ഇന്ത്യ സൂര്യനിലേക്ക് കുതിക്കുന്നു 'ആദിത്യ'നിലൂടെ...

By Praseetha

ചൊവ്വയിലേക്കുള്ള മംഗല്‍യാന്റെ വിജകരമായ ദൗത്യത്തിനു ശേഷം ഇന്ത്യ സൂര്യനെ ലക്ഷ്യം വെയ്ക്കുന്നു. സൂര്യന്റെ പ്രഭാമണ്ഡലത്തെക്കുറിച്ച് പഠിക്കാൻ 'ആദിത്യ 1' എന്ന പേരിലുള്ള സൂര്യപര്യവേഷണ പദ്ധതി അതിന്റെ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നു. ഈ ദൗത്യത്തിന് അന്തിമ രൂപം നൽകാൻ വരുംദിവസങ്ങളില്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സില്‍ ഗവേഷകരുടെ ഒരു സമ്മേളനം നടക്കുന്നതായിരിക്കും.

ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു

സൂര്യന്റെ പ്രഭാമണ്ഡലത്തെക്കുറിച്ച് പഠിക്കാനായി ഇന്ത്യ വിക്ഷേപിക്കുന്ന ആദ്യ പര്യവേഷണ പേടകമാണ് ആദിത്യ. 2019- 2020ഓടുകൂടി വിക്ഷേപണം നടത്തുമെന്നാണ് ഐഎസ്ആർഒ വ‍ൃത്തങ്ങൾ അറിയിക്കുന്നത്.

ഇന്ത്യ സൂര്യനിലേക്കും എത്തുന്നു 'ആദിത്യ'നിലൂടെ...

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ ആണ് സൂര്യ പര്യവേക്ഷണത്തിനുള്ള ഈ ഉപഗ്രഹത്തിന്റെ രൂപകല്പനയും നിർമാണവും നടത്തിയിട്ടുള്ളത്. ആദിത്യ 1ന്റെ വിക്ഷേപണ ചുമതലയും ഇസ്റോയ്ക്ക് തന്നെയാണ്.

ഇന്ത്യ സൂര്യനിലേക്കും എത്തുന്നു 'ആദിത്യ'നിലൂടെ...

സോളാർ കോറോണ അഥവാ സൗര്യ പ്രഭാമണ്ഡലം ക്രമാതീതമായി ചൂടുപിടിക്കുന്നതിന്റെ കാരണം കണ്ടെത്തുകയാണ് ആദിത്യ 1 പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇന്ത്യ സൂര്യനിലേക്കും എത്തുന്നു 'ആദിത്യ'നിലൂടെ...

സൗര്യ പരിവേഷണ ഉപഗ്രഹമായ ആദിത്യ 1 ൽ അത്യാധുനിക സോളാര്‍ കൊറോണഗ്രാഫ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ സൂര്യനിലേക്കും എത്തുന്നു 'ആദിത്യ'നിലൂടെ...

സൗര്യപരിവേഷണത്തിന് സഹായകമാകുന്ന സോളാര്‍ കൊറോണഗ്രാഫിന്റെ രൂപകല്പന ഇതിനകം തന്നെ പൂർത്തീകരിക്കുകയും ചെയ്തു.

ഇന്ത്യ സൂര്യനിലേക്കും എത്തുന്നു 'ആദിത്യ'നിലൂടെ...

പിഎസ്എൽവി ഉപഗ്രഹ വാഹിനി ഉപയോഗിച്ചായിരിക്കും ഭൂമിയിൽ നിന്നും 800 കിലോമീറ്റര്‍ അകലെയുള്ള പോളാര്‍ ഭ്രമണപഥത്തിലേക്ക് ആദിത്യനെ എത്തിക്കുക.

ഇന്ത്യ സൂര്യനിലേക്കും എത്തുന്നു 'ആദിത്യ'നിലൂടെ...

400കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന്റെ നിർമാണ ചിലവ് 50കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യ സൂര്യനിലേക്കും എത്തുന്നു 'ആദിത്യ'നിലൂടെ...

