തകരാർ മൂലം വിമാനം എക്സ്പ്രസ് ഹൈവേയിൽ ലാൻഡ് ചെയ്തു

പരിശീലനത്തിനായി നാഷണൽ കേഡറ്റ് കോർപ്സ് (NCC) ഉപയോഗിക്കുന്ന ഒരു ചെറിയ എഞ്ചിൻ ചാർട്ടർ വിമാനം ഉത്തർപ്രദേശിലെ ഗാസിയാബാദിന് മുകളിലൂടെ പറക്കുന്നതിനിടയിൽ തകരാർ മൂലം ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് (EPE) ഹൈവേയിൽ നിന്ന് അടിയന്തിര ലാൻഡിംഗ് നടത്തി.

തകരാർ മൂലം വിമാനം എക്സ്പ്രസ് ഹൈവേയിൽ ലാൻഡ് ചെയ്തു

ഹരിയാന പട്ടണങ്ങൾ ഉത്തർപ്രദേശുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ റോഡാണിത് . 135 കിലോമീറ്റർ നീളമുള്ള ആറ് വരി എക്സ്പ്രസ് ഹൈവേയിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഗതാഗത തിരക്കിനിടയിലാണ് വിമാനം ലാൻഡുചെയ്തത്.

തകരാർ മൂലം വിമാനം എക്സ്പ്രസ് ഹൈവേയിൽ ലാൻഡ് ചെയ്തു

എന്നിരുന്നാലും, രണ്ട് സീറ്റർ സെനെയർ CH 701, സിംഗിൾ എഞ്ചിൻ വിമാനത്തിന്റെ പൈലറ്റുമാർക്ക് റോഡിലെ മറ്റ് വാഹനങ്ങളിലേക്ക് പറന്നു കയറുന്നത് ഒഴിവാക്കി എക്സ്പ്രസ് ഹൈവേയുടെ ഇടതുവശത്തെ പാതയിൽ വിമാനം ലാൻഡ് ചെയ്യാൻ സാധിച്ചു.

തകരാർ മൂലം വിമാനം എക്സ്പ്രസ് ഹൈവേയിൽ ലാൻഡ് ചെയ്തു

വിമാനം പറന്നു കൊണ്ടിരുന്നപ്പോൾ ഉണ്ടായതായി പറയപ്പെടുന്ന ഒരു തകരാറിനെ തുടർന്നാണ് നാടകീയമായ ലാൻഡിംഗ്. അടിയന്തര ലാൻഡിംഗ് നടത്തുന്നതിന് മുമ്പ് വിമാനം ഒരു വശത്തേക്ക് അപകടകരമായി ചരിഞ്ഞതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു.

തകരാർ മൂലം വിമാനം എക്സ്പ്രസ് ഹൈവേയിൽ ലാൻഡ് ചെയ്തു

ട്രാഫിക്കിനിടയിലാണ് ലാൻഡിംഗ് നടന്നതെന്നും വളരെ ഭയാനകമായൊരു ദൃശ്യമായിരുന്നെന്നും സംഭവം കണ്ടു നിന്ന ഒരു ഗ്രാമീണർ അഭിപ്രായപ്പെട്ടു.

തകരാർ മൂലം വിമാനം എക്സ്പ്രസ് ഹൈവേയിൽ ലാൻഡ് ചെയ്തു

അടിയന്തര ലാൻഡിംഗിനെത്തുടർന്ന് വിമാനത്തിന്റെ ഇടത് ഭാഗത്തിന് പ്രധാനമായും ചിറകുകൾക്ക് കേടുപാടുകൾ സംഭവിച്ചു എന്നത് ശ്രദ്ധേയമാണ്.

തകരാർ മൂലം വിമാനം എക്സ്പ്രസ് ഹൈവേയിൽ ലാൻഡ് ചെയ്തു

പരിചയസമ്പന്നരായ രണ്ട് ഇന്ത്യൻ വ്യോമസേനയിലെ പ്രൊഫഷണലുകളാണ് രണ്ട് സീറ്റർ വിമാനത്തിൽ ഉണ്ടായിരുന്നത്. പൈലറ്റായി വിംഗ് കമാൻഡറും കോ-പൈലറ്റായി ഗ്രൂപ്പ് ക്യാപ്റ്റനുമായിരുന്നു.

