ബ്ലാക്ക് ബീസ്റ്റിനെ സ്വന്തമാക്കി നടി നിമ്രത് കൗർ

അടുത്തിടെ ഇന്ത്യൻ നടി നിമ്രത് കൗർ തൻ്റെ പുതിയ കാറിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. പുതിയ ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയാണ് നടി വാങ്ങിയത്. അഞ്ചാം തലമുറ റേഞ്ച് റോവർ ഈ വർഷമാദ്യം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു, ഈ വർഷം ആദ്യം പുറത്തിറങ്ങിയ ലഞ്ച്ബോക്സ്, എയർലിഫ്റ്റ്, ദസ്‌വി തുടങ്ങിയ ബോളിവുഡ് സിനിമകളിൽ അഭിനയിച്ച നടിയാണ് നിമ്രത് കൗർ

ബ്ലാക്ക് ബീസ്റ്റിനെ സ്വന്തമാക്കി നടി നിമ്രത് കൗർ

ഇതൊരു പുതിയ തലമുറ മോഡലാണെങ്കിലും, റേഞ്ച് റോവർ ഐഡൻ്റിറ്റി എസ്‌യുവി ഇപ്പോഴും നിലനിർത്തുന്നു. പുതിയ ഗ്രില്ലും ഹെഡ്‌ലാമ്പും തടസമില്ലാത്ത സംയോജനം വാഗ്ദാനം ചെയ്യുന്നതിനാൽ മുൻഗാമിയേക്കാൾ കൂടുതൽ അഴകേകുന്നുണ്ട്. ടേൺ ഇൻഡിക്കേറ്ററുകളെ സമന്വയിപ്പിക്കുന്ന ടെയിൽഗേറ്റിലെ ബ്ലാക്ക് ബാർ ബന്ധിപ്പിച്ചിരിക്കുന്ന പിന്നിലെ സ്പോർട്സ് ബ്ലാക്ക്ഡ്-ഔട്ട് ടെയിൽ ലൈറ്റുകളും അതിമനോഹരമാണ്.

ബ്ലാക്ക് ബീസ്റ്റിനെ സ്വന്തമാക്കി നടി നിമ്രത് കൗർ

ആഗോള വിപണിയിൽ മോഡൽ 23 ഇഞ്ച് അലോയ് വീലുകളിലാണ് നിരത്തിലെത്തുന്നതെങ്കിൽ ഇന്ത്യയിൽ എത്തുമ്പോൾ ഇത് 21 ഇഞ്ചായി ചുരുങ്ങിയിട്ടുണ്ട്. സൺസെറ്റ് ഗോൾഡ് സാറ്റിൻ കളർ ഓപ്ഷനിൽ വരെ പുതുപുത്തൻ റേഞ്ച് റോവർ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. അങ്ങനെ മൊത്തത്തിൽ 5 നിറങ്ങളാകും കമ്പനി എസ്‌യുവിയിൽ ഉണ്ടാവുക.

ബ്ലാക്ക് ബീസ്റ്റിനെ സ്വന്തമാക്കി നടി നിമ്രത് കൗർ

പുതിയ റേഞ്ച് റോവറിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് പിൻഭാഗമാണ്. റേഞ്ച് റോവർ ബ്രാൻഡിംഗ് ഉള്ള ടെയിൽ ഗേറ്റിന് കുറുകെ എസ്‌യുവിക്ക് ഗ്ലോസ് ബ്ലാക്ക് പാനൽ ലഭിക്കുന്നു. ഗ്ലോസ് ബ്ലാക്ക് പാനലുകൾ ഭംഗിയായി അടുക്കിയിരിക്കുന്ന LED ടെയിൽ ലാമ്പുകളായി മാറുന്നു. ബവേറിയയിൽ നിന്നുള്ള ഇലക്ട്രിഫിക്കേഷൻ, പുതിയ ഷാസി, വിവിധ സാങ്കേതിക വിദ്യകൾ, പുതിയ എട്ട് സിലിണ്ടർ എഞ്ചിൻ എന്നിവയായെല്ലാം എത്തുന്ന പുത്തൻ റേഞ്ച് റോവറിന് ബേസ് 3.0 ലിറ്റർ ഡീസൽ SE വേരിയന്റിന് 2.38 കോടി രൂപയാണ് ഇന്ത്യയിലെ പ്രാരംഭ വില. അതേസമയം എസ്‌യുവിയുടെ ടോപ്പ് എൻഡ് ഏഴ് സീറ്റർ 4.4 ലിറ്റർ പെട്രോൾ LWB ഓട്ടോബയോഗ്രഫി വേരിയന്റിന് 3.43 കോടി ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന വില.

