ആലപ്പുഴ പട്ടണം വരെ പോയി വരാം; കായൽ ഭംഗി കണ്ട് പോകാം കുറഞ്ഞ ചിലവിൽ

നഗരത്തിന്‍റെ തിരക്കുകളിൽ നിന്ന് എല്ലാം മാറി കുറച്ചു നേരം പുഞ്ചപാടങ്ങള്‍ക്കിടയിലൂടെ ഗ്രാമീണ ഭംഗി ആസ്വദിച്ച്‌ കായല്‍ കാറ്റേറ്റ് ഒരു ബോട്ട് യാത്ര ചെയ്താൽ എങ്ങനെയുണ്ടായിരിക്കും. നേരെ വണ്ടി എടുത്ത് കോട്ടയം കോടിമത ബോട്ട് ജെട്ടിയിലേക്ക് പോര്. കുറഞ്ഞ ചിലവിൽ കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് ഒരു ബോട്ട് യാത്ര നടത്താം

കോട്ടയം കോടിമതയില്‍ നിന്നു ആലപ്പുഴയ്ക്കുള്ള ബോട്ട് യാത്ര ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കേറുകയാണ്. കുറഞ്ഞചെലവില്‍ വിനോദ യാത്ര നടത്താമെന്നതുതന്നെയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വേമ്പനാട്ട് കായലിന്‍റെ സൗന്ദര്യം നുകര്‍ന്നുള്ള യാത്ര ഒരു പ്രത്യേക അനുഭൂതി തന്നെയാണ് നൽകുന്നത്. നേരത്തെ വിദേശ ടൂറിസ്‌റ്റുകളെ മാത്രം ആശ്രയിച്ച്‌ നിലനിന്നിരുന്ന മേഖല ഇപ്പോള്‍ പ്രാദേശിക ടൂറിസ്‌റ്റുകളുടെ വരവോടെ വലിയ മുന്നേറ്റത്തിലാണ്.

ആലപ്പുഴ പട്ടണം വരെ പോയി വരാം; കായൽ ഭംഗി കണ്ട് പോകാം കുറഞ്ഞ ചിലവിൽ

മുന്‍മാസങ്ങളെ അപേക്ഷിച്ച്‌ യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവരികയാണ് . കഴിഞ്ഞ കുറച്ചുമാസങ്ങളായി 12,000 ആയിരുന്നു യാത്രക്കാരുടെ ശരാശരി എണ്ണം. എന്നാല്‍ ഡിസംബറിലെ അവധിക്കാലത്ത് അത് 25,000 ആയി ഉയര്‍ന്നു. തിരക്കുകുറഞ്ഞ മാസങ്ങളില്‍ 2.25 ലക്ഷം രൂപയാണ് ശരാശരി വരുമാനം. ഡിസംബറില്‍ വരുമാനം 3.25 ലക്ഷമായെന്ന് അധികൃതര്‍ അറിയിച്ചു. ഒരുലക്ഷം രൂപയുടെ വരുമാന വര്‍ധനയാണ് ഈ കാലഘട്ടത്തില്‍ ഉണ്ടായത് .

കായല്‍യാത്ര ആസ്വദിക്കുന്നതിനൊപ്പം ഗ്രാമീണ ജീവിതത്തെ അടുത്തറിയാനും പരിസ്ഥിതി സൗഹാര്‍ദ യാത്രയ്ക്കുമായി വിദേശികളായ വിനോദസഞ്ചാരികളും ബോട്ടുയാത്രയ്ക്കായി ഇവിടെ എത്താറുണ്ട്. വിനോദസഞ്ചാരികളെക്കൂടാതെ കര്‍ഷകത്തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ സാധാരണ ജനങ്ങളും യാത്രയ്ക്കായി ബോട്ട് സര്‍വീസിനെയാണ് ആശ്രയിക്കുന്നത്.