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഉപദേശക സമിതി 2008 ല്‍ മുന്നോട്ടുവെച്ചതായിരുന്നു ഈ ആശയം.

ഇന്ത്യ സൂര്യനിലേക്കും എത്തുന്നു 'ആദിത്യ'നിലൂടെ...

2008 നവംബര്‍ 10 ന് ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി അന്നത്തെ ഇസ്റോ മേധാവി ജി.മാധവൻ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ സൂര്യനിലേക്കും എത്തുന്നു 'ആദിത്യ'നിലൂടെ...

2012-13 കാലത്തായിരുന്നു ആദിത്യ വിക്ഷേപിക്കാനുള്ള പദ്ധതിയുണ്ടായിരുന്നത്. എന്നാൽ ചൊവ്വാദൗത്യത്തിന് കൂടുതല്‍ ശ്രദ്ധ നൽകേണ്ടി വന്നതിനാൽ ഈ ദൗത്യം പൂർത്തിയാക്കാൻ ഇസ്റോയ്ക്ക് കഴിഞ്ഞില്ല.

ഇന്ത്യ സൂര്യനിലേക്കും എത്തുന്നു 'ആദിത്യ'നിലൂടെ...

2019-2020 കളോടു കൂടി ആദിത്യ 1 സൂര്യനെ ലക്ഷ്യം വെച്ചുള്ള ദൗത്യമാരംഭിക്കുമെന്നാണ് ഇസ്റോ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ഇന്ത്യ സൂര്യനിലേക്കും എത്തുന്നു 'ആദിത്യ'നിലൂടെ...

സൂര്യന്റെ പ്രഭാമണ്ഡലത്തെ കുറിച്ച് ശാസ്ത്രലോകത്തിന് ഇപ്പോഴും പൂര്‍ണമായി പഠിക്കാൻ കഴിഞ്ഞിട്ടില്ല.

ഇന്ത്യ സൂര്യനിലേക്കും എത്തുന്നു 'ആദിത്യ'നിലൂടെ...

എന്നാൽ സൗരപ്രഭാമണ്ഡലത്തിൽ ഈ കൊടും താപനില ഉണ്ടാകുന്നതെങ്ങനെ എന്നാണ് ആദിത്യയിലെ സോളാര്‍ കൊറോണഗ്രാഫ് പഠന വിധേയമാക്കുക.

ഇന്ത്യ സൂര്യനിലേക്കും എത്തുന്നു 'ആദിത്യ'നിലൂടെ...

സൗരപ്രഭാമണ്ഡലത്തിലെ അതിശക്തമായ സൗരവാത പ്രവാഹത്തെ കുറിച്ചുള്ള സംഗതികളും ആദിത്യയുടെ പഠനത്തിലുള്‍പ്പെടും.

ഇന്ത്യ സൂര്യനിലേക്കും എത്തുന്നു 'ആദിത്യ'നിലൂടെ...

ഇതൊടൊപ്പം ചാന്ദ്രയാന്‍ 2 യാഥാര്‍ഥ്യമാവുന്നു എന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. 2017-2018 ലായിരിക്കും ചാന്ദ്രയാന്‍ 2 വിക്ഷേപിക്കുക.

ഇന്ത്യ സൂര്യനിലേക്കും എത്തുന്നു 'ആദിത്യ'നിലൂടെ...

മാസംതോറും ഒരു ഉപഗ്രഹമെന്ന കണക്കിന് അടുത്ത നാല് വർഷത്തിനുള്ളിൽ 70 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള പദ്ധതിയിലാണ് ഇസ്റോ.

കൂടുതൽ വായിക്കൂ

ഒന്നര വർഷത്തെ ചരിത്രദൗത്യം പൂർത്തിയാക്കി സോളാർ ഇംപൾസ്

കൂടുതൽ വായിക്കൂ

ഏവിയേഷനിൽ പുതുയുഗത്തിന് തുടക്കമിട്ട് നാസയുടെ ഇലക്ട്രിക് വിമാനം

Most Read Articles

Malayalam
കൂടുതല്‍... #ഇന്ത്യ #india
English summary
‘ISRO’s Aditya to be launched by 2020’
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X