Just In
- 8 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 11 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 13 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 23 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- Movies
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി പുതിയ ലൊക്കേഷന്‍ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- News
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി എസ്എഫ്ഐ, കർഷകരുടെ സമാന്തര പരേഡിൽ അണിനിരക്കും
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്
ഡ്രൈവിംഗ് എന്നത് അഹങ്കാരത്തോടെ ഉപയോഗിക്കേണ്ട ഒരു അധികാരമല്ല മരിച്ച് സൂക്ഷമതയോട് ഉപയോഗിക്കേണ്ട ഒരു അവകാശവും പദവിയുമാണ്.

മറ്റ് റോഡ് ഉപയോക്താക്കൾ അല്ലെങ്കിൽ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നു എന്ന് തോന്നിക്കുന്ന ചെറിയ സംശയാസ്പദമായ പ്രവർത്തികൾ പോലും ശ്രദ്ധയിൽ പെട്ടാൽ അധികാരികൾക്ക് ഈ പദവി എടുത്തുകളയാൻ കഴിയും.

RTO യുടെ ഈ അധികാരമാണ് തികച്ചും കഠിനമായ വഴിയിലൂടെ വയനാടി സ്വദേശിയായ എം ഷാജി തിരിച്ചറിഞ്ഞത്. തമാശയായി താൻ ഓടിച്ചിരുന്ന ബസിന്റെ ഗിയറുകൾ മാറ്റാൻ രണ്ട് പെൺകുട്ടികളെ അവസരം നൽകിയതിന് തന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യ്തതോടെയാണ് ഷാജിക്ക് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്.
ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളുമായി കേരള-ഗോവ റോഡ് യാത്രയിലാണ് സംഭവം. തമാശയ്ക്കായി പെൺകുട്ടികൾ ഓടികൊണ്ടിരിക്കുന്ന ബസ്സിന്റെ ഗിയറുകൾ മാറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഡ്രൈവറിന് പിടി വീണത്.

വീഡിയോ കാണിക്കുന്നത് പോലെ, താൻ ഓടിക്കുന്ന ബസിന്റെ ഗിയറുകൾ ട്രാഫിക് അവസ്ഥകളെ അടിസ്ഥാനമാക്കി മാറ്റാൻ രണ്ട് പെൺകുട്ടികളെ ബസ് ഡ്രൈവർ അനുവദിക്കുന്നതായി കാണുന്നു.

ഉയർന്ന ഗിയറിലേക്കും, താഴ്ന്ന ഗിയറിലേക്കും എപ്പോൾ മാറ്റണമെന്ന് ഡ്രൈവർ കൃത്യമായി പെൺകുട്ടികളോട് പറയുന്നതായിട്ടും കാണാം. ഈ സംഭവത്തോട് അനുബന്ധിച്ച് വയനാട് സ്വദേശിയായ ഡ്രൈവർ എം. ഷാജിയെ ചോദ്യം ചെയ്ത ശേഷം, അശ്രദ്ധമായ അപകടകരമായി ഡ്രൈവിംഗിന് RTO തന്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.

ഒരു വാഹനത്തിന്റെ നിയന്ത്രിക്കാൻ സഹയാത്രികരെ അനുവദിക്കുന്നത് വാഹന നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കും, പ്രത്യേകിച്ചും ഡ്രൈവർക്ക് അടിയന്തിര എന്തെങ്കിലും ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ.

സ്റ്റിയറിംഗ്, ബ്രേക്കുകൾ, ഗിയർ ഷിഫ്റ്റർ, ക്ലച്ച്, ആക്സിലറേറ്റർ എന്നിവയുൾപ്പെടെ ഒരു വാഹനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും വാഹനത്തിന്റെ ഡ്രൈവറിന്റെ പക്കൽ ഉണ്ടായിരിക്കേണ്ടതിന്റെ കാരണം ഇതാണ്.

ബസ് പോലുള്ള ഒരു വലിയ വാഹനത്തിൽ, സഹയാത്രികർക്ക് നിയന്ത്രണങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നത് കൂടുതൽ അപകടകരമാണ്, കാരണം വലിയ വാഹനങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയില്ല.

മാത്രമല്ല വളരെ പെട്ടെന്ന് ഇവ നിയന്ത്രണാതീതമാവുകയും ചെയ്യും. ഒരു ബസ് ഉൾപ്പെടുന്ന റോഡ് അപകടത്തിൽ സാധാരണയായി നിരവധി ജീവൻ വരെ നഷ്ടപ്പെടാം.

ഒരു അടിയന്തിര സാഹചര്യം ഉണ്ടായാൽ, വേഗത്തിൽ നിയന്ത്രണം വീണ്ടെടുക്കാൻ ബസ് ഡ്രൈവർക്ക് കഴിഞ്ഞേക്കില്ല. ഒരു സെക്കൻഡ് പോലും ശ്രദ്ധ തെറ്റിയാൽ അപകടം സംഭവിച്ചേക്കാം.

ഇന്ത്യൻ റോഡുകൾ വളരെ പ്രവചനാതീതമാണ്, പതിവ് ഡ്രൈവിംഗിനിടെ അടിയന്തിര സാഹചര്യങ്ങളുംം അവസ്ഥകളുംം വളരെ സാധാരണമാണ്, അതിനാലാണ് RTO ബസ് ഡ്രൈവർക്കെതിരെ കർശനമായ നടപടി സ്വീകരിച്ചത്. ഈ സംഭവവും മറ്റെല്ലാ ബസ് ഡ്രൈവർമാർക്കും ഒരു പാഠമാകും.