കുട്ടികൾക്കായി ഒരു മിനി ഇലക്ട്രിക് ജീപ്പ്; വീഡിയോ

സാധാരണയായി ഓഫ്-റോഡ് യാത്രകളുമായി ബന്ധപ്പെട്ടിരിക്കുന്നതും, ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളെ നേരിടാനുള്ള കഴിവിന് അറിയപ്പെടുകയും ചെയ്യുന്നവയാണ് ജീപ്പുകൾ. എന്നാൽ ഒരു ജീപ്പിനെ കുട്ടികളുടെ കളിപ്പാട്ടമായി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്റെ ഊഹം ശരിയാണെങ്കിൽ, ഉത്തരം ഇല്ല എന്ന് തന്നെയാവും.

കുട്ടികൾക്കായി ഒരു മിനി ഇലക്ട്രിക് ജീപ്പ്; വീഡിയോ

എന്നാൽ ഇവിടെ നമുക്ക് ഒരു മിനി ജീപ്പ് പരിചയപ്പെടാം. ജീപ്പുകളിൽ വിദഗ്ദ്ധനായ ഒരു മോഡിഫൈയർ സൃഷ്ടിച്ചതാണിത്. കുട്ടികൾക്ക് ആസ്വദിക്കാനായിട്ടാണ് ജീപ്പിന്റെ ഈ ചെറിയ പതിപ്പ് അവർ പ്രത്യേകം ഉണ്ടാക്കിയിട്ടുള്ളത്. മിനി ജീപ്പ് എങ്ങനെയുണ്ടെന്ന് നോക്കാം? ഈ സൃഷ്ടിയെക്കുറിച്ച് എല്ലാം വിശദീകരിക്കുന്ന ഒരു വീഡിയോയും ഇവിടെയുണ്ട്.

കുട്ടികൾക്കായി ഒരു മിനി ഇലക്ട്രിക് ജീപ്പ്; വീഡിയോ

അങ്കിത ജീപ്പ് അവരുടെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ജീപ്പിന്റെ രൂപകൽപ്പന വിശദീകരിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഈ മിനി ജീപ്പിന്റെ സ്രഷ്ടാവ് ഒരു യഥാർത്ഥ ജീപ്പിന്റെ രൂപകൽപ്പന ആവർത്തിക്കാൻ പരമാവധി ശ്രമിച്ചിരിക്കുന്നു.

മുൻവശത്ത് സാധാരണ ജീപ്പ് വീൽ ആർച്ച്, മുൻ വശത്തെ ഗ്രില്ലിന് നീളത്തിലുള്ള സ്ലേറ്റുകൾ എന്നിവ ലഭിക്കുന്നു, അത് ജീപ്പിന് അതുല്യമായ വ്യക്തിത്വം നൽകുന്നു, ഗ്രില്ലിന്റെ ഇരുവശത്തും ഉരുണ്ട ഹെഡ്‌ലാമ്പുകളും നൽകിയിരിക്കുന്നു. പരമ്പരാഗത ലൈറ്റുകൾക്ക് പകരം എൽഇഡി ഹെഡ്ലാമ്പ് യൂണിറ്റുകളാണ്.

കുട്ടികൾക്കായി ഒരു മിനി ഇലക്ട്രിക് ജീപ്പ്; വീഡിയോ

വാഹനത്തിന്റെ വശത്തേക്ക് വരുന്നത് നിങ്ങൾക്ക് വ്യത്യസ്തമായ ചിലത് ശ്രദ്ധിക്കാം. ഇതിന് ജീപ്പിന്റെ അതേ സൈഡ് പ്രൊഫൈലാണ്, എന്നാൽ ടയറുകളുടെ കാര്യത്തിൽ, അത് ശരിയായി കാണപ്പെടുന്നില്ല. വിവിധ കാരണങ്ങളാൽ മിനി ജീപ്പിന് അലോയ് വീലുകളിൽ മോട്ടോർസൈക്കിൾ ടയറുകളാണ് നൽകിയിരിക്കുന്നത്.

