Just In
- 1 hr ago
വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork
- 1 hr ago
2022 Q3 എസ്യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Audi; വേരിയന്റും, ഫീച്ചറുകളും വെളിപ്പെടുത്തി
- 2 hrs ago
ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson
- 3 hrs ago
2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു
Don't Miss
- Movies
ദിഷയുമായി പിരിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം; ടൈഗര്‍ പുതിയ കൂട്ടുകാരിയെ കണ്ടെത്തി; മനസ് കവര്‍ന്ന സുന്ദരി ഇതോ?
- News
എന്നോട് ക്ഷമിക്കണം, ഏഴുന്നൂറിന് പകരമായി രണ്ടായിരം അയക്കുന്നു; അമ്പരപ്പിച്ച് കള്ളന്റെ കത്ത്!!
- Lifestyle
തലയില്‍ കഷണ്ടി പാടുകളുണ്ടോ? അവിടെയും മുടി കിളിര്‍പ്പിക്കും ഈ വീട്ടുവൈദ്യങ്ങള്‍
- Sports
2022ല്‍ ഇന്ത്യക്കായി ഒരു ടി20 പോലും കളിക്കാനായില്ല, കാരണം പലത്!, മൂന്ന് സൂപ്പര്‍ താരങ്ങളിതാ
- Finance
വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാം
- Technology
ഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾ
- Travel
യുദ്ധം തകര്‍ത്ത യുക്രെയ്നെ നേരിട്ടു കാണാം.. വാര് ടൂറിസവുമായി ട്രാവല്‍ ഏജന്‍സി
അക്വാപ്ലാനിംഗ് / ഹൈഡ്രോ പ്ലാനിംഗ്; മൺസൂൺ കാലത്ത് റോഡിൽ പതിയിരിക്കുന്ന അപകടം!
മഴക്കാലത്ത് നമ്മുടെ ഇന്ത്യൻ റോഡുകൾ വളരെ അപകടകരമാണ്. റോഡുകൾ വഴുക്കലായി മാറുകയും വാഹനയാത്ര ദുഷ്കരമാക്കുകയും ചെയ്യുന്നു. ഈ സമയത്ത് ഡ്രൈവർ കൂടുതൽ ശ്രദ്ധയും കെയറും നൽകേണ്ടതുണ്ട്.

മൺസൂൺ കാലത്ത് വളരെ അപകടകരമായ ഒന്നുണ്ട്, അതിനെ "അക്വാപ്ലാനിംഗ്" അല്ലെങ്കിൽ "ഹൈഡ്രോ പ്ലാനിംഗ്" എന്ന് വിളിക്കുന്നു. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ മഴക്കാലത്ത് സംഭവിക്കുന്ന മിക്ക അപകടങ്ങൾക്കും കാരണമാകുന്ന പ്രതിഭാസമാണിത്. അക്വാപ്ലാനിംഗ് എന്താണെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതിന് നമ്മിൽ പലരും മുമ്പ് കണ്ടിട്ടുള്ള ഒരു വീഡിയോ നമുക്ക് ഇവിടെ ഉദാഹരണമായി എടുക്കാം.
വീഡിയോയിൽ, ഒരു മെർസിഡീസ് ബെൻസ് C ക്ലാസ് ഒരു വൈഡ് കോർണർ വീശി എടുക്കുന്നതും, റോഡരികിൽ കെട്ടിക്കിടക്കുന്ന ചെത്തിലൂടെ കടന്നുപോകുകയും ഒടുവിൽ സൈൻ ബോർഡിൽ ഇടിക്കുകയും ചെയ്യുന്നത് നമുക്ക് കാണാൻ കഴിയും.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ വിവിധ സുരക്ഷാ സംവിധാനങ്ങൾ C ക്ലാസിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, ഡ്രൈവർക്ക് വാഹനം നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നത് ഇതിൽ നിന്ന് വ്യക്തമാണ്.

ആദ്യം തന്നെ C ക്ലാസ് ഗ്രിപ്പ് നഷ്ടപ്പെട്ട് വശത്തേക്ക് തെന്നി നീങ്ങാൻ തുടങ്ങുന്നത് നമുക്ക് കാണാം. ഹൈ സ്പീഡ് ഇംപാക്ട് കാരണം കാറിന്റെ എയർബാഗുകളും ഓപ്പണായതായി നമുക്ക് കാണാൻ കഴിയും. ഡ്രൈവർക്കോ കാറിലുണ്ടായിരുന്ന മറ്റേതെങ്കിലും യാത്രക്കാർക്കോ പരിക്കേറ്റതായി തോന്നുന്നില്ല.

ഡ്രൈവർ കാറിൽ നിന്ന് പുറത്തിറങ്ങി എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയും തുടർന്ന് വാഹനം ഓടിച്ച് പോവുകയും ചെയ്യുന്നത് കാണാം. യാത്രക്കാർക്ക് പരിക്കില്ലെങ്കിലും കാറിന്റെ ഇടതുഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭാഗ്യവശാൽ, ഇടിയുടെ ആഘാതത്തിൽ കാർ നിന്നു അല്ലെങ്കിൽ എതിർ വശത്ത് നിന്ന് വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുമായിരുന്നു.

