വ്യോമസേനയ്ക്ക് ഇനി ലെയ്‌ലാൻഡ് കരുത്ത്; ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആദ്യ ബാച്ച് കൈമാറി ഹിന്ദുജ ഗ്രൂപ്പ്

ഇന്ത്യൻ സൈന്യത്തിന് ഏറ്റവും കൂടുതൽ ലോജിസ്റ്റിക് വാഹനങ്ങൾ വിതരണം ചെയ്യുന്ന അശോക് ലെയ്‌ലാൻഡ് ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആദ്യ ബാച്ച് ഈ ആഴ്ച ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി.

വ്യോമസേനയ്ക്ക് ഇനി ലെയ്‌ലാൻഡ് കരുത്തും; ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആദ്യ ബാച്ച് കൈമാറി ഹിന്ദുജ ഗ്രൂപ്പ്

ഈ ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ (LBPV) ഇത്തരത്തിലുള്ള ആദ്യ വാഹനമാണെന്ന് ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനി പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കുന്നു.

വ്യോമസേനയ്ക്ക് ഇനി ലെയ്‌ലാൻഡ് കരുത്തും; ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആദ്യ ബാച്ച് കൈമാറി ഹിന്ദുജ ഗ്രൂപ്പ്

ലോക്ക്ഹീഡ് മാർട്ടിന്റെ കോമൺ വെഹിക്കിൾ നെക്സ്റ്റ് ജനറേഷന്റെ (CVNG) സ്വീകാര്യമായ പതിപ്പാണ് ഈ ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ എന്ന് അശോക് ലെയ്‌ലാൻഡ് പ്രസ്താവിച്ചു.

വ്യോമസേനയ്ക്ക് ഇനി ലെയ്‌ലാൻഡ് കരുത്തും; ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആദ്യ ബാച്ച് കൈമാറി ഹിന്ദുജ ഗ്രൂപ്പ്

ലോക്ക്ഹീഡ് മാർട്ടിൻ അശോക് ലെയ്‌ലാൻഡുമായുള്ള TOT (ട്രാൻസ്ഫർ ഓഫ് ടെക്നോളജി) പ്രകാരമാണ് ഈ വാഹനങ്ങൾ വികസിപ്പിച്ചെടുത്തത്, അവ പൂർണമായും തദ്ദേശീയവും ഇന്ത്യയിൽ വികസിപ്പിച്ചതുമാണ്.

വ്യോമസേനയ്ക്ക് ഇനി ലെയ്‌ലാൻഡ് കരുത്തും; ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആദ്യ ബാച്ച് കൈമാറി ഹിന്ദുജ ഗ്രൂപ്പ്

സായുധ സേനയ്ക്ക് വിതരണം ചെയ്യുന്നത് തങ്ങൾക്ക് അഭിമാനകരമാണ്. നമ്മുടെ രാജ്യത്തിന്റെ സേവനത്തിൽ മൊബിലിറ്റിയിലെ തങ്ങളുടെ വൈദഗ്ദ്ധ്യം ഉപയോഗിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്ന് അശോക് ലെയ്‌ലാൻഡിലെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിപിൻ സോന്ധി പറഞ്ഞു.

വ്യോമസേനയ്ക്ക് ഇനി ലെയ്‌ലാൻഡ് കരുത്തും; ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആദ്യ ബാച്ച് കൈമാറി ഹിന്ദുജ ഗ്രൂപ്പ്

വിഷമകരമായ സാഹചര്യങ്ങളിൽ എന്താണ് വേണ്ടതെന്ന് മനസിലാക്കാനുള്ള ശക്തമായ അവബോധത്തിന്റെയും തങ്ങളുടെ ടീമിന്റെ കഴിവിന്റെയും മറ്റൊരു ഉദാഹരണമാണ് ഈ LBPV എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യോമസേനയ്ക്ക് ഇനി ലെയ്‌ലാൻഡ് കരുത്തും; ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആദ്യ ബാച്ച് കൈമാറി ഹിന്ദുജ ഗ്രൂപ്പ്

ഇന്ത്യൻ സായുധ സേനയുടെ വിശ്വസ്ത പങ്കാളിയാകാൻ സാധിച്ചതിൽ തങ്ങൾ നന്ദിയുള്ളവരാണ്, കൂടാതെ ഇതുപോലുള്ള കൂടുതൽ അവസരങ്ങൾക്കായി സംഭാവന ചെയ്യാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നും സോന്ധി വ്യക്തമാക്കി.

