വെള്ളത്തിലോടുന്ന ആസ്റ്റണ്‍ മാര്‍ടിന്‍!

By Santheep

ജീവിക്കുന്ന ക്ലാസ്സിക്കുകളാണ് ആസ്റ്റണ്‍ മാര്‍ടിന്റെ ഓരോ കാറും. പ്രകടനശേഷിയുടെ പര്യായങ്ങളായി ഈ ബ്രിട്ടീഷ് കാറുകളെ ലോകം കാണുന്നു. വണ്‍ 77, വാന്‍ക്വിഷ്, വൂള്‍കാന്‍ തുടങ്ങിയ കാറുകളെല്ലാം ഇന്ന് ലോകത്തെമ്പാടുമുള്ള കാര്‍ പ്രണയികളുടെ സ്വപ്‌നവാഹനങ്ങളാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കപെടുന്ന കാറുകള്‍

ആസ്റ്റണ്‍ മാര്‍ടിനുകളെ റോഡില്‍ മാത്രം കണ്ട് പരിചയിച്ചവരാണ് നമ്മള്‍. എന്നുവെച്ച് ഇവയിലൊന്നിനെ വെള്ളത്തില്‍ വെച്ചു കണ്ടാല്‍ ഞെട്ടരുത്. തങ്ങളുടെ എന്‍ജിനീയറിങ്, ഡിസൈനിങ് വൈദഗ്ധ്യം വെള്ളത്തിലേക്കു കൂടി പകര്‍ത്തുകയാണ് ആസ്റ്റണ്‍ മാര്‍ടിന്‍. ഈ ബ്രിട്ടീഷ് കമ്പനി നിര്‍മിച്ച ഒരു ആഡംബര ബോട്ടിനെ പരിചയപ്പെടാം ഇവിടെ.

വെള്ളത്തിലോടുന്ന ആസ്റ്റണ്‍ മാര്‍ടിന്‍!

ആസ്റ്റണ്‍ മാര്‍ടിന്‍ എഎം37 എന്നാണ് ഈ ബോട്ടിന് പേര്. കമ്പനിയുടെ ഗേയ്ഡനിലുള്ള ഫാക്ടറിയില്‍ തന്നെയാണ് എഎം37 നിര്‍മിക്കപ്പെട്ടത്. 37 അടി നീളമാണ് ബോട്ടിനുള്ളത്.

വെള്ളത്തിലോടുന്ന ആസ്റ്റണ്‍ മാര്‍ടിന്‍!

ആസ്റ്റണ്‍ മാര്‍ടിന്‍ കാറുകളുടെ ഡിസൈനിങ് തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കി നിറുത്തിയാണ് ഈ ബോട്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കമ്പനിയുടെ ഡിസൈന്‍ ഡയറക്ടറായ മാരെക് റെയ്ഷ്മാന്‍ തന്നെയാണ് എഎം37 ബോട്ടിന്റെ ഡിസൈന്‍ ജോലികളും നിര്‍വഹിച്ചത്.

വെള്ളത്തിലോടുന്ന ആസ്റ്റണ്‍ മാര്‍ടിന്‍!

കാര്‍ബണ്‍ ഫൈബര്‍ അടക്കമുള്ള ദ്രവ്യങ്ങളുപയോഗിച്ചാണ് ഈ ബോട്ടിന്റെ നിര്‍മാണം. ബോട്ട് നിര്‍മാണത്തില്‍ ഖ്യാതി നേടിയ ഡച്ച് കമ്പനിയായ മള്‍ഡര്‍ ഡിസൈനിങ്ങിന്റെ സഹായവും എഎം37 നിര്‍മിക്കുന്നതിന് ലഭിച്ചിട്ടുണ്ട്.

വെള്ളത്തിലോടുന്ന ആസ്റ്റണ്‍ മാര്‍ടിന്‍!

രണ്ട് വേരിയന്റുകളില്‍ എഎം37 വിപണിയിലെത്തിക്കുന്നുണ്ട്. ഇവയിലൊന്ന് കൂടിയ പ്രകടനശേഷിയുള്ളതാണ്. എഎം37 സ്‌പോര്‍ട് എന്നാണ് ഇതിനെ വിളിക്കുക.

വെള്ളത്തിലോടുന്ന ആസ്റ്റണ്‍ മാര്‍ടിന്‍!

2015ല്‍ തന്നെ ഈ യാച്ച് ലോഞ്ച് ചെയ്യും. സെപ്തംബറില്‍ നടക്കാനിരിക്കുന്ന മൊണാക്കോ യാച്ച് ഷോയില്‍ വെച്ചായിരിക്കും ലോഞ്ച്.

Most Read Articles

Malayalam
English summary
Aston Martin AM37, The Luxury Power Boat.
Story first published: Tuesday, May 5, 2015, 15:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X