YouTube

വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ആരാധകർ ഒരിക്കലും മറക്കാത്ത കഥാപാത്രമാണ് ബ്രയാൻ ഒ'കോണർ. ഈ കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ പോൾ വാക്കർ എന്ന നടൻ ഓർമയായിട്ട് വർഷങ്ങളായെങ്കിലും വാഹന പ്രേമികളും സിനിമാ പ്രേമികളും ഒരേ പോലെ ഇന്നും ഓർമിക്കുന്ന പേരാണ് പോൾ വാക്കറിന്റേത്.

വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സിനിമകളിലൂടെ ലോകശ്രദ്ധ നേടിയ താരം മരണപ്പെട്ടതും ഒരു വാഹനാപകടത്തിലൂടെയായിരുന്നു. 2013-ൽ ഉണ്ടായ ഫിലിപ്പീൻസ് ചുഴലിക്കാറ്റിന് ഇരയായവരെ സഹായിക്കാൻ വേണ്ടി നടത്തിയ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു പോൾ വാക്കർ അപകടത്തിൽ പെട്ടത്.

വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു

അതിവേഗ കാറുകളെ എന്നും പ്രണയിച്ചിരുന്ന പോൾ വാക്കറിന് കൂടുതൽ പ്രിയം ഹൈ-പെർഫോമൻസ് ജാപ്പനീസ് മോഡലുകൾ തന്നെയായിരുന്നു. എങ്കിലും 1973 പോർഷെ 911 കരേര RS 2.7 എന്ന ഐതിഹാസിക മോഡൽ സ്വന്തമായുള്ള ചിലരിൽ മാത്രമായിരുന്നു ഈ സിനിമാ താരവും.

MOST READ: Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു

2022 ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 20 വരെ സംഘടിപ്പിക്കുന്ന മെക്കത്തിന്റെ മോണ്ടേറി ഇവന്റിൽ ഈ പോർഷ 911 കരേര വിൽപ്പനയ്‌ക്കെത്തുകയാണ്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 1973-ൽ പോർഷ 911 കരേര RS 2.7 നിർമിക്കാൻ തുടങ്ങിയപ്പോൾ അക്കാലത്തെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ജർമൻ പ്രൊഡക്ഷൻ കാർ എന്ന ഖ്യാതിയാണ് വാഹനത്തിനുണ്ടായിരുന്നത്.

വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു

പരമാവധി 210 bhp കരുത്ത് നൽകുന്ന 2.7 ലിറ്റർ ഫ്ലാറ്റ്-സിക്‌സ് എഞ്ചിനായിരുന്നു ഈ കാറിന് തുടിപ്പേകാൻ എത്തിയിരുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ചിരുന്ന കാർ ഗിയർ ഷിഫ്റ്റിംഗ് എപ്പോൾ വേണമെന്ന് അറിയാൻ 8000-rpm ടാക്കോമീറ്ററും ഉപയോഗിച്ചിരുന്നു.

MOST READ: അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു

കൂടാതെ മണിക്കൂറിൽ 239 കിലോമീറ്റർ വേഗതയാണ് ഈ സ്പോർട്‌സ് കാർ വാഗ്ദാനം ചെയ്യുന്നത്. 6.3 സെക്കൻഡിനുള്ളിൽ കേവലം പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും കാറിന് കഴിയും.

വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു

911 കരേര RS 2.7 മോഡലിന്റെ വെറും 1,580 യൂണിറ്റുകൾ മാത്രമാണ് പോർഷ നിർമിച്ചിരിക്കുന്നതും. ഈ മോഡൽ പോർഷയുടെ ഐക്കണിക്ക് ലെ മാൻസ് കീഴടക്കുന്ന 917 റേസ്കാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. പോർഷ 911 കരേര RS 2.7 ആണ് മുൻവശത്തും പിൻഭാഗത്തും സ്‌പോയിലർ ലഭിച്ച ആദ്യത്തെ കാർ എന്നതും ശ്രദ്ധേയമായ കാര്യമാണ്.