വ്യോമസേനയ്ക്ക് ഇനി ലെയ്‌ലാൻഡ് കരുത്തും; ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആദ്യ ബാച്ച് കൈമാറി ഹിന്ദുജ ഗ്രൂപ്പ്

ചെളി, മണൽ, പാറകൾ, ആഴം കുറഞ്ഞ വെള്ളക്കെട്ടുകൾ തുടങ്ങിയ ഭൂപ്രദേശങ്ങളിൽ ഉയർന്ന ഓഫ് റോഡ് മൊബിലിറ്റിയാണ് ഈ ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ പ്രധാന സവിശേഷത. പരമാവധി ആറ് ആളുകളുള്ള ഒരു സംഘത്തിനെ ഉൾക്കൊള്ളാനും ഏത് ദൗത്യത്തിനും ഉപകരണങ്ങൾ കൊണ്ടുപോകാനും വാഹനങ്ങൾക്ക് മതിയായ ഇടമുണ്ട്.

വ്യോമസേനയ്ക്ക് ഇനി ലെയ്‌ലാൻഡ് കരുത്തും; ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആദ്യ ബാച്ച് കൈമാറി ഹിന്ദുജ ഗ്രൂപ്പ്

തങ്ങളുടെ മൊബിലിറ്റി സൊല്യൂഷനുകളുടെ റേഞ്ച് പ്രതിരോധ പ്രവർത്തനങ്ങൾക്കും ലോജിസ്റ്റിക്സിനുമായി 4x4 മുതൽ 12x12 വരെയാണ്, നിലവിൽ സേവനമനുഷ്ടിക്കുന്നവ സായുധ സേനയിലുടനീളം വിശ്വസനീയമായ പങ്കാളികളാണെന്ന് തെളിയിച്ചിട്ടുണ്ട് എന്നും അശോക് ലെയ്‌ലാൻഡിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നിതിൻ സേത്ത് പറഞ്ഞു.

വ്യോമസേനയ്ക്ക് ഇനി ലെയ്‌ലാൻഡ് കരുത്തും; ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആദ്യ ബാച്ച് കൈമാറി ഹിന്ദുജ ഗ്രൂപ്പ്

ലോക്ക്ഹീഡ് മാർട്ടിനുമായുള്ള തങ്ങളുടെ ബന്ധം 2014 -ലാണ് ആരംഭിച്ചത്. അവരുടെ CVNG പ്രോഗ്രാമും TOT ട്രാൻസ്ഫറിന് കീഴിലുമായി, ഈ പ്ലാറ്റ്‌ഫോമിൽ ഇന്ത്യയ്ക്കും കയറ്റുമതി വിപണിക്കും വേണ്ടി നിരവധി ഉൽപ്പന്നങ്ങൾ വികസിപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യോമസേനയ്ക്ക് ഇനി ലെയ്‌ലാൻഡ് കരുത്തും; ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആദ്യ ബാച്ച് കൈമാറി ഹിന്ദുജ ഗ്രൂപ്പ്

ഈ വാഹനങ്ങൾക്ക് ആക്രമണങ്ങൾ നടത്താനുള്ള പോരാട്ട ശേഷി നൽകാമെന്നും സ്‌ഫോടനമുണ്ടായാൽ ക്രൂവിന് മികച്ച പരിരക്ഷയുണ്ടെന്ന് ഉറപ്പാക്കാമെന്നും അശോക് ലെയ്‌ലാൻഡ് പറയുന്നു. ഈ ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾക്കുള്ളിലെ ക്രൂവിന് വളരെ ദൂരെയുള്ള ഓഫ്-റോഡ് യാത്രയെ അതിജീവിക്കാൻ കഴിയുമെന്നും യാത്രയുടെ അവസാനത്തിൽ ഒരു ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Ashok Leyland Delivered First Batch Of LBPV Vehicles To Indian Airforce. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X