കസ്റ്റം അലോയികളുമായി ലോ റൈഡർ രൂപത്തിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

താങ്ങാവുന്ന വിലയും രസകരമായ ഡ്രൈവ് സവിഷേശതയും കാരണം ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. വാഹനത്തിന്റെ ഫൺ ടു ഡ്രൈവ് സ്വഭാവം വാഹന പ്രേമികൾക്കിടയിൽ ഇതിനെ പ്രിയങ്കരമാക്കുന്നു.

കസ്റ്റം അലോയികളുമായി ലോ റൈഡർ രൂപത്തിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

കൂടാതെ പല ഉപഭോക്താക്കളും അവരുടെ വാഹനങ്ങൾ വ്യക്തിഗതമാക്കാനും കസ്റ്റമൈസ് ചെയ്യാനും ഇഷ്ടപ്പെടുന്നു. സ്വിഫ്റ്റിന് ധാരാളം ഓഫ് മാർക്കറ്റ് പിന്തുണയുണ്ട്, കൂടാതെ പരിഷ്കരിച്ച ധാരാളം ഉദാഹരണങ്ങൾ റോഡുകളിൽ നാം കണ്ടിട്ടുമുണ്ട്.

കസ്റ്റം അലോയികളുമായി ലോ റൈഡർ രൂപത്തിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

ഇപ്പോൾ മലയാളിയായ ഹാഷിർ മനോഹരമായി ഇച്ഛാനുസൃതമാക്കിയ സ്വിഫ്റ്റിന്റെ മറ്റൊരു ഉദാഹരണമാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. പുതിയ ഫ്രണ്ട് ഗ്രില്ലും ഫ്രണ്ട് സ്പ്ലിറ്ററും പോലെ ധാരാളം സൗന്ദര്യവർധക മാറ്റങ്ങൾ വാഹനത്തിലുണ്ട്.

MOST READ: മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

കസ്റ്റം അലോയികളുമായി ലോ റൈഡർ രൂപത്തിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

കാറിന്റെ ക്രോം ഭാഗങ്ങളെല്ലാം പിയാനോ ബ്ലാക്കി ഘടകങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. ഹെഡ്‌ലാമ്പുകൾ സ്മോക്ക് ചെയ്യുകയും ഭാഗീകമായി മറയ്ക്കുകയും ചെയ്യുന്നു, ഇത് കാറിന് ഒരു അഗ്രസ്സീവ് ഫെയ്സ് നൽകുന്നു. വശങ്ങളിൽ, 205/40 നങ്കാംഗ് ടയറുകളുള്ള 17 ഇഞ്ച് കസ്റ്റമൈസ്ഡ് അലോയി വീലുകളാണ് ഒരുക്കിയിരിക്കുന്നത്.

കസ്റ്റം അലോയികളുമായി ലോ റൈഡർ രൂപത്തിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

റൂഫ് ബ്ലാക്ക്ഔട്ട് ചെയ്തു, കൂടാതെ കാറിന് ബ്ലാക്ക്ഔട്ട് ചെയ്ത ORVM- കളും വിൻഡോ വൈസറുകളും ലഭിക്കുന്നു. പിൻഭാഗത്ത്, ഒരു ജോടി എൽഇഡി ടെയിലാമ്പുകൾ, പിയാനോ ബ്ലാക്ക് അലങ്കാരങ്ങൾ, റൂഫിൽ ഘടിപ്പിച്ച ബ്ലാക്ക്ഔട്ട് സ്‌പോയിലർ എന്നിവ നമുക്ക് കാണാനാകും.

MOST READ: മണിക്കൂറിൽ 508.74 കിലോമീറ്റർ വേഗത; ഏറ്റവും വേഗമേറിയ പ്രൊഡക്ഷൻ കാറായി SSC ട്യുവടാര

കസ്റ്റം അലോയികളുമായി ലോ റൈഡർ രൂപത്തിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

കോബ്ര സസ്‌പെൻഷൻ സ്പ്രിംഗുകൾ ഉപയോഗിച്ച് ഈ പരിഷ്‌ക്കരിച്ച സ്വിഫ്റ്റിനെ ലോവർ ചെയ്തിരിക്കുന്നു. കാറിന്റെ മുൻവശത്ത് 30 mm ഉയരം കുറച്ചിട്ടുണ്ട്, പിന്നിൽ ഇതിനെക്കാൾ ഒരു ഷേഡ് മാത്രമാണ്.

കസ്റ്റം അലോയികളുമായി ലോ റൈഡർ രൂപത്തിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും പരിഷ്‌ക്കരിച്ചു, കൂടാതെ ഒരു ഫ്രീ ഫ്ലോ പൈപ്പും അവതരിപ്പിക്കുന്നു. വാഹനം അതിന്റെ രൂപും ശബ്ദവും ഉപയോഗിച്ച് വളരെയധികം ശ്രദ്ധ ആകർഷിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്!

MOST READ: ഹോണ്ടയുടെ CR-V എസ്‌യുവിക്ക് മോടിയേകാൻ പുതിയ സ്പെഷ്യൽ എഡിഷൻ മോഡൽ എത്തി; വില 29.49 ലക്ഷം രൂപ

കസ്റ്റം അലോയികളുമായി ലോ റൈഡർ രൂപത്തിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

എഞ്ചിനിലും ട്രാൻസ്മിഷനിലും മാറ്റങ്ങളൊന്നും റിപ്പോർട്ടുചെയ്തിട്ടില്ല. 1.2 ലിറ്റർ എഞ്ചിൻ ഉൾക്കൊള്ളുന്ന സ്വിഫ്റ്റിന്റെ പെട്രോൾ വേരിയന്റാണ് ഈ പ്രത്യേക മോഡൽ. ഈ മോട്ടോർ പരമാവധി 83 bhp കരുത്തും 113 Nm torque ഉം വികസിപ്പിക്കുന്നു.

കസ്റ്റം അലോയികളുമായി ലോ റൈഡർ രൂപത്തിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് AMT എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകൾ നിർമ്മാതാക്കൾ അവതരിപ്പിക്കുന്നു.

MOST READ: കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

കസ്റ്റം അലോയികളുമായി ലോ റൈഡർ രൂപത്തിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

2020 മാരുതി സ്വിഫ്റ്റിന്റെ എക്സ്-ഷോറൂം വില 5.19 ലക്ഷം രൂപയിൽ ആരംഭിച്ച് 8.02 ലക്ഷം രൂപ വരെ ഉയരുന്നു. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗോ, ഫോർഡ് ഫിഗോ എന്നിവയുമായി ഇത് മത്സരിക്കുന്നു.

Most Read Articles

Malayalam
English summary
Agressive Looking Personalized Low Rider Maruti Swift Custom Alloys. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X