ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

വർധിച്ചു വരുന്ന ഇന്ധന വില, വാർഷിക ഇൻഷുറൻസ്, മെയിന്റനൻസ് ചെലവ് എന്നിവ കാരണം ഒരു കാർ സ്വന്തമാക്കുന്നത് ചെലവേറിയ കാര്യം തന്നെയാണ്. എന്നാൽ ഇതിന്റെ പിന്നിലുള്ള മൂല്യതകർച്ചയുടെ കാര്യം ആരും അധികം പറഞ്ഞുകേട്ടിട്ടില്ലാത്ത വസ്‌തുതയാണ്.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

കാറിന്റെ മൂല്യത്തകർച്ച ആരും ഇതേവരെ കണക്കാക്കിയിട്ടില്ലെന്നു വേണം കരുതാൻ. ഒരു പുതിയ കാർ ഷോറൂമിൽ നിന്ന് പുറത്തിറക്കുമ്പോൾ തന്നെ അതിന്റെ മൂല്യത്തിന്റെ 5 മുതൽ 10 ശതമാനം വരെ ഇടിയും, മാത്രമല്ല ആദ്യ വർഷത്തിൽ മാത്രം മൂല്യത്തിന്റെ 30 ശതമാനം വരെ നഷ്ടപ്പെടുകയും ചെയ്യും.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

അങ്ങനെ ഒരു കാർ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത്. എന്നാൽ മികച്ച റീസെയിൽ വാല്യുവിലൂടെ ഇക്കാര്യത്തിന് ഒരു അറുതിവരുത്താനുമാവും. മൂല്യത്തകർച്ചയുണ്ടാകാത്ത അത്തരം ചില വാഹനങ്ങളും നമുക്കിടയിലൂടെ വന്നുപോയിട്ടുണ്ട്.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

ഇപ്പോൾ വാങ്ങാൻ കഴിയുന്നതും കുറച്ച് വർഷങ്ങൾക്ക് ശേഷവും അവയുടെ മൂല്യം നഷ്ടപ്പെടാത്തതുമായ അത്ഭുതകരമായ കാറുകൾ ഇന്ത്യയിൽ ഉണ്ടെന്നതാണ് നല്ല വാർത്ത. അവ ഏതെല്ലാമെന്ന് ഒന്ന് അറിഞ്ഞിരുന്നാലോ?

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

ഷെവർലെ ബീറ്റ് ഡീസൽ

വിശാലമായ ക്യാബിനോടു കൂടിയ രസകരമായതും യുവത്വമുള്ളതുമായൊരു കാറാണ് ഷെവർലെ ബീറ്റ്. മാന്യമായ യാത്ര സുഖവും ഹാൻഡിലിംഗ് മികവുകളുമാണ് ഈ കോംപാക്‌ട് ഹാച്ച്ബാക്കിനെ ഇത്രയും ജനപ്രിയമാക്കിയത്. ഇതിന്റെ എഞ്ചിൻ ചെറുതാണെങ്കിലും കാര്യക്ഷമവും കുറഞ്ഞ ഇന്ധനച്ചെലവിൽ പ്രവർത്തിപ്പിക്കാനും കഴിയുമെന്നതും ഉപഭോക്താക്കളെ സന്തുഷ്‌ടരാക്കും.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

ഫാൻസി സ്‌റ്റൈലിങ്ങിന് പുറമെ പുതിയതൊന്നും കൊണ്ടുവരുന്നില്ലെങ്കിലും, പോക്കറ്റിൽ ഇത് എളുപ്പമുള്ളതും സിറ്റി ഡ്രൈവിങ്ങിന് അനുയോജ്യവുമാണ്. രണ്ട് എഞ്ചിൻ ഓപ്ഷനിൽ തെരഞ്ഞെടുക്കാനാവുമെങ്കിലും പ്രത്യേകിച്ച് ഷെവർലെ ബീറ്റിന്റെ ഡീസൽ വകഭേദം മുടക്കുന്ന വിലയ്ക്ക് മികച്ച മൂല്യമാണ് നൽകുന്നത്.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

