ശുബ്മാന്‍ ഗില്ലിനും ഥാര്‍ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര; നന്ദി പറഞ്ഞ് ഗില്‍

ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശുബ്മാന്‍ ഗില്ലിന് ഥാര്‍ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര.

ശുബ്മാന്‍ ഗില്ലിനും ഥാര്‍ സമ്മാനിച്ച് ആനന്ദ മഹീന്ദ്ര; നന്ദി പറഞ്ഞ് ഗില്‍

കളി വിജയിച്ചതിന് പിന്നാലെയാണ് ആനന്ദ്ര മഹീന്ദ്ര ആറ് യുവ താരങ്ങള്‍ വാഹനം നല്‍കുമെന്ന് അറിയിച്ചിരുന്നു. നേരത്തെ മുഹമ്മദ് സിറാജിനും, ടി. നടരാജനും ഒക്കെ ഇത്തരത്തില്‍ വാഹനം സ്വന്തമാക്കിയിരുന്നു.

ശുബ്മാന്‍ ഗില്ലിനും ഥാര്‍ സമ്മാനിച്ച് ആനന്ദ മഹീന്ദ്ര; നന്ദി പറഞ്ഞ് ഗില്‍

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ശുബ്മാന്‍ ഗില്ലിനും വാഹനം കൈമാറിയിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL) പങ്കെടുക്കുന്നതിനാല്‍ താരത്തിന്റെ കുടുംബാംഗങ്ങളാണ് അദ്ദേഹത്തിന് വേണ്ടി ഥാര്‍ സ്വീകരിച്ചത്.

MOST READ: ജിംനി 5-ഡോര്‍ മോഡലിന്റെ അവതരണം ഈ വര്‍ഷം; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സുസുക്കി

ശുബ്മാന്‍ ഗില്ലിനും ഥാര്‍ സമ്മാനിച്ച് ആനന്ദ മഹീന്ദ്ര; നന്ദി പറഞ്ഞ് ഗില്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഐപിഎല്‍ 2021 സീസണ്‍ കളിക്കുന്ന തിരക്കിലാണ് ശുബ്മാന്‍ ഗില്‍. പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ ശുബ്മാന്‍ ഗില്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ശുബ്മാന്‍ ഗില്ലിനും ഥാര്‍ സമ്മാനിച്ച് ആനന്ദ മഹീന്ദ്ര; നന്ദി പറഞ്ഞ് ഗില്‍

മഹീന്ദ്രയുടെ ഈ പ്രോത്സാഹനത്തിന് നന്ദി. 'ഈ ആംഗികാരത്തിന് താന്‍ നന്ദിയുള്ളവനായിരിക്കുമെന്നും ഗില്‍ കുറിച്ചു. ഇന്ത്യയ്ക്കായി കളിക്കുന്നത് ഒരു ബഹുമതിയാണ്, ഞാന്‍ കളിക്കളത്തില്‍ ഇറങ്ങുമ്പോഴെല്ലാം എന്റെ പരമാവധി നല്‍കാന്‍ ഞാന്‍ ശ്രമിക്കും,' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

MOST READ: അകത്തും പുറത്തും നിരവധി മാറ്റങ്ങള്‍; പോളോ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ശുബ്മാന്‍ ഗില്ലിനും ഥാര്‍ സമ്മാനിച്ച് ആനന്ദ മഹീന്ദ്ര; നന്ദി പറഞ്ഞ് ഗില്‍

ഓസ്ട്രേലിയന്‍ ടെസ്റ്റ് സീരീസിലെ പ്രകടനത്തിന്റെ അംഗീകാരമായി മഹീന്ദ്ര ഥാര്‍ എസ്‌യുവി വാഗ്ദാനം ചെയ്ത ആറ് ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാണ് ഗില്‍. ടി. നടരാജന്‍, ഷാര്‍ദുല്‍ താക്കൂര്‍, നവദീപ് സൈനി, മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് മറ്റ് കളിക്കാര്‍.

ശുബ്മാന്‍ ഗില്ലിനും ഥാര്‍ സമ്മാനിച്ച് ആനന്ദ മഹീന്ദ്ര; നന്ദി പറഞ്ഞ് ഗില്‍

പുതുതലമുറ ഥാര്‍ എസ്‌യുവി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2-ന് വിപണിയിലെത്തി. ഗ്ലോബല്‍ എന്‍സിഎപി നടത്തിയ സുരക്ഷാ ക്രാഷ് ടെസ്റ്റിലും ഫോര്‍ സ്റ്റാര്‍ റേറ്റിംഗില്‍ വിജയകരമായി വിജയിക്കുകയും ചെയ്തു.

MOST READ: ടൈഗൂൺ മിഡ് സൈസ് എസ്‌യുവിയുടെ TVC പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ശുബ്മാന്‍ ഗില്ലിനും ഥാര്‍ സമ്മാനിച്ച് ആനന്ദ മഹീന്ദ്ര; നന്ദി പറഞ്ഞ് ഗില്‍

ഇതോടെ വാഹനത്തിന് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആവശ്യക്കാര്‍ കൂടിയതോടെ വാഹനത്തിന്റെ കാത്തിരിപ്പ് കാലയളവും വര്‍ധിച്ചു. ആറ് മാസത്തിനിടെ ഏകദേശം 50,000-ലധികം ബുക്കിംഗുകളും വാഹനത്തിന് ലഭിച്ചു.

ശുബ്മാന്‍ ഗില്ലിനും ഥാര്‍ സമ്മാനിച്ച് ആനന്ദ മഹീന്ദ്ര; നന്ദി പറഞ്ഞ് ഗില്‍

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കും. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 150 bhp കരുത്തും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: ടിവിഎസ് ഐക്യൂബിന് എതിരാളി, ഡാവോ 703 ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലും

ശുബ്മാന്‍ ഗില്ലിനും ഥാര്‍ സമ്മാനിച്ച് ആനന്ദ മഹീന്ദ്ര; നന്ദി പറഞ്ഞ് ഗില്‍

2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 130 bhp കരുത്തും കുറഞ്ഞ ടോര്‍ക്ക് ഔട്ട്പുട്ടും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്, അതേസമയം 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Anand Mahindra Gifted New Thar SUV For Indian Cricketer Shubman Gill, Find Here More Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X