ചെയ്ത് സുന്ദരകുട്ടപ്പനാക്കി നടൻ കരൺ കുന്ദ്ര

റാങ്‌ലറിന്റെ അൺലിമിറ്റഡ് വേരിയന്റ് എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള വൃത്താകൃതിയിലുള്ള എൽ‌ഇഡി ഹെഡ്‌ലാമ്പുകളും ഏഴ് സ്ലാറ്റ് സിഗ്നേച്ചർ ഫ്രണ്ട് ഗ്രില്ലുമാണ് അവതരിപ്പിക്കുന്നത്. കറുത്ത ലോവർ ബമ്പറിൽ ഫോഗ് ലാമ്പുകൾ സ്ഥാപിക്കുകയും ചെയ്‌തതോടെ ഇവയെല്ലാം കൂടി ചേർന്ന് റാങ്‌ലറിന് അതിന്റെ പരുക്കൻ രൂപം നൽകുകയും ചെയ്യുന്നു.

റാങ്‌ലർ റുബിക്കൺ മോഡിഫൈ ചെയ്ത് സുന്ദരകുട്ടപ്പനാക്കി നടൻ കരൺ കുന്ദ്ര

18 ഇഞ്ച് കൂറ്റൻ അലോയ് വീലുകൾ ഉൾക്കൊള്ളുന്ന ബോഡി കളർ ഫെൻഡർ ഫ്ളേറുകളാണ് എസ്‌യുവിയിലുള്ളത്. ഫ്രെയിം ഡോറുകൾ‌ പൂർണമായും നീക്കംചെയ്യാനും കഴിയും. പിന്നിൽ‌ ലംബമായി സ്ഥാപിച്ചിരിക്കുന്ന എൽ‌ഇഡി ടെയിൽ‌ലാമ്പുകളാണ് പ്രധാന ആകർഷണം. കൂടാതെ ടെയിൽ‌ഗേറ്റിൽ‌ ഒരു സ്പെയർ‌ വീൽ‌ സ്ഥാപിച്ചിരിക്കുന്നതും മസ്ക്കുലർ രൂപം എടുത്തുകാണിക്കാൻ സഹായിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #jeep #ജീപ്പ്
English summary
Actor karan kundrra shared images of his jeep wrangler rubicon suv with some modifications
Story first published: Friday, August 19, 2022, 14:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X