MOST READ: കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി

വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു

2011 ൽ ടുനൈറ്റ് ഷോയിൽ വാക്കർ ഈ മോഡലിനെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തിരുന്നു. ടെസ്റ്റ് ഡ്രൈവ് ചെയ്യാനോ നേരിൽ കാണാനോ പോലും അവസരം ലഭിക്കാതെ വാങ്ങിയ ഈ കാർ സ്വന്തമാക്കാനുള്ള ആവേശത്തിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. വാക്കറിന്റെ ഉടമസ്ഥാവകാശം ലേലത്തിൽ കാറിന്റെ വില ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു

നിലവിൽ കാറിന്റെ വില 1,000,000 ഡോളറിനും 1,250,000 ഡോളറിനും ഇടയിലാണ്. ഈ പോർഷ 911 കരേര RS 2.7 മോഡൽ 93,774 കിലോമീറ്റർ വരെ ഓടിയിട്ടുള്ളതുമാണ്. പുനർനിർമിച്ച ഡ്രൈവ്ട്രെയിൻ, ബ്രേക്കുകൾ, സസ്‌പെൻഷൻ എന്നിവയും റീഫോൾസ്റ്റേർഡ് ഇന്റീരിയറും ഇതിന്റെ മറ്റൊരു പ്രത്യേകയായി എടുത്തുപറയാനാവും.

MOST READ: Royal Enfield Hunter 350 Vs Honda CB350RS Vs Jawa 42 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇതാ

വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു

വാക്കറുടെ ശേഖരം പിന്നീട് നിരവധി ബിഎംഡബ്ല്യു E36 ലൈറ്റ്‌വെയ്റ്റ്‌സ്, നിസാൻ R32 സ്‌കൈലൈൻ റേസ് കാർ, '64 ഷെവർലെ ഷെവെല്ലെ വാഗൺ എന്നിവ ഉൾപ്പെടുന്ന മോഡലുകളിലേക്ക് വളരുകയും ചെയ്‌തു. യാദൃശ്ചികമായി 2013-ൽ വാക്കർ വാങ്ങിയ പോർഷ കരേര ജിടി അപകടത്തിൽപെട്ടാണ് താരം മരണപ്പെട്ടതും.

വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു

ഒരു നാൾ വേഗത എന്നെ കൊലപ്പെടുത്തിയാൽ നിങ്ങൾ കരയരുത് കാരണം ഞാൻ അപ്പോൾ ചിരിക്കുകയായിരിക്കും. വാക്കറിന്റേതാണോയെന്ന് ഉറപ്പില്ലെങ്കിലും ഈ വാക്കുകൾക്ക് അദ്ദേഹത്തിന്റെ ജീവിതവുമായി ഏറെ അടുപ്പമുണ്ട്. അഭിനയരംഗത്ത് പോളിന് ആദ്യം കിട്ടിയതൊക്കെ കോമഡി റോളുകളായിരുന്നു.

വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു

ആദ്യമൊക്കെ ടെലിവിഷൻ ഷോയിലൂടെ തിളങ്ങിയ പോൾ ആദ്യമായി അഭിനയിക്കുന്ന സിനിമ മോൺസ്റ്റർ ഇൻ ദ ക്ലോസറ്റ് (1986) എന്ന ഒരു ഹൊറർ കോമഡി ചിത്രമാണ്. എന്നാൽ 2001ൽ പുറത്തിറങ്ങിയ ആദ്യ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രത്തിൽ അഭിനയിച്ച പോളിന്റെ തകർപ്പൻ പ്രകടനം അടുത്ത സീരീസിലെ പ്രധാനതാരമാക്കി മാറ്റി.

Most Read Articles

Malayalam
English summary
Actor paul walker s 1973 porsche 911 carrera rs 2 7 is going for auction
Story first published: Tuesday, August 9, 2022, 12:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X