ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം നിര്‍ത്തുന്നു — കാരണമിതാണ്

ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് A380-800 നിര്‍ത്താന്‍ പോവുന്നു. 2021 -ഓടെ ആയിരിക്കും വിമാനം നിര്‍ത്തലാക്കുക. ഏവിയേഷന്‍ ലോകത്ത് വിസ്മയം ആയിരുന്ന 'ഡബിള്‍ ഡക്കര്‍' വിമാനമാണിപ്പോള്‍ വിട പറയാന്‍ പോവുന്നത്. എയര്‍ബസ് A380-800 ഇന്ത്യയില്‍ സര്‍വ്വീസ് നടത്തുന്നില്ലെങ്കിലും പല ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് പ്രസിദ്ധമാണിത്.

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം നിര്‍ത്തുന്നു — കാരണമിതാണ്

A380 -യ്ക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് വിമാനത്തിന്റെ നിര്‍മ്മാണം നിര്‍ത്താനുണ്ടായ സാഹചര്യമെന്നാണ് ഈ യൂറോപ്യന്‍ വിമാന നിര്‍മ്മാണ കമ്പനി പറയുന്നത്. ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആയിരുന്നു കമ്പനിയുടെ പ്രധാന ഉപഭോക്താവ്.

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം നിര്‍ത്തുന്നു — കാരണമിതാണ്

എന്നാല്‍, അടുത്തിടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തിനുള്ള ഓര്‍ഡര്‍ 162 -ല്‍ നിന്നും 123 യൂണിറ്റായി കുറച്ചിരുന്നു. മാത്രമല്ല, ഇത് A380 നിര്‍മ്മിക്കാന്‍ അധിക സമയം വേണമെന്നിരിക്കെ കമ്പനിയുടെ മറ്റു മോഡലുകളുടെ നിര്‍മ്മാണം മന്ദഗതിയിലായിരിക്കുകയാണ്.

Most Read:പുതിയ യമഹ MT-09 വിപണിയില്‍

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം നിര്‍ത്തുന്നു — കാരണമിതാണ്

ഈ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ വിമാനം നിര്‍ത്തുകയല്ലാതെ വേറെ പോംവഴിയില്ലെന്ന് കമ്പനി പറയുന്നു. 2007 -ലാണ് ഈ വിമാനത്തെ കമ്പനി അവതരിപ്പിച്ചത്. കണക്കുകള്‍ പറയുന്നത് 2019 ജനുവരി വരെ 234 A380-800 വിമാനങ്ങളാണ് കമ്പനി ഡെലിവറി നടത്തിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം നിര്‍ത്തുന്നു — കാരണമിതാണ്

കൂടാതെ 17 ഡെലിവറി നടത്താനുമുണ്ട്. നിലവില്‍ 14 പ്രമുഖ എയര്‍ലൈനുകളിലായി 232 A380 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. പാസഞ്ചര്‍ (A380-800), കാര്‍ഗോ (A380F) എന്നീ വിഭാഗങ്ങളിലാണ് എയര്‍ബസ് A380 എത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം നിര്‍ത്തുന്നു — കാരണമിതാണ്

റോള്‍സ് റോയിസ് ട്രെന്‍ഡ് 900 -ന്റെയോ എഞ്ചിന്‍ അലൈന്‍സ് GP7000 -ന്റെയോ എഞ്ചിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 523 മുതല്‍ 853 യാത്രക്കാര്‍ക്ക് വരെ യാത്ര ചെയ്യാം. 15,200 കിലോമീറ്ററാണ് എസര്‍ബസ് A380 -യക്ക് സഞ്ചരിക്കാവുന്ന പരമാവധി ദൂരം.

Most Read:കാറുകള്‍ക്ക് ആറുവര്‍ഷ വാറന്റി പ്രഖ്യാപിച്ച് സ്‌കോഡ

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം നിര്‍ത്തുന്നു — കാരണമിതാണ്

80 മീറ്റര്‍ നീളമുണ്ട് ഈ ഭീമന്‍ വിമാനത്തിന്റെ ചിറകിന്. 90 മീറ്റര്‍ വീതിയും. ഏതാണ്ട് 575 ടണ്ണാണ് വിമാനത്തിന്റെ ഭാരം. അതായത്, അഞ്ച് നീലത്തിമിംഗലങ്ങളുടെ ഭാരത്തിന് സമാനം. 428 മില്യണ്‍ യുഎസ് ഡോളര്‍ അഥവാ 3063 കോടി രൂപയാണ് ബോയിങ് 747 -ന്റെ എതിരാളിയായ എയര്‍ബസ് A380 -ന്റെ വില.

Most Read Articles

Malayalam
English summary
Airbus A380 To Be Discontinued In 2021 - Why It's The End Of The World's Largest Commercial Airplane: read in malayalam
Story first published: Thursday, February 21, 2019, 15:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X