Just In
- 41 min ago
220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്ട്രിക് സ്കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki
- 49 min ago
പുത്തൻ ഹൈബ്രിഡ് എസ്യുവിയ്ക്കായി Hyryder നെയിംപ്ലേറ്റ് രജിസ്റ്റർ ചെയ്ത് Toyota
- 1 hr ago
C-ക്ലാസ് ഇവിയുടെ അവതരണം 2024 ഓടെ; പുതിയ പ്ലാറ്റ്ഫോം എന്ന് Mercedes
- 1 hr ago
Ather ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
Don't Miss
- News
ഹര്‍ജിയ്ക്ക് പിന്നില്‍ തൃക്കാക്കരയല്ല, അതിജീവിതയും കുടുംബവും ഇടതുപക്ഷക്കാരാണ്: അഡ്വ. ടിബി മിനി
- Movies
അവിടെ എത്തിയപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്, ചതിക്കപ്പെട്ട സംഭവത്തെ കുറിച്ച് വിനോദ് കോവൂര്‍
- Finance
റെയില്‍വേയില്‍ നിന്നും വമ്പന്‍ ഓര്‍ഡര്‍ കിട്ടി; 'കൂകിപ്പാഞ്ഞ്' ഈ കുഞ്ഞന്‍ കമ്പനി! 12% ഉയര്‍ച്ച
- Lifestyle
വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍
- Travel
മുംബൈയില്‍ വെറും പത്ത് രൂപയ്ക്ക് മൗറീഷ്യസ് കാഴ്ചകള്‍.. സംഭവം ഇങ്ങനെ!
- Sports
IPL 2022: ഞങ്ങള്‍ തിരിച്ചുവരും, തോല്‍വിയുടെ കാരണം തുറന്നുപറഞ്ഞ് സഞ്ജു
- Technology
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
ഇലക്ട്രിക് വാഹന രംഗത്തേക്ക് അദാനി ഗ്രൂപ്പും, ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തു
വാഹന വ്യവസായത്തിലും ഒരുകൈ പയറ്റാൻ ഇറങ്ങുകയാണ് ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ അദാനി ഗ്രൂപ്പ്. വാഹനങ്ങൾക്ക് ഉപയോഗിക്കാൻ നിർദ്ദേശിച്ച അദാനി എന്ന പേരിൽ എസ്ബി അദാനി ഫാമിലി ട്രസ്റ്റ് ഒരു ട്രേഡ്മാർക്ക് നേടിയതോടൊയാണ് ഈ വർത്ത പുറത്തുവന്നത്.

അദാനി ഗ്രീൻ എനർജി ലിമിറ്റഡ് വിപണി മൂലധനം 3 ലക്ഷം കോടി രൂപയിൽ എത്തിയതിന് പിന്നാലെയാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. അദാനി ഗ്രൂപ്പിനു കീഴിയുള്ള കമ്പനികളുടെയെല്ലാം വിപണിമൂല്യത്തില്‍ കുതിപ്പുണ്ടായിട്ടുണ്ട്.

കുറഞ്ഞ കാർബൺ ഇന്ധനങ്ങൾ/രാസവസ്തുക്കൾ എന്നിവയുടെ സമന്വയം, കുറഞ്ഞ കാർബൺ വൈദ്യുതി ഉത്പാദിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള ഹരിത ഊർജ പദ്ധതികളുടെ വികസനവും പ്രവർത്തനവും ഏറ്റെടുക്കുന്നതിനായി ഗ്രൂപ്പ് അടുത്തിടെ ഒരു പൂർണ ഉടമസ്ഥതയിലുള്ള അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നൊരു ഒരു പുതിയ അനുബന്ധ സ്ഥാപനത്തിനും (ANIL) അടുത്തിടെ രൂപംകൊടുത്തിരുന്നു.

