'ആവശ്യകതയാണ് കണ്ടുപിടുത്തത്തിന്റെ മാതാവ്'; 6 സീറ്റുകളുള്ള ഇലക്ട്രിക് ടൂവീലറിനെ വാഴ്ത്തി ആനന്ദ് മഹീന്ദ്ര

നൂതനവും ബുദ്ധിപരവുമായ കണ്ടെത്തലുകള്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച് യുവതലമുറക്ക് പ്രചോദനമേകുന്ന മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റാറുണ്ട്. അദ്ദേഹത്തിന്റെ പല പോസ്റ്റുകളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറും ഉണ്ട്. ട്വിറ്ററില്‍ 10 ദശലക്ഷം ആളുകളാണ് ശതകോടീശ്വരനായ ആനന്ദ് മഹീന്ദ്രയെ പിന്തുടരുന്നത്.

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആറ് സീറ്റുകളുള്ള ഇരുചക്ര വാഹനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം ആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മികച്ചതും പ്രയോജനപ്രദവുമായ രൂപകല്‍പ്പനയുമുള്ള കണ്ടുപിടുത്തത്തെ അദ്ദേഹം പ്രശംസിച്ചു. ചെറിയ ഡിസൈന്‍ ഇന്‍പുട്ടുകള്‍ ഉപയോഗിച്ച് ഈ ഉപകരണത്തിന് ആഗോള ആപ്ലിക്കേഷനുകള്‍ കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ബ്രിട്ടീഷ് ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഡിസൈനര്‍ പ്രതാപ് ബോസിനെയും അദ്ദേഹം പോസ്റ്റില്‍ ടാഗ് ചെയ്തു.

ആവശ്യകതയാണ് കണ്ടുപിടുത്തത്തിന്റെ മാതാവ്; 6 സീറ്റുകളുള്ള ഇലക്ട്രിക് ടൂവീലറിനെ വാഴ്ത്തി ആനന്ദ് മഹീന്ദ്ര

'ചെറിയ ഡിസൈന്‍ ഇന്‍പുട്ടുകള്‍ ഉപയോഗിച്ച്, (ചേസിസിനുള്ള സിലിണ്ടര്‍ സെക്ഷനുകള്‍ @BosePratap ) ഈ ഉപകരണത്തിന് ആഗോള ആപ്ലിക്കേഷന്‍ കണ്ടെത്താനാകും. തിരക്കേറിയ യൂറോപ്യന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒരു ടൂര്‍ 'ബസ്' എന്ന നിലയില്‍? ഗ്രാമീണ ഗതാഗത നവീകരണങ്ങള്‍ എന്നില്‍ എപ്പോഴും മതിപ്പുളവാക്കുന്നു. അവിടെ ആവശ്യകതയാണ് കണ്ടുപിടുത്തത്തിന്റെ മാതാവ്' ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ട്വീറ്റിന് ഇതുവരെ 30,000 ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ പോസ്റ്റ് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു.

നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതി ട്വീറ്റ് റീപോസ്റ്റ് ചെയ്യുകയും ചെയ്തു. മൃഗശാല, പാര്‍ക്ക്, കോര്‍പ്പറേഷന്‍ സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റിയ ഒരു മികച്ച ആശയമാണ് ഇതെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി. എന്നാല്‍ ടേണിംഗ് റേഡിയസ്, തിരിയുമ്പോഴുള്ള അപകേന്ദ്ര ബാലന്‍സ്, അസമമായ റോഡുകളില്‍ സസ്‌പെന്‍ഷന്‍, ലഗേജുകള്‍ക്ക് ഇടമില്ല, ഉയര്‍ന്ന ലോഡിലുള്ള ബാറ്ററി കപ്പാസിറ്റി എന്നിവ കാരണം സാധാരണ ട്രാഫിക്കിന് അനുയോജ്യമാകില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആവശ്യകതയാണ് കണ്ടുപിടുത്തത്തിന്റെ മാതാവ്; 6 സീറ്റുകളുള്ള ഇലക്ട്രിക് ടൂവീലറിനെ വാഴ്ത്തി ആനന്ദ് മഹീന്ദ്ര

