ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എംപിവി കാർ; റെനോ ട്രൈബറിനുള്ള ഗുണങ്ങളും ദോഷങ്ങളും

കുറഞ്ഞ ചെലവിൽ ഒരു ഏഴ് സീറ്റർ മോഡൽ തിരയുന്നവർക്കായുള്ള വാഹനമാണ് റെനോ ട്രൈബർ. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മിടുക്കൻ എംപിവിയും ഏതെന്ന ഉത്തരവും ഇതുതന്നെയാണ്. മോഡേണ്‍ അള്‍ട്രാ മോഡുലാര്‍ രൂപത്തിനൊപ്പം പ്രായോഗികത കൂടി ചേർന്നതാണ് ട്രൈബറിന്റെ വിജയത്തിനും കാരണമായത്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എംപിവി കാർ; റെനോ ട്രൈബറിനുള്ള ഗുണങ്ങളും ദോഷങ്ങളും

നിലവിൽ റെനോയ്ക്കായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന മോഡലും ട്രൈബറാണെന്ന് ആവകാശപ്പെടാം. ഒരു നല്ല ഫാമിലി കാർ ആയതിനാലും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കുന്നതിനാലും ട്രൈബറിനെ ഇഷ്ടപ്പെടാൻ ഒരുപാട് കാര്യങ്ങളുമുണ്ട്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എംപിവി കാർ; റെനോ ട്രൈബറിനുള്ള ഗുണങ്ങളും ദോഷങ്ങളും

6.50 ലക്ഷം മുതൽ 9 ലക്ഷം രൂപ വരെയാണ് ഈ മൾട്ടി പർപ്പസ് വാഹനത്തിന്റെ എക്സ്ഷോറൂം വിലയും. ട്രൈബർ വാങ്ങാൻ ഉദ്ദേശിക്കുന്ന ആളാണെങ്കിൽ കാറിനുള്ള ചില മേൻമകളും പോരായ്‌മകളും അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് അറിഞ്ഞാലോ?

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എംപിവി കാർ; റെനോ ട്രൈബറിനുള്ള ഗുണങ്ങളും ദോഷങ്ങളും

മേൻമകൾ

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ പുറത്തിറക്കിയ ട്രൈബറിന്റെ ഏറ്റവും വലിയ മേൻമയാണ് അതിന്റെ ഇന്റീരിയർ. വളരെ വിശാലമായ ക്യാബിനാണ് 7 സീറ്റർ എംവിയുടെ മുഖമുദ്ര തന്നെ. സമർത്ഥമായി എഞ്ചിനീയറിംഗ് ചെയ്തതുകൊണ്ടാണ് റെനോ ഈ സവിശേഷത വാഹനത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. ഡസ്റ്ററിനേക്കാൾ നീളമുള്ള വീൽബേസ് ഇതിന് ഉണ്ടെന്നതും ശ്രദ്ധേയമാണ്. അതിനാലാണ് യാത്രക്കാർക്ക് ഇത്രയും കൂടുതൽ സ്ഥലം അകത്തളത്തിൽ ലഭിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എംപിവി കാർ; റെനോ ട്രൈബറിനുള്ള ഗുണങ്ങളും ദോഷങ്ങളും

2636 മില്ലീമീറ്റർ വീൽബേസുള്ള എംപിവിക്ക് 1.7 മീറ്റര്‍ വീതിയും 1.6 മീറ്റർ ഉയരവുമുണ്ട്. ഇത് ട്രൈബറിനെ വിറ്റാര ബ്രെസയ്ക്കും ഹ്യുണ്ടായി വെന്യുവിനും കിയ സോനെറ്റിനുമൊക്കെ തുല്യം വലുപ്പത്തിലേക്കാണ് എത്തിക്കുന്നതും.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എംപിവി കാർ; റെനോ ട്രൈബറിനുള്ള ഗുണങ്ങളും ദോഷങ്ങളും

ട്രൈബർ തികച്ചും ഒരു ഫാമിലി കാറാണ്. എംപിവിയുടെ വില വളരെ കുറവാണെങ്കിലും കംഫർട്ടിനും മറ്റ് ഫീച്ചറുകൾക്കൊന്നും ഒരു കുറവും കമ്പനി വരുത്തിയിട്ടില്ല. യാത്രാ സുഖം വർധിപ്പിക്കുന്നതിനായി ഒരുപാട് കാര്യങ്ങൾ റെനോ ചെയ്തിട്ടുണ്ട്. രണ്ട് ഗ്ലൗ ബോക്സുകൾ, മുൻവശത്ത് വലിയ കുപ്പികൾ ഉൾക്കൊള്ളാൻ കഴിയുന്ന ബോട്ടിൽ ഹോൾഡറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുൻ സെൻട്രൽ കൺസോളിൽ രണ്ട് ഡെക്ക് സ്റ്റോറേജുമുണ്ട്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എംപിവി കാർ; റെനോ ട്രൈബറിനുള്ള ഗുണങ്ങളും ദോഷങ്ങളും