തകരാർ മൂലം വിമാനം എക്സ്പ്രസ് ഹൈവേയിൽ ലാൻഡ് ചെയ്തു

വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ബറേലിയിൽ നിന്ന് പറന്നുയർന്ന വിമാനം ഡെൽഹിയിലെ ഹിൻഡൺ എയർബേസിൽ 1: 45-2: 00 ന് എത്തി ചേരാൻ നിശ്ചയിച്ചിരുന്നു.

തകരാർ മൂലം വിമാനം എക്സ്പ്രസ് ഹൈവേയിൽ ലാൻഡ് ചെയ്തു

കേഡറ്റുകൾക്ക് സൈദ്ധാന്തികവും പ്രായോഗികവുമായ ഫ്ലൈയിംഗ് പരിശീലനം നൽകുന്നതിന് NCC ഉപയോഗിക്കുന്ന രണ്ട് സീറ്റർ സെനെയർ CH 701 യാത്രയ്ക്കിടെ തകരാർ സംഭവിക്കുകയും ഒരു വശത്തേക്ക് ചായുവാൻ ആരംഭിക്കുകയും ചെയ്തു.

തകരാർ മൂലം വിമാനം എക്സ്പ്രസ് ഹൈവേയിൽ ലാൻഡ് ചെയ്തു

അതിനാൽ പൈലറ്റുമാർക്ക് ദുഹായ്ക്ക് സമീപം EPE -ൽ നിർബന്ധിത ലാൻഡിംഗ് നടത്തേണ്ടി വന്നു . കുറഞ്ഞ നാശനഷ്ടം ഉറപ്പുവരുത്തുന്നതിനായി ട്രാഫിക്കിനിടയിൽ എക്സ്പ്രസ് ഹൈവേയുടെ ഏറ്റവും വിദൂര കോണിൽ വിമാനം ലാൻഡുചെയ്യ്ത പൈലറ്റുമാരെ ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.

തകരാർ മൂലം വിമാനം എക്സ്പ്രസ് ഹൈവേയിൽ ലാൻഡ് ചെയ്തു

എക്സ്പ്രസ് ഹൈവേയിലെ ദസ്നയ്ക്കും ദുഹായ് വിഭാഗത്തിനുമിടയിൽ വിമാനം അപകടകരമായ രീതിയിൽ വായുവിൽ ഉലയാൻ തുടങ്ങിയിരുന്നു, നിമിഷങ്ങൾക്കകം അത് സർദാർപൂർ ഗ്രാമത്തിനടുത്ത് എക്സ്പ്രസ് ഹൈവെയിൽ ക്രാഷ് ലാൻഡ് ചെയ്തും.

തകരാർ മൂലം വിമാനം എക്സ്പ്രസ് ഹൈവേയിൽ ലാൻഡ് ചെയ്തു

ആഘാതം കാരണം വിമാനത്തിന്റെ ഇടതുവശത്തെ ചിറകിനു കേടുപാടുമുണ്ടായി എന്ന് ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് ഹൈവേയുടെ പ്രോജക്ട് ഓഫീസർ ആശിഷ് ജെയി പറഞ്ഞു.

തകരാർ മൂലം വിമാനം എക്സ്പ്രസ് ഹൈവേയിൽ ലാൻഡ് ചെയ്തു

ഒരു ഇന്ത്യൻ ഹൈവേ / എക്സ്പ്രസ് ഹൈവേയിൽ ഒരു വിമാനം ഇറങ്ങുന്നത് ഇതാദ്യമല്ല. പരിശീലന അഭ്യാസത്തിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് ഹൈവേയിൽ യുദ്ധവിമാനങ്ങൾ ഇറക്കിയിട്ടുണ്ട്. എന്നിരുന്നാലും, എക്സ്പ്രസ് ഹൈവേയിലെ ഗതാഗതം അടച്ചതിനുശേഷം നടത്തിയ ആസൂത്രിതമായ ഒരു പരിശീലനമായിരുന്നു അത്.

Most Read Articles

Malayalam
English summary
Aircraft made emergency landing on Eastern Peripheral Expressway. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X