'മാമനോടൊന്നും തോന്നല്ലേ'...ബെന്‍സിലിടിച്ച ട്രാക്ടര്‍ രണ്ടായി പിളര്‍ന്നു

ദിവസേന നിരവധി അപകടങ്ങളെ കുറിച്ചാണ് നാം വാര്‍ത്തകളിലൂടെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. ഇന്ത്യയില്‍ ഓരോ സെക്കന്‍ഡിലും നിരവധിയാളുകളാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. വാഹനങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍ വലിയ വാഹനങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിക്കില്ലെന്നതാണ് നമ്മുടെ ധാരണ. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ കാറ്റില്‍ പറത്തുന്ന ഒരു സംഭവമാണ് ആന്ധ്രയില്‍ നടന്നിരിക്കുന്നത്.

'മാമനോടൊന്നും തോന്നല്ലേ'...ബെന്‍സിലിടിച്ച ട്രാക്ടര്‍ രണ്ടായി പിളര്‍ന്നു

സാധാരണയായി ഒരു കാര്‍ ബൈക്കില്‍ ഇടിച്ചാല്‍ ബൈക്കാണ് തകരാന്‍ സാധ്യത. ഒരു ട്രാക്ടര്‍ കാറില്‍ ഇടിച്ചാലോ?. കാര്‍ തകരുമെന്നായിരിക്കും ഉത്തരം കിട്ടുക. എന്നാല്‍ കഴിഞ്ഞ ദിവസം തിരുപ്പതിക്ക് സമീപം മെര്‍സിഡീസ് ബെന്‍സിന്റെ ആഡംബര കാറിലിടിച്ച് ട്രാക്ടര്‍ രണ്ടായി തകര്‍ന്നു. വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം തോന്നാമെങ്കിലും.. ഇതാണ് സത്യം. മെര്‍സിഡീസ് ബെന്‍സിന്റെ ആഡംബര കാറുമായി കൂട്ടിയിടിച്ച് രണ്ടായി പിളര്‍ന്ന ട്രാക്ടറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

'മാമനോടൊന്നും തോന്നല്ലേ'...ബെന്‍സിലിടിച്ച ട്രാക്ടര്‍ രണ്ടായി പിളര്‍ന്നു

ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപം ചന്ദ്രഗിരി ബൈപ്പാസ് റോഡില്‍ തിങ്കളാഴ്ചയാണ് സംഭവം. ദേശീയ പാതയ്ക്ക് സമീപം മണല്‍ ലോഡുമായി വരികയായിരുന്ന ട്രാക്ടര്‍ ദിശതെറ്റി ബെന്‍സ് കാറില്‍ ഇടിക്കുകയും ട്രാക്ടര്‍ രണ്ട് കഷണങ്ങളായി തകര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

'മാമനോടൊന്നും തോന്നല്ലേ'...ബെന്‍സിലിടിച്ച ട്രാക്ടര്‍ രണ്ടായി പിളര്‍ന്നു

തിരുപ്പതിയില്‍ നിന്ന് വരികയായിരുന്ന കാര്‍ ആണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ട്രാക്ടര്‍ പൂര്‍ണമായും തകര്‍ന്നു. ട്രോളിയും റോഡിലേക്ക് മറിഞ്ഞു. ട്രാക്ടറിന്റെ മുന്‍ഭാഗമാണ് രണ്ടായി പിളര്‍ന്നത്. ട്രാക്ടര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഡ്രൈവറെ തിരുപ്പതിയതിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വിവരമുണ്ട്. എന്നാല്‍ മറ്റാര്‍ക്കും പരിക്കില്ല.

'മാമനോടൊന്നും തോന്നല്ലേ'...ബെന്‍സിലിടിച്ച ട്രാക്ടര്‍ രണ്ടായി പിളര്‍ന്നു

അപകടത്തില്‍ ബെന്‍സ് കാറിന്റെ മുന്‍വശവും തകര്‍ന്നുവെങ്കിലും യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ട്രാക്ടര്‍ തെറ്റായ ദിശയിലാണ് വന്നതാണെന്ന് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തല്‍.ദേശീയപാതയില്‍ ട്രാക്ടര്‍ തകര്‍ന്ന് കിടന്നതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. എന്നാല്‍, പൊലീസ് ഇടപെട്ട് ട്രാക്ടറിന്റെ ഭാഗങ്ങള്‍ റോഡില്‍ നിന്ന് മാറ്റി ഗതാഗതം സുഗമമാക്കി. അപകടത്തില്‍ കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ പൊലീസ് അപകടത്തില്‍ നടപടി സ്വീകരിക്കുകയുള്ളൂ.

