കാരണമില്ലാതെ തടഞ്ഞ പൊലീസുകാരെ മാജിക് ട്രിക്കില്‍ 'വീഴ്ത്തി' സൂപ്പര്‍ ബൈക്ക് റൈഡര്‍

സൂപ്പര്‍ ബൈക്കില്‍ കറങ്ങുന്ന ഫ്രീക്കന്‍മാരെ ശല്യക്കാരായിട്ടാണ് ട്രാഫിക് പൊലീസുകാര്‍ നോക്കിക്കാണുന്നത്. പലപ്പോഴും വളരെ ഉത്തരവാദിത്തത്തോടെ വാഹനമോടിക്കുന്നവരോട് പോലും പലപ്പോഴും ഇതേ മനോഭാവമാണ്. സാധാരണയായി സൂപ്പര്‍ബൈക്ക് റൈഡര്‍മാരെ പലകാരണങ്ങള്‍ കാണിച്ചാണ് പൊലീസുകാര്‍ കൈകാണിച്ച് നിര്‍ത്താറുള്ളത്. എക്സ്ഹോസ്റ്റില്‍ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം ഇതില്‍ വളരെ സാധാരണമായ ഒരു കാരണമായി കണക്കാക്കാം.

കാരണമില്ലാതെ തടഞ്ഞ പൊലീസുകാരെ മാജിക് ട്രിക്കില്‍ 'വീഴ്ത്തി' സൂപ്പര്‍ ബൈക്ക് റൈഡര്‍

അനധികൃതമായി ഉച്ചത്തിലുള്ള എക്സ്ഹോസ്റ്റുകള്‍ സ്ഥാപിച്ചതിന്റെ പേരില്‍ ബൈക്ക് യാത്രികരെ തടഞ്ഞുനിര്‍ത്തുമ്പോള്‍, ചില ബൈക്കിന്റെ എക്സ്ഹോസ്റ്റ് ശബ്ദം ഡെസിബെല്‍ പരിധിക്ക് താഴെയായിട്ടും അനാവശ്യമായി നിര്‍ത്തുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ബൈക്ക് യാത്രികനെ അനാവശ്യമായി പൊലീസ് തടഞ്ഞു നിര്‍ത്തിയ സംഭവമാണ് വിശദീകരിക്കാന്‍ പോകുന്നത്. എന്നാല്‍ കഥയില്‍ ഒരു ട്വിസറ്റുണ്ട്.

കാരണമില്ലാതെ തടഞ്ഞ പൊലീസുകാരെ മാജിക് ട്രിക്കില്‍ 'വീഴ്ത്തി' സൂപ്പര്‍ ബൈക്ക് റൈഡര്‍

'മജീഷ്യന്‍ ആഡ്' എന്ന യൂട്യൂബ് ചാനലിലാണ് സംഭവത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ അവതാരകനെ ഒരു ട്രാഫിക് പൊലീസുകാരന്‍ തടഞ്ഞുനിര്‍ത്തുന്നത് നമുക്ക് കാണാന്‍ കഴിയും. വലിയ സൂപ്പര്‍ ബൈക്കായ ഹോണ്ട CBR650R ഓടിച്ചു എന്നതാണ് 'കാരണം'. ബൈക്ക് തടഞ്ഞു നിര്‍ത്തിയ ട്രാഫിക് പൊലീസുകാരന്‍ പിന്‍സീറ്റില്‍ കയറി ഇരുന്നു. ഇത് ട്രാഫിക് നിയമപ്രകാരം അനുവദനീയമല്ല.

കാരണമില്ലാതെ തടഞ്ഞ പൊലീസുകാരെ മാജിക് ട്രിക്കില്‍ 'വീഴ്ത്തി' സൂപ്പര്‍ ബൈക്ക് റൈഡര്‍

റൈഡര്‍ ട്രാഫിക് പൊലീസുകാരനെ നേരിടാന്‍ ശ്രമിച്ചതോടെ ബൈക്ക് അടുത്തുള്ള ചെക്ക്പോസ്റ്റിലെത്തിച്ചു. അവിടെ ട്രാഫിക് നിയമലംഘനം പരിശോധിക്കുന്ന ഡ്യൂട്ടിയില്‍ ഏര്‍പെട്ട മറ്റ് കുറച്ച് പൊലീസുകാരുമുണ്ടായിരുന്നു.

കാരണമില്ലാതെ തടഞ്ഞ പൊലീസുകാരെ മാജിക് ട്രിക്കില്‍ 'വീഴ്ത്തി' സൂപ്പര്‍ ബൈക്ക് റൈഡര്‍

തന്റെ മോട്ടോര്‍സൈക്കിളിന്റെ എക്സ്ഹോസ്റ്റില്‍ നിന്ന് പുറപ്പെടുന്ന ശബ്ദം ഡെസിബെല്‍ പരിധിക്കുള്ളിലാണെന്ന് ബൈക്ക് റൈഡര്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ട്രാഫിക് പൊലീസുകാര്‍ ഇയാളുടെ വാക്കുകള്‍ ചെവികൊണ്ടില്ല. തന്റെ ബൈക്കിന്റെ എക്സ്ഹോസ്റ്റ് നോട്ടിന്റെ ഡെസിബല്‍ റീഡിംഗ് പരിശോധിക്കാന്‍ റൈഡര്‍ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. പക്ഷേ പൊലീസുകാരുടെ പക്കല്‍ അതിനുള്ള ഉപകരണം ഇല്ലാത്തതിനാല്‍ അതിന് സാധിച്ചില്ല.

