പുതിയ വിന്റേജ് കാറിൽ മുംബൈ ചുറ്റി ബിഗ് ബി

ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന് കാറുകളെ വളരെ ഇഷ്ടമാണ്, കൂടാതെ നല്ലൊരു കാർ ശേഖരവും അദ്ദേഹത്തിനുണ്ട്. ഇപ്പോൾ അദ്ദേഹം ഈ ശേഖരത്തിൽ ഒരു വിന്റേജ് കാർ കൂടി ചേർത്തിരിക്കുകയാണ്.

പുതിയ വിന്റേജ് കാറിൽ മുംബൈ ചുറ്റി ബിഗ് ബി

ഫോർഡ് പ്രിഫെക്റ്റ് എന്നാണ് അമിതാഭ് ബച്ചന്റെ ഈ പുതിയ കാറിന്റെ പേര്. മനോഹരമായ മഞ്ഞ നിറമാണ് താരത്തിനറെ പുതിയ വിന്റേജ് കാറിന്. ഈ കാറിനൊപ്പം ഒരു ട്വീറ്റ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

പുതിയ വിന്റേജ് കാറിൽ മുംബൈ ചുറ്റി ബിഗ് ബി

ചില സന്ദർഭങ്ങൾ വിവരിക്കാൻ നമുക്ക് വാക്കുകളില്ല എന്നും തനിക്ക് പറയാൻ ഏറെയുണ്ടെങ്കിലും വാക്കുകൾ ഒന്നും പുറത്ത് വരുന്നില്ല എന്നാണ് ബിഗ് ബി തന്റെ പോസ്റ്റിൽ കുറിച്ചത്.

പുതിയ വിന്റേജ് കാറിൽ മുംബൈ ചുറ്റി ബിഗ് ബി

അമിതാഭ് ബച്ചൻ ഞായറാഴ്ച ഈ കാറിൽ മുംബൈ തെരുവുകളിൽ ഓടിക്കുന്നത് കണ്ടിട്ടുണ്ട്. തന്റെ പുതിയ കാറുമായി നഗരം ചുറ്റികറങ്ങാൻ പോയിരുന്ന താരത്തിനൊപ്പം ഈ യാത്രയിൽ ഒരു പുരുഷനും പിൻസീറ്റിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു.

പുതിയ വിന്റേജ് കാറിൽ മുംബൈ ചുറ്റി ബിഗ് ബി

അമിതാഭ് ബച്ചന്റെ ഫോർഡ് പ്രിഫെക്റ്റിനെക്കുറിച്ച് പറഞ്ഞാൽ, 1938 നും 1961 നും ഇടയിൽ നിർമ്മിക്കപ്പെട്ട വാഹനമാണിത് എന്നിരുന്നാലും ഈ പ്രത്യേക മോഡൽ 1950 കളിൽ നിർമ്മിച്ചതാണ്.

പുതിയ വിന്റേജ് കാറിൽ മുംബൈ ചുറ്റി ബിഗ് ബി

ഈ കാർ പിന്നീട് യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, യുഎസ്, ന്യൂസിലാന്റ്, അർജന്റീന, കാനഡ എന്നിവിടങ്ങളിൽ വിറ്റിരുന്നു. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. മൂന്ന് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു.

പുതിയ വിന്റേജ് കാറിൽ മുംബൈ ചുറ്റി ബിഗ് ബി

അക്കാലത്ത് യുകെ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ നാല് ഡോർ കാറായി ഇത് കണക്കാക്കപ്പെട്ടിരുന്നു. ഫോർഡ് പ്രിഫെക്റ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 98 കിലോമീറ്ററാണ്, മണിക്കൂറിൽ 0-80 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് 22.8 സെക്കൻഡ് എടുക്കും.

പുതിയ വിന്റേജ് കാറിൽ മുംബൈ ചുറ്റി ബിഗ് ബി

അമിതാഭ് ബച്ചൻ ഈ കാറിൽ ചില മാറ്റങ്ങൾ വരുത്തിയോ ഇല്ലയോ എന്ന് വ്യക്തമല്ല. ഇത് കൂടാതെ അദ്ദേഹം ഈ കാർ എവിടുന്നാണ് വാങ്ങിയത് എന്ന വിവരങ്ങളും പുറത്തുവന്നിട്ടില്ല.

Most Read Articles

Malayalam
English summary
Amitabh Bachchan buys vintage 1952 Ford Prefect 4 door car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X