'മാമനോടൊന്നും തോന്നല്ലേ'...ബെന്‍സിലിടിച്ച ട്രാക്ടര്‍ രണ്ടായി പിളര്‍ന്നു

മികച്ച റോഡുകളില്‍ അമിതവേഗത പലപ്പോഴും അപകടം സൃഷ്ടിക്കുന്നുണ്ട്. റോഡില്‍ എത്ര ജീവന്‍ പൊലിഞ്ഞുവെന്ന് കേട്ടാലും ആളുകള്‍ ഇത് ഗൗരവത്തില്‍ എടുക്കുന്നില്ല. അമിത വേഗത കാരണം അപകടങ്ങള്‍ ഉണ്ടാകുന്നത് ഇതാദ്യമല്ല, എന്നാല്‍ ബെന്‍സ് കാറുമായി കൂട്ടിയിടിച്ച് ട്രാക്ടര്‍ രണ്ടായി തകര്‍ന്നുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

'മാമനോടൊന്നും തോന്നല്ലേ'...ബെന്‍സിലിടിച്ച ട്രാക്ടര്‍ രണ്ടായി പിളര്‍ന്നു

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി ഈ മാസം തുടക്കത്തില്‍ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത് രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. നിരവധി സുരക്ഷ ഫീച്ചറുകളുള്ള ബെന്‍സ് കാറില്‍ സഞ്ചരിക്കവേയുണ്ടായ അപകടത്തില്‍ പെട്ടാണ് മിസ്ത്രിയുടെ ജീവന്‍ പൊലിഞ്ഞത്. ഇത് കമ്പനിയുടെ സുരക്ഷ ഫീച്ചറുകള്‍ക്ക് നേരെ വിരലുയര്‍ത്താന്‍ ഇടയാക്കി.

'മാമനോടൊന്നും തോന്നല്ലേ'...ബെന്‍സിലിടിച്ച ട്രാക്ടര്‍ രണ്ടായി പിളര്‍ന്നു

മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി 220 ഡി4മാറ്റിക് വാഹനത്തിലായിരുന്നു മിസ്ത്രി സഞ്ചരിച്ചിരുന്നത്. എന്നാല്‍ അപകടം നടക്കുമ്പോള്‍ മിസ്ത്രിയും പിറകിലെ സീറ്റില്‍ ഉണ്ടായിരുന്ന ജഹാംഗീര്‍ പാണ്ടോളും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മിസ്ത്രിയുടെ സുഹൃത്ത് അനാഹിത പാണ്ടോള്‍ ആണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് നിഗമനം. വാഹനം അമിത വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

'മാമനോടൊന്നും തോന്നല്ലേ'...ബെന്‍സിലിടിച്ച ട്രാക്ടര്‍ രണ്ടായി പിളര്‍ന്നു

സുരക്ഷാ ക്രാഷ് ടെസ്റ്റുകളില്‍ NCAP ഈ വാഹനത്തിന് ഫൈവ്‌സ്റ്റാര്‍ റേറ്റിങ് നല്‍കിയിരുന്നു. ഡ്രൈവറുടെ മുട്ട് എയര്‍ബാഗ്, ഫ്രണ്ട് പാസഞ്ചര്‍ ഫ്രണ്ട് എയര്‍ബാഗ്, ഡ്രൈവര്‍ ഫ്രണ്ടല്‍ എയര്‍ബാഗ്, പിന്‍ പാസഞ്ചര്‍ കര്‍ട്ടന്‍ എയര്‍ബാഗ് എന്നിവയുള്‍പ്പെടെ 7 എയര്‍ബാഗുകളാണ് ഈ കാറില്‍ ഉള്ളത്. സൈഡ് മിറര്‍ ക്യാമറ, ലെയ്ന്‍ വാച്ച് ക്യാമറ, എഞ്ചിന്‍ ഇമ്മൊബിലൈസര്‍ എന്നിവയും വാഹനത്തിലുണ്ട്.