കുട്ടികൾക്കായി ഒരു മിനി ഇലക്ട്രിക് ജീപ്പ്; വീഡിയോ

വലിയ ജീപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് തടിച്ച ടയറുകൾ ലഭിക്കുന്നില്ല. പിൻഭാഗത്ത്, ഒരു ജെറി കാൻ മൗണ്ടും പിൻഡോറിൽ ഒരു അലോയ് വീലും സ്ഥാപിച്ചിരിക്കുന്നു. ടെയിൽ ലൈറ്റുകൾ വീണ്ടും എൽഇഡികളാണ്.

കുട്ടികൾക്കായി ഒരു മിനി ഇലക്ട്രിക് ജീപ്പ്; വീഡിയോ

അകത്ത്, എല്ലാം തന്നെ നിർമ്മാതാവ് പുനർസൃഷ്ടിച്ചിട്ടുണ്ട്. ഇതിന് ഒരു ഡിജിറ്റൽ മീറ്റർ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബോഡി കളർ മാച്ചിംഗ് സീറ്റുകൾ എന്നിവയും ഒരുക്കുന്നു. മിനി ജീപ്പിന്റെ റൂഫ് നീക്കംചെയ്യത് ഒരു ഓപ്പൺ ജീപ്പാക്കുവാനും കഴിയും.

കുട്ടികൾക്കായി ഒരു മിനി ഇലക്ട്രിക് ജീപ്പ്; വീഡിയോ

എന്നാൽ ഇത് കുട്ടികൾക്ക് അനുയോജ്യമാക്കുന്നത് എന്തെന്നാൽ ഈ വാഹനം പെട്രോളിലോ ഡീസലിലോ പ്രവർത്തിക്കുന്നതല്ല എന്നതാണ്. ഇത് പൂർണ്ണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനമാണ്.

കുട്ടികൾക്കായി ഒരു മിനി ഇലക്ട്രിക് ജീപ്പ്; വീഡിയോ

ഇതിൽ നാല് ബാറ്ററികൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, വീഡിയോ പ്രകാരം ഒറ്റ ചാർജിൽ 80-100 കിലോമീറ്റർ വരെ ദൂരം ഓടിക്കാൻ സാധിക്കും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

കുട്ടികൾക്കായി ഒരു മിനി ഇലക്ട്രിക് ജീപ്പ്; വീഡിയോ

ഇതിന് ഒരു ഫോർവേഡും ഒരു റിവേഴ്സ് ഗിയറും ഉണ്ട്. ഈ മിനി ജീപ്പിന്റെ ടോപ്പ് സ്പീഡ് അറിയില്ല, പക്ഷേ ഇത് കുട്ടികളെ ലക്ഷ്യം വച്ചുള്ളതാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ വേഗത വളരെ കൂടുതലാകില്ല.

കുട്ടികൾക്കായി ഒരു മിനി ഇലക്ട്രിക് ജീപ്പ്; വീഡിയോ

വീഡിയോയിലെ മിനി ജീപ്പ് പൂർത്തിയാക്കാൻ ഏകദേശം മൂന്നു മാസമെടുത്തു, ഈ സൃഷ്ടിയുടെ ആകെ ചെലവ് ഏകദേശം മൂന്ന് ലക്ഷം രൂപയാണ്. ഉപഭോക്താവ് വരുത്താൻ ആഗ്രഹിക്കുന്ന മാറ്റങ്ങളും മോഡിഫിക്കേഷനുകളും അനുസരിച്ച് ഈ വില വ്യത്യാസപ്പെടാം.

കുട്ടികൾക്കായി ഒരു മിനി ഇലക്ട്രിക് ജീപ്പ്; വീഡിയോ

ഈ മാസം ആദ്യം സമാനമായ മറ്റൊരു വീഡിയോയും വൈറലായിരുന്നു. ചേർത്തലയിൽ നിന്നുള്ള ഒരു യുവാവ് ട്യു-സ്ട്രോക്ക് മോട്ടോർസൈക്കിൾ എഞ്ചിനിൽ പ്രവർത്തിക്കുന്ന ഒരു മിനി ഫോക്സ്വാഗൺ ബീറ്റിൽ കാർ നിർമ്മിച്ചിരുന്നു.

Most Read Articles

Malayalam
English summary
Battery Mini Jeep for kids. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X