ഇന്ത്യയില്‍ ഡെലിവറിക്കായി ഇലക്ട്രിക്ക് ഓട്ടോ; വീഡിയോ പുറത്തുവിട്ട് ആമസോണ്‍

അടുത്തിടെയാണ് ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ഇന്ത്യ സന്ദര്‍ശിച്ചത്. സന്ദര്‍ശനവേളയില്‍ ഒരു അഭിമുഖത്തില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയില്‍ ഡെലിവറിക്കായി ഇലക്ട്രിക്ക് ഓട്ടോ; വീഡിയോ പുറത്തുവിട്ട് ആമസോണ്‍

ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്ന് ലഭ്യമല്ലയിരുന്നെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുതിയ ഇലക്ട്രിക്ക് ഓട്ടോകളുടെ വീഡിയോ പുറത്തുവിട്ടു. പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുമെന്ന ആമസോണ്‍ അടുത്തിടെ അറിയിച്ചിരുന്നു.

ഇന്ത്യയില്‍ ഡെലിവറിക്കായി ഇലക്ട്രിക്ക് ഓട്ടോ; വീഡിയോ പുറത്തുവിട്ട് ആമസോണ്‍

ഇതിനായി ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറ്റുന്നുവെന്നായിരുന്നു കമ്പനി അറിയിച്ചത്. ജെഫ് ബെസോസ് തന്നെ ഇലക്ട്രിക്ക് ഓട്ടോ ഓടിക്കുന്നതായി കാണാന്‍ സാധിക്കും. അദ്ദേഹം ഓടിക്കുന്ന ഓട്ടോയുടെ പിന്നിലായിജെഫ് എന്ന് എഴുതിയിരിക്കുന്നത് കാണാന്‍ സാധിക്കും.

ഇന്ത്യയില്‍ ഡെലിവറിക്കായി ഇലക്ട്രിക്ക് ഓട്ടോ; വീഡിയോ പുറത്തുവിട്ട് ആമസോണ്‍

ഈ ആമസോണ്‍ ഇലക്ട്രിക്ക് ഡെലിവറി ഓട്ടോറിക്ഷയുടെ ശ്രേണി, ചാര്‍ജിങ് തുടങ്ങിയവയെക്കുറിച്ച് കമ്പനി ഒരു വിവരവും നല്‍കിയിട്ടില്ല. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇലക്ട്രിക്ക് ഓട്ടോ മറ്റ് കമ്പനികള്‍ക്ക് ലഭ്യമാക്കുമോ അതോ ആമസോണ്‍ മാത്രം ഉപയോഗിക്കുമോ എന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

കമ്പനിയുടെ പരിസ്ഥിതി സൗഹാര്‍ദ പദ്ധതികള്‍ ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക്ക് ഓട്ടോ ഡെലിവറി ഇന്ത്യക്കായി തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 10,000 ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ ആണ് ഡെലവെറിക്കായി ആമസോണ്‍ ഇന്ത്യയില്‍ തയ്യാറാക്കുന്നത്.

ഇന്ത്യയില്‍ ഡെലിവറിക്കായി ഇലക്ട്രിക്ക് ഓട്ടോ; വീഡിയോ പുറത്തുവിട്ട് ആമസോണ്‍

ഈ വര്‍ഷം ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ്, അഹമ്മദാബാദ്, പൂനെ, നാഗ്പൂര്‍, കോയമ്പത്തൂര്‍ എന്നിവയടക്കം 20 -ഓളം നഗരങ്ങളിലാണ് ഇലക്ട്രിക്ക് ഓട്ടോ ആമസോണ്‍ അവതരിപ്പിക്കുക. പിന്നീട് ഘട്ടം ഘട്ടമായി മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

ഇന്ത്യയില്‍ ഡെലിവറിക്കായി ഇലക്ട്രിക്ക് ഓട്ടോ; വീഡിയോ പുറത്തുവിട്ട് ആമസോണ്‍

അടുത്തിടെ അമേരിക്കയിലും ഡെലിവറിക്കായി ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കുമെന്ന് ആമസോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനായി അമേരിക്കയിലെ ഇലക്ട്രിക്ക് വാഹന സ്റ്റാര്‍ട്ടപ്പായ റിവിയന്‍ ഓട്ടോമോട്ടവീന് ഒരു ലക്ഷം ഇലക്ട്രിക്ക് വാനുകള്‍ക്കുള്ള ഓര്‍ഡര്‍ ആമസോണ്‍ നല്‍കുകയും ചെയ്തു.

ഇന്ത്യയില്‍ ഡെലിവറിക്കായി ഇലക്ട്രിക്ക് ഓട്ടോ; വീഡിയോ പുറത്തുവിട്ട് ആമസോണ്‍

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിതെന്ന് ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡേവ് ക്ലാര്‍ക്ക് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. 2021 മുതല്‍ റിവിയന്‍ ഇലക്ട്രിക്ക് വാനുകള്‍ സര്‍വീസിനിറങ്ങുമെന്ന് ആമസോണ്‍ പറയുന്നു.

