മണ്ണുമാന്താൻ കട്ടിലും, പുതിയ കണ്ടുപിടുത്തത്തിന് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. വാഹന ലോകത്ത് നിന്നുള്ള രസകരവും പ്രചോദനകരവുമായ വാര്‍ത്തകളും വീഡിയോകളും സമൂഹ മാധ്യമമായ ട്വിറ്ററില്‍ അദ്ദേഹം പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ ആനന്ദ് മഹീന്ദ്രയുടെ മറ്റൊരു ട്വീറ്റ് കൂടി വൈറലായിരിക്കുകയാണ്. കൊയ്ത്ത് കഴിഞ്ഞതിന് ശേഷമൊരു കര്‍ഷകന്‍ തന്റെ കൃഷിസ്ഥലത്ത് കൂട്ടിയിട്ടിരുന്ന ധാന്യങ്ങളും മറ്റും ട്രാക്ടറുപയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതാണ് ആനന്ദ് മഹീന്ദ്ര പങ്കു വച്ച വീഡിയോയിലെ ദൃശ്യങ്ങള്‍.

മണ്ണുമാന്താൻ കട്ടിലും, പുതിയ കണ്ടുപിടുത്തത്തിന് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

എന്നാല്‍, ട്രാക്ടറിന് മുന്‍വശത്തൊരു കട്ടില്‍ ഘടിപ്പിച്ചാണ് കര്‍ഷകന്‍ ധാന്യം നീക്കം ചെയ്യുന്നതെന്നതാണ് ആനന്ദ് മഹീന്ദ്രയെ ആകര്‍ഷിച്ച ഘടകം.

മണ്ണുമാന്താൻ കട്ടിലും, പുതിയ കണ്ടുപിടുത്തത്തിന് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

സാധാരണഗതിയില്‍ ഏതെങ്കിലും തരത്തിലുള്ള മെഷീനുകളായിരിക്കും ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്കായി മിക്കവരും ട്രാക്ടറില്‍ ഘടിപ്പിക്കുക. എന്നാല്‍, മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കര്‍ഷകന്‍ സ്വീകരിച്ച ഈ മാര്‍ഗം ആനന്ദ് മഹീന്ദ്രയെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു.

മണ്ണുമാന്താൻ കട്ടിലും, പുതിയ കണ്ടുപിടുത്തത്തിന് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

ഉടന്‍ തന്നെ അദ്ദേഹം ഈ വീഡിയോ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ഇങ്ങനെ; ' ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്ന ചൊല്ല് കണ്ടുപിടിച്ചത് തന്നെ ഇന്ത്യക്കാരാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്! കാര്‍ഷിക-നിര്‍മ്മാണ രംഗത്ത് മണ്ണുമാന്തികള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായി ഇതാ പുതിയൊരു ഉത്പ്പന്നം'.

ഇതാദ്യമായല്ല ഇത്തരത്തിലുള്ള വാര്‍ത്തകളും വീഡിയോകളും ആനന്ദ് മഹീന്ദ്ര പങ്കു വയ്ക്കുന്നത്.

Most Read: പ്രതിമാസ വിൽപ്പന രണ്ടായിരം കടന്നു, വിജയഗാഥ തുടർന്ന് കോൺടിനന്ൽ ജിടിയും ഇന്റർസെപ്റ്ററും

മണ്ണുമാന്താൻ കട്ടിലും, പുതിയ കണ്ടുപിടുത്തത്തിന് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

മുമ്പ് ലഡാക്കില്‍ ജീപ്പ് കൊണ്ട് വീടുണ്ടാക്കിയതും അമേരിക്കയില്‍ റോക്‌സോര്‍ എടിവിയിലെ വീലുകള്‍ക്ക് പകരം കാറ്റര്‍പില്ലാര്‍ ട്രാക്കുകളുപയോഗിച്ച് രൂപമാറ്റം വരുത്തിയതുമെല്ലാം ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ പങ്കു വച്ചിരുന്നു.

Most Read: ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

മണ്ണുമാന്താൻ കട്ടിലും, പുതിയ കണ്ടുപിടുത്തത്തിന് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

കുതിരപ്പുറത്ത് സവാരി ചെയത് പരീക്ഷയെഴുതാന്‍ പോയ തൃശൂര്‍ ജില്ലയിലെ കൃഷ്ണ എന്ന പെണ്‍കുട്ടിയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ച ട്വീറ്റും വൈറലായിരുന്നു.

Most Read Articles

Malayalam
English summary
Anand Mahindra Tweets Indian Farmers Jugaad. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X