സിറ്റി ഡ്രൈവിംഗിന് അനുയോജ്യം എജിഎസ് ഗിയർബോക്‌സുകൾ; കാരണം അറിയാം

ദിവസം ചെല്ലുന്തോറും നമ്മുടെ നഗരങ്ങളിലെ ഗതാഗതം മോശമായി വരികയാണ്. തിരക്കേറിയ സമയങ്ങളിൽ ബമ്പർ ടു ബമ്പർ ട്രാഫിക്കിൽ വാഹനം ഓടിക്കുന്നത് പലരുടെയും ദിനചര്യയായി മാറിയിരിക്കുകയാണ്. ഈ അവസ്ഥ നിങ്ങളെയും നിങ്ങളുടെ കാറിനെയും കാര്യമായാണ് ബാധിക്കുന്നത്.

സിറ്റി ഡ്രൈവിംഗിന് അനുയോജ്യം AGS ഗിയർബോക്‌സുകൾ; കാരണം അറിയാം

നമ്മുടെ നഗരങ്ങളിൽ ട്രാഫിക് അവസ്ഥ മെച്ചപ്പെടാനുള്ള സാധ്യത അസാധ്യമാണെന്നു തന്നെ വേണം പറയാൻ. ഇതിന്റെ പ്രധാന പരിഹാരം എന്തെന്നാൽ സിറ്റി ഡ്രൈവിംഗിന് അനുയോജ്യമായ കാർ തെരഞ്ഞെടുക്കുക എന്നതാണ്.

സിറ്റി ഡ്രൈവിംഗിന് അനുയോജ്യം AGS ഗിയർബോക്‌സുകൾ; കാരണം അറിയാം

വാസ്‌തവത്തിൽ, സ്റ്റാർട്ട്-സ്റ്റോപ്പ് ട്രാഫിക്കിൽ വാഹനമോടിക്കുമ്പോൾ സുഖവും സൗകര്യവും പ്രദാനം ചെയ്യുന്ന മികച്ച സിറ്റി കാറുകളിൽ ചിലത് ഓട്ടോ ഗിയർ ഷിഫ്റ്റ് (AGS) സാങ്കേതികവിദ്യയുള്ള കാറുകളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 2014 ൽ സെലേറിയോ ഹാച്ച്ബാക്കിനൊപ്പം ഈ ഓട്ടോമാറ്റിക് ഗിയർബോക്‌സ് സാങ്കേതികവിദ്യ അവതരിപ്പിച്ചു.

സിറ്റി ഡ്രൈവിംഗിന് അനുയോജ്യം AGS ഗിയർബോക്‌സുകൾ; കാരണം അറിയാം

2014 -ല്‍ സെലറിയോയ്ക്ക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് അവതരിപ്പിച്ചപ്പോള്‍ വിപണി സംശയത്താലെയാണ് നോക്കിയത്. അന്നുവരെ വലിയ കാറുകളുടെ മാത്രം കുത്തകയായിരുന്നു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. എന്നാൽ സെലറിയോ ഓട്ടോമാറ്റിക് ഈ ധാരണ തിരുത്തി.

സിറ്റി ഡ്രൈവിംഗിന് അനുയോജ്യം AGS ഗിയർബോക്‌സുകൾ; കാരണം അറിയാം

സെലറിയോയുടെ വിജയത്തെ തുടർന്നാണ് മറ്റു ബ്രാൻഡുകളും ചെലവ് കുറഞ്ഞ ഓട്ടോമാറ്റിക് കാറെന്ന ആശയത്തെ കുറിച്ചുള്ള ആലോചന തുടങ്ങിയതും. നിലവില്‍ മൂന്നു ഗണത്തില്‍പ്പെടുന്ന ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ നമ്മുടെ വിപണിയിലുണ്ട്.

സിറ്റി ഡ്രൈവിംഗിന് അനുയോജ്യം AGS ഗിയർബോക്‌സുകൾ; കാരണം അറിയാം

എടി (ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍), സിവിടി (കണ്‍ടിന്യുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍), എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍). എജിഎസ് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ഗിയർബോക്‌സിനെ എഎംടി ഗിയര്‍ബോക്‌സെന്നാണ് മാരുതി വിശേഷിപ്പിക്കുന്നത്. സാധാരണ മാനുവല്‍ ഗിയര്‍ബോക്‌സുകൾ തന്നെയാണ് എജിഎസിനും അടിസ്ഥാനമാകുന്നത്. എന്നാല്‍ എജിസ് മോഡലുകളിൽ ക്ലച്ചുണ്ടാവില്ല.

സിറ്റി ഡ്രൈവിംഗിന് അനുയോജ്യം AGS ഗിയർബോക്‌സുകൾ; കാരണം അറിയാം

എടി, സിവിടി ഗിയര്‍ബോക്‌സ് യൂണിറ്റുകളെ അപേക്ഷിച്ച് എജിഎസ് ടെക്‌നോളജിക്ക് ചെലവ് വളരെയധികം കുറവാണെന്നതും ശ്രദ്ധേയമാണ്. പെഡലുകള്‍ മാറി മാറി ചവിട്ടാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനൊപ്പം മാനുവല്‍ കാറുകള്‍ക്ക് സമാനമായ ഇന്ധനക്ഷമത ഉറപ്പുവരുത്താനും എജിഎസ് ഗിയര്‍ബോക്‌സിന് കഴിവുണ്ട്.