ഇന്ത്യയില്‍ ഡെലിവറിക്കായി ഇലക്ട്രിക്ക് ഓട്ടോ; വീഡിയോ പുറത്തുവിട്ട് ആമസോണ്‍

2022 ഓടെ 10,000 ഇലക്ട്രിക്ക് വാനുകള്‍ ആമസോണ്‍ നിരയിലേക്കെത്തും. 2030 മുതല്‍ ഒരു ലക്ഷം ഇലക്ട്രിക്ക് വാനുകളും ഡെലിവറിക്കായി രംഗത്തിറങ്ങും. 2040 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പുര്‍ണ്ണമായും ഒഴിവാക്കാനുള്ള പാരീസ് കാലാവസ്ഥ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍ പത്തു വര്‍ഷം മുമ്പെ കൈവരിക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ ഡെലിവറിക്കായി ഇലക്ട്രിക്ക് ഓട്ടോ; വീഡിയോ പുറത്തുവിട്ട് ആമസോണ്‍

ആമസോണിനായി പ്രത്യേകം രൂപകല്‍പന ചെയ്ത വാനുകളായിരിക്കും ഇത്. ചിത്രങ്ങള്‍ പുറത്തുവിട്ടെങ്കിലും ഇലക്ട്രിക്ക് വാനിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയില്‍ ഡെലിവറിക്കായി ഇലക്ട്രിക്ക് ഓട്ടോ; വീഡിയോ പുറത്തുവിട്ട് ആമസോണ്‍

മിത്സുബിഷിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇല്ലാനയോയിസിലെ നിര്‍മാണ കേന്ദ്രത്തിലാണ് റിവിയന്‍ നിര്‍മിക്കുക. തുടക്കത്തില്‍ അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളിലാണ് റിവിയന്‍ ഇലക്ട്രിക്ക് വാനുകള്‍ ആമസോണ്‍ ഉപയോഗപ്പെടുത്തുക. ശേഷം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.

ഇന്ത്യയില്‍ ഡെലിവറിക്കായി ഇലക്ട്രിക്ക് ഓട്ടോ; വീഡിയോ പുറത്തുവിട്ട് ആമസോണ്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രദ്ധേയമായ വളര്‍ച്ച കാണിച്ച ചുരുക്കം ചില വിപണികളില്‍ ഇന്ത്യന്‍ ഇലക്ട്രിക്ക് ഓട്ടോ വിപണിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ജെഫ് ബെസോസ് പറഞ്ഞത്. കൈനറ്റിക്, ഹീറോ ഇലക്ട്രിക്ക്, മഹീന്ദ്ര എന്നിവ രണ്ട് വര്‍ഷം മുമ്പ് ഇലക്ട്രിക്ക് ഓട്ടോ വിഭാഗത്തിലേക്ക് കടന്നിരുന്നു.

ഇന്ത്യയില്‍ ഡെലിവറിക്കായി ഇലക്ട്രിക്ക് ഓട്ടോ; വീഡിയോ പുറത്തുവിട്ട് ആമസോണ്‍

15 ദശലക്ഷം ഇലക്ട്രിക്ക് ഓട്ടോറിക്ഷകളാണ് ഇന്ത്യയിലുള്ളത്. 2011 മുതല്‍ ചൈനയില്‍ വില്‍ക്കുന്ന ഇലക്ട്രിക്ക് പാസഞ്ചര്‍ കാറുകളുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 മുതല്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ശ്രേണിയില്‍ 20 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതിവര്‍ഷം ഉണ്ടാകുന്നത്.

ഇന്ത്യയില്‍ ഡെലിവറിക്കായി ഇലക്ട്രിക്ക് ഓട്ടോ; വീഡിയോ പുറത്തുവിട്ട് ആമസോണ്‍

വാഹന്‍ പോര്‍ട്ടലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ചെറിയ സംരംഭകരും, ഇലക്ട്രിക്ക് റിക്ഷകളുമാണ് ഈ മേഖലയില്‍ മികച്ച് നില്‍ക്കുന്നത്. പ്രമുഖ നിര്‍മ്മാതാക്കള്‍ പ്രതിമാസം 1,500 മുതല്‍ 2,000 യൂണിറ്റ് വരെ വില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ 10,000 യൂണിറ്റുകള്‍ വരെ പ്രതിമാസം വില്‍ക്കുന്നുവെന്നാണ് കണക്ക്.

ഇന്ത്യയില്‍ ഡെലിവറിക്കായി ഇലക്ട്രിക്ക് ഓട്ടോ; വീഡിയോ പുറത്തുവിട്ട് ആമസോണ്‍

പശ്ചിമബംഗാള്‍, ഉത്തര്‍ പ്രദേശ്, വെസ്റ്റ് ബംഗാള്‍, ഡല്‍ഹി, ബിഹാര്‍ എന്നിവടങ്ങളിലാണ് ഇത്തരം ഇലക്ട്രിക്ക് റിക്ഷകളും, ഇലക്ട്രിക്ക് ഓട്ടോകളും കൂടുതലും വിറ്റുപോകുന്നത്. പ്രമുഖ ബ്രാന്‍ഡുകള്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ഇലക്ട്രിക്ക് ഓട്ടോകള്‍ വിപണിയില്‍ വില്‍ക്കുമ്പോള്‍ ചെറിയ സംരംഭകരും, ഇലക്ട്രിക്ക് റിക്ഷകളും വിപണിയില്‍ എത്തുന്നത് 40,000 രൂപ മുതലാണ്.

Most Read Articles

Malayalam
English summary
Amazon launches electric delivery rickshaws in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X