അടിച്ചുമാറ്റാൻ എളുപ്പം ഹ്യുണ്ടായി കിയ കാറുകളുമെന്ന് പഠനം

അമേരിക്കയിലെ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റി നടത്തിയ ഏറ്റവും പുതിയ പഠന റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോൾ വളരെ പ്രധാനപ്പെട്ട വിഷയമാണ് രംഗത്ത് വന്നിരിക്കുന്നത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഹ്യുണ്ടായി, കിയ കാറുകൾ മോഷ്ടാക്കൾക്ക് എളുപ്പത്തിൽ അടിച്ചുമാറ്റാൻ കഴിയുമെന്നാണ്. കൊവിഡ് മഹാമാരിയുടെ സമയത്തെ കാർ മോഷണത്തിന്റെ വർദ്ധനവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

ഹൈവേ ലോസ് ഡാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പഠനങ്ങൾ അനുസരിച്ച്, കിയയുടെയും ഹ്യുണ്ടായിയുടെയും ഏറ്റലവും കൂടുതൽ വിലകൂടിയ കാറുകളും അത് പോലെ തന്നെ മസിൽ കാറുകളുമാണ് മോഷ്ടാക്കളുടെ ലക്ഷ്യം. അമേരിക്കയിൽ മോഷ്ടിക്കപ്പെടുന്ന ഈ കാറുകളിൽ ഭൂരിഭാഗവും മോഷണം തടയാൻ സഹായിക്കുന്ന ഇലക്ട്രോണിക് ഇമോബിലൈസർ ഘടിപ്പിച്ചിട്ടില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.സ്ഥാപനത്തിൻ്റെ മുൻകാല പഠനങ്ങളിലൂടെ മനസിലാകുന്നത് ഇമ്മൊബിലൈസറുകൾ ഘടിപ്പിച്ചതിന് ശേഷം വാഹന മോഷണം ഒരുപാട് കുറഞ്ഞു.

അടിച്ചുമാറ്റാൻ എളുപ്പം ഹ്യുണ്ടായി കിയ കാറുകളുമെന്ന് പഠനം

പക്ഷേ പറഞ്ഞിട്ട് കാര്യമില്ല ഹ്യുണ്ടായിയും കിയയും മറ്റ് വാഹന നിർമ്മാതാക്കളെ പോലെ സ്റ്റാൻഡേർഡ് ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ മുൻപന്തിയിൽ അല്ലെന്നും വളരെ പിന്നിലാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവാക്കൾ യുഎസ്ബി കോർഡ് ഉപയോഗിച്ച് വരെ കിയ, ഹ്യുണ്ടായി വാഹനങ്ങൾ മോഷ്ടിക്കുന്നതും ഓടിക്കുന്നതും ടിക് ടോക്കിൽ വൈറലായിരുന്നു.

പുതിയ മോഡലുകളിൽ, അതായത് 2018-22 വർഷത്തിൽ റോഡിലെ വാഹനങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡോഡ്ജ് ചാർജർ SRT ഹെൽകാറ്റിന്, നിരവധി മോഷണ ക്ലെയിമുകളാണ് വന്നിരിക്കുന്നത്.എന്നാൽ 2015-19 മോഡൽ ഇയർ വാഹനങ്ങൾക്കിടയിൽ, മറ്റെല്ലാ നിർമ്മാതാക്കളെയും അപേക്ഷിച്ച് ഹ്യുണ്ടായി, കിയ വാഹനങ്ങൾക്ക് മോഷണ ക്ലെയിമുകൾ വളരെ കൂടുതലാണ് എന്നാണ് ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റി പറയുന്നത്.

