പറക്കും കാറുകൾ കോളിളക്കം സൃഷ്ടിക്കുന്ന യുഗത്തിൽ കൗതുകമായി ആംഫിക്കാർ 770

പറക്കുന്ന കാറുകളെക്കുറിച്ചുള്ള വാർത്തകളും റിപ്പോർട്ടുകളും ഇന്ന് വലിയ കോളിളക്കം സൃഷ്ടിക്കുന്നു. വിവിധ വാഹന നിർമ്മാതാക്കൾ വെർട്ടിക്കൽ മൊബിലിറ്റി പ്രോജക്റ്റുകളിൽ പണം നിക്ഷേപിച്ചിട്ടുണ്ട്, ഹ്യുണ്ടായിയുടെ നോർത്ത് അമേരിക്കൻ CEO അടുത്തിടെ എയർ ടാക്സികൾ 2025 -ൽ തന്നെ ഉപഭോക്തൃ ഫ്ലൈറ്റുകൾക്കായി തയ്യാറാകുമെന്ന് അവകാശപ്പെട്ടിരുന്നു.

പറക്കും കാറുകൾ കോളിളക്കം സൃഷ്ടിക്കുന്ന യുഗത്തിൽ കൗതുകമായി ആംഫിക്കാർ 770

എന്നാൽ ആറ് പതിറ്റാണ്ട് പിന്നിലേക്ക് നാം ഒന്നു നോക്കുകയാണെങ്കിൽ ചില ആളുകൾ വളരെ വ്യത്യസ്തമായ ഡ്യുവൽ-റോൾ കാറിനെക്കുറിച്ച് വളരെ എക്സൈറ്റഡായിരുന്നു എന്ന് കാണാം. എന്നാൽ അക്കാലത്ത് പ്രത്യേകിച്ച് ബോട്ട് പോലെ പ്രവർത്തിക്കുന്ന ആശങ്ങളായിരുന്നു അധികവും.

പറക്കും കാറുകൾ കോളിളക്കം സൃഷ്ടിക്കുന്ന യുഗത്തിൽ കൗതുകമായി ആംഫിക്കാർ 770

1930 മുതൽ ആംഫീബിയസ് വാഹനങ്ങൾ നിർമ്മിക്കുകയും രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മൻ സൈന്യം ഉപയോഗിച്ചിരുന്ന ട്രിപ്പൽ SG6 സ്വിംവാഗൺ സൃഷ്ടിക്കുകയും ചെയ്ത ഹാൻസ് ട്രിപ്പലിന്റെ തലയിലുദിച്ച ആശയമാണ് ജർമ്മൻ നിർമ്മിത ആംഫിക്കാർ 770.

പറക്കും കാറുകൾ കോളിളക്കം സൃഷ്ടിക്കുന്ന യുഗത്തിൽ കൗതുകമായി ആംഫിക്കാർ 770

1961 -ൽ ​​ഇത് ഉത്പാദനം ആരംഭിച്ചു, തുടക്കം മുതൽ തന്നെ ട്രിപ്പൽ വിശ്വസിച്ചത് അമേരിക്കയാണ് ഏറ്റവും വലിയ വിപണിയെന്നാണ്. ഫിന്നുകളിൽ നിന്നും ക്രോം റിയർ എൻഡിൽ നിന്നും ഇത് വളരെ വ്യക്തമാണ്.

പറക്കും കാറുകൾ കോളിളക്കം സൃഷ്ടിക്കുന്ന യുഗത്തിൽ കൗതുകമായി ആംഫിക്കാർ 770

എന്നിരുന്നാലും വെള്ളത്തിൽ നിന്ന് സ്ലിപ്പ് വേകൾ കയറാൻ ആവശ്യമായ എക്സ്ട്രീം ഡിപ്പാർച്ചർ ആംഗിൾ വാഹനത്തിന്റെ നോസിന് ഒരു കാഡിലാക്കിനെക്കാൾ ജീപ്പുമായി കൂടുതൽ സാമ്യമുണ്ട് എന്നാണ് അർഥമാക്കുന്നത്.

പറക്കും കാറുകൾ കോളിളക്കം സൃഷ്ടിക്കുന്ന യുഗത്തിൽ കൗതുകമായി ആംഫിക്കാർ 770

പിന്നിൽ ഘടിപ്പിച്ച 1147 സിസി ട്രയംഫ് ഫോർ സിലിണ്ടർ എൻജിനിൽ നിന്നാണ് പവർ വന്നിരുന്നത്. ഈ യൂണിറ്റ് 47 bhp കരുത്താണ് വികസിപ്പിച്ചിരപുന്നത്. ഇത് റോഡ് ഉപയോഗത്തിനായി നാല് സ്പീഡ് ഗിയർബോക്സിലൂടെ പിൻ ചക്രങ്ങളിലേക്ക് പവർ അയയ്ക്കുന്നു.