മാരുതി സുസുക്കി SX4

നല്ല ദൃശ്യ സാന്നിധ്യമുള്ള മാരുതി സുസുക്കിയുടെ വാഹനമായിരുന്നു SX4 സി-സെഗ്മെന്റ് സെഡാൻ. കരുത്തുറ്റ പെട്രോൾ എഞ്ചിൻ, വിശാലമായ ഇന്റീരിയർ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പ്രശംസനീയമായ ഹാൻഡിലിംഗ് മികവ് തുടങ്ങിയ കാര്യങ്ങളും ഈ കാറിനെ വേറിട്ടു നിർത്തുന്ന ഘടകങ്ങളാണ്.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

കൂടാതെ ഇതിന് കാര്യക്ഷമമായ ഒരു ഡീസൽ എഞ്ചിൻ ഓപ്ഷൻ ഉണ്ടെന്നതും ശ്രദ്ധേയമാണ്. സെഡാന്റെ എതിരാളികളേക്കാൾ അൽപ്പം സ്റ്റൈലിഷ് ആണെന്നതിനു പുറമെ SX4 മോഡലിന് നല്ല മെക്കാനിക്കൽ സവിശേഷതകളുമുണ്ട്. കൂടാതെ മൺസൂൺ കാലഘട്ടത്തിൽ നന്നായി പ്രവർത്തിക്കാനും വാഹനത്തിന് സാധിക്കും.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

മാരുതി സുസുക്കി ബലേനോ

മൂല്യം ഒരിക്കലും നഷ്‌ടപ്പെടാത്ത മാരുതി കുടുംബത്തിൽ നിന്നുള്ള മറ്റൊരു വാഹനമാണ് ബലേനോ. ന്യായമായ വിലയിൽ വരുന്നു എന്ന് മാത്രമല്ല, സവിശേഷതകളാൽ സമ്പന്നമാണ് ഈ പ്രീമിയം ഹാച്ച്ബാക്ക്. മോടിയുള്ള അടിസ്ഥാന സൗകര്യവും മുടക്കുന്ന വിലയ്ക്കുള്ള മൂല്യവും ബലേനോയെ വേറിട്ടുനിർത്തുന്ന കാര്യമാണ്.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

കാറിന്റെ പ്രശംസനീയമായ ദീർഘകാല എഞ്ചിൻ, 20-24 കിലോമീറ്റർ മൈലേജ്, ഇന്ത്യയിലെ മാരുതി സേവനങ്ങളുടെ വിശാലമായ ശൃംഖല എന്നിവയാണ് ബലേനോയുടെ പുനർവിൽപ്പന മൂല്യത്തിൽ പ്രവർത്തിക്കുന്ന പ്രധാന കാര്യങ്ങൾ.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

ഫോർഡ് ഫിയസ്റ്റ

ഫോർഡ് എന്ന അമേരിക്കൻ വാഹന നിർമാതാക്കൾ ഇന്ത്യയിൽ നിന്നും പടിയിറങ്ങിയെങ്കിലും മികച്ച രൂപവും മികച്ച ഹാൻഡിലിംഗ് ശേഷിയും ഉള്ളതിനാൽ റീസെയിൽ മൂല്യ വിഭാഗത്തിൽ ഒത്ത തെരഞ്ഞെടുപ്പാകും ഫോർഡ് ഫിയസ്റ്റ.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

സെഡാൻ തികച്ചും കരുത്തുറ്റതാണെന്നതും വാഹന പ്രേമികളെ ആകർഷിക്കുന്ന ഘടകമാണ്. അതോടൊപ്പം ഇന്ധനക്ഷമതയും മോശമല്ലെന്നതും ശ്രദ്ധേയമാണ്. സിറ്റി ഡ്രൈവിംഗിനും ദീർഘദൂര റോഡ് യാത്രകൾക്കും അനുയോജ്യമായ വാഹനമാണ് ഫോർഡ് ഫിയസ്റ്റ.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

ഹോണ്ട ജാസ്

സെഡാൻ പോലെയുള്ള പ്രായോഗിക ഇന്റീരിയർ, മികച്ച ദൃശ്യപരത, കൈകാര്യം ചെയ്യാൻ എളുപ്പം, കാര്യക്ഷമമായ എഞ്ചിനും ഗിയർബോക്‌സ് കോമ്പോ, ഉയർന്ന ഇന്ധനക്ഷമത, നഗരത്തിനും ഹൈവേ ഉപയോഗത്തിനും ജാസ് എന്തുകൊണ്ട് മികച്ച തെരഞ്ഞെടുപ്പാണ്.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

