ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

സൂപ്പര്‍താരം പൃഥ്വിരാജിന് വാഹനങ്ങളോടുള്ള കമ്പം മലയാളികള്‍ക്ക് എല്ലാം അറിയാവുന്നതാണ്. മിക്കപ്പോഴും അതെല്ലാം വാര്‍ത്തകള്‍ ആകുകയും ചെയ്തിട്ടുണ്ട്.

ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

എന്നാല്‍ ഇപ്പോഴിതാ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വാഹനപ്രേമികളെ ആവേശം കൊള്ളിച്ച് കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര, തങ്ങളുടെ പുതിയ ഥാര്‍ അവതരിപ്പിച്ചത്. മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡല്‍ വലിയ ആവേശത്തോടെയാണ് വാഹനലോകം ഏറ്റെടുത്തിരിക്കുന്നത്.

ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

ഒക്ടോബറില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വിലയും ആ അവസത്തില്‍ മാത്രമാകും വെളിപ്പെടുത്തുക. എന്നാല്‍ വാര്‍ത്തയാകുന്നത് ഇതൊന്നുമല്ല, സംഭവം എന്താണെന്നല്ലേ!

MOST READ: പിക്കപ്പ് ട്രക്കുകളിലെ ഭീമൻ; ബുക്കിംഗ് ആരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞ് 2021 റാം TRX

ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

പുതിയ ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്തിരിക്കുകയാണ് താരം. ഇത് വ്യക്തമാക്കി താരം തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഒരു പോസ്റ്റ് ഇടുകയും ചെയ്തു. ഇതോടെയാണ് സംഭവം വാര്‍ത്തയായത്.

ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

വാഹനത്തിന്റെ ഡിസൈന്‍ സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ ഉയരുന്നുണ്ടെങ്കിലും 'ഫീല്‍ ഗുഡ്' എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. മത്സരക്ഷമമായ വിലയുമായിരിക്കും പുതിയ ഥാറിന് എന്നാണ് കരുതുന്നതെന്നും, ഇത് പരസ്യമല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

MOST READ: ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്റ്റാഫ് സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി

ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

അതേസമയം പുതിയ ഥാര്‍ വിപണിയില്‍ എത്തിയതുമുതല്‍ വാഹന പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകളും ആരംഭിച്ചു. വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡല്‍ ജീപ്പ് റാങ്ക്‌ളറിനോട് ഏറെ സാമ്യമുള്ളതാണെന്ന് ഒരുകൂട്ടര്‍ വാദിക്കുന്നു.

ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

ചിലര്‍ വാഹനത്തിന്റെ ഡിസൈന്‍ മികച്ചതെന്നും വാദിക്കുന്നു. ഇതൊക്കെ ആണെങ്കിലും ഇനി കുറച്ച് ആളുകള്‍ക്ക് അറിയേണ്ടത് വാഹനത്തിന്റെ വിലയാണ്. എന്തായാലും വില അറിയാന്‍ കുറച്ച് ആഴ്ചകള്‍കൂടി വാഹനപ്രേമികള്‍ കാത്തിരിക്കേണ്ടിവരും.

MOST READ: കിയ സോനെറ്റ് ടർബ്ബോ പെട്രോൾ പതിപ്പിന് മാനുവൽ ഓപ്ഷൻ ഉണ്ടായിരിക്കില്ല

ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

പുതിയ ഥാറിലേക്ക് വന്നാല്‍ AX, LX എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് എത്തുന്നത്. AX സീരീസ് കൂടുതല്‍ അഡ്വഞ്ചര്‍-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതല്‍ ടാര്‍മാക്-ഓറിയന്റഡ് വേരിയന്റാണ്.

ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

വലിപ്പം കുറഞ്ഞ് ആറ് സ്ലാറ്റുകളുള്ള ബ്ലാക്ക് ഗ്രില്ല്, അകത്തേക്ക് വലിഞ്ഞിരിക്കുന്ന ഹെഡ്‌ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡിആര്‍എല്‍, ബോണറ്റിന് വശങ്ങളിലായി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള സ്‌പോര്‍ട്ടി ബമ്പര്‍ എന്നിവ ചേരുന്നതാണ് മുന്‍വശം.

MOST READ: മൈലജ് കൂട്ടാൻ ഓട്ടോമാറ്റിക് പതിപ്പിൽ ലി-അയൺ ബാറ്ററി; വ്യത്യസ്‌തനാകാൻ അർബൻ ക്രൂയിസർ

ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

ബ്ലാക്ക് ഫിനീഷ് വീല്‍ ആര്‍ച്ച്, മികച്ച ഡിസൈനിലുള്ള സൈഡ് മിറര്‍, വലിയ സൈഡ് ഗ്ലാസ്, അലോയി വീല്‍ എന്നിവയാണ് വശങ്ങളെ മനോഹരമാക്കുന്നത്. മുന്നിലേതിന് സമാനമായ ബമ്പര്‍, ഡോറിന്റെ മധ്യഭാഗത്തുള്ള സ്റ്റെപ്പിനി ടയര്‍, പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ടെയില്‍ ലാമ്പ് എന്നിവയാണ് പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നത്.

ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ നിര്‍മ്മാതാക്കള്‍ വരുത്തിയിട്ടുണ്ട്. അതോടൊപ്പം രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും വാഹനത്തിന്റെ സവിശേഷതയാണ്. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 2.2 എംഹോക്ക് ഡീസല്‍ എഞ്ചിനുമാണ് ഥാറിന് കരുത്തേകുന്നത്.

Most Read Articles

Malayalam
English summary
Actor Prithviraj Tweet About The New Mahindra Thar, After Test Drive. Read in Malayalam.
Story first published: Friday, August 21, 2020, 10:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X