പുഴയില്‍ മുങ്ങിയ കാറില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഓട്ടോഡ്രൈവര്‍

ഇന്ത്യന്‍ റോഡുകളില്‍ വാഹനം ഓടിക്കുക എന്നത് തന്നെ വലിയൊരു എന്നത് തന്നെ വളരെ കഷ്ടപ്പാടുള്ള ഒരു പ്രവര്‍ത്തിയാണ്. പശുക്കളോ, നായയോ, കാല്‍ നടയാത്രക്കാരോ മുന്നില്‍ എപ്പോള്‍ ആര് ചാടും എന്ന് ആര്‍ക്കും പറയാനാവില്ല. സൈഡ് തെറ്റിച്ച് കയറി വരുന്ന വാഹനങ്ങളും എല്ലാം ഇന്ത്യന്‍ റോഡുകളില്‍ ഡ്രൈവിങ്ങിനെ ദുസ്സഹമാക്കുന്നു. ഇതേ റോഡില്‍ ഒരു അപകടം കണ്ടാല്‍ പല കാരണങ്ങള്‍ കൊണ്ടും തിരിഞ്ഞ് പോലും നോക്കാത്തവരുണ്ട്.

നിര്‍മ്മാല്യം വിനോദ്

എന്നാല്‍ മലപ്പുറത്തെ പൊന്നാനിയില്‍ നിയന്ത്രണം വിട്ട് പുഴയില്‍ മുങ്ങിത്താണ കാറില്‍ നിന്ന് അഞ്ച് പേരെ രക്ഷിച്ച ഓട്ടോഡ്രൈവര്‍ മാതൃകയായി. ശനിയാഴ്ച്ച ഉച്ചയോടെയാണ് പൊന്നാനി സ്വദേശി നവാസും കുടുംബവും സഞ്ചരിച്ച കാര്‍ കര്‍മ്മ റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് ഭാരതപ്പുഴയിലേക്ക് മറിഞ്ഞത്.

മുന്നില്‍ പോയ കാര്‍ അപകടത്തില്‍ പെടുന്നത് കണ്ടെത്തിയ ഓട്ടോഡ്രൈവര്‍ വിനോദ് ഒന്നും തന്നെ നോക്കാതെ പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. വാഹനത്തില്‍ നവാസിന്റെ ഉമ്മയും മകളും ഉള്‍പ്പടെ അഞ്ച് പേര്‍ ഉണ്ടായിരുന്നു. മുങ്ങി താഴ്ന്ന കാറില്‍ നിന്നും ഡോര്‍ തുറന്ന് വിനോദ് ഓരോരുത്തരെയായി കരയ്ക്ക് എത്തിക്കുകയായിരുന്നു.

അപകടത്തിന്റെ ആഘാതത്തില്‍ ബോധരഹിതരായ ഇവരെ തന്റെ ഓട്ടോയില്‍ തന്നെ വിനോദ് ആസുപത്രിയില്‍ എത്തിച്ചു. പ്രാദമിക ചികിത്സകള്‍ക്ക് ശേഷം എല്ലാവരും സുരക്ഷിതരാണ്. രക്ഷാപ്രവര്‍ത്തന സമയത്ത് വിനോദിനന്റെ കാലിന് പരിക്കേറ്റിരുന്നു. നീന്തല്‍ പോലും അറിയാത്ത താന്‍ എങ്ങനെ ഒരാള്‍ താഴ്ച്ചയുള്ള പുഴയില്‍ ചാടി ആളുകളെ എങ്ങനെ രക്ഷിച്ചു എന്ന അമ്പരപ്പിലാണ്.

വിനോദിന്റെ ധീരതയെ നാട്ടുകാരും നഗരസഭയും പ്രശംസിച്ചു. നഗരസഭ ചെയര്‍മാന്‍ സി.പി കുഞ്ഞി വിനോദിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഓട്ടയുടെ പേര് നിര്‍മ്മാല്യം എന്നായതിനാല്‍ നിര്‍മ്മാല്യം വിനോദ് എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.

അപകടത്തിന്റെ പ്രധാനകാരണം പുഴയും വഴിയും വേര്‍തിരിക്കാന്‍ വശങ്ങളില്‍ സുരക്ഷാ റെയിലിംഗ് ഇല്ലാത്തതാണ്. പുഴ റോഡിനോട് വളരെ ചേര്‍ന്നാണ് ഒഴുകുന്നത്. മുമ്പും നിരവധി അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ നാട്ടുകാര്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും യാതൊരു ഫലവും ഇതുവരെ ഉണ്ടായിട്ടില്ല.

Most Read Articles

Malayalam
English summary
Auto rickshaw driver saves lives from a drowning car. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X