ഇതൊക്കെയാണ് മുതലാളിമാർ! ജീനക്കാർക്ക് പുത്തൻ ഗ്ലാൻസ സമ്മാനിച്ച് ഐടി കമ്പനി

ജോലി ചെയ്യുന്നിടത്തു നിന്ന് ഒരു അംഗീകാരം കിട്ടാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ പലരും. ദീപാവലിക്കും മറ്റ് ആഘോഷങ്ങൾക്കുമെല്ലാം ബോണസുകൾക്ക് പുറമെ വലിയ സമ്മാനങ്ങൾ വരെ തൊഴിലാളികൾക്ക് നൽകുന്ന കമ്പനികളെ പറ്റിയും നാം കേട്ടിട്ടുണ്ടാവും. എന്നാൽ അടുത്തിടെ വാർത്തകളിലൂടെ കേൾക്കുന്നൊരു ട്രെൻഡാണ് ജീവനക്കാർക്ക് കാറുകൾ സമ്മാനമായി നൽകുന്നൊരു സംഭവം.

മാന്ദ്യത്തിന്റെ ഭീതിയിൽ വമ്പൻ ഐടി കമ്പനികൾ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടുന്ന വേളയിൽ അഹമ്മദാബാദ് ആസ്ഥാനമായ ഒരു ഐടി കമ്പനിയാണ് ജീവനക്കാർക്ക് പുതിയ കാറുകൾ സമ്മാനിച്ച് വാർത്തകളിൽ ഇടം പിടിക്കുന്നത്. അഹമ്മദാബാദിൽ നിന്നുള്ള ഐടി അധിഷ്‌ഠിത കമ്പനിയായ ത്രിധ്യ ടെക് അതിന്റെ പ്രവർത്തനത്തിന്റെ അഞ്ച് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന്റെ പാരിതോഷികമായി പതിമൂന്ന് ജീവനക്കാർക്ക് പുതിയ കാറുകൾ സമ്മാനിച്ചിരിക്കുന്നത്.

ഇതൊക്കെയാണ് മുതലാളിമാർ! ജീനക്കാർക്ക് പുത്തൻ ഗ്ലാൻസ സമ്മാനിച്ച് ഐടി കമ്പനി

പതിമൂന്ന് ജീവനക്കാർക്കും പുതിയ ടൊയോട്ട ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്ക് കാറുകളാണ് സമ്മാനമായി നൽകിയിരിക്കുന്നത്. അതിന്റെ ഫോട്ടോ കമ്പനി സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്. പോയ അഞ്ചു വർഷ കാലയളവിനുള്ളിൽ കമ്പനി വളരെയധികം ഉയർച്ചയിലെത്തിയിട്ടുണ്ടെന്നും അതിന് എല്ലാ ജീവനക്കാരോടും കടപ്പെട്ടിരിക്കുന്നുവെന്നും തൃധ്യാ ടെക്കിന്റെ എംഡി രമേഷ് മാരൻ മാധ്യമങ്ങളോട് നടത്തിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ജീവനക്കാരുടെ പ്രതിബദ്ധതയും കഠിനാധ്വാനവും മൂലമാണ് കമ്പനി വിജയത്തിന്റെ പുതിയ ഉയരങ്ങൾ തൊട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് കമ്പനി നേടുന്ന ലാഭം കൊണ്ട് ജീവനക്കാർക്ക് പുതിയ കാറുകൾ സമ്മാനിക്കാൻ തങ്ങൾ കമ്പനി തീരുമാനിച്ചത്.

ജീവനക്കാർക്കുള്ള ഈ പ്രതിഫലം അവസാനത്തേതായിരിക്കില്ലെന്നും ഭാവിയിൽ തങ്ങളുടെ ജീവനക്കാർക്ക് റിവാർഡുകൾ വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ സമ്മാനം കമ്പനിയെ പുതിയ ഉയരങ്ങളിക്ക് എത്തിക്കാനും സ്റ്റാഫ് അംഗങ്ങൾക്കിടയിൽ വിശ്വാസവും പ്രചോദനവും ഉളവാക്കാനും സഹായിക്കുമെന്നും എംഡി രമേഷ് മാരൻ പറയുന്നു. തന്റെ കമ്പനിയിലെ എല്ലാ ജീവനക്കാരും ഈ പ്രോത്സാഹനത്തിന് കൈയടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് പുതിയ കാറുകൾ സമ്മാനിക്കുന്നത് അടുത്ത കാലത്തായി ഇന്ത്യയിൽ കണ്ടുവരുന്ന സ്ഥിരം പ്രവണതയായി മാറിയിട്ടുണ്ട്.

