BJ40 പ്ലസ്; ജീപ്പ് റാങ്‌ലറിന്റെ അപരനെ പാക്കിസ്ഥാനിൽ അവതരിപ്പിക്കാനൊരുങ്ങി BAIC

മറ്റ് അന്താരാഷ്ട്ര ബ്രാൻഡുകളിൽ നിന്ന് കാർ മോഡലുകളുടെ ഡിസൈനുകൾ പകർത്തുന്നതിൽ കുപ്രസിദ്ധരാണ് ചൈനീസ് നിർമ്മാതാക്കൾ. ചൈനീസ് കോപ്പിക്യാറ്റ് കാറുകളുടെയും ബൈക്കുകളുടെയും ഉദാഹരണങ്ങൾ ഞങ്ങൾ മുമ്പ് കണ്ടിട്ടുണ്ട്.

BJ40 പ്ലസ്; ജീപ്പ് റാങ്‌ലറിന്റെ അപരനെ പാക്കിസ്ഥാനിൽ അവതരിപ്പിക്കാനൊരുങ്ങി BAIC

ചൈനീസ് കാർ നിർമാതാക്കളായ BAIC ഉടൻ പാകിസ്ഥാൻ വിപണിയിൽ എത്തിക്കാനൊരുങ്ങുന്ന ഒരു എസ്‌യുവി കാണിക്കുന്ന ഒരു വീഡിയോ ഞങ്ങൾ ഇന്ന് പങ്കുവയ്ക്കുന്നത്. BJ40 പ്ലസ് എന്നറിയപ്പെടുന്ന എസ്‌യുവി പ്രശസ്തമായ ജീപ്പ് റാങ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു.

BJ40 പ്ലസ്; ജീപ്പ് റാങ്‌ലറിന്റെ അപരനെ പാക്കിസ്ഥാനിൽ അവതരിപ്പിക്കാനൊരുങ്ങി BAIC

പാക്‌വീൽസ്.കോം തങ്ങളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എസ്‌യുവി ഇതുവരെ പാകിസ്ഥാനിൽ ലോഞ്ച് ചെയ്തിട്ടില്ല, വരാനിരിക്കുന്ന ഈ എസ്‌യുവിയുടെ വോക്ക്എറൗണ്ട് വീഡിയോയാണിത്.

MOST READ: ഇന്ത്യയിൽ ഹീറോയുമായി കൂട്ടുകെട്ടിനൊരുങ്ങി ഹാർലി ഡേവിഡ്സൺ

BJ40 പ്ലസ്; ജീപ്പ് റാങ്‌ലറിന്റെ അപരനെ പാക്കിസ്ഥാനിൽ അവതരിപ്പിക്കാനൊരുങ്ങി BAIC

ജീപ്പ് റാങ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഓഫ്-റോഡ് എസ്‌യുവിയാണ് BAIC BJ40 പ്ലസ്. BAIC കാറിന്റെ മുൻഭാഗത്ത് മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്ന് തോന്നുന്നു, തുടർന്ന് അത് ഒരു ജീപ്പ് റാങ്‌ലറുമായി ഘടിപ്പിക്കാൻ തീരുമാനിച്ചതായി തോന്നിയേക്കാം.

BJ40 പ്ലസ്; ജീപ്പ് റാങ്‌ലറിന്റെ അപരനെ പാക്കിസ്ഥാനിൽ അവതരിപ്പിക്കാനൊരുങ്ങി BAIC

ഈ എസ്‌യുവി പൂർണ്ണമായും റാങ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നതിന്റെ വ്യക്തമായ പ്രതിഫലനമാണ് BJ40 ന്റെ പ്രൊഫൈൽ.

MOST READ: പുതുതലമുറ ആൾട്ടോ, വിറ്റാര എസ്‌യുവി മോഡലുകൾ അടുത്ത വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും

BJ40 പ്ലസ്; ജീപ്പ് റാങ്‌ലറിന്റെ അപരനെ പാക്കിസ്ഥാനിൽ അവതരിപ്പിക്കാനൊരുങ്ങി BAIC

ഫ്ലേഡ് വീൽ ആർച്ചുകൾ, കൂറ്റൻ ഒ‌ആർ‌വി‌എമ്മുകൾ, ചങ്കി ടയറുകൾ, സ്‌പോർടി അലോയി വീലുകൾ എന്നിവയുള്ള ജീപ്പ് ഡിസൈനാണ്. ജീപ്പിന് പകരമായി, BAIC തങ്ങളുടെ ബാഡ്ജ് ഹുഡിൽ സ്ഥാപിച്ചിരിക്കുന്നു.