പറക്കും കാറുകൾ കോളിളക്കം സൃഷ്ടിക്കുന്ന യുഗത്തിൽ കൗതുകമായി ആംഫിക്കാർ 770

വെള്ളത്തിൽ ആയിരിക്കുമ്പോൾ രണ്ട് പ്രൊപ്പല്ലറുകളിലേക്ക് ഈ പവർ നൽകപ്പെടുന്നു. വിചിത്രമായി ഇത് രണ്ട് പരിതസ്ഥിതികളിലും ഒരേ രീതിയിൽ നയിക്കപ്പെടുന്നു, കാർ ചക്രങ്ങളുടെ ആംഗിൾ ഉപയോഗിച്ച് വെള്ളത്തിൽ തിരിയുന്നു, പരമ്പരാഗത റഡ്ഡറിലൂടെയല്ല ഈ മെക്കാനിസം എന്നത് ശ്രദ്ധിക്കണം.

പറക്കും കാറുകൾ കോളിളക്കം സൃഷ്ടിക്കുന്ന യുഗത്തിൽ കൗതുകമായി ആംഫിക്കാർ 770

770 എന്ന പേര് വെള്ളത്തിൽ 7.0 mph വേഗതയിലും കരയിൽ 70 mph വേഗതയിലും സഞ്ചരിക്കാനുള്ള കഴിവിൽ നിന്നാണ് വന്നത്. അതായത് ഒരു കാർ എന്ന നിലയിലോ ബോട്ട് എന്ന നിലയിലോ ഇത് അത്ര മികച്ചതായിരുന്നില്ല എന്ന് വ്യക്തം.

പറക്കും കാറുകൾ കോളിളക്കം സൃഷ്ടിക്കുന്ന യുഗത്തിൽ കൗതുകമായി ആംഫിക്കാർ 770

ഈ കാരണത്താലും ഒരു ബോട്ട് കൂടിയാണെന്ന തരത്തിലും അധികം ആർക്കും ഈ കാർ ആവശ്യമായിരുന്നില്ല, അതിനാൽ വിൽപ്പന മിതമായിരുന്നു.

പറക്കും കാറുകൾ കോളിളക്കം സൃഷ്ടിക്കുന്ന യുഗത്തിൽ കൗതുകമായി ആംഫിക്കാർ 770

20,000 -ത്തിലധികം മോഡലുകൾ വിറ്റഴിക്കും എന്ന പ്രവചനങ്ങൾക്ക് വിരുദ്ധമായി 1961 -നും 1968 -നും ഇടയിൽ 4,000 -ൽ താഴെ ആംഫിക്കാറുകൾ മാത്രമേ ഒരു ഉടമയേയോ ഭവനത്തെയോ കണ്ടെത്തിയുള്ളൂ. പ്രസിഡന്റ് ലിൻഡൺ ജോൺസന്റെ ടെക്സസ് റാഞ്ചായിരുന്നു ഈ മോഡൽ കണ്ടെത്തിയ ഒരു ഭവനം.

പറക്കും കാറുകൾ കോളിളക്കം സൃഷ്ടിക്കുന്ന യുഗത്തിൽ കൗതുകമായി ആംഫിക്കാർ 770

പുതിയതായിരുന്നപ്പോൾ ആംഫിക്കാർ ഒരു ഫ്ലോപ്പ് ആയിരുന്നിരിക്കാം, പക്ഷേ അവ ഇന്ന് മികച്ച കളക്ടേർസ് ഐറ്റമാണ്. ഈ കാണുന്ന മോഡൽ ഓഗസ്റ്റ് 13 -ന് കാലിഫോർണിയയിലെ കാർമലിൽ ബോൺഹാംസ് ലേലം ചെയ്യാനൊരുങ്ങുകയാണ്.

പറക്കും കാറുകൾ കോളിളക്കം സൃഷ്ടിക്കുന്ന യുഗത്തിൽ കൗതുകമായി ആംഫിക്കാർ 770

40,000-50,000 ഡോളർ വരെ വാഹനം ലേലത്തിൽ കൈവരിക്കുമെന്ന് വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിനെ 'മനോഹരമായ ഒരു ഉദാഹരണം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെങ്കിലും, വെള്ളത്തിലേക്ക് ഇറക്കുന്നതിനുമുമ്പ് അടുത്ത ഉടമ ഒരു വാട്ടർ-ടൈറ്റ് പരിശോധന ചെയ്യേണ്ടതുണ്ടെന്ന് ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു.

Source: Bonhams

Most Read Articles

Malayalam
English summary
Amphicar receives attraction in an era discussing flying cars
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X