Just In
- 13 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 16 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 18 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
മൂവാറ്റുപുഴ നീന്തിക്കയറാന്‍ കോണ്‍ഗ്രസ്, ജോസഫ് വാഴയ്ക്കനോ ജെയ്സണ്‍ ജോസഫോ ഇറങ്ങും?
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിജയത്തിന് മാറ്റുകൂട്ടി ആനന്ദ് മഹീന്ദ്ര; ഇന്ത്യന്‍ ടീമിലെ ആറ് താരങ്ങള്‍ക്ക് ഥാര്‍ സമ്മാനിച്ചു
അടുത്തിടെ സമാപിച്ച ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് സീരീസ് ഓരോ ഓരോ ക്രിക്കറ്റ് പ്രേമിയെ സംബന്ധിച്ചും ആവേശം നിറഞ്ഞതായിരുന്നുവെന്ന് വേണം പറയാന്‍. ചരിത്ര നേട്ടമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.

ഓസീസിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കളിക്കാര്‍ക്ക് കഴിഞ്ഞതിനാല്‍ ഓരോ ഇന്ത്യക്കാരെനെ സംബന്ധിച്ചും ഇത് അഭിമാനകരമായ നിമിഷമാണ്. ഈ നിമിഷത്തിന് കൂടുതല്‍ ഭംഗി സമ്മാനിച്ചിരിക്കുകയാണ് ഇപ്പോള്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര.

ഇന്ത്യന്‍ ടീമിലെ ആറ് യുവ അംഗങ്ങള്‍ക്ക് മഹീന്ദ്ര ഥാര്‍ എസ്യുവി സമ്മാനമായി നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ട്വീറ്ററിലൂടെയായിരുന്നു ആനന്ദ് മഹീന്ദ്ര ഇക്കാര്യം അറിയിച്ചത്.
MOST READ: മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

ടീമിന്റെ കഠിനാധ്വാനത്തിനും തീരുമാനത്തിനും അഭിനന്ദനം. ഥാര്‍ എസ്യുവി ലഭിക്കുന്ന യുവ കളിക്കാരില്‍ മുഹമ്മദ് സിറാജ്, ടി. നടരാജന്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷുബ്മാന്‍ ഗില്‍, നവദീപ് സൈനി എന്നിവരും ഉള്‍പ്പെടുന്നു.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീം 2-1 ന് ടെസ്റ്റ് ജയം നേടി. ''അവരുടേതാണ് ഉയര്‍ച്ചയുടെ യഥാര്‍ഥ കഥകള്‍. വലിയ പ്രതിബന്ധങ്ങളെ മറികടന്ന് മികവിന്റെ പാതയിലെത്തുക. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവ പ്രചോദനമായി വര്‍ത്തിക്കും. ഈ അരങ്ങേറ്റക്കാര്‍ക്ക് ഓരോരുത്തര്‍ക്കും പുതിയ ഥാര്‍ സമ്മാനിക്കുന്നത് എനിക്ക് വലിയ സന്തോഷം നല്‍കുന്നുവെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നാല് മത്സരങ്ങള്‍ ഉള്‍പ്പെട്ടിരുന്നു, പരിക്കുകളും കളിക്കാരുടെ ലഭ്യതയും കാരണം വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ടെസ്റ്റ് പരമ്പരയില്‍ അഞ്ച് കളിക്കാര്‍ അരങ്ങേറ്റം കുറിച്ചു.

പുതിയ കളിക്കാരും നിരന്തരമായ പുനക്രമീകരണവും ഉപയോഗിച്ച് ടീമിന് ഒരു ഐതിഹാസിക വിജയം നേടാനായി. ഈ പരമ്പരയില്‍ ഹൈദരാബാദിന്റെ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് നേടുന്ന മുന്‍നിരക്കാരനായി.
MOST READ: കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്കൂട്ടർ മോഡലുകൾ ഇവയൊക്കെ

മൂന്ന് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റാണ് താരം വീഴ്ത്തിയത്. ബ്രിസ്ബെയ്നില്‍ നടന്ന അവസാന ടെസ്റ്റില്‍ ബാറ്റിംഗിലും ബൗളിംഗിലും ഷാര്‍ദുല്‍ താക്കൂറും, വാഷിംഗ്ടണും പ്രധാന പങ്കുവഹിച്ചു. ഇതേ മത്സരത്തില്‍ നടരാജന് ആദ്യ ഇന്നിംഗ്സില്‍ 78 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി, ചില മികച്ച ഫലങ്ങള്‍ നേടാന്‍ ടീമിനെ സഹായിച്ചു.

വാഹന നിര്‍മാതാക്കളുടെ ഏറ്റവും പുതിയ ഉത്പ്പന്നമായ ഥാര്‍ പോയ വര്‍ഷം അവസാനത്തോടെയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളുള്ള പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളില്‍ പുതിയ പതിപ്പ് വില്‍പ്പനയ്ക്ക് എത്തുന്നു.
MOST READ: കരോക്കിന് ലഭിച്ചത് വന്‍ ഡിമാന്റ്; പുതിയ ബാച്ചുമായി തിരികെയെത്താന്‍ സ്കോഡ

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഏറ്റവും സുരക്ഷിതമായ ഓഫ്-റോഡര്‍ കൂടിയാണിത്, കൂടാതെ അടുത്തിടെ ആഗോള NCAP-യില്‍ ഫോര്‍-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ചു. സവിശേഷതകളിലും സാങ്കേതികവിദ്യയിലും പഴയ പതിപ്പില്‍ നിന്നും വലിയ മാറ്റങ്ങളുമായിട്ടാണ് പുതുതലമുറ എത്തുന്നത്.