"Where ever you go I am there"; ഇനിയുള്ള യാത്രകൾ സുഗമമാക്കാൻ Defender 110 സ്വന്തമാക്കി ആസിഫ് അലി

ഡിഫെൻഡറിനെ ഈ അടുത്തകാലത്താണ് അതിന്റെ ഏറ്റവും പുതിയ അവതാരത്തിൽ ലാൻഡ് റോവർ അവതരിപ്പിച്ചത്. ഡിഫൻഡർ എല്ലായ്പ്പോഴും ഒരു പരുക്കൻ ലുക്കുള്ള ഹാർഡ് കോർ ഓഫ്-റോഡ് മെഷീനായി ചിത്രീകരിക്കപ്പെടുന്നു, പുതുതലമുറ ഡിഫെൻഡറും അതിൽ നിന്ന് വ്യത്യസ്തമല്ല.

ഒരേയൊരു വ്യത്യാസം വാഹനത്തിൽ വരുന്നത് എന്തെന്നാൽ, ഇത് ഇപ്പോൾ കൂടുതൽ സാങ്കേതികമായി പുരോഗമിച്ചിരിക്കുന്നു എന്നതാണ്. കൂടാതെ വളരെ ആഡംബരമായ ഒരു ക്യാബിനും വാഗ്ദാനം ചെയ്യുന്നു.

നിരവധി ഇന്ത്യൻ സെലിബ്രിറ്റികൾക്കിടയിൽ ഇത് ഒരു ജനപ്രിയ ചോയിസായി മാറിയതിന്റെ ഒരു കാരണം ഇതാണ്. ലാൻഡ് റോവർ ഡിഫൻഡർ കുടുംബത്തിലേക്ക് ഏറ്റവും പുതിയതായി ഇടം പിടിച്ചിരിക്കുകയാണ് നമ്മുടെ പ്രിയ താരം ആസിഫ് അലി. തന്റെ പുതിയ ഡിഫൻഡർ 110 എസ്‌യുവിയുടെ ഡെലിവറി അടുത്തിടെ അദ്ദേഹം സ്വീകരിച്ചു.

പെട്രോൾ ഹെഡ് എന്ന് അറിയപ്പെടുന്ന ആസിഫ് അലിക്ക് തന്റെ ഗാരേജിൽ കാറുകളുടെ മികച്ച ഒരു ശേഖരം തന്നെയുണ്ട്. ലാൻഡ് റോവർ ഡിഫൻഡർ ഇതിൽ ഏറ്റവും പുതിയ അഡീഷനാണ്. വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടം പിടിച്ച ജനപ്രിയ നടന്മാരിൽ ഒരാളാണ് അസി അലി. മുമ്പ് രണ്ട് സിനിമകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

ഇനി ലാൻഡ് റോവർ ഡിഫൻഡറിലേക്ക് വരുമ്പോൾ, ഇത് ഇന്ത്യയിൽ രണ്ട് ബോഡി ശൈലികളിൽ ലഭ്യമാണ്. 110, 90 മോഡലുകൾ വാഹനത്തിലുണ്ട്. 110 പതിപ്പ് ഫൈവ് ഡോർ മോഡലാണ്, എന്നാൽ 90 -ക്ക് ത്രീ ഡോർ കോൺഫിഗറേഷനാണ് ലഭിക്കുന്നത്. കൂടുതൽ പ്രായോഗികമായ ഡിഫൻഡർ 110 എസ്‌യുവിയാണ് താരം വാങ്ങിയത്.

ലാൻഡ് റോവർ ഡിഫൻഡർ 110 ഒരു വലിയ വാഹനമാണ്. ഇതിന് 5,018 mm നീളവും 1,976 mm ഉയരവും 2,008 mm വീതിയും 3,022 mm വീൽബേസും ഉണ്ട്. നിലവിലെ തലമുറ ലാൻഡ് റോവർ ഡിഫൻഡർ പുറത്ത് പ്രീമിയമായി തോന്നുമെങ്കിലും, ഇത് ഇപ്പോഴും വളരെ കഴിവുള്ള ഒരു എസ്‌യുവിയാണ്.