ഇതൊക്കെയാണ് മുതലാളിമാർ! ജീനക്കാർക്ക് പുത്തൻ ഗ്ലാൻസ സമ്മാനിച്ച് ഐടി കമ്പനി

ഒരു കമ്പനി തങ്ങളുടെ ജീവനക്കാർക്ക് പുതിയ കാറുകൾ സമ്മാനമായി നൽകുന്നത് ഇതാദ്യമല്ലെന്നതും ഓർമിക്കാം. കഴിഞ്ഞ വർഷം ചെന്നൈ ആസ്ഥാനമായുള്ള ഐടി കമ്പനിയായ ഐഡിയസ്2ഐടി അവരുടെ 100 ജീവനക്കാർക്ക് പുതിയ കാറുകളും മോട്ടോർസൈക്കിളുകളും സമ്മാനിച്ചിരുന്നു. ചെന്നൈയിൽ നിന്നുള്ള മറ്റൊരു ഐടി കമ്പനിയായ കിസ്ഫ്ലോ ടെക് അഞ്ച് മുതിർന്ന എക്സിക്യൂട്ടീവുകൾക്ക് ഏറ്റവും പുതിയ ബിഎംഡബ്ല്യു 5 സീരീസ് കാറുകളും ഇത്തരത്തിൽ സമ്മാനിച്ചിരുന്നു.

മാന്ദ്യത്തിന്റെ ഭീതിയിൽ വമ്പൻ ഐടി കമ്പനികളെല്ലാം തൊഴിലാളികളെ കൂട്ടപ്പിരിച്ചുവിടൽ നടത്തുമ്പോൾ ത്രിധ്യ ടെക് പോലുള്ള കമ്പനികൾ സ്വീകരിക്കുന്ന നടപടികൾക്ക് കൈയടിക്കാതെ വയ്യെന്നു വേണം പറയാൻ. ഇത്തരത്തിലുള്ള വലിയ തീരുമാനങ്ങൾ ജീവനക്കാർക്കിടയിൽ ശക്തമായ വിശ്വാസം സൃഷ്ടിക്കുകയും തൊഴിൽ സുരക്ഷിതത്വബോധം ഉറപ്പാക്കുകയും ചെയ്യും. ഒരു പബ്ലിസിറ്റി സ്റ്റണ്ട് എന്നതിനു പുറമെ ഉയർന്ന മൂല്യമുള്ള സമ്മാനങ്ങൾ നൽകുന്നത് കമ്പനിയുടെ മൊത്തത്തിലുള്ള മികച്ച പ്രകടനത്തിലേക്കും മെച്ചപ്പെടുത്തിയ സ്കേലബിളിറ്റിയിലേക്കും നയിക്കുന്നു.

ഇതൊക്കെയാണ് മുതലാളിമാർ! ജീനക്കാർക്ക് പുത്തൻ ഗ്ലാൻസ സമ്മാനിച്ച് ഐടി കമ്പനി

എന്നിരുന്നാലും ഇന്ത്യയിലെ അത്ര അറിയപ്പെടാത്ത കമ്പനികൾക്കിടയിൽ കാണപ്പെടുന്ന ഈ പ്രവണത ഐടി ഭീമന്മാർ ഇപ്പോൾ ആലോചിക്കുന്നതിന് വിരുദ്ധമായതിനാൽ തന്നെ ഇത് അംഗീകരിക്കപ്പെടേണ്ടതും അത്യാവിശ്യമാണ്. സൂറത്തിൽ നിന്നുള്ള സാവ്ജി ധോലാകിയ എന്ന പ്രശസ്ത വജ്രവ്യാപാരി തന്റെ ജീവനക്കാർക്ക് കാറുകളും വീടുകളും സമ്മാനിച്ച് വാർത്തകളിൽ നിറഞ്ഞതും ഈ സാഹചര്യത്തിൽ പറയേണ്ട കാര്യമാണ്. 2018-ൽ ധോലാകിയ തന്റെ ജീവനക്കാർക്ക് 600 യൂണിറ്റ് മാരുതി സുസുക്കി ആൾട്ടോയും സെലേറിയോയും സമ്മാനമായി നൽകിയിട്ടുണ്ട്.

കാറു വേണ്ടത്താവർക്ക് അദ്ദേഹം ഫ്ലാറ്റുകളും സ്ഥിരനിക്ഷേപങ്ങളുമാണ് സമ്മാനമായി നൽകിയത്. തീർന്നില്ല, പുതുവർഷത്തോടനുബന്ധിച്ച് സാവ്ജി ധോലാകിയ തന്റെ ജീവനക്കാർക്ക് 1,200 യൂണിറ്റ് ഡാറ്റ്സൻ റെഡി-ഗോ ഹാച്ച്ബാക്ക് സമ്മാനിച്ചതും ശ്രദ്ധേയമായിരുന്നു. എന്നാൽ പിന്നീട് തൊഴിലാളികളുടെ ബോണസ് വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ച സാവ്ജി ധോലാകിയ താൻ ചെലവുചുരുക്കൽ നടപടിയിലേക്ക് നീങ്ങുകയാണെന്ന് പ്രഖ്യാപിച്ച് ഞെട്ടിച്ചതും വാർത്തയായിരുന്നു.

Most Read Articles

Malayalam
English summary
Ahmedabad based it company gifted brand new toyota glanza to employees
Story first published: Friday, February 3, 2023, 12:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X