അപ്പോൾ, കൃത്യമായി എന്താണ് സംഭവിച്ചത്?
ഇവിടെ സംഭവിച്ചത്, ഡ്രൈവർ അതിവേഗത്തിൽ തന്നെ ടേണിംഗ് എടുത്തു, റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതും നമുക്ക് കാണാം. അക്വാപ്ലാനിംഗ് ആണ് ഇവിടെ അപകടത്തിന് കാരണം. അതായത്, ടയറുകൾക്ക് റോഡ് സർഫസിൽ നിന്ന് വെള്ളം പുറന്തള്ളാനോ നീക്കം ചെയ്യാനോ കഴിഞ്ഞില്ല.

അതിനാൽ, ടയറുകളും റോഡും തമ്മിലുള്ള കോൺടാക്റ്റ് പാച്ച് ഈ വെള്ളം തടസ്സപ്പെടുകയും ടയറുകളുടെ ട്രാക്ഷൻ അല്ലെങ്കിൽ ഗ്രിപ്പ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് കാർ അനിയന്ത്രിതമായി തെന്നിമാറാൻ ഇടയാക്കുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ, കാർ ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടും, മാത്രമല്ല വാഹനത്തിന്റെ ബ്രേക്കുകളും സുരക്ഷാ സംവിധാനങ്ങളും പ്രവർത്തിക്കുകയുമില്ല. ടാറുമായി ബന്ധമില്ലാത്തതിനാൽ കാർ ജലോപരിതലത്തിൽ തെന്നി വീഴുന്നതാണ് കാരണം.

അക്വാപ്ലാനിംഗ് സമയത്ത് എന്തുചെയ്യണം?
നിങ്ങളുടെ സ്റ്റിയറിംഗ് വീൽ വളരെ ഭാരം കുറഞ്ഞതായിരിക്കുകയും വാഹനത്തിന്റെ ദിശയുടെ കാര്യത്തിൽ നിങ്ങൾക്ക് നിയന്ത്രണമില്ലാതാവുകയും ചെയ്താൽ അക്വാപ്ലാനിംഗ് അനുഭവപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് അറിയാനാകും. അതോടൊപ്പം നിങ്ങൾക്ക് വലത് കാലിന് ഭാരമുണ്ടെങ്കിൽ, ടയറുകൾ സ്വതന്ത്രമായി കറങ്ങാൻ തുടങ്ങുന്നതിനാൽ എഞ്ചിന്റെ റെവ്വുകൾ വർധിക്കുന്നതും നിങ്ങൾ ശ്രദ്ധിച്ചേക്കാം.

അക്വാപ്ലാനിംഗ് സമയത്ത് ഒരു വ്യക്തിക്ക് കാര്യമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളില്ല. ആദ്യം ചെയ്യേണ്ടതും ഏറ്റവും വ്യക്തവുമായ കാര്യം ആക്സിലറേറ്റർ ഓഫ് ചെയ്യുക എന്നതാണ്. സ്റ്റിയറിംഗ് വീൽ തിരിക്കരുത്, കാരണം ടയറുകൾ വീണ്ടും റോഡുമായി സമ്പർക്കം പുലർത്തുന്ന ഉടൻ തന്നെ വാഹനം അഗ്രസ്സീവായി തിരിഞ്ഞേക്കാം.

ടയറുകൾ വീണ്ടും ടാർമാക്കുമായി സമ്പർക്കം പുലർത്തുന്നതിന് കാർ വേഗത കുറയുന്നത് വരെ കാത്തിരിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. ഇത് വാഹനത്തിന്റെ നിയന്ത്രണവും ഗ്രിപ്പും പുനഃസ്ഥാപിക്കും.

അക്വാപ്ലാനിംഗ് എങ്ങനെ ഒഴിവാക്കാം?
അക്വാപ്ലാനിംഗ് ഒഴിവാക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും എളുപ്പമുള്ള കാര്യം സ്ലോ ഡൗൺ ആണ്. ഇത് ടയറുകൾക്ക് വെള്ളം പുറന്തള്ളാൻ മതിയായ സമയം നൽകും. വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെയായി നിലനിർത്തുക.

പിന്നെ ടയറുകളുടെ അവസ്ഥ വളരെ നിർണ്ണായകമായ ഒരു ഫാക്ടറാണ്. ടയറിന്റെ ത്രെഡുകൾക്ക് കുറഞ്ഞത് 4 mm എങ്കിലും ആഴം ഉണ്ടായിരിക്കണം. ടയറുകൾക്ക് ശരിയായ പ്രഷർ ഉണ്ടെന്നും ഉറപ്പാക്കുകയും വേണം.