എസ്‌യുവിക്ക് പരമാവധി 900 mm വാട്ടർ വേഡിംഗ് ശേഷിയുണ്ട്. ലോക്കിംഗ് സെന്റർ ഡിഫറൻഷ്യൽ, ആക്റ്റീവ് റിയർ ലോക്കിംഗ് ഡിഫറൻഷ്യലുകൾ എന്നിവയുള്ള ഓൾ ടൈം 4WD സിസ്റ്റത്തോടൊപ്പമാണ് ഇത് വരുന്നത്. ലാൻഡ് റോവറിന്റെ ടെറൈൻ റെസ്‌പോൺസ് സിസ്റ്റവും ഡിഫൻഡറിന് ലഭിക്കുന്നു, അത് വാഹനം ഓടിക്കുന്ന ഉപരിതലത്തെ ആശ്രയിച്ച് ഇലക്‌ട്രോണിക്കലി വാഹനത്തെ കൺട്രോൾ ചെയ്യും.

എഞ്ചിൻ ഓപ്ഷനുകളിലേക്ക് വരുമ്പോൾ, ലാൻഡ് റോവർ ഡിഫെൻഡർ 2.0 ലിറ്റർ, 3.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 3.0 ലിറ്റർ ഡീസൽ എഞ്ചിനും ഓഫറിലുണ്ട്. കഴിഞ്ഞ വർഷം, നിർമ്മാതാക്കൾ ഡിഫെൻഡർ 110, 90 പതിപ്പുകൾക്കൊപ്പം 5.0 ലിറ്റർ V8 പെട്രോൾ എഞ്ചിൻ ഓപ്ഷനും പുറത്തിറക്കി.

ഈ എഞ്ചിൻ ഓപ്ഷനുകളെല്ലാം സ്റ്റാൻഡേർഡായി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ, ലാൻഡ് റോവർ ഡിഫെൻഡർ ഇപ്പോൾ അതിന്റെ ഓഫ്-റോഡ് കഴിവുകളിൽ വിട്ടുവീഴ്ച ചെയ്യാതെ കൂടുതൽ പ്രീമിയം ക്യാബിൻ വാഗ്ദാനം ചെയ്യുന്നു.

10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, പൂർണ്ണ ഡിജിറ്റൽ 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ, കണക്റ്റഡ് കാർ ഫീച്ചറുകൾ, മെറിഡിയനിൽ നിന്നുള്ള പ്രീമിയം സ്പീക്കർ സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, വൺ ടച്ച് ബട്ടണിൽ പ്രവർത്തിക്കുന്ന ഇലക്‌ട്രോണിക് എയർ സസ്‌പെൻഷൻ എന്നിവ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

360 ഡിഗ്രി ക്യാമറ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ആറ് എയർബാഗുകൾ, ABS, ട്രാക്ഷൻ കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി, റബ്ബർ ഫ്ലോറിംഗ് തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.

ഡിഫൻഡർ 110 ഒഴികെ, ഔഡി Q7, മിനി കൂപ്പർ S, ബിഎംഡബ്ല്യു 3-സീരീസ് തുടങ്ങിയ കാറുകൾ ആസിഫ് അലി സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ വിറ്റ ഒരു പോർഷെ ബോക്‌സ്റ്ററും മെർസിഡീസ് ബെൻസ് G55 AMG ഉം അദ്ദേഹത്തിനുണ്ടായിരുന്നു.

ഡിഫൻഡർ 110 സ്വന്തമാക്കുന്ന മോളിവുഡിലെ ആദ്യ സെലിബ്രിറ്റിയല്ല ആസിഫ് അലി. നടൻ ദുൽഖർ സൽമാനും, ജോജു ജോർജും വാഹനം സ്വന്തമാക്കിയിട്ടുണ്ട്. വാസ്തവത്തിൽ, ദുൽഖറിന്റെ ഗാരേജിൽ പുതിയതും പഴയ തലമുറ ഡിഫൻഡർ മോഡലുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

സണ്ണി ഡിയോൾ, അർജുൻ കപൂർ, ആയുഷ് ശർമ്മ തുടങ്ങിയ ബോളീവുഡ് താരങ്ങളും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയും പുത്തൻ ഡിഫൻഡർ ഉടമകളാണ്. തമിഴ്നാട് മുഖ്യ മന്ത്രി M K സ്റ്റാലിൻ ഉൾപ്പടെ നിരവധി ഇന്ത്യൻ രാഷ്ട്രീയക്കാരും ഡിഫൻഡർ 110 വാങ്ങിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Asif ali gifts himself a brand new land rover defender 110
Story first published: Wednesday, September 21, 2022, 18:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X