Just In
- 11 min ago
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- 17 min ago
വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്പോർട്ട് മോട്ടോർസൈക്കിൾ
- 22 min ago
അപ്രീലിയ SXR160 മാക്സി സ്കൂട്ടറിനെ അടുത്ത് അറിയാം; പരസ്യ വീഡിയോ ഇതാ
- 55 min ago
പുതിയ ബിഎസ്-VI ബെനലി TRK 502 ജനുവരി 29-ന് വിപണിയിലെത്തും
Don't Miss
- Finance
പ്രതിരോധ മേഖലയ്ക്ക് മാത്രമായി രാജ്യത്തെ ആദ്യ വ്യവസായ പാർക്ക് ഒറ്റപ്പാലത്ത്; ചെലവ് 130.84 കോടി
- Movies
97 കിലോയിൽ നിന്ന് വീണ നായർ ശരീരഭാരം കുറച്ചത് ഇങ്ങനെ, പുതിയ മേക്കോവറിനെ കുറിച്ച് നടി...
- News
കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിക്ക് വിലക്കുമായി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു
- Lifestyle
മരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെ
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹാലജനുകൾക്ക് വിട; ഇന്ത്യൻ വിപണിയിൽ എൽഇഡി ഹെഡ്ലാമ്പുകളുമായി എത്തുന്ന താങ്ങാനാവുന്ന കാറുകൾ
ചെറുതാണെങ്കിലും വാഹനങ്ങളിലെ ഏറ്റവും അത്യന്താപേക്ഷിക ഘടകങ്ങളിലൊന്നാണ് ഹെഡ്ലൈറ്റുകൾ. പിൽ കാലങ്ങളിൽ നിന്ന് വളരെയധികം മാറ്റങ്ങൾ സംഭവിച്ച് കുറച്ച് കാലം മുമ്പ് ഹാലജൻ ഹെഡ്ലാമ്പുകൾ വരെ ഇവ എത്തിയിരുന്നു.

എന്നാൽ ഇപ്പോൾ ഹാലജനുകളേയും പിന്നിലാക്കിയ എൽഇഡി ഹെഡ്ലൈറ്റുകളുടെ യുഗമാണ്. കാറുകളിലും, സ്കൂട്ടറുകളിലും, ബൈക്കുകളിലും ഇന്ന് ഇവ ഉപയോഗിക്കുന്നു.

എന്നാൽ കാറുകളിൽ ഇവ ഇപ്പോഴും ചെറിയൊരു ആഢംബര ഘടമായി കണക്കാക്കുന്നു. അതിനാൽ ഇന്ത്യൻ വിപണിയിൽ എൽഇഡി ഹെഡ്ലൈറ്റുകളുമായി വരുന്ന ഏറ്റവും താങ്ങാനാവുന്ന ചില കാറുകളുടെ ഒരു ലിസ്റ്റ് ഇവിടെയുണ്ട്.
MOST READ: ആഗ്രയിൽ 60 കിലോവാട്ട് സൂപ്പർഫാസ്റ്റ് ഇവി ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ച് എംജി

1. മാരുതി സുസുക്കി ഇഗ്നിസ് (4.89 ലക്ഷം രൂപ - 7.19 ലക്ഷം രൂപ)
ഈ പട്ടികയിലെ കുറച്ച് മാരുതി സുസുക്കി മോഡലുകളിൽ ആദ്യത്തേത് ഇഗ്നിസ് ഹാച്ച്ബാക്കാണ്. U-ആകൃതിയിലുള്ള ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്ലാമ്പുകൾ ഇതിന് ലഭിക്കുന്നു. ഏഴ് വേരിയന്റുകളും ഒമ്പത് കളർ ഓപ്ഷനുകളും വാഹനത്തിന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

2. മാരുതി സുസുക്കി സ്വിഫ്റ്റ് (5.19 ലക്ഷം രൂപ - 8.02 ലക്ഷം രൂപ)
നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും ട്രെൻഡി ഹാച്ച്ബാക്കുകളിലൊന്നായ സ്വിഫ്റ്റ് മാരുതി സുസുക്കിയുടെ അനൗദ്യോഗിക ഫ്ലാഗ്ഷിപ്പ് ഹാച്ച്ബാക്കായി മാറിയിരിക്കുകയാണ്. പെപ്പി ഡ്രൈവിനൊപ്പം സ്പോർടി ലുക്ക് വർധിപ്പിക്കുന്നതിന് എൽഇഡി ഹെഡ്ലാമ്പുകൾ മോഡലിന് ലഭിക്കുന്നു.
MOST READ: 2021 മെയ് വരെ പുതുതലമുറ ഥാർ വിറ്റുപോയതായി മഹീന്ദ്ര