സിറ്റി ഡ്രൈവിംഗിന് അനുയോജ്യം AGS ഗിയർബോക്‌സുകൾ; കാരണം അറിയാം

കൂടാതെ എജി‌എസ് ഗിയർബോക്‌സുകൾ ക്രീപ്പ് ഫംഗ്ഷനുമായാണ് എത്തുന്നത്. ഇത് കാറിന്റെ വേഗത വർധിപ്പിക്കാതെ മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ അനുവദിക്കുന്നു. ബമ്പർ-ടു-ബമ്പർ ട്രാഫിക്കിൽ വാഹനമോടിക്കുമ്പോൾ ഈ സവിശേഷത വളരെ പ്രയോജനകരമാണ്.

സിറ്റി ഡ്രൈവിംഗിന് അനുയോജ്യം AGS ഗിയർബോക്‌സുകൾ; കാരണം അറിയാം

എളുപ്പവും താങ്ങാവുന്നതും

ഇന്ധനക്ഷമതയില്ലാത്തവരാണ് ഓട്ടോമാറ്റിക് കാറുകള്‍ എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ എ‌ജി‌എസ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സാങ്കേതികവിദ്യ ആ ധാരണയെ മൊത്തത്തിൽ മാറ്റി. ഇത് മികച്ചതും ലളിതവുമായ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ സംവിധാനമായതിനാൽ ഓട്ടോമാറ്റിക് കാറുകളെ മുമ്പത്തേക്കാൾ കൂടുതൽ മൈലേജ് കൈവരിക്കാൻ സഹായിക്കും.

സിറ്റി ഡ്രൈവിംഗിന് അനുയോജ്യം AGS ഗിയർബോക്‌സുകൾ; കാരണം അറിയാം

എജി‌എസിനൊപ്പം ആദ്യമായി വിപണിയിൽ എത്തിയ സെലേറിയോയെ പിന്തുടർന്ന് മാരുതി സുസുക്കി നിലവിൽ ആൾട്ടോ K10, എസ്-പ്രെസോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, ഇഗ്നിസ് എന്നിവയുൾപ്പെടെ ഏഴ് മോഡലുകളിൽ ഓട്ടോ ഗിയർ ഷിഫ്റ്റ് ഗിയർബോക്‌സ് വാഗ്‌ദാനം ചെയ്യുന്നു. അതിനാൽ എ‌ജി‌എസിനൊപ്പം ഒരു ഓട്ടോമാറ്റിക് കാർ 4.5 ലക്ഷം രൂപയിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

സിറ്റി ഡ്രൈവിംഗിന് അനുയോജ്യം AGS ഗിയർബോക്‌സുകൾ; കാരണം അറിയാം

കാര്യക്ഷമതയും മൈലേജും

ബമ്പർ ടു ബമ്പർ ട്രാഫിക്കിൽ നിങ്ങൾ മാനുവൽ ഗിയർബോക്‌സുള്ള ഒരു കാറാണ് ഓടിക്കുന്നതെങ്കിൽ പല ഡ്രൈവർമാരും സൗകര്യാർത്ഥം ക്ലച്ചിൽ ഒരു കാൽ വയ്ക്കാൻ പ്രവണത കാണിക്കുന്നവരാണ്. നമ്മൾ അത് തിരിച്ചറിയുന്നില്ലെങ്കിലും ക്ലച്ചിലെ ചെറിയ സമ്മർദ്ദം പോലും ഭാഗികമായി അതിൽ ഏർപ്പെടുന്നു. ഇത് നിങ്ങളുടെ കാറിന്റെ ഇന്ധനക്ഷമതയെ മാത്രമല്ല, ക്ലച്ച് പ്ലേറ്റുകളുടെ ആയുസും കുറയ്ക്കുന്നു.

സിറ്റി ഡ്രൈവിംഗിന് അനുയോജ്യം AGS ഗിയർബോക്‌സുകൾ; കാരണം അറിയാം

എന്നാൽ എജിഎസ് ഗിയർബോക്‌സുള്ള കാറുകളിൽ ഇതൊരു പ്രശ്‌നമേയാകുന്നില്ല. ഇത്തരം മോഡലുകൾക്ക് ക്ലച്ച് പെഡലുകളില്ല എന്നതുതന്നെയാണ് ഇതിന്റെ കാരണം. രസകരമായ ഒരു കാര്യമെന്തെന്നുവെച്ചാൽ എ‌ജി‌എസുള്ള മാരുതി സുസുക്കി കാറുകൾ‌ക്ക് അതത് മാനുവൽ‌ പതിപ്പുകൾക്ക് സമാനമായ ഇന്ധനക്ഷമത വാഗ്‌ദാനം ചെയ്യുന്നുവെന്നതാണ്.

സിറ്റി ഡ്രൈവിംഗിന് അനുയോജ്യം AGS ഗിയർബോക്‌സുകൾ; കാരണം അറിയാം

കൂടാതെ എടി, സിവിടി ഗിയര്‍ബോക്‌സ് യൂണിറ്റുകളെ അപേക്ഷിച്ച് എജിഎസ് ടെക്‌നോളജിക്ക് അറ്റകുറ്റപണികളും കുറലാണ്. അതോടൊപ്പം വിലയും താരതമ്യേന കുറവാണ്. മാനുവല്‍ പതിപ്പുകളെക്കാള്‍ 50,000 രൂപയോളം മാത്രമാണ് എജിഎസ് പതിപ്പുകൾക്ക് വരുന്നത്.

Most Read Articles

Malayalam
English summary
AGS Is The Perfect Automatic Transmission For City Driving, here is why
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X