പില്ലർ മൗണ്ടഡ് എസി വെന്റുകൾ വരെ രണ്ടാം നിര യാത്രക്കാർക്കായി ഇരുവശത്തും ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ പ്രധാന ഹൈലൈറ്റ് എന്തെന്നാൽ റിക്ലയിൻ അഡ്‌ജസ്റ്റ്മെന്റുള്ള സീറ്റാണ് ബ്രാൻഡ് രണ്ടാം നിരയിൽ വാഗ്‌ദാനം ചെയ്യുന്നത്. അത് 60:40 അനുപാതത്തിൽ മടക്കാനും സാധിക്കും. ഇത് മൂന്നാം നിര സീറ്റിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നുണ്ട്. മാത്രമല്ല മുന്നിലും പിന്നിലും യാത്ര ചെയ്യുന്നവർക്കായി പങ്കിടുന്ന ഒരു സെൻട്രൽ സ്റ്റോറേജ് സ്പേസും റെനോ ട്രൈബറിൽ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എംപിവി കാർ; റെനോ ട്രൈബറിനുള്ള ഗുണങ്ങളും ദോഷങ്ങളും

സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ മാന്യമായ സവിശേഷതകൾ തന്നെയാണ് ഈ കോംപാക്‌ട് എംപിക്ക് സമ്മാനിച്ചിരിക്കുന്നത്. അതായത് ഒട്ടും മോശമല്ലാത്ത ഇന്റീരയറാണ് വാഹനത്തിനുള്ളതെന്ന് സാരം. ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിംഗ് സെൻസറുകൾ, റിവേഴ്‌സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിംഗ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എംപിവി കാർ; റെനോ ട്രൈബറിനുള്ള ഗുണങ്ങളും ദോഷങ്ങളും

ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സുരക്ഷാ റേറ്റിംഗും റെനോ ട്രൈബർ സ്വന്തമാക്കിയിട്ടുണ്ട്. മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിന് 17-ൽ 11.62 ഉം കുട്ടികളുടെ സംരക്ഷണത്തിന് 49-ൽ 27 സ്‌കോർ ചെയ്യാനും ഈ ഏഴ് സീറ്റർ എംപിവിക്ക് സാധിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എംപിവി കാർ; റെനോ ട്രൈബറിനുള്ള ഗുണങ്ങളും ദോഷങ്ങളും

18.20 മുതൽ 20.0 കിലോമീറ്റർ വരെയാണ് റെനോ ട്രൈബറിന്റെ മൈലേജ് കണക്കുകൾ. അതായത് മോഡലിന്റെ മാനുവൽ പെട്രോൾ വേരിയന്റിന് 20.0 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കുമ്പോൾ ഓട്ടോമാറ്റിക് പെട്രോൾ വേരിയന്റിന് 18.2 കിലോമീറ്റർ ആണ് മൈലേജ്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എംപിവി കാർ; റെനോ ട്രൈബറിനുള്ള ഗുണങ്ങളും ദോഷങ്ങളും

പോരായ്‌മകൾ

70 bhp കരുത്തിൽ 96 Nm torque നൽകുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ട്രൈബർ വിപണിയിൽ എത്തുന്നത്. സിറ്റി യാത്രകൾക്ക് അനുകൂലമാണെങ്കിലും അത്ര മികച്ച പവർ കണക്കുകളൊന്നും അവകാശപ്പെടാൻ എംപിവിക്ക് സാധിക്കില്ല. ഓവർടേക്കിംഗും ഏഴ് പേരെവെച്ച് കയറ്റം കയറാനുള്ള പ്രയാസവും എല്ലാം റെനോയുടെ ഈ 7 സീറ്റർ മോഡലിനുണ്ട് എന്നത് യാഥാർഥ്യമാണ്.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എംപിവി കാർ; റെനോ ട്രൈബറിനുള്ള ഗുണങ്ങളും ദോഷങ്ങളും

ട്രൈബറിന്റെ എഞ്ചിന് കാര്യമായ നോയ്‌സ് ഉണ്ടെന്നതാണ് മറ്റൊരു പോരായ്‌മ. 3,000 ആർ‌പി‌എമ്മിന് മുകളിൽ ഭീകരമായ ശബ്‌ദമാണ് വാഹനം പുറപ്പെടുവിപ്പിക്കുന്നത്. ക്യാബിനിലേക്ക് ഈ ശബ്‌ദം എത്തുന്നത് യാത്രയിൽ അൽപം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം.

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എംപിവി കാർ; റെനോ ട്രൈബറിനുള്ള ഗുണങ്ങളും ദോഷങ്ങളും

ടർബോ പെട്രോൾ യൂണിറ്റിന്റെ പോരായ്‌മയാണ് അടുത്തതായി ചൂണ്ടികാണിക്കാവുന്നത്. റെനോയുടെ പുതിയ കോംപാക്‌ട് എസ്‌യുവിയായ കൈഗറിൽ ഈ എഞ്ചിൻ വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും എംപിവി മോഡലിലും ഇത് വളരെ അത്യാവിശ്യമാണ്. മികച്ച പവർ ഡെലിവറിയും സിവിടി ഗിയർബോക്‌സ് കോമ്പിനേഷനും 7 സീറ്റർ പതിപ്പിന് കൂടുതൽ മാറ്റേകും. അങ്ങനെ നാച്ചുറലി ആസ്‌പിറേറ്റഡ് യൂണിറ്റിന്റെ മോശം പ്രകടനത്തെ മറികടക്കാനും സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Advantages and disadvantages of renault triber 7 seater mpv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X