കീലെസ് എൻട്രി എന്നാലെന്ത്? സിസ്റ്റത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

മിന്നി തിളങ്ങുന്ന പുതിയ കാറിന്റെ താക്കോൽ ചടങ്ങുകളോടെ കൈപറ്റുന്നത് നാം എല്ലാവരും തന്നെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു നിമിഷമാണ്.

കീലെസ് എൻട്രി എന്നാലെന്ത്? സിസ്റ്റത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

എന്നിരുന്നാലും, സമീപ കാലങ്ങളിൽ ഒരു കാർ വാങ്ങുമ്പോൾ ഒരു പരമ്പരാഗത ഇൻസേർട്ട്-കീയ്ക്ക് പകരം, കീലെസ്സ് എൻട്രി സിസ്റ്റത്തെ അടിസ്ഥാനമാക്കിയ മറ്റൊരു ഡവൈസാണ് ഇപ്പോൾ ലഭിക്കുന്നത്.

കീലെസ് എൻട്രി എന്നാലെന്ത്? സിസ്റ്റത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

സാങ്കേതിക പുരോഗതി കാരണം കീലെസ് എൻട്രി ഫെസിലിറ്റി ഇവ വാഗ്ദാനം ചെയ്യുന്നു. ഒരു കീ ഫോബ് വഴി കൈമാറുന്ന റേഡിയോ സിഗ്നലുകളിലൂടെ കാർ തുറക്കാനോ ലോക്ക് ചെയ്യാനോ സ്റ്റാർട്ട് ചെയ്യാനോ ഡ്രൈവറെ അനുവദിക്കുന്ന ഒരു സംവിധാനമാണ് ഇത്.

കീലെസ് എൻട്രി എന്നാലെന്ത്? സിസ്റ്റത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

വ്യക്തമായും, കീ ഫോബ് പ്രവർത്തിക്കുന്നതിന് ഡ്രൈവർ/ ഉടമ വാഹനത്തിന്റെ പരിധിയിലായിരിക്കണം. കീലെസ് എൻട്രി സിസ്റ്റം ഉപയോഗിക്കുന്നതിന്റെ ചില ഗുണങ്ങൾ ഇവയാണ്

കീലെസ് എൻട്രി എന്നാലെന്ത്? സിസ്റ്റത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

സൗകര്യം

ഇനി കൈയ്യിൽ ഒരുപിടി സാധനങ്ങളോ അല്ലെങ്കിൽ കുട്ടികളോ ഉണ്ടെങ്കിൽ വളരെ ബുദ്ധിമുട്ടി കീ ഹോൾ കണ്ടെത്തി ലോക്ക് തുറക്കേണ്ട ഒരു അവസ്ഥ ഉണ്ടാവില്ല. ഒരു കീ ഫോബ് ഉപയോഗിച്ച്, കൈയുടെ ബ്രഷ് ആക്ഷൻ ഡോറുകൾ തുറക്കും, പിൻ ബമ്പറിന് കീഴിൽ കാൽ പാദം ഒന്ന് ഓടിച്ചാൽ ബൂട്ട് ലിഡുകൾ ഓപ്പൺ ആവും, ഇഗ്നിഷൻ ബട്ടൺ അമർത്തിയാൽ നിങ്ങളുടെ ഡ്രൈവും ആരംഭിക്കും.

കീലെസ് എൻട്രി എന്നാലെന്ത്? സിസ്റ്റത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

മെച്ചപ്പെട്ട സുരക്ഷ

ഏറ്റവും പുതിയ സിസ്റ്റങ്ങൾക്ക് കാർ അൺലോക്ക് ചെയ്യുന്നതിന് ഒരു യുണീക്ക് കോഡ് ആവശ്യമാണ്, ഇത് ഈ സിസ്റ്റമുള്ള വാഹനങ്ങൾ മോഷ്ടിക്കുന്നത് പ്രയാസകരമാക്കുന്നു. ഒരു നിർദ്ദിഷ്ട കോഡ് ഓതറൈസേഷനിലൂടെ ഇലക്ട്രോണിക് കീ ഫോബ് റെക്കഗ്നിഷൻ സിസ്റ്റത്തിൽ ഉൾപ്പെടുന്നു.

കീലെസ് എൻട്രി എന്നാലെന്ത്? സിസ്റ്റത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

കാറിലെ കമ്പ്യൂട്ടർ ആ പ്രത്യേക കോഡ് കണ്ടെത്തിയാൽ മാത്രമേ വാഹനം അൺലോക്ക് ചെയ്യുകയോ സ്റ്റാർട്ട് ചെയ്യുകയോ ചെയ്യൂ. ചില കാർ ബ്രാൻഡുകൾ തങ്ങളുടെ കീലെസ് സിസ്റ്റത്തിൽ കമ്പ്യൂട്ടർ എൻക്രിപ്റ്റഡ് മൈക്രോചിപ്പുകൾ ഉപയോഗിക്കുന്നു, ഇത് സുരക്ഷാ ലെയറുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നു.

