മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

എസ്‌യുവികൾ നിലവിൽ ഇന്ത്യൻ വിപണിയിൽ വലിയ രീതിയിൽ ആധിപത്യം പുലർത്തുന്നുണ്ട്, മാത്രമല്ല മിക്ക ബ്രാൻഡുകൾക്കും പരമാവധി വിൽപ്പന കൊണ്ടുവരികയും ചെയ്യുന്നു, ഉടൻ തന്നെ ഒരു പുതിയ എസ്‌യുവി വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടോ?

ഇന്ത്യയിലെ മികച്ചതും ഏറ്റവും ഉയർന്ന മൈലേജുള്ള മികച്ച 5 എസ്‌യുവികളുടെ ഒരു ലിസ്റ്റ് ഇതാ.

1. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ

4.3 മീറ്ററോളം നീളമുള്ള ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ്, നിസാൻ കിക്‌സ് തുടങ്ങിയ വമ്പൻമാരുമായാണ് മാറ്റുരയ്ക്കുന്നത്.

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം പുത്തൻ മിഡ്-സൈസ് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളിൽ 1.5 ലിറ്റർ ഫോർ സിലിണ്ടർ K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. ഇത് 6,000 rpm-ൽ പരമാവധി 103 bhp കരുത്തും 4,400 rpm-ൽ 136.8 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനായിരിക്കും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിൽ ലഭ്യമാവുക.

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

അതേസമയം മോഡലിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ 116 bhp പവറുള്ള 1.5 ലിറ്റർ ഫോർ സിലിണ്ടർ കരുത്തുറ്റ ഹൈബ്രിഡ് പെട്രോൾ എഞ്ചിനായിരിക്കും തെരഞ്ഞെടുക്കാനാവുക. ഇത് ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാവും എത്തുകയെന്നാണ് സൂചന. ഒരു സെഗ്മെന്റ്-ഫസ്റ്റ് AWD സിസ്റ്റവും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിൽ ഉണ്ടാവും. കമ്പനി അവകാശപ്പെടുന്നത് 27.7 KMPL ആണ്.

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

2. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര

സെൽഫ് ചാർജിംഗ് ശേഷിയുള്ള ഇന്റലിജെന്റ് ഹൈബ്രിഡ് ടെക്നോളജിയാണ് മാരുതി ഗ്രാൻഡ് വിറ്റാരയുടെ ഏറ്റവും വലിയ സവിശേഷത. മാത്രമല്ല ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള എസ്‌യുവി എന്ന വിശേഷണവുമായി പോർട്ട്‌ഫോളിയോയിലെ ആദ്യത്തെ ഹൈബ്രിഡ് എസ്‌യുവിയാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര.

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

എൻട്രി ലെവൽ ഗ്രാൻഡ് വിറ്റാര സിഗ്മ നോർമൽ ഫീച്ചേഴ്സ് ലോഡ് ചെയ്ത വേരിയൻ്റായിരിക്കും. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഇഎസ്പി, ഹിൽ ഹോൾഡ് അസിസ്റ്റ്, റിയർ എസി വെന്റുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, 4.2 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും.

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനോടൊപ്പം ഡെൽറ്റ ട്രിം വരും. ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, ഡെൽറ്റ ട്രിമ്മിന് സിഗ്മ ട്രിമ്മിൽ എല്ലാം ലഭ്യമാകും കൂടാതെ പാഡിൽ ഷിഫ്റ്ററുകൾ (AT ഉള്ളത്), പിൻ പാർക്കിംഗ് ക്യാമറ, 7-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് (Apple CarPlay, Android Auto എന്നിവയ്‌ക്ക് അനുയോജ്യം), റിയർ റിക്ലൈനിംഗ് സീറ്റുകൾ എന്നിവയും ലഭിക്കും.