'മാമനോടൊന്നും തോന്നല്ലേ'...ബെന്‍സിലിടിച്ച ട്രാക്ടര്‍ രണ്ടായി പിളര്‍ന്നു

ASR/ട്രാക്ഷന്‍ കണ്‍ട്രോള്‍, 360-ഡിഗ്രി ക്യാമറ, ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, ISOFIX (ചൈല്‍ഡ്-സീറ്റ് മൗണ്ട്), സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം, ഡോര്‍ എഡ്ജ് സിസ്റ്റം (ABS) ആന്റി ലോക്ക് ബ്രേക്കിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ESP (ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം), EBA (ഇലക്‌ട്രോണിക് ബ്രേക്ക് അസിസ്റ്റ്), ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഹൈസ്പീഡ് അലര്‍ട്ട് സിസ്റ്റം, പാസഞ്ചര്‍ സൈഡ് സീറ്റ് റിമൈന്‍ഡര്‍ എന്നീ സുരക്ഷ ഫീച്ചറുകളും കാറില്‍ ഉണ്ടായിരുന്നു.

'മാമനോടൊന്നും തോന്നല്ലേ'...ബെന്‍സിലിടിച്ച ട്രാക്ടര്‍ രണ്ടായി പിളര്‍ന്നു

മിസ്ത്രിയുടെ മരണത്തോടെ പിന്‍സീറ്റില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിയമലംഘകര്‍ക്ക് പിഴ ഈടാക്കി തുടങ്ങി. ഇതോടൊപ്പം തന്നെ ഒക്‌ടോബര്‍ ഒന്ന് മുതല്‍ പാസഞ്ചര്‍ വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള നിയമം കേന്ദ്രം നടപ്പാക്കാനിരുന്നതായിരുന്നു. എന്നാല്‍ ഇത് വൈകുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്. 18 മാസത്തിന് ശേഷമാകും നിയമം നടപ്പിലാക്കുക.

'മാമനോടൊന്നും തോന്നല്ലേ'...ബെന്‍സിലിടിച്ച ട്രാക്ടര്‍ രണ്ടായി പിളര്‍ന്നു

പെട്ടെന്നുള്ള മാറ്റം കൈകാര്യം ചെയ്യാനുള്ള എയര്‍ബാഗ് നിര്‍മ്മാണ ശേഷി ഇന്ത്യയില്‍ ഇല്ലാത്തതാണ് കാലതാമസത്തിന് കാരണമെന്നാണ് കണക്കുകൂട്ടുന്നത്. നിയമം നടപ്പിലാക്കുകയാണെങ്കില്‍ ആഭ്യന്തര വിപണിക്കായി 18 ദശലക്ഷം എയര്‍ബാഗുകള്‍ ഇന്ത്യയ്ക്ക് ആവശ്യമായി വരും. 6 ദശലക്ഷം എയര്‍ബാഗുകളുടെ ശേഷി മാത്രമാണ് നിലവിലുള്ളത്. ഇതോടെ 12 ദശലക്ഷം എയര്‍ബാഗുകളുടെ കുറവ് അനുഭവപ്പെടും.

'മാമനോടൊന്നും തോന്നല്ലേ'...ബെന്‍സിലിടിച്ച ട്രാക്ടര്‍ രണ്ടായി പിളര്‍ന്നു

6 എയര്‍ബാഗ് നിയമം നടപ്പാക്കുന്നത് 18 മാസത്തേക്ക് നീട്ടിവെക്കുമ്പോള്‍ എയര്‍ബാഗുകള്‍ പ്രാദേശികവല്‍ക്കരിക്കാനുള്ള വഴികള്‍ കണ്ടെത്തുന്നതിന് കാര്‍ കമ്പനികള്‍ക്ക് ആവശ്യമായ സമയം സര്‍ക്കാര്‍ നല്‍കും. കൂടാതെ പുതിയ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതിനായി നിര്‍മ്മാണ ശേഷി കൂട്ടുകയും ചെയ്യാം.

'മാമനോടൊന്നും തോന്നല്ലേ'...ബെന്‍സിലിടിച്ച ട്രാക്ടര്‍ രണ്ടായി പിളര്‍ന്നു

6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നതിനുള്ള പുതിയ സമയപരിധി 2024 ഏപ്രിലായിരിക്കാം. എന്നാല്‍ നിയമം നടപ്പില്‍ വരുത്തുന്ന സമയപരിധി നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകണം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 2022 ജനുവരിയിലാണ് 6 എയര്‍ബാഗുകള്‍ക്കുള്ള കരട് വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്.

Most Read Articles

Malayalam
English summary
After colliding with a mercedes benz car a tractor split in two parts
Story first published: Tuesday, September 27, 2022, 16:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X