INRC ട്രാക്കിൽ അപകടം; ഗൗരവ് ഗില്ലിന്റെ വാഹനം ഇടിച്ച് മൂന്ന് പേർ മരിച്ചു

ജോധ്പൂരിൽ നടന്ന ഇന്ത്യൻ ദേശീയ റേസിംഗ് ചാമ്പ്യൻഷിപ്പിനിടെ അർജുന അവാർഡ് ജേതാവ് ഗൗരവ് ഗിൽ അപകടത്തിൽ പെട്ടിട്ടുണ്ട്. മാക്‌സ്‌പീരിയൻസ് റാലിയുടെ മൂന്നാം റൗണ്ടില്‍ മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ ഗൗരവ് ഗില്ലിന്റെ വാഹം മോട്ടോർ സൈക്കിളുമായി കൂട്ടിയിടിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.

INRC ട്രാക്കിൽ അപകടം; ഗൗരവ് ഗില്ലിന്റെ വാഹനം ഇടിച്ച് മൂന്ന് പേർ മരിച്ചു

ഫിനിഷിംഗ് ലൈനിൽ നിന്ന് 150 മീറ്റർ മുമ്പായിരുന്നു അപകടം. ഒരു മോട്ടോർ സൈക്കിൾ യാത്രികൻ മറ്റ് രണ്ട് പേരെയും കയറ്റി ട്രാക്കിൽ ഗൗരവ് ഗില്ലിന്റെ കാറിന് മുന്നിൽ വന്നു പെടുകയായിരുന്നു.

INRC ട്രാക്കിൽ അപകടം; ഗൗരവ് ഗില്ലിന്റെ വാഹനം ഇടിച്ച് മൂന്ന് പേർ മരിച്ചു

മോട്ടോർ സൈക്കിളിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം മൂന്ന് പേരും കൊല്ലപ്പെട്ടു. മരിച്ച മൂന്നു പേരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ട്രാക്കിൽ പ്രവേശിക്കരുത് എന്ന് മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച് അവർ ട്രാക്കിൽ പ്രവേശിക്കുകയായിരുന്നു.

INRC ട്രാക്കിൽ അപകടം; ഗൗരവ് ഗില്ലിന്റെ വാഹനം ഇടിച്ച് മൂന്ന് പേർ മരിച്ചു

എല്ലാം ഒരു മിനിറ്റിനുള്ളിലാണ് സംഭവിച്ചത്. അപകടം നടന്നത് അക്ഷരാർത്ഥത്തിൽ ഒരു ബ്ലൈയിൻഡ് സ്പോട്ടിൽ വെച്ചാണ്. ഗൗരവ് കാർ നിർത്താൻ ശ്രമിച്ചെങ്കിലും, കടുത്ത വളവും വാഹനത്തിന്റെ വേഗതയും കാരണം സ്ഥിതി ഒഴിവാക്കാനായില്ലെന്ന് പരിപാടിയുടെ സംഘാടകർ വ്യക്തമാക്കി. മുന്നറിയിപ്പ് നൽകിയിട്ടും, ബൈക്ക് നിർബന്ധം പിടിച്ച് ട്രാക്കിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നും സംഘാടകർ അറിയിച്ചു.

INRC ട്രാക്കിൽ അപകടം; ഗൗരവ് ഗില്ലിന്റെ വാഹനം ഇടിച്ച് മൂന്ന് പേർ മരിച്ചു

മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ച ഇന്ത്യൻ ദേശീയ റേസിംഗ് ചാമ്പ്യൻഷിപ്പ് സംഘാടകർ തങ്ങൾ എല്ലാ സുരക്ഷാ നടപടികളും ക്രമീകരിച്ചിരുന്നുവെന്നും ആവശ്യമായ അനുമതി ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കി.

