ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുമ്പത്തെക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റെടുക്കാൻ ഇന്ന് ആളുകൾ ഏറെ

കോംപാക്ട്, മിഡ്-സൈസ് കാറുകളുടെ വില മുമ്പത്തേക്കാളും വളരെയധികം വർധിച്ചിട്ടുണ്ടെങ്കിലും, പുതിയ മോഡലുകളുടെ മികച്ച എൻട്രി ലെവൽ പ്രൈസിംഗിനെ പിന്തുണയ്ക്കുന്ന സ്വാഗതാർഹമായ ഒരു പ്രവണത ഇപ്പോൾ വളർന്ന് വരുന്നുണ്ട്. എന്താണ് ഇതിന് പിന്നിലെ ഗുട്ടൻസ്?

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

മുമ്പത്തേതിനെ അപേക്ഷിച്ച്, കാറുകളുടെ ബേസ്-സ്പെക്ക് വകഭേദങ്ങൾ കംഫർട്ട് (സുഖം), കൺവയൻസ് (സൗകര്യം), സേഫ്റ്റി (സുരക്ഷാ) സവിശേഷതകൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്നു. അത് അവയെ മൊത്തത്തിൽ കൂടുതൽ ആകർഷകമാക്കുന്നു.

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

ഫീച്ചറുകളുള്ള ഈ മികച്ച പാക്കേജിംഗ് കാരണം, ഉയർന്ന-സ്പെക്ക് വേരിയന്റുകളിൽ ശരിക്കും ആകർഷകമായ ചില സവിശേഷതകൾ ഉണ്ടെങ്കിലും, കാറുകളുടെ അടിസ്ഥാന വകഭേദങ്ങൾ/ ബേസ് മോഡലുകൾ പോലും ഉയർന്ന ജനപ്രീതി ആസ്വദിക്കുന്നു.

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

നേരത്തെ കോസ്റ്റ്ലി ഫീച്ചറുകളായി കണക്കാക്കിയിരുന്ന സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ തുടങ്ങിയ ഫീച്ചറുകൾ ഇപ്പോൾ കാറുകളുടെ എൻട്രി ലെവൽ ബേസ് വേരിയന്റുകളിൽ പോലും ലഭ്യമാണ്.

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

വലിപ്പത്തിലും അളവിലും വലിയ കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കാർ നിർമ്മാതാക്കളുടെ ഈ നീക്കം അനുഗ്രഹമായി മാറിയിരിക്കുന്നു.

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

എല്ലാ വകഭേദങ്ങളിലും ഒരേ പോലെ തുടരുന്ന കാറിന്റെ പ്രധാന പരാമീറ്ററുകളായ പെർഫോമെൻസ്, മൈലേജ്, സ്പെയ്സ് എന്നിവയ്‌ക്കായി കുറഞ്ഞ ഫീച്ചറുകളിൽ വിട്ടുവീഴ്‌ച ചെയ്യാൻ കഴിയുന്ന ആളുകളുണ്ട്. അതോടൊപ്പം ഉയർന്ന വകഭേദങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കാതെ ഫാൻസി ആഡ്-ഓണുകൾ ഉപയോഗിച്ച് തങ്ങളുടെ വാഹനങ്ങൾ കസ്റ്റമൈസ് ചെയ്യാൻ ഇഷ്ടപ്പെടുന്ന കാർ പ്രേമികൾക്കും ബേസ് വേരിയന്റുകൾ പ്രയോജനകരമാണ്.

