ഇത് അതിമോഹം അല്ലേ?; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

By Dijo Jackson

പുതിയ 750 സിസി പാരലല്‍ ട്വിന്‍ മോട്ടോര്‍സൈക്കിളിനെ റോയല്‍ എന്‍ഫീല്‍ഡ് എന്ന് അവതരിപ്പിക്കും എന്ന ചോദ്യം ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. തുടരെ ഇന്ത്യന്‍ റോഡില്‍ പ്രത്യക്ഷപ്പെടുന്ന പുത്തന്‍ 'ബുള്ളറ്റ്' അവതാരം, മോഡലിന്റെ വരവിലേക്കുള്ള സൂചന ഇടവേളകളില്‍ നല്‍കുന്നുമുണ്ട്.

ഇത് അതിമോഹം; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

നവംബര്‍ മാസം മിലാനില്‍ വെച്ച് നടക്കുന്ന 2017 EICMA യില്‍ പുതിയ 750 സിസി പാരലല്‍ ട്വിന്‍ റോയല്‍ എന്‍ഫീല്‍ഡ് അവതരിക്കാനിരിക്കെ, മോഡലിനെ ഇന്ത്യന്‍ നിരത്തില്‍ നിന്നും കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുകയാണ്.

ഇത് അതിമോഹം; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

എന്‍ഫീല്‍ഡ് ആരാധകരും എതിരാളികളും ഒരുപോലെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് 750 യെ പിടികൂടാന്‍ ശ്രമിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഇത് അതിമോഹം; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ഇതിനുള്ള പുതിയ ഉദ്ദാഹരണം ചെന്നൈയില്‍ നിന്നും വീണ്ടും എത്തിയിരിക്കുകയാണ്. ബജാജ്-എന്‍ഫീല്‍ഡ് പോരിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഡോമിനാറാണ് ഇത്തവണ പുതിയ 'ബുള്ളറ്റ് 750' യെ പിടികൂടാന്‍ ശ്രമിച്ചത്.

ഇത് അതിമോഹം; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

എന്നിട്ട് സാധിച്ചോ?

'ആനയെ പോറ്റുന്നത് നിര്‍ത്തൂ' എന്ന് പരിഹസിച്ചുള്ള ബജാജിന്റെ പരസ്യം ബുള്ളറ്റ് ആരാധകരെ ചൊടിപ്പിച്ച സാഹചര്യത്തില്‍, ഡോമിനാറിന് മുന്നില്‍ വിട്ട് കൊടുക്കാന്‍ പുത്തന്‍ എന്‍ഫീല്‍ഡ് 750 യും തയ്യാറായിരുന്നില്ല.

ഇത് അതിമോഹം; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

എന്നാല്‍ എന്ത് വിധേനയും റോയല്‍ എന്‍ഫീല്‍ഡിനെ കീഴ്‌പ്പെടുത്തി തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു ഡോമിനാറും, റൈഡറും.

Recommended Video

2018 Harley-Davidson Softail Range Launched In India | In Malayalam - DriveSpark മലയാളം
ഇത് അതിമോഹം; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ഹൈവെയില്‍ മണിക്കൂറില്‍ 161 കിലോമീറ്റര്‍ വേഗതയില്‍ എന്‍ഫീല്‍ഡിന് തൊട്ടു പിന്നാലെ കുതിച്ച ഡോമിനാറിന് പക്ഷെ ഏറെ നേരം പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല!

ഇത് അതിമോഹം; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ഒരു കൈ അകലത്തില്‍ നിന്നും പുത്തന്‍ എന്‍ഫീല്‍ഡ് 750 ചീറി പാഞ്ഞ് പോകുന്നത്, നിസഹായമായി നോക്കി നില്‍ക്കാന്‍ മാത്രമെ ഡോമിനാര്‍ റൈഡറിന് സാധിച്ചത്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പെ കെടിഎം ഡ്യൂക്ക് 390 യും പുത്തന്‍ എന്‍ഫീല്‍ഡ് 750 യെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒടുക്കം പുത്തന്‍ ബുള്ളറ്റിന് മുന്നില്‍ തോറ്റ് പിന്മാറുന്ന ഡ്യൂക്ക് 390 യെയാണ് വീഡിയോ വെളിപ്പെടുത്തിയത്.

ഇത് അതിമോഹം; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

അതേസമയം 750 സിസി എന്‍ഫീല്‍ഡുമായി 373 സിസി മോട്ടോര്‍സൈക്കിളുകള്‍ മത്സരിക്കുന്നതില്‍ കഴമ്പില്ലെന്ന വാദവും സുശക്തമാണ്.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ഇത് അതിമോഹം; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

എന്തായാലും റോയല്‍ എന്‍ഫീല്‍ഡിനെ കൊച്ചാക്കി കൊണ്ടുള്ള ബജാജ് ഡോമിനാര്‍ പരസ്യത്തിന്റെ പശ്ചാത്തലത്തില്‍, ബുള്ളറ്റ് ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള ഒരു കാരണം കൂടിയാണ് ഇവിടെ ലഭിച്ചിരിക്കുന്നത്.

ഇത് അതിമോഹം; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

കാത്ത് കിട്ടിയ അവസരം ബുള്ളറ്റ് ആരാധകരും പാഴാക്കിയില്ല. ബാജാജും ഡോമിനാറും പാഠം പഠിച്ചെന്ന എൻഫീൽഡ് ആരാധകരുടെ പ്രചാരണവും സമൂഹ മാധ്യമങ്ങളിൽ ശക്തമാവുകയാണ്.

ഇത് അതിമോഹം; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 അടക്കി വാഴുന്ന നിരയിലേക്ക് കണ്ണുവെച്ചാണ് പുത്തന്‍ എന്‍ഫീല്‍ഡ് 750 സിസി പാരലല്‍ ട്വിന്‍ മോട്ടോര്‍സൈക്കിളിനെ കമ്പനി അണിനിരത്താനിരിക്കുന്നത്.

ഇത് അതിമോഹം; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

പുതിയ മോഡലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും റോയല്‍ എന്‍ഫീല്‍ഡ് പുറത്ത് വിട്ടിട്ടില്ലെങ്കിലും, 49 bhp കരുത്തും 60 Nm torque ഉം ഏകുന്നതാകും പുതിയ 750 സിസി എഞ്ചിനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇത് അതിമോഹം; 750 സിസി ബുള്ളറ്റിനെ തോല്‍പിക്കാന്‍ ശ്രമിച്ച് ബജാജ് ഡോമിനാര്‍

എന്തായാലും തുടരെ പ്രത്യക്ഷപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡ് 750 കള്‍, വരവിലേക്കുള്ള ശുഭസൂചനയാണ്. 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാകാം റോയല്‍ എന്‍ഫീല്‍ഡ് 750 യെ എന്‍ഫീല്‍ഡ് ഇന്ത്യയിൽ അവതരിപ്പിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #off beat #ഓട്ടോ കൗതുകം
English summary
Bajaj Dominar Attempts High-Speed (161kph) Chase Of Royal Enfield 750cc. Read in Malayalam.
Story first published: Saturday, October 21, 2017, 13:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X