അനാവശ്യ ഹോണ്‍ ഉപയോഗം തടയാന്‍ ആശയം, ആനന്ദ് മഹീന്ദ്രയ്ക്ക് കത്തെഴുതി പതിനൊന്നുകാരി

ജീവിതത്തില്‍ വിജയം കൈവരിച്ചവര്‍ ഒരുപാടുണ്ടാവാം നമുക്കിടയില്‍. എന്നാല്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ ജീവിത വിജയം കൈവരിച്ചവര്‍ വളരെ കുറച്ച് മാത്രമെയുണ്ടാവൂ. അത്തരത്തിലൊരു വ്യക്തിത്വമാണ് ആനന്ദ് മഹീന്ദ്ര. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യങ്ങളില്‍ സജീവമാണ് അദ്ദേഹം. ആനന്ദ് മഹീന്ദ്രയെപ്പോലെ വളരെ തിരക്ക് പിടിച്ചൊരു വ്യക്തിയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് കണക്കുണ്ടാവില്ല.

അനാവശ്യ ഹോണ്‍ ഉപയോഗം തടയാന്‍ ആശയം, ആനന്ദ് മഹീന്ദ്രയ്ക്ക് കത്തെഴുതി പതിനൊന്നുകാരി

തിരക്ക് പിടിച്ച ജീവിതചര്യകളിലൂടെ കടന്ന് പോവുന്നൊരാള്‍ക്ക് ഈ സന്ദേശങ്ങളിലൂടെയെല്ലാം കടന്ന് പോവാന്‍ സമയമുണ്ടാവില്ലെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ തനിക്ക് ലഭിച്ചൊരു കത്ത് സമൂഹ മാധ്യമമായ ട്വിറ്ററിലൂടെ പങ്ക് വച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

അനാവശ്യ ഹോണ്‍ ഉപയോഗം തടയാന്‍ ആശയം, ആനന്ദ് മഹീന്ദ്രയ്ക്ക് കത്തെഴുതി പതിനൊന്നുകാരി

പൊതു നിരത്തുകളില്‍ ആനാവശ്യമായി ഹോണടിക്കുന്ന വാഹന യാത്രക്കാര്‍ക്ക് നിയന്ത്രിക്കാനായുള്ള ആശയമാണ് കത്തിലെ വിഷയം. കത്തെഴുതിയിരിക്കുന്നത് 11 വയസുകാരിയായൊരു സ്‌കൂള്‍ വിദ്യാര്‍ഥിനിയും.

Most Read:കുത്തനെ ഇറങ്ങാന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍ - ആകാംക്ഷ; ഉദ്വേഗഭരിതം

ഏഴാം ക്ലാസുകാരിയായ ഈ പെണ്‍കുട്ടി ഒരുപാട് യാത്ര ചെയ്യാന്‍ ഇഷ്ടപ്പടുന്ന കൂട്ടത്തിലാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. യാത്രകള്‍ക്കിടയില്‍ റോഡിലൂടെ സഞ്ചരിക്കുന്ന മറ്റ് വാഹന യാത്രക്കാരില്‍ മിക്കവരും അനാവശ്യമായി ഹോണടിക്കാറുള്ളത് ശ്രദ്ധയില്‍പ്പെടാറുണ്ടെന്നും കുട്ടി സൂചിപ്പിക്കുന്നു.

അനാവശ്യ ഹോണ്‍ ഉപയോഗം തടയാന്‍ ആശയം, ആനന്ദ് മഹീന്ദ്രയ്ക്ക് കത്തെഴുതി പതിനൊന്നുകാരി

ഇത്തരത്തില്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നത് ശബ്ദ മലിനീകരണത്തിന് കാരണമാവുന്നുണ്ട് എന്ന് സൂചിപ്പിക്കുന്ന പെണ്‍കുട്ടി, ഇത് നിയന്ത്രിക്കാനായൊരു മാര്‍ഗവും മുന്നോട്ട് വയ്ക്കുന്നു.

അനാവശ്യ ഹോണ്‍ ഉപയോഗം തടയാന്‍ ആശയം, ആനന്ദ് മഹീന്ദ്രയ്ക്ക് കത്തെഴുതി പതിനൊന്നുകാരി

ഒരു സമയ പരിധിക്കുള്ളില്‍ നിശ്ചിത തവണ മാത്രം ഹോണടിക്കാനുള്ള സംവിധാനം വാഹനങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ അനാവാശ്യമായി ഇത് ഉപയോഗിക്കാനുള്ള പ്രേരണ ആളുകളില്‍ കുറയുമെന്നും വിദ്യാര്‍ഥിനി കത്തില്‍ പറയുന്നു.

അനാവശ്യ ഹോണ്‍ ഉപയോഗം തടയാന്‍ ആശയം, ആനന്ദ് മഹീന്ദ്രയ്ക്ക് കത്തെഴുതി പതിനൊന്നുകാരി

ഏതായാലും കത്ത് ലഭിച്ചയുടനത് ഒരു അടിക്കുറിപ്പോടെ ട്വിറ്ററില്‍ ആനന്ദ് മഹീന്ദ്ര പങ്ക് വച്ചതോടെ സംഗതി വൈറലായി. നമ്മുടെ റോഡുകളിലുള്ള സ്ഥിരം കാഴ്ചയാണ് കത്തില്‍ വിദ്യാര്‍ഥിനി സൂചിപ്പിച്ച പ്രശ്‌നം.

Most Read:ആൾട്ടോ 800 ഉത്പാദനം മാരുതി നിർത്തി, കാരണമിതാണ്

അനാവശ്യ ഹോണ്‍ ഉപയോഗം തടയാന്‍ ആശയം, ആനന്ദ് മഹീന്ദ്രയ്ക്ക് കത്തെഴുതി പതിനൊന്നുകാരി

അനാവശ്യമായ ഹോണ്‍ മുഴക്കുന്നത് നമ്മുടെ സമയനഷ്ടമാണെന്ന് മാത്രമല്ല ശബ്ദ മലിനീകരണത്തിനും കാരണമാവും. ഏതായാലും ഈ ആശയം മഹീന്ദ്രയുടെ വരാനിരിക്കുന്ന വാഹനങ്ങലിലുണ്ടാവുമോയെന്ന് കണ്ടറിയാം.

Most Read Articles

Malayalam
English summary
Anand Mahindra Is Impressed By 11-Year-Old Girl’s Solution To The Honking Menace In India: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X