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

സവിശേഷതകൾ നിരവധി ഉപഭോക്താക്കളെ ആകർഷിക്കുന്നു. എന്നാൽ മറ്റ് പലർക്കും, ബേസിക് ആവശ്യകതകൾ നിറവേറ്റുന്നിടത്തോളം ഉയർന്ന ഫീച്ചറുകൾ ഒരു വലിയ കാര്യമല്ല. പഴയ ഒക്ടാവിയ, അല്ലെങ്കിൽ ലാസ്റ്റ്-ജെൻ ഹോണ്ട സിവിക്, അല്ലെങ്കിൽ ഒറിജിനൽ ഫ്ലൂയിഡിക് വെർണ തുടങ്ങിയ അവസാന തലമുറ പെർഫോമൻസ് സെഡാനുകൾ ഉപയോഗിക്കുന്ന, കാറുകളെ മികച്ച രീതിയിൽ തങ്ങളുടെ കർമ്മം നിർവ്വഹിക്കുന്ന യൂട്ടിലിറ്റേറിയൻ മെഷീനുകളായി കാണുന്ന നിരവധി പേരുണ്ട്.

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

പ്രായമുള്ള ഉപഭോക്താക്കളാണ് ഈ വിഭാഗത്തിൽ ഏറിയ പങ്കും. നാം ഇതുവരെ എക്സ്പീരിയൻസ് ചെയ്തതിൽ ഉപരിയും നമുക്ക് ആവശ്യമുള്ളതിനപ്പുറവും ഒരു ബേസ് അല്ലെങ്കിൽ അടിസ്ഥാന വേരിയന്റുകൾ വാഗ്‌ദാനം ചെയ്യുന്നുവെങ്കിൽ, എന്തുകൊണ്ടും അത് മികച്ചത് അല്ലേ!

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

എല്ലാത്തിനുമുപരി, നിരവധി അടിസ്ഥാന വകഭേദങ്ങൾ അതിന്റെ സെഗ്മെന്റിന് തൊട്ടു താഴെയുള്ള കാറുകളുടെ ടോപ്പ് എൻഡ് വേരിയന്റുകളേക്കാൾ കൂടുതലോ അതിലധികമോ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

അടിസ്ഥാന വകഭേദങ്ങൾ ജനപ്രിയമാവുകയും ഇന്ന് രാജ്യത്തെ കാർ ഉപഭോക്താക്കൾക്ക് ഇടയിൽ മികച്ച സ്വീകാര്യത നേടുകയും ചെയ്യുന്ന ചില കാറുകൾ ഇവിടെ ഞങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്:

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

സ്കോഡ സ്ലാവിയ

സ്‌കോഡ സ്ലാവിയയുടെ ശ്രേണി ആരംഭിക്കുന്നത് ആക്റ്റീവ് വേരിയന്റിലാണ്, എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ബ്ലൂടൂത്ത് കൺട്രോളുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റിയർ എസി വെന്റുകൾ, ടിൽറ്റ് അഡിജസ്റ്റബിൾ സ്റ്റിയറിംഗ് എന്നിവ പോലുള്ള ഫീച്ചറുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

പ്രീമിയം ഹാച്ച്ബാക്കിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റിന്റെ വിലയിൽ ശരിയായ സെഡാൻ ആഗ്രഹിക്കുന്നവർക്ക് സ്ലാവിയയുടെ ഈ വേരിയന്റ് ഒരു മികച്ച ബദലാണ്.

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

മഹീന്ദ്ര XUV700

സ്‌കോഡ സ്ലാവിയയുടെ ആക്ടീവ് വേരിയന്റ് പോലെ, മഹീന്ദ്ര XUV700 -ന്റെ ബേസ്-സ്പെക്ക് MX3 വേരിയന്റും കാർ ഉപഭോക്താക്കൾക്കിടയിൽ ഹിറ്റായി മാറിയിരിക്കുന്നു. ഒരു ചെറിയ പ്രീമിയം കോംപാക്ട് എസ്‌യുവിയുടെ മിഡ്-സ്പെക് വേരിയന്റിന്റെ വിലയ്ക്ക്, XUV700 MX3 വേരിയന്റ് ഒരു വലിയ മിഡ്-സൈസ് എസ്‌യുവിയുടെ നിലപാടും സ്പെയ്സും വാഗ്ദാനം ചെയ്യുന്നു.