നിലവിലെ പ്രീമിയം ഹാച്ച്ബാക്ക് എതിരാളികൾ നൽകുന്ന അത്യാധുനിക ഫീച്ചർ സമ്പന്നത ഒന്നുമില്ലെങ്കിലും മികച്ച പ്രായോഗിക ശേഷിയാണ് ജാസിനെ വേറിട്ടു നിർത്തുക. കൂടാതെ പെട്രോൾ, ഡീസൽ കോമ്പിനേഷനിലും ഹോണ്ട ജാസ് സ്വന്തമാക്കാനും സാധിക്കും. പിന്നീട് ഒരു ഘട്ടത്തിൽ കൊടുക്കേണ്ടി വന്നാലും ഉയർന്ന റീസെയിൽ വാല്യുവും നിങ്ങൾക്ക് ലഭിക്കുമെന്നതിൽ സംശയം വേണ്ട.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

സ്കോഡ ഫാബിയ

മികച്ച നിർമാണ നിലവാരവും യൂറോപ്യൻ രൂപഭംഗിയുമുള്ള സ്കോഡയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായിരുന്നു ഫാബിയ. ഇത് ക്ലാസ് ലീഡിംഗ് ഹാൻഡ്‌ലിംഗ് മികവും കിടിലൻ സ്റ്റിയറിംഗ് പ്രതികരണവും വാഗ്ദാനം ചെയ്യുന്ന വാഹനമാണിത്.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

കൂടാതെ കാര്യക്ഷമമായ 1.4 ലിറ്റർ പമ്പ് ഡ്യൂസ് ഡീസൽ എഞ്ചിനും കാറിന് ഉണ്ട്. ഉയർന്ന സർവീസ് ചെലവ് സംശയാസ്പദമായ ഒരു ഘടകമാണെങ്കിലും ഇത് ദീർഘ നാൾ നിലനിൽക്കുന്ന ഒരു കാറാണ്.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

സ്കോഡ യെതി

വളരെ വലുതും തീരെ ചെറുതുമല്ലാത്തൊരു ഇടത്തരം എസ്‌യുവിയാണ് സ്കോഡ യെതി. നല്ല ബിൽഡ് ക്വാളിറ്റിയോടെയാണ് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് വാഹനത്തെ നിർമിച്ചിരിക്കുന്നത്.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

പരുക്കൻ രീതികൾ ഏറ്റെടുക്കാനും എസ്‌യുവി പ്രാപ്‌തമാണ്. കൂടാതെ സിറ്റി സാഹചര്യങ്ങളിൽ മികച്ച യാത്രാ അനുഭവമാണ് എസ്‌യുവി നൽകുന്നത്. കൂടാതെ യെതി ഒരു ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കാര്യക്ഷമവും കിടിലൻ ടോർഖി യൂണിറ്റുമാണിത്.

ബീറ്റ് മുതൽ ജാസ് വരെ; വർഷങ്ങൾക്ക് ശേഷവും മൂല്യം നഷ്‌ടപ്പെടാത്ത കാറുകൾ

വോൾവോ XC90

വോൾവോ കാറുകളുടെ ഗുണനിലവാരം ഏവർക്കും അറിയാവുന്നൊരു കാര്യമാണ്. ആഢംബരം മാത്രമല്ല, ഇത് സുരക്ഷിതവും സൗകര്യപ്രദവും അതിന്റെ ക്ലാസിലെ ഏറ്റവും പ്രായോഗികമായ എസ്‌യുവികളിൽ ഒന്നാണ്. ഒരു യഥാർത്ഥ സെവൻ സീറ്ററാണിത്. വാഹനത്തിന് ശക്തമായ ഡീസൽ എഞ്ചിനും എല്ലാ സാധാരണ വോൾവോ സവിശേഷതകളും ഉണ്ട്.

Most Read Articles

Malayalam
English summary
Amazing cars in india that will not lose their value even after a few years
Story first published: Monday, November 29, 2021, 18:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X