3. മാരുതി സുസുക്കി ഡിസൈർ (5.89 ലക്ഷം രൂപ - 8.8 ലക്ഷം രൂപ)
തുടക്കത്തിൽ സ്വിഫ്റ്റ് ഡിസൈർ എന്ന് അവതരിപ്പിച്ച സബ് ഫോർ മീറ്റർ സെഡാൻ അതിന്റെ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലുകളിൽ ഒന്നായി മാറി. ഡിസൈർ മികച്ച ഇന്ധനക്ഷമതയുള്ള ഡ്രൈവുകളും അനുയോജ്യമായ ദൈനംദിന കമ്മ്യൂട്ടർ-വൈബുകൾക്കുമൊപ്പം, എൽഇഡി ഹെഡ്ലാമ്പുകളുമായി വരുന്നു.

4. മാരുതി സുസുക്കി ബലേനോ (5.63 ലക്ഷം രൂപ - 8.96 ലക്ഷം രൂപ) / ടൊയോട്ട ഗ്ലാൻസ (7.01 രൂപ - 8.96 ലക്ഷം രൂപ)
പ്രീമിയം ഹാച്ച്ബാക്കായ ബലേനോയും അതിനെ അടിസ്ഥാനമാക്കിയുള്ള ഗ്ലാൻസയും സവിശേഷതകളുടെയും സ്റ്റൈലിംഗിന്റെയും കാര്യത്തിൽ പരസ്പരം സമാനമാണ്. ഇവയ്ക്ക് രണ്ടിനും എൽഇഡി ഹെഡ്ലൈറ്റുകൾ ലഭിക്കുമ്പോൾ, എൽഇഡി ഫോഗ് ലാമ്പുകൾ നഷ്ടപ്പെടുത്തുന്നു.
MOST READ: ക്ലാസിക് വിന്റേജ് വാഹനങ്ങൾക്ക് പുതിയ രജിസട്രേഷൻ നിയമങ്ങളുമായി കേന്ദ്ര സർക്കാർ

5. നിസ്സാൻ മാഗ്നൈറ്റ് (5.5 ലക്ഷം രൂപ - 9.55 ലക്ഷം രൂപ)
മാഗ്നൈറ്റ് ഇതുവരെ സമാരംഭിച്ചിട്ടില്ലെങ്കിലും, സവിശേഷതകളുടെ നീണ്ട ലിസ്റ്റിനൊപ്പം താങ്ങാനാവുന്ന വില പരിധിയ്ക്കുള്ളിൽ വരുന്നതിനാൽ ഈ പട്ടികയിൽ ഒരു സ്ഥാനം അർഹിക്കുന്നു. എൽഇഡി ഇന്റിക്കേറ്ററുകളും ഫോഗ് ലാമ്പുകളും ഉൾപ്പടെ പൂർണ്ണ ഫ്രണ്ടൽ എൽഇഡി ലൈറ്റിംഗിനൊപ്പം വരുന്ന ഏറ്റവും താങ്ങാവുന്ന കാറായി ഇത് മാറും.

6. ഹോണ്ട ജാസ് (7.49 ലക്ഷം രൂപ - 9.73 ലക്ഷം രൂപ)
കോസ്മെറ്റിക് അപ്ഡേറ്റുകളും ഫീച്ചർ കൂട്ടിച്ചേർക്കലുകളും സഹിതം ഹോണ്ട ഈ വർഷം ഫെയ്സ്ലിഫ്റ്റഡ് ജാസ് പുറത്തിറക്കി. കൂടുതൽ സാങ്കേതിക സമ്പന്നമായ പെപ്പി ഹാച്ച്ബാക്കിൽ പുതിയ എൽഇഡി ഹെഡ്ലൈറ്റുകളും ഡിആർഎല്ലുകളും എൽഇഡി ഫ്രണ്ട് ഫോഗ് ലാമ്പുകളും അപ്ഡേറ്റിന്റെ ഭാഗമായി കമ്പനി ഒരുക്കുന്നു.
MOST READ: ആകര്‍ഷകമായ രൂപകല്‍പ്പനയോടെ 2021 ഹ്യുണ്ടായി ട്യൂസേണ്‍ ഹൈബ്രിഡ്; വീഡിയോ