BJ40 പ്ലസ്; ജീപ്പ് റാങ്‌ലറിന്റെ അപരനെ പാക്കിസ്ഥാനിൽ അവതരിപ്പിക്കാനൊരുങ്ങി BAIC

ആറ് സ്ലാറ്റ് ക്രോം ഗ്രില്ല് ഇതിന് മസ്കുലാർ രൂപം നൽകുകയും ചെയ്യുന്നു. ഫോഗ് ലാമ്പുകൾക്ക് ചുറ്റും എൽഇഡി ഡിആർഎല്ലുകൾ നൽകിയിരിക്കുന്നു, സ്‌കിഡ് പ്ലേറ്റിന് ഒരു സിൽവർ ഫിനിഷും ലഭിക്കും.

MOST READ: ബോബര്‍ ശൈലിയില്‍ അണിഞ്ഞൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650; വീഡിയോ

BJ40 പ്ലസ്; ജീപ്പ് റാങ്‌ലറിന്റെ അപരനെ പാക്കിസ്ഥാനിൽ അവതരിപ്പിക്കാനൊരുങ്ങി BAIC

വാഹനത്തിന്റെ സൈഡ് പ്രൊഫൈലിലാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നത്. ഇത് ഒരു അഞ്ച് ഡോറ് മോഡലാണ് കൂടാതെ വിൻഡോസ് ലൈൻ, ഡോർ ഹാൻഡിലുകൾ എന്നിവയെല്ലാം റാങ്‌ലറുമായി സാമ്യമുണ്ട്.

BJ40 പ്ലസ്; ജീപ്പ് റാങ്‌ലറിന്റെ അപരനെ പാക്കിസ്ഥാനിൽ അവതരിപ്പിക്കാനൊരുങ്ങി BAIC

ഹാർഡ്‌ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകളുമായാണ് BJ40 പ്ലസ് എസ്‌യുവി വരുന്നത്. റാങ്‌ലറിന്റെ കാര്യത്തിലെന്നപോലെ മിനിറ്റുകൾക്കുള്ളിൽ BJ40 പ്ലസിലെ ഹാർഡ് ടോപ്പ് നീക്കംചെയ്യാനാകും.

MOST READ: എംജി ZS പെട്രോളിന്റെ അരങ്ങേറ്റം 2021 -ഓടെ; എതിരാളി ഹ്യുണ്ടായി ക്രെറ്റ

BJ40 പ്ലസ്; ജീപ്പ് റാങ്‌ലറിന്റെ അപരനെ പാക്കിസ്ഥാനിൽ അവതരിപ്പിക്കാനൊരുങ്ങി BAIC

അകത്ത്, പിന്നിലെ യാത്രക്കാർക്ക് മുന്നിലേക്ക് ഫെയ്സ് ചെയ്യുന്ന സീറ്റുകൾ ലഭിക്കുന്നു. ധാരാളം ഇടം നൽകുന്ന വാഹനത്തിൽ റൂഫിൽ ഘടിപ്പിച്ച സ്പീക്കറുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

BJ40 പ്ലസ്; ജീപ്പ് റാങ്‌ലറിന്റെ അപരനെ പാക്കിസ്ഥാനിൽ അവതരിപ്പിക്കാനൊരുങ്ങി BAIC

ക്യാബിൻ ധാരാളമായി ജീപ്പ് റാങ്‌ലർ എസ്‌യുവിയെ ഓർമ്മപ്പെടുത്തുന്നു. 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ, 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ എന്നിവയിൽ വാഹനം ലഭ്യമാണ്.

BJ40 പ്ലസ്; ജീപ്പ് റാങ്‌ലറിന്റെ അപരനെ പാക്കിസ്ഥാനിൽ അവതരിപ്പിക്കാനൊരുങ്ങി BAIC

ഇതിന് ശരിയായ 4×4 ട്രാൻസ്ഫർ കേസ് ലഭിക്കുന്നു. വീഡിയോ പ്രകാരം, തുടക്കത്തിൽ പാകിസ്ഥാനിൽ പെട്രോൾ പതിപ്പ് മാത്രമാണ് BAIC അവതരിപ്പിക്കുക.

BJ40 പ്ലസ്; ജീപ്പ് റാങ്‌ലറിന്റെ അപരനെ പാക്കിസ്ഥാനിൽ അവതരിപ്പിക്കാനൊരുങ്ങി BAIC

ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ലഭ്യമാണ്, പിന്നീട് പുറത്തിറക്കുന്ന 2.0 ലിറ്റർ ഡീസലിന് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ലഭിക്കൂ. വ്യക്തമായും, BJ40 -യുടെ എഞ്ചിൻ ഡിപ്പാർട്ട്‌മെന്റിൽ റാങ്‌ലറിനെ BAIC പകർത്തിയിട്ടില്ല. റാങ്‌ലർ കൂടുതൽ ശക്തമാണ്.

Most Read Articles

Malayalam
English summary
BAIC BJ40 Chineese Clone For Jeep Wrangler In Pak Auto Market. Read in Malayalam.
Story first published: Monday, September 28, 2020, 18:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X