ഹ്യുണ്ടായി വാഹനങ്ങൾ ഇങ്ങനെ തുടർച്ചയായി മോഷണം നടക്കുന്നത് കൊണ്ട് കമ്പനി വളരെ ആശങ്കാകുലരാണ്, കാരണം അവരുടെ വിൽപ്പനയെ നല്ല രീതിയിൽ ബാധിക്കുമെന്ന പേടിയുണ്ട്. 2023 പുതുവർഷത്തിൽ പുതിയ മോഡലുകളും പഴയ മോഡലുകൾക്ക് പുതുപുത്തൻ അപ്പ്ഡേറ്റുകളും നൽകികൊണ്ട് ആകെ മൊത്തം ഒരു ഫ്രഷ്നസ് നിലനിർത്താനുള്ള പരിശ്രമത്തിലാണ് ഇന്ത്യൻ വിപണിയിലെ മിക്ക വാഹന നിർമ്മാതാക്കളും. അതിൽ പ്രധാനമായത് ഹ്യുണ്ടായി ആണ്.

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ അടുത്തിടെ തങ്ങളുടെ ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കിന്റെയും ഔറ കോംപാക്റ്റ് സെഡാന്റെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെ i20 പ്രീമിയം ഹാച്ച്ബാക്ക്, ക്രെറ്റ, ട്യൂസോൺ, അൽകസാർ എസ്‌യുവികൾ ഉൾപ്പെടെ നാല് ജനപ്രിയ മോഡലുകൾ അപ്‌ഡേറ്റ് ചെയ്യാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ച കാറുകളുടെ ഔദ്യോഗിക ലോഞ്ച് ടൈംലൈനും വിശദാംശങ്ങളും ഹ്യുണ്ടായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, ഇവ 2024 അവസാനത്തോടെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചുരുങ്ങിയ കലത്തിനുള്ളില്‍ ഇന്ത്യന്‍ കാര്‍ വിപണിയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച കൊറിയന്‍ വാഹന നിര്‍മാതാക്കളാണ് കിയ. 2019-ല്‍ ദക്ഷിണ കൊറിയന്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യത്തെ മോഡലാണ് കിയ സെല്‍റ്റോസ്. ഇന്ന് മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡല്‍ സെല്‍റ്റോസാണ്.

കഴിഞ്ഞ വര്‍ഷത്തിന്റെ ആരംഭത്തില്‍ കാര്‍ണിവലിന്റെ എന്‍ട്രി ലെവല്‍ സെവന്‍ സീറ്റര്‍ പതിപ്പിനൊപ്പം സെല്‍റ്റോസിന്റെ മിഡ്-ലെവല്‍ HTK+ ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റ് കിയ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. 14.25 ലക്ഷം രൂപയായിരുന്നു ഏകദേശം ഒരു വര്‍ഷം മുമ്പ് കിയ സെല്‍റ്റോസ് HTK+ ഡീസല്‍ ഓട്ടോമറ്റിക് വേരിയന്റിന്റെ വില. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സജ്ജീകരിച്ച ഡീസല്‍ എഞ്ചിന്‍ HT ലൈന്‍ ഗ്രേഡ് കുറച്ച് കാലത്തേക്ക് ലഭ്യമല്ലായിരുന്നു.

കിയ സെല്‍റ്റോസ് GTX+ ഡീസല്‍ ഓട്ടോമാറ്റിക് ട്രിമ്മിന് നിലവില്‍ 18.85 ലക്ഷം രൂപ വില വരുന്നുണ്ട് (എക്‌സ്-ഷോറൂം). 2023 കിയ സെല്‍റ്റോസ് ശ്രേണിയുടെ വില നോക്കിയാല്‍. ബേസ് വേരിയന്റായ HTE 1.5 ലിറ്റര്‍ പെട്രോള്‍ MT വേരിയന്റിന് 10.69 ലക്ഷം രൂപയാണ് വില. ടോപ് വേരിയന്റായ X-ലൈന്‍ ഡീസല്‍ AT മോഡലിന് 19.15 ലക്ഷം രൂപ വരെ വില എത്തും (എക്സ് ഷോറൂം). സെല്‍റ്റോസ് HTK+ ഡീസല്‍ AT വേരിയന്റിന് 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്.

Most Read Articles

Malayalam
English summary
American study says hyundai and kia cars are easier to steal
Story first published: Monday, January 30, 2023, 19:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X