ഓട്ടോമൊബൈല്‍ കമ്പനികള്‍ നൂറുകണക്കിന് ഡിസൈനര്‍മാരുടെ കാര്യക്ഷമതയും അവര്‍ക്കുള്ള ചെലവും പുനര്‍വിചിന്തനം ചെയ്യണമെന്നാണ് ഒരാള്‍ എഴുതിയത്. അടുത്തിടെആനന്ദ് മഹീന്ദ്ര കമ്പനിയുടെ ഏറ്റവും പുതിയ ഓഫറായ സ്‌കോര്‍പിയോ N-ന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും അതേക്കുറിച്ച് രസകരമായ ഒരു അഭിപ്രായം പറയുകയും ചെയ്തിരുന്നു. അരുണ്‍ പന്‍വാറിന്റെ ഉടമസ്ഥതയിലുള്ള സാറ്റിന്‍ ബ്ലാക്ക് സ്‌കോര്‍പ്പിയോ N പെയിന്റ് ചെയ്തതിനെ കുറിച്ചായിരുന്നു തന്റെ സ്‌കോര്‍പിയോയെ ചേര്‍ത്ത് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

കഴിഞ്ഞ ദിവസം അന്തരിച്ച ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് വൈസ് ചെയര്‍പേഴ്‌സണ്‍ വിക്രം കിര്‍ലോസ്‌കറിന്റെ നിര്യാണത്തില്‍ ആനന്ദ് മഹീന്ദ്ര അനുശോചിച്ചിരുന്നു. കോളജ്‌സ്‌കൂള്‍ തലം തൊട്ടുള്ള ഒരു സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്ന് അദ്ദേഹം കുറിച്ചു. 'ഇന്‍ഡസ്ട്രി സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ ഞാന്‍ ദുഃഖിക്കുന്നു. സ്‌കൂള്‍, കോളജ് കാലം മുതല്‍ക്കുള്ള ഒരു സുഹൃത്തിനെ ഓര്‍ത്ത് ഞാന്‍ ദുഃഖിക്കുന്നു. എന്നാല്‍ എല്ലാറ്റിനുമുപരിയായി, എപ്പോഴും മുഖത്ത് പുഞ്ചിരിയുണ്ടായിരുന്ന ഒരു നല്ല മനുഷ്യന്റെ ഓര്‍മ്മ ഞാന്‍ നിധിപോലെ സൂക്ഷിക്കുന്നു. സുഹൃത്തേ, ദൂരെയുള്ള മറ്റൊരു താരാസമൂഹത്തില്‍ നമ്മള്‍ വീണ്ടും കണ്ടുമുട്ടും' അദ്ദേഹം എഴുതി.

64-കാരനായ വിക്രം ഹൃദയാഘാതത്തെ തുടര്‍ന്നാണ് രണ്ട് ദിവസം മുമ്പ് അന്തരിച്ചത്. മഹീന്ദ്ര ഗ്രൂപ്പിന്റെ എംഡിയും സിഇഒയുമായ അനീഷ് ഷായും വിക്രം കിര്‍ലോസ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കിര്‍ലോസ്‌കര്‍ ഇന്ത്യന്‍ വാഹന വ്യവസായത്തിന് മാര്‍ഗം തെളിയിച്ച അതുല്യ വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. 'ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സിന്റെ വൈസ് ചെയര്‍മാന്‍ വിക്രം കിര്‍ലോസ്‌കറിന്റെ വിയോഗവാര്‍ത്ത കേട്ടതില്‍ അഗാധമായ ദുഃഖമുണ്ട്. ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായത്തിന് മാര്‍ഗം തെളിയിച്ചയാളായിരുന്നു അദ്ദേഹം' -ഷാ എഴുതി.

'മഹീന്ദ്ര ഗ്രൂപ്പിലെ ഞങ്ങളുടെ എല്ലാ സഹകാരികള്‍ക്കും വേണ്ടി അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു' ഷാ ട്വീറ്ററില്‍ കുറിച്ചു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി കിര്‍ലോസ്‌കറിന് ട്വിറ്ററിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചു. 'ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റും എന്റെ വളരെ പ്രിയപ്പെട്ട സുഹൃത്തുമായ വിക്രം കിര്‍ലോസ്‌കര്‍ ജിയുടെ വിയോഗത്തെക്കുറിച്ച് അറിയുന്നതില്‍ അഗാധമായ ദുഃഖമുണ്ട്'' ഗഡ്കരി എഴുതി.

Most Read Articles

Malayalam
English summary
Anand mahindra praised this 6 seater electric powered two wheeler could find global application
Story first published: Friday, December 2, 2022, 12:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X