സോളാർ മൊഡ്യൂളുകൾ, ബാറ്ററികൾ, ഇലക്ട്രോലൈസറുകൾ, മറ്റ് ഹരിത ഊർജ്ജ പദ്ധതികൾ (കാറ്റ് ടർബൈനുകൾ, ഗ്രീൻ ഹൈഡ്രജൻ ജനറേറ്ററുകൾ മുതലായവ) പ്രധാന ഘടകങ്ങൾ എന്നിവയും ANIL എന്നറിയപ്പെടുന്ന അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് നിർമിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ വൈദ്യുതി പ്രക്ഷേപണമായ അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് (ATL) അതിന്റെ പുനരുപയോഗ ഊർജ സംഭരണ വിഹിതം 2023 സാമ്പത്തിക വർഷത്തോടെ നിലവിലെ 3 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്താനും അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.

ഇത് 2030 സാമ്പത്തിക വർഷത്തോടെ 70 ശതമാനത്തിലെത്തും. പുനരുപയോഗ ഊർജത്തെ ഫോസിൽ ഇന്ധനങ്ങളെപ്പോലെ ലാഭകരമാക്കാൻ പ്രവർത്തിക്കുകയാണെന്ന് മുമ്പ് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി പറഞ്ഞിരുന്നു.

ഗ്രീൻ എനർജിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ അദാനി ഗ്രൂപ്പിന്റെ ഓട്ടോമൊബൈൽ രംഗത്തേക്കുള്ള പ്രവേശനത്തിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനായിരിക്കും കമ്പനി ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് വാഹന വ്യവസായത്തിന്റെ ഭാവി ഇവികളാണെന്ന് തെളിഞ്ഞതോടെ.

2021 ഡിസംബറിൽ 240 ശതമാനം വളർച്ചയാണെന്നും ഇലക്ട്രിക് വാഹന രജിസ്ട്രേഷൻ ഒരു മാസത്തിനുള്ളിൽ 50,000 യൂണിറ്റുകൾ കടന്നതും വമ്പൻ ഗ്രൂപ്പുകളുടെയാല്ലാം കണ്ണുകിട്ടാൻ ഇവി ലോകത്തിനായിട്ടുണ്ട്. സമീപ വർഷങ്ങളിൽ ഇന്ത്യയിലുടനീളം ധാരാളം ഇവി സ്റ്റാർട്ടപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്.

എന്നു മാത്രമല്ല ഇവയെല്ലാം വിപണിയി നിന്നും വൻവിജയമാണ് നേടിയെടുത്തിരിക്കുന്നതും. രാജ്യം ഉടൻ തന്നെ ഇവി വിപ്ലവത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇവി ബാറ്ററികളുടെ പ്രാദേശിക ഉത്പാദനത്തോടെ വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ മുഖ്യധാരയാകുമെന്ന് ഉറപ്പാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും എപ്പോൾ വേണമെങ്കിലും ഏതെങ്കിലും വാഹനങ്ങൾ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നു എന്നതിന് ഇതുവരെ സ്ഥിരീകരണമില്ല. വാഹന മേഖലയിൽ അദാനി ഗ്രൂപ്പ് അതിന്റെ പേരിൽ ഒരു വ്യാപാരമുദ്ര ഫയൽ ചെയ്യുന്നത് ഇതാദ്യമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

2015-ലും 2020-ലും സമാനമായ വ്യാപാരമുദ്രകൾ ഫാമിലി ട്രസ്റ്റ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ വാഹന വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സെമി കണ്ടക്ടർ ചിപ്പുകളുടെ ക്ഷാമമാണ്. പരമ്പരാഗത ഫോസിൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് വളരെയധികം ചിപ്പുകൾ ആവശ്യമാണ്.

അതിനാൽ ഇവികളുടെ മുഖ്യധാരാ നിർമാണത്തിന് സെമി കണ്ടക്ടർ ചിപ്പ് ഉത്പാദനത്തിലും വൻ വർധനവ് ആവശ്യമായി വരും. ഇലക്ട്രോണിക് ഹബ്ബാക്കും: ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ 76,000 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സര്ക്കാര്രും അടുത്തിടെ മുന്നോട്ടു വന്നിരുന്നു. ഇന്ത്യയെ ഇലക്ട്രോണിക് ഹബ് ആക്കിമാറ്റുകയെന്ന ലക്ഷ്യവും പദ്ധതിക്കു പിന്നിലുണ്ട്.