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റിമോട്ട് കീലെസ് എൻട്രി, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ബ്ലൂടൂത്ത് കൺട്രോളുകൾ, റിയർ എസി വെന്റുകൾ എന്നിവ ഈ വേരിയന്റിലുണ്ട്.

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

ഹോണ്ട സിറ്റി

ഒരു കാറിന്റെ എൻട്രി ലെവൽ വേരിയന്റിൽ ഒരു ടോപ്പ്-സ്പെക് വേരിയന്റിന്റെ ഫീൽ വേണോ? അഞ്ചാം തലമുറ ഹോണ്ട സിറ്റിയുടെ അടിസ്ഥാന V വേരിയന്റ് ഈ ആഗ്രഹം നിസംശയം നിറവേറ്റുന്നതാണ്.

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ബ്ലൂടൂത്ത് കൺട്രോളുകൾ, റിയർ എസി വെന്റുകൾ, പുഷ് സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, അലോയി വീലുകൾ തുടങ്ങിയ സവിശേഷതകളാണ് ഹോണ്ട സിറ്റി V വേരിയന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു കാറിന്റെ ഏറ്റവും മികച്ച ബേസ്-സ്പെക്ക് വേരിയന്റുകളിൽ ഒന്നാക്കി സിറ്റിയെ മാറ്റുന്നു.

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

ഹ്യുണ്ടായി അൽകസാർ

ഹെവിലി-ലോഡഡ് ബേസ് വേരിയന്റുള്ള മറ്റൊരു വാഹനമാണ് ഹ്യുണ്ടായി അൽകസാർ. ഹ്യുണ്ടായി അൽകസാറിന്റെ അടിസ്ഥാന പ്രസ്റ്റീജ് വകഭേദം സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു. പുറത്ത്, ട്രിപ്പിൾ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, ഡയമണ്ട് കട്ട് അലോയി വീലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങി എല്ലാ ഹൈലൈറ്റുകളും ഇതിന് ലഭിക്കുന്നു.

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ഫുൾ-TFT ഇൻസ്ട്രുമെന്റ് കൺസോൾ, പിൻ എസി വെന്റുകൾ എന്നിവ ഈ വേരിയന്റിന് ലഭിക്കുന്നതിനാൽ അകത്തും ഫീച്ചറുകൾ കുറവല്ല. പനോരമിക് സൺറൂഫ്, AQI ഡിസ്‌പ്ലേയുള്ള എയർ പ്യൂരിഫയർ, ഡ്രൈവ്, ട്രാക്ഷൻ മോഡുകൾ, വയർലെസ് ചാർജർ എന്നിവ പോലുള്ള പ്രീമിയം സവിശേഷതകളും ഇതിന് ലഭിക്കുന്നു.

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

കിയ കാരെൻസ്

ബേസ്-സ്പെക്ക് കിയ കാരെൻസ് മുകളിൽ പറഞ്ഞിരിക്കുന്ന മറ്റ് വകഭേദങ്ങളെപ്പോലെ അത്ര സുഖസൗകര്യങ്ങളും ഫീച്ചറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കില്ല. എന്നിരുന്നാലും, കിയ കാരെൻസിന്റെ ബേസ്-സ്പെക്ക് പ്രീമിയം വേരിയന്റ്, സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുൻ കാലങ്ങളേക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റ് എടുക്കാൻ ഇന്ന് ആളുകളേറെ

10 ലക്ഷം രൂപയിൽ താഴെയുള്ള മറ്റ് കാറുകൾക്കൊന്നും അടിസ്ഥാന വേരിയന്റുകളിൽ ഈ സേഫ്റ്റി ഫീച്ചർ ലഭിക്കില്ല. ഈ അത്യാവശ്യ സുരക്ഷാ ഫീച്ചർ സാധാരണയായി ഇന്ത്യയിലെ കോംപാക്ട്, മിഡ്‌-സൈസ് മാസ്-മാർക്കറ്റ് കാറുകളുടെ ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ.

Most Read Articles

Malayalam
English summary
Base variants getting more pace in indian car market
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X