ബ്ലാക്ക് ബീസ്റ്റിനെ സ്വന്തമാക്കി നടി നിമ്രത് കൗർ

പുതിയ PHEV, ടോപ്പ്-റംഗ് V8 എന്നിവയുൾപ്പെടെ ചില പാശ്ചാത്യ വിപണികളിൽ ലാൻഡ് റോവർ പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന് നിരവധി എഞ്ചിൻ ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്. 3.0 ലിറ്റർ പെട്രോൾ എഞ്ചിൻ 294 kW കരുത്തിൽ 550 Nm torque നൽകുമ്പോൾ 3.0 ലിറ്റർ ഡീസൽ എഞ്ചിൻ 258 kW പവറിൽ 700 Nm torque ആണ് മുന്നോട്ടുവെക്കുന്നത്.

ബ്ലാക്ക് ബീസ്റ്റിനെ സ്വന്തമാക്കി നടി നിമ്രത് കൗർ

അതേസമയം ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയുടെ 4.4 ലിറ്റർ ട്വിൻ ടർബോ V8 പതിപ്പിന്റെ മറ്റൊരു ശക്തമായ പുതിയ പെട്രോൾ എഞ്ചിൻ 390 kW കരുത്തിൽ 750 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണെന്നാണ് കമ്പനി പറയുന്നത്. സ്റ്റാൻഡേർഡ് (SWB), ലോംഗ് വീൽബേസ് (LWB) ബോഡി ഡിസൈനുകളിൽ അഞ്ച് സീറ്റുകളോടെയാണ് പുതിയ റേഞ്ച് റോവർ എസ്‌യുവി ലഭ്യമാകുന്നത്.

ബ്ലാക്ക് ബീസ്റ്റിനെ സ്വന്തമാക്കി നടി നിമ്രത് കൗർ

പുത്തൻ റേഞ്ച് റോവറിന്റെ ലോംഗ് വീൽബേസ് വേരിയന്റിൽ ഏഴ് മുതിർന്ന യാത്രക്കാർക്കായുള്ള വിപുലീകൃത സുഖത്തിനായി മൂന്നാം നിരയുടെ ഒരു ഓപ്ഷനും ഇതിന് ലഭിക്കുന്നുണ്ട്. പുതിയ എസ്‌യുവി ഓർഡർ ചെയ്യാനും കോൺഫിഗർ ചെയ്യാനും വ്യക്തിഗതമാക്കാനും വരെ ഉപഭോക്താക്കൾക്ക് ലാൻഡ് റോവർ അവസരം ഒരുക്കിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

ബ്ലാക്ക് ബീസ്റ്റിനെ സ്വന്തമാക്കി നടി നിമ്രത് കൗർ

ക്യാബിൻ ഫീച്ചറുകളിൽ PM2.5 ഫിൽട്രേഷൻ, നാനോ എക്സ് ടെക്നോളജി തുടങ്ങിയ ക്യാബിൻ എയർ പ്യൂരിഫിക്കേഷൻ പ്രോ ഫീച്ചറുകളും ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ദുർഗന്ധം, ബാക്ടീരിയ, വൈറസുകൾ, അലർജികൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന നടപടിയാണ്.

ബ്ലാക്ക് ബീസ്റ്റിനെ സ്വന്തമാക്കി നടി നിമ്രത് കൗർ

പരമ്പരാഗത ലെതറിന് പകരമുള്ള ഇന്റീരിയറിനായി ഉപഭോക്താക്കൾക്ക് നിരവധി മെറ്റീരിയലുകളിൽ നിന്ന് അകത്തളം ഒരുക്കിയെടുക്കാം. അൾട്രാ ഫാബ്രിക്സും ക്വാഡ്രാറ്റ് വൂൾ-ബെൻഡും മിശ്രിതവും സംയോജിപ്പിക്കുന്ന ഒരു പുതിയ ടെക്സ്റ്റൈലും ഇതിൽ ഉൾപ്പെടുന്നുണ്ട്. റേഞ്ച് റോവറിന്റെ പുതിയ MLA-Flex ബോഡി ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോം സ്റ്റാൻഡേർഡ്, ലോംഗ് വീൽബേസ് ബോഡി ശൈലികൾ ആഡംബര പൂർണമായ നാലോ അഞ്ചോ ഏഴ് സീറ്റുകളോ ഉള്ള ഇന്റീരിയറുകൾ നൽകാനും പ്രാപ്‌തമാണ്. ജാഗ്വർ ലാൻഡ് റോവറിന്റെ വാഹനങ്ങൾ 21 നഗരങ്ങളിൽ അഹമ്മദാബാദ്, ബെംഗളൂരു, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ബ്രാൻഡിന്റെ 25 അംഗീകൃത ഔട്ട്‌ലെറ്റുകളിലൂടെ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Actress nimraut kaur buy range rover suv
Story first published: Wednesday, August 17, 2022, 18:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X