ചെറു വഴികളിലും എളുപ്പത്തിൽ എത്തിചേരാം; ത്രീ വിലർ ആംബുലൻസ് ഒരുക്കി അതുൽ ഓട്ടോ

ഗുജറാത്ത് അധിഷ്ടിതമായ ഇന്ത്യന്‍ വാഹന നിർമ്മാതാക്കളായ അതുൽ ഓട്ടോ, കൊവിഡ് -19 രോഗികളെ എത്തിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത കുറഞ്ഞ നിരക്കിൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന ത്രീ-വീലർ ആംബുലൻസ് പുറത്തിറക്കി.

ചെറു വഴികളിലും എളുപ്പത്തിൽ എത്തിചേരാം; ത്രീ വിലർ ആംബുലൻസ് ഒരുക്കി അതുൽ ഓട്ടോ

തിങ്കളാഴ്ച കമ്പനി തങ്ങളുടെ ആദ്യത്തെ ആംബുലൻസ് രാജ്കോട്ട് സിവിൽ ഹോസ്പിറ്റലിന് സംഭാവന ചെയ്തു. ഇതിനു ശേഷം വാഹനത്തിന്റെ വാണിജ്യ ഉൽ‌പാദനം വലിയ തോതിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ചെറു വഴികളിലും എളുപ്പത്തിൽ എത്തിചേരാം; ത്രീ വിലർ ആംബുലൻസ് ഒരുക്കി അതുൽ ഓട്ടോ

ഡീസലിൽ പ്രവർത്തിപ്പിക്കുന്ന ആംബുലൻസ് നിർമ്മാതാക്കളുടെ ത്രീ-വീലർ കാർഗോ വാഹനത്തിന്റെ പരിഷ്കരിച്ച പതിപ്പാണെന്നും ഇടുങ്ങിയ പാതകളിൽ പ്രവേശിച്ച് രോഗികളിലേക്ക് എത്തിച്ചേരാനുതകുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു.

MOST READ: മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം, കൂട്ടിന് iMT ഗിയര്‍ബോക്സുമായി കിയ സ്റ്റോണിക് ഒരുങ്ങി

ചെറു വഴികളിലും എളുപ്പത്തിൽ എത്തിചേരാം; ത്രീ വിലർ ആംബുലൻസ് ഒരുക്കി അതുൽ ഓട്ടോ

രാജ്കോട്ട് ജില്ലാ ഭരണകൂടം പ്രത്യേക അഭ്യർത്ഥന നടത്തിയ ശേഷമാണ് തങ്ങൾ ഈ ആംബുലൻസ് രൂപകൽപ്പന ചെയ്തത്. റെസിഡൻഷ്യൽ സൊസൈറ്റികളുടെ ഇടുങ്ങിയ ബൈലെയിനുകളിൽ താമസിക്കുന്ന രോഗികളിലേക്ക് ഇത് എളുപ്പത്തിൽ എത്തിച്ചേരേണ്ടതിനായിട്ടാണ് വാഹനം ഒരുക്കിയത് എന്ന് അതുൽ ഓട്ടോ ജനറൽ മാനേജർ യോഗേഷ് രഞ്ജൻ പറഞ്ഞു.

ചെറു വഴികളിലും എളുപ്പത്തിൽ എത്തിചേരാം; ത്രീ വിലർ ആംബുലൻസ് ഒരുക്കി അതുൽ ഓട്ടോ

ഈ ആംബുലൻസിന്റെ വിജയത്തിനുശേഷം, ഈ മോഡലിനെ അഖിലേന്ത്യാ തലത്തിലേക്ക് കൊണ്ടുപോകാൻ തങ്ങൾ പദ്ധതിയിടുന്നു എന്നും രഞ്ജൻ കൂട്ടിച്ചേർത്തു.

MOST READ: അലോയ് വീലും, റൂഫ് റെയിലും; ടാറ്റ നെക്‌സോണ്‍ പ്രാരംഭ പതിപ്പിനെ മനോഹരമാക്കിയത് ഇങ്ങനെ

ചെറു വഴികളിലും എളുപ്പത്തിൽ എത്തിചേരാം; ത്രീ വിലർ ആംബുലൻസ് ഒരുക്കി അതുൽ ഓട്ടോ

നിലവിൽ സിവിൽ ഹോസ്പിറ്റലിൽ 10 ആംബുലൻസുകളുണ്ട്. നഗരത്തിലെ കൊവിഡ് -19 കേസുകളുടെ വർധനവ് കാരണം ആംബുലൻസുകളുടെ ആവശ്യകത കൂടുതലാണ്.

ചെറു വഴികളിലും എളുപ്പത്തിൽ എത്തിചേരാം; ത്രീ വിലർ ആംബുലൻസ് ഒരുക്കി അതുൽ ഓട്ടോ

എന്നിരുന്നാലും, ഈ വാഹനങ്ങൾക്കും 108 ആംബുലൻസുകൾക്കും ഇടുങ്ങിയ പാതകളിലേക്ക് പ്രവേശിക്കാൻ കഴിയില്ല. കൂടാതെ രോഗികളെ സ്ട്രെച്ചറുകളിൽ പുറത്തുകൊണ്ടുവരാനായി ചിലപ്പോൾ സൊസൈറ്റികൾക്കുള്ളിൽ നിന്ന് വളരെ ദൂരം സഞ്ചരിക്കേണ്ടി വരും.

MOST READ: ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ അയോണിക് ബ്രാൻഡുമായി ഹ്യുണ്ടായി

ചെറു വഴികളിലും എളുപ്പത്തിൽ എത്തിചേരാം; ത്രീ വിലർ ആംബുലൻസ് ഒരുക്കി അതുൽ ഓട്ടോ

ഇത്തരം കൂടുതൽ ആംബുലൻസുകൾ വാങ്ങാനും രാജ്കോട്ട് ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ഈ സാമ്പത്തിക വർഷം അവസാനത്തോടെ 250 ഓളം ആംബുലൻസുകൾ നിർമ്മിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.

ചെറു വഴികളിലും എളുപ്പത്തിൽ എത്തിചേരാം; ത്രീ വിലർ ആംബുലൻസ് ഒരുക്കി അതുൽ ഓട്ടോ

ഒരു പ്രത്യേക പ്രദേശത്തിന്റെ ആവശ്യമനുസരിച്ച് ആംബുലൻസുകൾ വാണിജ്യപരമായി കസ്റ്റമൈസ് ചെയ്യാൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നു.

Most Read Articles

Malayalam
English summary
Atul Auto Introduces Three Wheeler Ambulances Which Can Enter Narrow Lanes. Read in Malayalam.
Story first published: Tuesday, August 11, 2020, 16:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X