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

ഗ്രാൻഡ് വിറ്റാരയുടെ Zeta ട്രിമ്മിൽ ഡെൽറ്റ ട്രിമ്മിൽ കാണുന്ന ഫീച്ചറുകൾക്ക് പുറമെ കുറച്ച് ഫീച്ചറുകൾ കൂടി ലഭിക്കും. ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (7 ഇഞ്ച് യൂണിറ്റിൽ നിന്നുള്ള അപ്‌ഗ്രേഡ്), ഓട്ടോ ഫോൾഡിംഗ് ORVM-കളും സൈഡ് ആൻഡ് കർട്ടൻ എയർബാഗുകളും ഉൾപ്പെടുന്നു.

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

മൈൽഡ്-ഹൈബ്രിഡ് പെട്രോൾ, ശക്തമായ ഹൈബ്രിഡ് പെട്രോൾ എന്നിങ്ങനെ രണ്ട് വ്യത്യസ്ത പവർട്രെയിൻ ഓപ്ഷനുകളിലാണ് ഗ്രാൻഡ് വിറ്റാര വിപണിയിലെത്തിയിരിക്കുന്നത്. മൈൽഡ് ഹൈബ്രിഡ് വേരിയന്റിന് നാല് ട്രിം ലെവലുകൾ ലഭിക്കും, അതേസമയം ശക്തമായ ഹൈബ്രിഡിന് രണ്ട് വ്യത്യസ്ത ട്രിമ്മുകൾ ലഭിക്കും. മൈൽഡ് ഹൈബ്രിഡ് വേരിയന്റ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 1.5 ലിറ്റർ 103 പിഎസ് പെട്രോൾ എഞ്ചിൻ സജ്ജീകരണം ലഭിക്കും, അതേസമയം ശക്തമായ ഹൈബ്രിഡ് ഓപ്ഷൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 116 പിഎസ് കരുത്തുള്ള ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കും. 27.79 kmpl ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

3. കിയ സോനെറ്റ് ഡീസൽ

ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ പുതുമാനങ്ങൾ കണ്ടെത്തിയ മോഡലായിരുന്നു കിയ സോനെറ്റ്. മൂന്നു വർഷങ്ങൾക്കു മുമ്പ് അതായത് 2019 ഓഗസ്റ്റിൽ സെൽറ്റോസുമായി ഇന്ത്യൻ മണ്ണിൽ കാലുകുത്തിയതു മുതൽ രാജ്യത്തെ നിറസാന്നിധ്യമായി മാറാൻ കിയയ്ക്ക് സാധിച്ചിട്ടുണ്ട്.

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് സോനെറ്റിനെ കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നതും. അതിൽ ആദ്യത്തെ നാല് സിലിണ്ടർ 1.2 ലിറ്റർ സ്മാർട്ട്‌സ്ട്രീം പെട്രോൾ എഞ്ചിൻ 6,000 rpm-ൽ 82 bhp കരുത്തും 4,200 rpm-ൽ 115 Nm torque ഉം വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. കിയ സോനെറ്റിലെ 1.5 ലിറ്റർ നാല് സിലിണ്ടർ CRDi ഡീസൽ എഞ്ചിൻ 4,000 rpm-ൽ 99 bhp പവറും 1,500 rpm-ൽ 240 Nm torque ഉം വരെ ഉത്പാദിപ്പിക്കുമെന്നും കമ്പനി പറയുന്നു. ഇതേ എഞ്ചിന്റെ ഓട്ടോമാറ്റിക് പതിപ്പാവട്ടെ 113 bhp കരുത്തിൽ 250 Nm torque വരെയാണ് സൃഷ്‌ടിക്കുന്നത്.