7. ഹ്യുണ്ടായി i20 (6.79 ലക്ഷം രൂപ - 11.32 ലക്ഷം രൂപ)
i20 -യുടെ പേരിൽ നിന്ന് ഹ്യുണ്ടായി ‘എലൈറ്റ്' ഒഴിവാക്കിയിരിക്കാം, എന്നാൽ ഇത് മുമ്പത്തേതിനേക്കാൾ കുറഞ്ഞ പ്രീമിയം മോജലാണെന്ന് ഇതിനർത്ഥമില്ല. ഈ വിഭാഗത്തിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന എല്ലാ സവിശേഷതകളും മൂന്നാം തലമുറ ഹാച്ച്ബാക്കിന് ലഭിക്കുന്നു. ഇതിന് എൽഇഡി ഹെഡ്ലൈറ്റുകൾ ലഭിക്കുമെങ്കിലും, വാഹനത്തിന്റെ വില ഇപ്പോൾ താങ്ങാനാവുന്നതിനും അല്പം ഉയർന്നതാണ്.

8. മാരുതി സുസുക്കി വിറ്റാര ബ്രെസ (7.34 ലക്ഷം രൂപ - 11.4 രൂപ)
മാരുതിയുടെ സബ് -ഫോർ മീറ്റർ എസ്യുവിക്ക് അതിന്റെ സെഗ്മെന്റിലെ മികച്ച എതിരാളികളുമായി മത്സരിക്കാൻ പര്യാപ്തമാണ്. മാരുതിയുടെ 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഒരു മൾട്ടി-ഇൻഫോ ഡിസ്പ്ലേ, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ടുള്ള കീലെസ് എൻട്രി എന്നിവ ഇതിൽ വരുന്നു. തീർച്ചയായും, ഒരു ജോഡി എൽഇഡി ഹെഡ്ലാമ്പുകളും എൽഇഡി ടെയിൽ ലൈറ്റുകളും വാഹനത്തിലുണ്ട്.

9. കിയ സോനെറ്റ് (6.71 ലക്ഷം രൂപ - 12.99 ലക്ഷം രൂപ)
കിയയുടെ ഏറ്റവും പുതിയ ഓഫർ അതിന്റെ സഹോദരൻ, വെന്യു പോലെ, ധാരാളം സവിശേഷതകൾ, സാങ്കേതികത, പവർട്രെയിൻ ഓപ്ഷനുകൾ എന്നിവ ഉൾക്കൊള്ളുന്നു. ഇതിനകം തന്നെ വിപണിയിലെ ചൂടേറിയ മത്സരത്തിൽ മികച്ച പ്രകടനം സോനെറ്റ് കാഴ്ച്ചവെക്കുന്നു. ഒരു ജോടി എൽഇഡി ഹെഡാലാമ്പ് യൂണിറ്റുമായിട്ടാണ് വാഹനം എത്തുന്നത്.

മാന്യമായ ചില പരാമർശങ്ങൾ
ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, മാരുതി സുസുക്കി സിയാസ്, ഫോക്സ്വാഗൺ വെന്റോ, മാരുതി സുസുക്കി എസ്-ക്രോസ്, മാരുതി സുസുക്കി XL6, നിസാൻ കിക്ക്സ് എന്നിവയാണ് ഈ പട്ടികയിൽ ഇടംനേടാത്ത ചില പേരുകൾ. കൂടാതെ, ചില വിചിത്രമായ കാരണങ്ങളാൽ ഡാറ്റ്സൺ റെഡി GO -യ്ക്ക് എൽഇഡി ഹെഡ്ലാമ്പുകൾ നഷ്ടപ്പെടുന്നു, പക്ഷേ എൽഇഡി ഫോഗ് ലാമ്പുകൾ വാഹനത്തിന് ലഭിക്കുന്നു.