ആലപ്പുഴ പട്ടണം വരെ പോയി വരാം; കായൽ ഭംഗി കണ്ട് പോകാം കുറഞ്ഞ ചിലവിൽ

കോട്ടയം മുതല്‍ ആലപ്പുഴ വരെ 29 രൂപയാണ് ടിക്കറ്റ് ചാര്‍ജ് എന്നതും ആകര്‍ഷണീയമാണ്. ഇന്നത്തെ കാലത്ത് 29 രൂപയ്ക്ക് ഒരു ബോട്ട് സർവീസ് ലഭിക്കുക എന്ന് പറഞ്ഞാൽ ലോട്ടറിയടിച്ചതിന് തുല്യമല്ലേ. കോടിമതയില്‍ നിന്നും ആലപ്പുഴയ്ക്ക് ദിവസേന അഞ്ചു തവണ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 6.45നും 11.30നും ഉച്ചയ്ക്ക് ഒന്നിനും ഉച്ചകഴിഞ്ഞ് 3.30നും 5.15നും സര്‍വീസുണ്ട്. ആലപ്പുഴയില്‍ നിന്ന് കോട്ടയത്തേക്ക് രാവിലെ 7.15നും 9.30നും 11.30നും ഉച്ചകഴിഞ്ഞ് 2.30നും 5.15നും ബോട്ട് സര്‍വീസുണ്ട്. മൂന്ന് ബോട്ടുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.

വിനോദസഞ്ചാരികള്‍ക്ക് മാത്രമായി ഒരു സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി ജലഗതാഗത വകുപ്പ്. അതിനായി അനുവദിച്ച ബോട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ആലപ്പുഴയില്‍ നിന്നാരംഭിക്കുന്ന വേഗ ബോട്ട് സര്‍വീസിലെ വിനോദസഞ്ചാരികളില്‍ നല്ലൊരു ശതമാനം കോട്ടയംകാരാണ്. അത്തരം യാത്രികര്‍ക്കായി കോടിമതയില്‍നിന്ന് എ.സി, നോണ്‍ എ.സി. ബോട്ടുസര്‍വീസ് ആരംഭിക്കുന്നതിനും ആലോചനയുണ്ട്.

കോട്ടയം മുതൽ ആലപ്പുഴ വരെയുള്ള കായൽ കാഴ്ചകൾ ആണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. കോട്ടയത്ത് നിന്നും രാവിലെ 6.35, 11.30 എന്നീ സമയത്തും ഉച്ചയ്ക്കുശേഷം1.00, 3.30 എന്നീ സമയത്തും വൈകിട്ട് 5. 15 നും ബോട്ടുകൾ പുറപ്പെടുന്നുണ്ട്. കോട്ടയം കോടിമതയിൽ നിന്നും ആരംഭിച്ച കാഞ്ഞിരം, വെട്ടിക്കാട്, ആർ ബ്ലോക്ക്, പുന്നമട വഴി ആലപ്പുഴ എത്തുന്നതാണ് യാത്ര. യാത്രയെക്കുറിച്ച് അറിഞ്ഞ് നിരവധി പേരാണ് എത്തുന്നത്.

ഈ ബോട്ട് യാത്ര നല്ലൊരു അനുഭവമാണ് നൽകുന്നത് എന്ന് യാത്രക്കാർ പറയുന്നു. ടൂറിസം വികസിപ്പിക്കുന്നതിനായി കോട്ടയത്ത് നിന്നും വേഗ ബോട്ട് സർവീസ് ഉടൻ ആരംഭിക്കുമെന്ന് ജനഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. കോട്ടയത്ത് കോടിമത ബോട്ട് ജെട്ടി മാത്രമല്ല വൈക്കത്ത് സോളാർ ബോട്ടുകളും വാഹനം കയറ്റികൊണ്ട് പോകാൻ സാധിക്കുന്ന ജങ്കാർ ബോട്ടുകളും ഉണ്ട്. കോട്ടയം അലപ്പുഴ റൂട്ടിൽ ബോട്ടിൽ സഞ്ചരിച്ച് കൂടുതൽ വിവരങ്ങൾ നമ്മുടെ യൂട്യൂബ് ചാനലിൽ ഉടൻ തന്നെ അപ്‌ലോഡ് ചെയ്യും.

കോട്ടയം ആലപ്പുഴ റൂട്ടിൽ സഞ്ചരിച്ച ആളുകൾ ഉണ്ടെങ്കിൽ യാത്രയുടെ കൂടുതൽ വിവരങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുത്. കാരണം നമ്മുടെ തിരക്കേറിയ ഈ ജീവിതത്തിൽ ഇത്തരത്തിലുളള കാഴ്ചകൾ കണ്ടുളള യാത്രകളാണ് നമ്മൾക്ക് സന്തോഷം നൽകുന്നത്.

Most Read Articles

Malayalam
English summary
Alapuzha boat service from kottayam
Story first published: Tuesday, January 17, 2023, 21:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X