Just In
- 45 min ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 2 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 2 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 3 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- News
പന്ത് യുഡിഎഫിന്റെ കോർട്ടിലേക്കിട്ട് ആർഎംപി; 10 സീറ്റിൽ മത്സരിക്കും... ഒപ്പം നിൽക്കണോ എന്നത് യുഡിഎഫ് തീരുമാനം
- Sports
കോലിയോ രഹാനെയോ? ടെസ്റ്റില്‍ ആര് ക്യാപ്റ്റനാവണമെന്ന് ഇന്ത്യയുടെ ബൗളിങ് പരിശീലകന് പറയുന്നു
- Finance
പിഐഎഫ് ആസ്തി 4 ലക്ഷം കോടി റിയാലാക്കാന്‍ സൗദി അറേബ്യയുടെ ബൃഹദ് പദ്ധതി
- Movies
മക്കളുടെ വിവാഹത്തെക്കുറിച്ച് കൃഷ്ണകുമാര്‍, അവരുടെ ഇഷ്ടം അവര്‍ തീരുമാനിക്കട്ടെ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരിമിതമായ മിനി സൈഡ്വോക്ക് എഡിഷൻ സ്വന്തമാക്കി ടൊവിനോ
സിനിമ താരങ്ങളുടെ താരപ്രഭയ്ക്കൊപ്പം നിൽക്കുന്ന വിഷയമാണ് അവരുടെ വാഹന കമ്പവും. ജനപ്രിയ താരമായ ടൊവിനോയാണ് ഇപ്പോൾ പുതിയ ആഢംബര കാർ സ്വന്തമാക്കി വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്.

ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ മിനിയുടെ പരിമിതമായ സൈഡ്വോക്ക് എഡിഷനാണ് താരത്തിന്റെ ഗ്യാരേജിലെ പുതിയ അതിഥി. ആഡംബര ഹാച്ച്ബാക്കിന്റെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന 15 യൂണിറ്റുകളിലൊന്നാണ് ടൊവിനോ കരസ്ഥമാക്കിയത് എന്നത് ശ്രദ്ധേയമാണ്.

കൊച്ചിയിലെ മിനി ഷോറൂമിൽ തന്റെ ഭാര്യക്കും മക്കൾക്കുമൊപ്പം എത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്. ടൊവിനോയുടെ പുത്തന കാറിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
MOST READ: പുതുമോഡൽ വരും മുമ്പ് എലൈറ്റ് i20 -യെ വിപണിയിൽ നിന്ന് പിൻവലിച്ച് ഹ്യുണ്ടായി

ടൊവിനോയ്ക്ക് മുമ്പ് അടുത്തിടെ കുഞ്ചാക്കോ ബോബനും, ജയസൂര്യയും മിനിയുടെ സ്പെഷ്യൽ എഡിഷനുകൾ സ്വന്തമാക്കിയിരുന്നു. മിനി കൂപ്പർ S 60th ആനിവേഴ്സറി എഡിഷൻ കുഞ്ചാക്കോ ബോബൻ തെരഞ്ഞെടുത്തപ്പോൾ മിനി ക്ലബ്മാൻ സമ്മർ എഡിഷനാണ് ജയസൂര്യ സ്വന്തമാക്കിയത്.

മിനി സൈഡ്വോക്ക് എഡിഷനിലേക്ക് തിരികെ വരുമ്പോൾ, 44.90 ലക്ഷം രൂപയാണ് ആഢംബര ഹാച്ചിന്റെ എക്സ്-ഷോറൂം വില. പുതിയ മോഡൽ CBU റൂട്ട് വഴിയാണ് ഇന്ത്യയിൽ എത്തുന്നത്.
MOST READ: മിനുങ്ങിയിറങ്ങി ഫോർഡ് ഇക്കോസ്പോർട്ട് ആക്ടിവ്; ഇന്ത്യയിലേക്കും എത്തിയിരുന്നെങ്കിൽ

2007 -ലാണ് കൺവേർട്ടിബിൾ സൈഡ്വോക്ക് എഡിഷൻ മിനി ആദ്യമായി അവതരിപ്പിച്ചത്, ഏറ്റവും പുതിയ പതിപ്പ് യഥാർത്ഥ മോഡലിൽ നിന്ന് ചില എക്സ്റ്റീരിയർ, ഇന്റീരിയർ ഹൈലൈറ്റുകൾ കടമെടുക്കുന്നു.

ഒരു പുതിയ ഡീപ് ലഗുണ മെറ്റാലിക് കളർ സ്കീമും പുതിയ പതിപ്പിൽ ഉൾപ്പെടുന്നു, കൂടാതെ വാഹനത്തിന്റെ ഇലക്ട്രിക് സോഫ്റ്റ്-ടോപ്പിന് ഒരു പുതിയ ജ്യോമെട്രിക് പാറ്റേൺ ലഭിക്കുന്നു. ഈ റൂഫ് 20 സെക്കൻഡിനുള്ളിൽ തുറക്കാനോ അടയ്ക്കാനോ കഴിയും എന്നതു ശ്രദ്ധേയമാണ്.
MOST READ: പുത്തൻ i20 എത്തുന്നത് നാല് വേരിയന്റുകളിൽ; അറിയാം കൂടുതൽ വിശദാംശങ്ങൾ

ലിമിറ്റഡ് എഡിഷൻ മോഡലിൽ പുതിയ സിസർ-സ്പോക്ക്, ഡ്യുവൽ-ടോൺ, 17 ഇഞ്ച് അലോയി വീലുകളാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്, അതോടൊപ്പം ബ്രഷ്ഡ് അലുമിനിയം ഫിനിഷ്ഡ് ഡോർ സിൽസ്, ബോണറ്റ് സ്ട്രൈപ്പുകൾ എന്നിവ ഹാച്ചിന്റെ ആകർഷണം വർധിപ്പിക്കുന്നു.
2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് മിനി കൺവേർട്ടിബിൾ സൈഡ്വോക്കിന്റെ ഹൃദയം, ഇത് 189 bhp കരുത്തും 280 Nm torque ഉം പുറപ്പെടുവിക്കുന്നു.

ഏഴ് സ്പീഡ് സ്പോർട്ട് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. 7.1 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന കാറിന് മണിക്കൂറിൽ 230 കിലോമീറ്ററാണ് പരമാവധി വേഗത.