കീലെസ് എൻട്രി എന്നാലെന്ത്? സിസ്റ്റത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

ഓട്ടോമാറ്റിക് ലോക്കിംഗ്

നാം എല്ലാവരും കാർ ലോക്ക് ചെയ്തിട്ടാണ് പുറത്തേക്ക് പോവുന്നത്, എന്നാൽ കാർ ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ വേണ്ടി പലപ്പോഴും തിരികെ നടക്കേണ്ടി വന്നേക്കാം.

കീലെസ് എൻട്രി എന്നാലെന്ത്? സിസ്റ്റത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

എന്നാൽ ഇപ്പോൾ, കീലെസ് സിസ്റ്റം നിങ്ങളെ ആ പ്രശ്‌നത്തിൽ നിന്ന് രക്ഷിക്കുന്നു, കാരണം കാർ പാർക്ക് ചെയ്‌ത് നിങ്ങൾ കുറച്ച് ദൂരം നടന്നതിനുശേഷം, കാർ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യുന്നു. എന്നിരുന്നാലും, നിങ്ങൾ കാറിലെ കീ ഫോബ് മറന്ന് പോകുകയാണെങ്കിൽ, വാഹനം അൺലോക്ക് ചെയ്യപ്പെടും.

കീലെസ് എൻട്രി എന്നാലെന്ത്? സിസ്റ്റത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

എന്നിരുന്നാലും, ഒരു സാങ്കേതിക വിദ്യയും തികഞ്ഞതല്ല കൂടാതെ ഈ ഉപഭോക്ത-സൗഹൃദ, അത്യാധുനിക എക്യുപ്മെന്റ് താഴെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നതുപോലെ വ്യവസായത്തിന് പല ആശങ്കകൾ ഉയർത്തുന്നു.

കീലെസ് എൻട്രി എന്നാലെന്ത്? സിസ്റ്റത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

റീപ്ലേസ്മെന്റ് ചെലവ്

നഷ്ടപ്പെട്ട ഫോബ് മാറ്റിസ്ഥാപിക്കുന്നതിന് ഒരു പരമ്പരാഗത കീയെക്കാൾ കൂടുതൽ ചെലവാകും. മാത്രമല്ല, ഇലക്ട്രോണിക് ഘടകങ്ങൾ കാലക്രമേണ പഴയതാകുന്നു, അതിനാൽ കീ അല്ലെങ്കിൽ സിസ്റ്റം റിപ്പയർ റീപ്ലേസ്മെന്റ് ആവശ്യമായി വരുന്നു. നിങ്ങളുടെ കാർ അൺലോക്ക് ചെയ്യുന്നതിന് മാത്രം നൽകേണ്ടി വരുന്ന ഭീമമായ വിലയാണിത്.

കീലെസ് എൻട്രി എന്നാലെന്ത്? സിസ്റ്റത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

മോഷണ സാധ്യത

ഒരു കീലെസ് സിസ്റ്റത്തിലെ സുരക്ഷാ ലെയറുകൾ ശക്തമാണ്, എന്നാൽ കാറുകൾ മോഷ്ടിക്കാൻ ഹാക്കർമാർ നിരന്തരം പുതിയ വഴികൾ വികസിപ്പിക്കുന്നു. പ്രധാന പ്രോഗ്രാമിംഗ് ടൂളുകൾ ഓൺലൈനിലും ഓഫ് ലൈനിലും എളുപ്പത്തിൽ ലഭ്യമാണ്. തെറ്റായ കൈകളിൽ, ഒരാൾക്ക് തങ്ങളുടെ കാറിന്റെ ട്രാൻസ്‌പോണ്ടറിലേക്ക് ഒരു ബ്ലാങ്ക് ഫോബ് റീപ്രോഗ്രാം ചെയ്യാം, അങ്ങനെ അത് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യും.

കീലെസ് എൻട്രി എന്നാലെന്ത്? സിസ്റ്റത്തിന്റെ ഗുണങ്ങളും ദോഷങ്ങളും

കാർ 'ഓഫ്' ചെയ്യുന്നത് മറന്നേക്കാം

കാറുകളിൽ വാർണിംഗ് സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്, എന്നിരുന്നാലും, ചില സമയങ്ങളിൽ, അവയുടെ എഞ്ചിൻ ഇപ്പോഴും പ്രവർത്തിക്കുന്നു. ഓട്ടോമാറ്റിക്കായി സ്വിച്ച് ഓഫ് ചെയ്യാനുള്ള സേഫ്റ്റി സംവിധാനം കാറിലില്ലെങ്കിൽ, ഫ്യുവൽ തീരുന്നത് വരെ എഞ്ചിൻ പ്രവർത്തിക്കുന്നു. ഇത് അസൗകര്യം മാത്രമല്ല, അപകടകരവുമാണ്.

അവസാനമായി, കീലെസ് എൻട്രി സംവിധാനങ്ങൾ സൗകര്യപ്രദമാണെങ്കിലും, കാർ ഉടമകൾ അതിന്റെ പോരായ്മകളെക്കുറിച്ച് അറിഞ്ഞിരിക്കണം.

Most Read Articles

Malayalam
English summary
Advantages and disadvantages of keyless entry system in modern cars
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X