INRC ട്രാക്കിൽ അപകടം; ഗൗരവ് ഗില്ലിന്റെ വാഹനം ഇടിച്ച് മൂന്ന് പേർ മരിച്ചു

മോട്ടോർ സൈക്കിളിലുണ്ടായിരുന്ന നരേന്ദ്ര, ഭാര്യ പുഷ്പ, മകൻ ജിതേന്ദ്ര എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സംഭവത്തിന് ശേഷം റാലി നിർത്തി വെച്ചു.

INRC ട്രാക്കിൽ അപകടം; ഗൗരവ് ഗില്ലിന്റെ വാഹനം ഇടിച്ച് മൂന്ന് പേർ മരിച്ചു

അപകടത്തിന് ശേഷം ഗൗരവ് ഗില്ലിനെ സംഭവ സ്ഥലത്ത് നിന്ന് 50 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Most Read: ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

INRC ട്രാക്കിൽ അപകടം; ഗൗരവ് ഗില്ലിന്റെ വാഹനം ഇടിച്ച് മൂന്ന് പേർ മരിച്ചു

സ്റ്റേജ് ഒന്നിലെ ആദ്യ കാർ ഗൗരവിന്റെതായിരുന്നു. 145 കിലോമീറ്റർ വേഗത്തിൽ വന്നിരുന്ന കാർ ഇടത്തേക്ക് കഠിനമായ ഒരു വളവ് എടുത്ത് 5-10 മീറ്ററിനുള്ളിൽ ട്രാക്കിന് നടുവിൽ വന്നിരുന്ന മോട്ടോർ സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു.

Most Read: അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

INRC ട്രാക്കിൽ അപകടം; ഗൗരവ് ഗില്ലിന്റെ വാഹനം ഇടിച്ച് മൂന്ന് പേർ മരിച്ചു

ബ്രേക്ക്‌ പിടിച്ച് വാഹനം നിർത്താൻ ഗൗരവ് പരമാവധി ശ്രമിച്ചെങ്കിലും വേഗത കാരണം അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്ന് INRC പ്രൊമോട്ടർ വംശി മെർള പറഞ്ഞു.

Most Read: സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

INRC ട്രാക്കിൽ അപകടം; ഗൗരവ് ഗില്ലിന്റെ വാഹനം ഇടിച്ച് മൂന്ന് പേർ മരിച്ചു

കഴിഞ്ഞ 15 ദിവസമായി ഗ്രാമീണർക്ക് റോഡ് അടയ്ക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു എന്നും. എല്ലായിടത്തും ഫീൽഡ് മാർഷലുകളുണ്ടായിരുന്നുവെങ്കിലും മരിച്ചവരിൽ ഒരാള നരേന്ദ്ര അവരുമായി തർക്കിച്ചു, മാർഷലുകൾ കണ്ണ് വെട്ടിച്ച് ബാരിക്കേഡ് തകർത്ത് അയാൾ ട്രാക്കിൽ പ്രവേശിക്കുകയായിരുന്നു എന്നും മെർള വ്ക്തമാക്കി.

INRC ട്രാക്കിൽ അപകടം; ഗൗരവ് ഗില്ലിന്റെ വാഹനം ഇടിച്ച് മൂന്ന് പേർ മരിച്ചു

എല്ലാ സുരക്ഷാ നടപടികളും ഉണ്ടായിരുന്നിട്ടും ഇത് നിർഭാഗ്യകരമായ ഒരു സംഭവമാണെന്ന് FMSCI പ്രസിഡന്റ് ജെ. പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബത്തിന് അദ്ദേഹം അനുശോചനം അറിയിച്ചു. മുഴുവൻ മോട്ടോർസ്പോർട്സ് സാഹോദര്യവും അവരുടെ സങ്കടത്തിൽ അവരോടൊപ്പം നിൽക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
English summary
Gaurav Gill Involved In An Accident During The INRC At Jodhpur: Three Dead Including A Minor. Read more Malayalam.
Story first published: Monday, September 23, 2019, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X