ഇലക്ട്രോലൂമിനസെന്റ്-ടെക്നോളജി അധിഷ്ഠിത സൈക്കിളുകളുമായി അഹോയ് ബൈക്ക്‌സ്

ഇന്ത്യക്കാർക്കായി ലോകത്തിലെ ആദ്യത്തെ ഇലക്ട്രോലൂമിനസെന്റ്-ടെക്നോളജി അധിഷ്ഠിത ബൈക്കുകൾ പുറത്തിറക്കി അഹോയ് ബൈക്ക്‌സ്.

ഇലക്ട്രോലൂമിനസെന്റ്-ടെക്നോളജി അധിഷ്ഠിത സൈക്കിളുകളുമായി അഹോയ് ബൈക്ക്‌സ്

പേറ്റന്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് പുതുതായി സമാരംഭിച്ച മെയ്ഡ് ഇൻ ഇന്ത്യ സൈക്കിളുകൾ റോഡിൽ സമാനതകളില്ലാത്ത സുരക്ഷയോടുകൂടിയ സൈക്ലിംഗ് അനുഭവമാണ് നൽകുന്നത്

ഇലക്ട്രോലൂമിനസെന്റ്-ടെക്നോളജി അധിഷ്ഠിത സൈക്കിളുകളുമായി അഹോയ് ബൈക്ക്‌സ്

നിലവിൽ 200 ഡീലർമാരുള്ള വിശാലമായ ഡീലർഷിപ്പ് ശൃംഖല ഉപയോഗിച്ച് ഇന്ത്യയിലുടനീളം ഉൽപ്പന്നം വിപണനം ചെയ്യാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. 20,000 രൂപ മുതൽ ആരംഭിക്കുന്ന വൈവിധ്യമാർന്ന ലൂമിനസ് ബൈക്കുകൾ ശ്രേണിയിൽ ലഭ്യമാണ്.

MOST READ: 2021 ഡിയോ അവതരിപ്പിച്ച് ഹോണ്ട; എഞ്ചിന്‍, വില, ഫീച്ചറുകള്‍ അറിയാം

ഇലക്ട്രോലൂമിനസെന്റ്-ടെക്നോളജി അധിഷ്ഠിത സൈക്കിളുകളുമായി അഹോയ് ബൈക്ക്‌സ്

ഈ പുതിയ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന അഹോയ് ബൈക്കുകൾ സമാനതകളില്ലാത്ത റോഡ് സുരക്ഷ പ്രദാനം ചെയ്യുന്നുവെന്ന് അഹോയ് ബൈക്ക്‌സിന്റെ ബിസിനസ് തലവൻ സന്ദീപ് സിൻഹ പറഞ്ഞു.

ഇലക്ട്രോലൂമിനസെന്റ്-ടെക്നോളജി അധിഷ്ഠിത സൈക്കിളുകളുമായി അഹോയ് ബൈക്ക്‌സ്

ഈ പുതിയ സാങ്കേതികവിദ്യ കൊണ്ടുവരാനുള്ള പ്രധാന പ്രേരണയാണ് ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷ. മാത്രമല്ല, സൈക്ലിംഗിനെ സംബന്ധിച്ചിടത്തോളം അത് അഭിലഷണീയമായ മൂല്യം ചേർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: ജനപ്രിയ ക്ലാസിക് 350 മോഡലിന് വീണ്ടും വിലവർധനവുമായി റോയൽ എൻഫീൽഡ്

ഇലക്ട്രോലൂമിനസെന്റ്-ടെക്നോളജി അധിഷ്ഠിത സൈക്കിളുകളുമായി അഹോയ് ബൈക്ക്‌സ്

അഹോയ് ബൈക്ക്‌സിൽ നിന്നുള്ള പുതിയ സൈക്കിളുകളിൽ ഒരു ഇലക്ട്രോലൂമിനസെന്റ് പെയിന്റ് പോലുള്ള കോട്ടിംഗ് സംവിധാനമുണ്ട്. അതിലൂടെ ഒരു വൈദ്യുത പ്രവാഹം കടന്നുപോകുമ്പോൾ പ്രകാശം പുറപ്പെടുവിക്കുന്ന തരത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

ഇലക്ട്രോലൂമിനസെന്റ്-ടെക്നോളജി അധിഷ്ഠിത സൈക്കിളുകളുമായി അഹോയ് ബൈക്ക്‌സ്

കസ്റ്റമൈസേഷൻ ഓപ്ഷനുകളും അഹോയ് ബൈക്ക‌്‌സ് ലഭ്യമാക്കിയിട്ടുണ്ട്. ഈ സെഗ്മെന്റ് എല്ലാ വർഷവും അഞ്ചു മുതൽ ഏഴ് ശതമാനം വരെ വിൽപ്പന വളർച്ച കൈവരിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് വ്യാപനം മൂലം ഇത് ഇപ്പോൾ 15-20 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

MOST READ: ആദ്യ സിഎന്‍ജി ട്രാക്ടര്‍ രാജ്യത്തിന് സമര്‍പ്പിച്ച് നിതിന്‍ ഗഡ്കരി; ഇന്ധനചെലവ് കുറയുമെന്ന് വാഗ്ദാനം

ഇലക്ട്രോലൂമിനസെന്റ്-ടെക്നോളജി അധിഷ്ഠിത സൈക്കിളുകളുമായി അഹോയ് ബൈക്ക്‌സ്

ഇത് ആദ്യമായി ഒരു വാഹനം ഉപയോഗിക്കുന്നവരുടെ വർധനവിന് കാരണമാകുമെന്ന് ഓൾ ഇന്ത്യ സൈക്കിൾസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. വ്യവസായ കണക്കുകൾ പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സൈക്കിൾ നിർമാതാക്കളാണ് ഇന്ത്യ.

ഇലക്ട്രോലൂമിനസെന്റ്-ടെക്നോളജി അധിഷ്ഠിത സൈക്കിളുകളുമായി അഹോയ് ബൈക്ക്‌സ്

കൂടാതെ സൈക്കിൾ ഉപയോഗിക്കുന്ന മൂന്നാമത്തെ വലിയ രാജ്യമാണ് രാജ്യം. രാജ്യത്ത് പ്രതിവർഷം 22 ദശലക്ഷം യൂണിറ്റുകൾ നിർമിക്കുന്നുണ്ടെന്നും വാർഷിക വിറ്റുവരവ് 7,000 കോടി രൂപയാണെന്നും എടുത്തുപറയേണ്ടതാണ്. വ്യവസായ സംഖ്യകൾ അനുസരിച്ച്, 2018-19ൽ 22 ദശലക്ഷം സൈക്കിളുകളും 2019-20 ൽ 18 ദശലക്ഷം സൈക്കിളുകളും വിറ്റു.

Most Read Articles

Malayalam
English summary
Ahoy Bikes Launched The World’s First Electroluminescent-Technology Based Cycles In India. Read in Malayalam
Story first published: Sunday, February 14, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X