വാഹനവിപണി പഴയ പ്രതാപകാലത്തേക്ക് തിരിച്ചെത്തി; ഞെട്ടിക്കുന്ന വളർച്ച തന്നെ

2019 മുതൽ 2020-ലെയും 2021-ലെയും കോവിഡ്-19 വർഷങ്ങളിലൂടെയും, 2020-ലെയും, 2021-ലെയും, മന്ദഗതിയിലൂടെ വന്ന വാഹന വിപണിക്ക് പുത്തൻ ഉണർവ് തിരികെ വന്നുവെന്ന് പറയാം.പാൻഡെമിക് പൂർണ്ണമായും അപ്രത്യക്ഷമായിട്ടില്ലെങ്കിലും, കേസുകൾ നല്ല രീതിയിൽ കുറഞ്ഞിട്ടുണ്ട്.

വാഹനവിപണി പഴയ പ്രതാപകാലത്തേക്ക് തിരിച്ചെത്തി; ഞെട്ടിക്കുന്ന വളർച്ച തന്നെ

രാജ്യത്തെ ഉത്സവ സീസൺ സാധാരണയായി ഇന്ത്യൻ ഓട്ടോമോട്ടീവ് മേഖലയെ സംബന്ധിച്ചിടത്തോളം ചാകര സമയമാണ്. പക്ഷേ ഇപ്പോൾ നടക്കുന്ന ഉത്സവ സീസൺ കച്ചവടം എന്ന് പറയുന്നത് വാഹന വിപണിയുടെ ഇതു വരെയുളള എക്കാലത്തേയും മികച്ച വിൽപ്പന തന്നെയാണ്.

വാഹനവിപണി പഴയ പ്രതാപകാലത്തേക്ക് തിരിച്ചെത്തി; ഞെട്ടിക്കുന്ന വളർച്ച തന്നെ

സെപ്തംബർ രണ്ടാം പകുതി മുതലുള്ള വിൽപ്പന ട്രെൻഡുകൾ മുന്നോട്ടും ഉണ്ടാവുകയാണെങ്കിൽ ഒക്‌ടോബർ മാസം ഇന്ത്യൻ ഓട്ടോമോട്ടീവ് മേഖലയെ സംബന്ധിച്ചിടത്തോളം ഒരു ബ്ലോക്ക്ബസ്റ്റർ വർഷമായിരിക്കും. പുതിയ മോഡലുകൾ ലോഞ്ച് ചെയ്തും, ഓഫറുകൾ നൽകിയും കസ്റ്റമേഴ്സിനെ ആകർഷിക്കാൻ മത്സരിക്കുകയാണ് കമ്പനികൾ.എന്നാൽ വ്യവസായ വിദഗ്ധർ ഇരുചക്ര വാഹന, വാണിജ്യ വാഹന വിഭാഗങ്ങളിലും വളർച്ച പ്രവചിക്കുന്നു.

വാഹനവിപണി പഴയ പ്രതാപകാലത്തേക്ക് തിരിച്ചെത്തി; ഞെട്ടിക്കുന്ന വളർച്ച തന്നെ

പാൻഡെമിക് കുറയുന്നു

2020 ലും 2021 ലും കൊവിഡ് പാൻഡെമിക് പല മേഖലകളെയും നശിപ്പിച്ചു, ആഗോള ഓട്ടോമോട്ടീവ് മേഖല പലതിലും ഒന്ന് മാത്രമായിരുന്നു. ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും കാരണം ഇന്ത്യൻ വാഹന വിപണിയിലും കച്ചവടം കുറവായിരുന്നു. എന്നാൽ പാൻഡെമിക്കിന് അതിന്റെ ഉഗ്രരൂപം കുറഞ്ഞിട്ടുണ്ട്. ഡിമാൻഡും ഉൽപ്പാദനവും ഇപ്പോൾ സാധാരണ നിലയിലെത്തിക്കൊണ്ട് വാഹന വിപണി ഒരു പോസിറ്റിവ് അടയാളം കാണിച്ചു തുടങ്ങിയിരിക്കുന്നു

വാഹനവിപണി പഴയ പ്രതാപകാലത്തേക്ക് തിരിച്ചെത്തി; ഞെട്ടിക്കുന്ന വളർച്ച തന്നെ

സെമികണ്ടക്ടർ ചിപ്പ് ക്ഷാമം

സെമികണ്ടക്ടർ ചിപ്പിലെ വൻ ക്ഷാമം ഉൽപ്പാദനത്തെയും വിതരണ ലൈനിനെയും മുമ്പെങ്ങുമില്ലാത്തവിധം ബാധിച്ചു.വാഹന വ്യവസായം വൻതോതിൽ ബാധിച്ചു, എന്നാൽ ഇപ്പോൾ ചിപ്പിൻ്റെ ലഭ്യത കുറ.പല നിർമ്മാതാക്കളും ഉൽപ്പാദനം വർധിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.