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

കിയയുടെ കോംപാക്‌ട് എസ്‌യുവിയിലെ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് GDI പെട്രോൾ യൂണിറ്റ് 6,000 rpm-ൽ 118 bhp കരുത്തും 1,500 rpm-ൽ 172 Nm torque ഉം ആണ് നൽകുന്നത്.അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഐഎംടി, ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് എടി എന്നിങ്ങനെ വ്യത്യസ്‌തമാർന്ന ഗിയർബോക്‌സ് ഓപ്ഷനിലും കിയ സോനെറ്റ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

കിയ സബ്-4 മീറ്റർ വാഹനമായ സോനെറ്റിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, എസി വെന്റുകൾ ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, സെമി ലെതറെറ്റ് സീറ്റുകൾ, മൾട്ടിപ്പിൾ എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇബിഡിയുള്ള എബിഎസ്, തുടങ്ങിയ ഫീച്ചറുകളാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. കമ്പനി അവകാശപ്പെടുന്ന മൈലേജ് എന്നത് 24.1 kmpl

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

4. ഹോണ്ട WR-V ഡീസൽ

നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏക ഹോണ്ട എസ്‌യുവിയാണ് ഹോണ്ട WR-V, പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സോടുകൂടിയ 99 bhp കരുത്തും 200 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ എഞ്ചിനാണ് വാഹനത്തില്‍.

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

WR-V S പെട്രോളിന് 8015 ലക്ഷം രൂപയും ഡീസലിന് 9.25 ലക്ഷം രൂപയുമാണ്. അതുപോലെ തന്നെ WR-V VX പെട്രോളിന് 9.25 ലക്ഷം രൂപയും ഡീസലിന് 10.35 ലക്ഷം രൂിയുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. കമ്പനി അവകാശപ്പെടുന്ന മൈലേജ് 23.7 ആണ്.

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

5. ഹ്യുണ്ടായ് വെന്യു ഡീസൽ

2019 മെയ് മാസത്തിലാണ് ഹ്യുണ്ടായി, വെന്യു പുറത്തിറക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്‌യുവി സെഗ്മെന്റിലാണ് വെന്യു സ്ഥാനം പിടിച്ചിരിക്കുന്നത്. വെന്യു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹ്യുണ്ടായി കാറുകളില്‍ ഒന്നുകൂടിയാണ്.

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

7.53 ലക്ഷം മുതല്‍ 12.47 ലക്ഷം രൂപ വരെയാണ് പുതിയ വെന്യുവിന്റെ എക്സ്ഷോറൂം വില, പുതിയ ഹ്യുണ്ടായി വെന്യു പുതിയ ഡിസൈനും സ്‌റ്റൈലിംഗും നിരവധി പുതിയ സവിശേഷതകളും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

83 bhp, 1.2 ലിറ്റർ പെട്രോൾ, 120 bhp 1.0 ലിറ്റർ ടർബോ-പെട്രോൾ, 100 bhp 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തന്നെയായിരിക്കും കോംപാക്‌ട് എസ്‌യുവിയിൽ ലഭ്യമാവുക. അടിസ്ഥാന E, S വേരിയന്റുകളിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ മാനുവൽ സംവിധാനം മാത്രമേ ലഭ്യമാവൂ.

മൈലേജ് രാജാക്കന്മാരായ 5 എസ്‌യുവികൾ ആരൊക്കെയെന്ന് അറിഞ്ഞിരിക്കാം

അതേസമയം മിഡ് S+/S(O) വേരിയന്റിൽ ഓഫറിലുള്ള എല്ലാ എഞ്ചിൻ ഓപ്ഷനുകളും തെരഞ്ഞെടുക്കാം. 1.2 പെട്രോൾ, 1.5 ഡീസൽ എഞ്ചിനുകളുടെ മാനുവൽ പതിപ്പുകളിൽ മാത്രമേ SX വേരിയൻറ് ലഭ്യമാകൂ. അവസാനമായി iMT, DCT ഗിയർബോക്‌സുകളോടുകൂടിയ 1.0 ടർബോ-പെട്രോൾ എഞ്ചിൻ, 1.5 ഡീസൽ മാനുവൽ എന്നിവയ്‌ക്കൊപ്പം ടോപ്പ് എൻഡ് SX(O) വേരിയന്റ് വാഗ്ദാനം ചെയ്യും. കമ്പനി അവകാശപ്പെടുന്ന മൈലേജ് 23.3 kmpl ആണ്.

Most Read Articles

Malayalam
English summary
Are you planning to buy a suv highest mileage suvs in india
Story first published: Tuesday, August 16, 2022, 12:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X