കാരണമില്ലാതെ തടഞ്ഞ പൊലീസുകാരെ മാജിക് ട്രിക്കില്‍ 'വീഴ്ത്തി' സൂപ്പര്‍ ബൈക്ക് റൈഡര്‍

പിന്നാലെ ഒരു മാന്ത്രികന്‍ കൂടിയായ ബൈക്ക് റൈഡര്‍ രണ്ട് ചെപ്പടി വിദ്യകളിലൂടെ പൊലീസുകാരെ വശത്താക്കാന്‍ ശ്രമിക്കുന്ന കാഴ്ചകളാണ് പിന്നീട് വീഡിയോയില്‍ കണ്ടത്. മാന്ത്രിക വിദ്യകള്‍ ഇഷടപ്പെട്ട പൊലീസുകാര്‍ സൗമ്യത കാണിക്കുകയും കൂടുതല്‍ ബുദ്ധിമുട്ടിപ്പിക്കാതെ, പിഴ ഒഴിവാക്കി റൈഡറെ വിട്ടയക്കുകയും ചെയ്തു. റൈഡര്‍ പിന്നീട് തന്റെ റൈഡിംഗ് ഗിയറുകളുമായി സ്ഥലം വിടുന്നത് കാണാം.

കാരണമില്ലാതെ തടഞ്ഞ പൊലീസുകാരെ മാജിക് ട്രിക്കില്‍ 'വീഴ്ത്തി' സൂപ്പര്‍ ബൈക്ക് റൈഡര്‍

ഹെല്‍മറ്റ്, കൈയ്യുറകള്‍, റൈഡിംഗ് ജാക്കറ്റുകള്‍, പാന്റ്സ് എന്നിങ്ങനെ ആവശ്യമായ എല്ലാ സംരക്ഷണ കവചങ്ങളുമായി യാത്ര ചെയ്താലും നമ്മുടെ രാജ്യത്ത് സൂപ്പര്‍ബൈക്ക് ഉടമകളെ കുഴപ്പക്കാരായാണ് കണക്കാക്കുന്നത്. പൊതുനിരത്തുകളില്‍ സ്റ്റണ്ടിങ് നടത്തുന്നവരായി കണക്കാക്കാക്കിയാണ് എല്ലാ ഗിയറുകളോടും കൂടി സവാരി ചെയ്യുന്ന റൈഡര്‍മാരെ പോലും പൊലീസ് മനഃപൂര്‍വം പിടികൂടുന്നത്.

കാരണമില്ലാതെ തടഞ്ഞ പൊലീസുകാരെ മാജിക് ട്രിക്കില്‍ 'വീഴ്ത്തി' സൂപ്പര്‍ ബൈക്ക് റൈഡര്‍

ട്രാഫിക് പൊലീസുകാര്‍ അവരുടെ ജോലിയാണ് നിര്‍വഹിക്കുന്നതെന്ന് പറയാമെങ്കിലും എല്ലാ സൂപ്പര്‍ബൈക്ക് റൈഡര്‍മാരോ റൈഡിംഗ് ഗിയര്‍ ധരിക്കുന്നവരോ മോശക്കാരല്ല. ഇന്ന് പല പൊലീസ് ഡിപ്പാര്‍ട്‌മെന്റിന്റെയും കൈവശം ഡെസിബല്‍ മീറ്ററുകളുണ്ട്. ഡെസിബെലുകളില്‍ എക്‌സ്‌ഹോസ്റ്റ് ശബ്ദത്തിന്റെ അളവ് അളക്കുന്നു. എക്സ്ഹോസ്റ്റുകളുടെയും മോഡിഫൈഡ് എക്സ്ഹോസ്റ്റുകളുടെയും ശബ്ദം പരിശോധിക്കാന്‍ ഈ ഉപകരണം ഉപയോഗിക്കാനാകും. ഈ ഉപകരണത്തില്‍ നിന്ന് വരുന്ന റീഡിംഗിനെ ആശ്രയിച്ച് പൊലീസുകാര്‍ക്ക് തത്സമയം പിഴ ഈടാക്കാനും കഴിയും.

കാരണമില്ലാതെ തടഞ്ഞ പൊലീസുകാരെ മാജിക് ട്രിക്കില്‍ 'വീഴ്ത്തി' സൂപ്പര്‍ ബൈക്ക് റൈഡര്‍

സ്റ്റോക്ക് എക്സ്ഹോസ്റ്റില്‍ പോലും ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ ഈ ഉപകരണം അത് തിരിച്ചറിയും. ഹോണിന്റെ ശബ്ദം അളക്കാനും ഇതേ ഉപകരണം ഉപയോഗിക്കാം. നിരോധിച്ച എയര്‍ ഹോണുകളോ പ്രഷര്‍ ഹോണുകളോ കണ്ടെത്താനും ഇതേ വിദ്യയാണ് ഉപയോഗിക്കുന്നത്.

Most Read Articles

Malayalam
English summary
After impressed with magic tricks police let off superbike rider who was unnecessarily stopped
Story first published: Saturday, October 1, 2022, 12:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X