വാഹനവിപണി പഴയ പ്രതാപകാലത്തേക്ക് തിരിച്ചെത്തി; ഞെട്ടിക്കുന്ന വളർച്ച തന്നെ

പുതിയ മോഡൽ പുറത്തിറങ്ങി

പാൻഡെമിക് സമയത്ത് മിക്കവാറും എല്ലാ നിർമ്മാതാക്കൾക്കും ലോഞ്ച് ടൈംലൈനുകൾ വീണ്ടും പുതുക്കേണ്ടി വന്നിട്ടുണ്ട്, അതിനർത്ഥം ഒരു ബാക്ക്‌ലോഗ് ഉണ്ടായിരുന്നു എന്നാണ്. എന്നാൽ 2021 വർഷം കുപ്പിയിൽ നിന്ന് ഭൂതത്തിനെ തുറന്ന് വിടുന്ന കണക്കായിരുന്നു വാഹനങ്ങളുടെ ലോഞ്ച്. എല്ലാ വാഹന നിർമാതാക്കളും മത്സരിച്ച് വാഹനമിറക്കിയിരുന്നു. മാരുതി സുസൂക്കി 10 മാസം കൊണ്ട് 7 കാറുകളാണ് ലോഞ്ച് ചെയ്തത്

വാഹനവിപണി പഴയ പ്രതാപകാലത്തേക്ക് തിരിച്ചെത്തി; ഞെട്ടിക്കുന്ന വളർച്ച തന്നെ

ഡിമാൻഡ്

ഇന്ത്യൻ കാർ വിപണിയിൽ ഇരുചക്ര, നാലു ചക്ര വാഹനങ്ങൾക്കുള്ള ഡിമാൻഡ് ക്രമാനുഗതമായി വർധിച്ചുവരികയാണ്.പാൻഡെമിക് കാലഘട്ടത്തിൽ സെക്കൻഡ് ഹാൻഡ് വാഹന വിഭാഗം മികച്ച ബിസിനസ്സ് നടത്തിയിരുന്നു. അത് മാത്രമല്ല ഇരുചക്ര വാഹന വിപണി കൂടുതൽ വിൽപ്പന നേടിയത് ഗ്രാനീണ മേഖലയിലാണ്, അത് ഇപ്പോഴും തുടരുന്നുമുണ്ട്.

വാഹനവിപണി പഴയ പ്രതാപകാലത്തേക്ക് തിരിച്ചെത്തി; ഞെട്ടിക്കുന്ന വളർച്ച തന്നെ

സ്റ്റാറ്റസ് സിംമ്പൽ

അടുത്ത കാലത്തായി ഇന്ത്യയിൽ ആഡംബര കാർ വിപണി അതിവേഗം മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. എസ്‌യുവികൾ മറ്റെല്ലാ സെഗ്‌മെന്റുകളേക്കാളും ശക്തമായി മുന്നേറി കൊണ്ടിരിക്കുകയാണ്.കാറുകളിലേക്ക് മാത്രമല്ല, തങ്ങളുടെ സോഷ്യൽ സ്റ്റാറ്റസ് നില നിർത്തുവാനും കൂടെയാണ് ചിലർ വാഹനം എടുക്കുന്നത് തന്നെ. അങ്ങനെ നോക്കിയാൽ കൊവിഡിന് ശേഷം ആഢംമ്പര വാഹന വിപണിയും നല്ല ഉഷാറാണ്.

വാഹനവിപണി പഴയ പ്രതാപകാലത്തേക്ക് തിരിച്ചെത്തി; ഞെട്ടിക്കുന്ന വളർച്ച തന്നെ

വാഹനവിപണി ഈ ഒരു ട്രെൻഡ് നിലനിർത്തിയാൽ ഇന്ത്യൻ വാഹനവിപണിയുടെ ഗംഭീര തിരിച്ചുവരവ് തന്നെയായിരിക്കും. എല്ലാ വിപണിയും തകർച്ചയിൽ നിന്ന് കരകയറി സാധാരണനിലയിലെത്തി നിൽക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസൂക്കിയാണ് ശരിക്കും താരം.പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ് എന്ന് പറയുന്നത് പോലെ. കൊവിഡ് സമയത്ത് കച്ചവടം ഒന്ന് കുറഞ്ഞെങ്കിലും കൊവിഡ് തരംഗം ഒക്കെ മാറിക്കഴിഞ്ഞു മാരുതി അന്യായ തിരിച്ചുവരവാണ് നടത്തിയത്. അതിന് കമ്പനിയെ തീർച്ചയായും സമ്മതിക്കാതെ തരമില്ല.

Most Read Articles

Malayalam
English summary
Automotive industry back to normal by five reasons
Story first published: Thursday, October 6, 2022, 14:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X